Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കോവിഡ് നിരീക്ഷണത്തിലാക്കാൻ ആളെയും കൊണ്ട് ആരോഗ്യപ്രവർത്തകർ വന്നപ്പോൾ ഒരു മുറി അകത്ത് നിന്നും പൂട്ടിയ നിലയിൽ; അകത്തുള്ളവരുടെ പമ്മലും പരുങ്ങലും കണ്ടപ്പോൾ പുറത്തുള്ളവർക്ക് കാര്യം പിടികിട്ടി; രഹസ്യ സല്ലാപം നടന്നത് തൊടുപുഴയിലെ പെയ്ഡ് ക്വാറന്റൈൻ കേന്ദ്രത്തിൽ; യുവതിക്കും യുവാവിനും എതിരെ കേസെടുത്ത് പൊലീസ്

കോവിഡ് നിരീക്ഷണത്തിലാക്കാൻ ആളെയും കൊണ്ട് ആരോഗ്യപ്രവർത്തകർ വന്നപ്പോൾ ഒരു മുറി അകത്ത് നിന്നും പൂട്ടിയ നിലയിൽ; അകത്തുള്ളവരുടെ പമ്മലും പരുങ്ങലും കണ്ടപ്പോൾ പുറത്തുള്ളവർക്ക് കാര്യം പിടികിട്ടി; രഹസ്യ സല്ലാപം നടന്നത് തൊടുപുഴയിലെ പെയ്ഡ് ക്വാറന്റൈൻ കേന്ദ്രത്തിൽ; യുവതിക്കും യുവാവിനും എതിരെ കേസെടുത്ത് പൊലീസ്

പ്രകാശ് ചന്ദ്രശേഖർ

തൊടുപുഴ: പെയിഡ് ക്വാറന്റൈൻ കേന്ദ്രത്തിലെ മുറിയിൽ രഹസ്യസല്ലാപം. ആരോഗ്യവകുപ്പ് അധികൃതരുടെ ഇടപെടലിൽ മുറിയിലുണ്ടായിരുന്ന യുവതിക്കും യുവാവിനുമെതിരെ തൊടുപുഴ പൊലീസ് കേസെടുത്തു. തൊടുപുഴ ചുങ്കത്തെ വട്ടക്കുളം ഗ്യാലക്സി പണം നൽകുന്നവർക്കുള്ള ക്വാറന്റൈൻ നിരീക്ഷണ കേന്ദ്രമായി ജില്ലാഭരണകൂടം ഏറ്റെടുത്തിരുന്നു.മുറികൾ ഏറ്റെടുത്തിരുന്നെങ്കിലും താക്കോൽ ലോഡ്ജ് നടത്തിപ്പുകാരനാണ് സൂക്ഷിച്ചിരുന്നത്.

ഇന്നലെ കോവിഡ് നീരീക്ഷണത്തിൽ കഴിയാൻ ആളെയും കൊണ്ട് ആരോഗ്യവകുപ്പ് ജീവനക്കാരെത്തുമ്പോൾ ഒരു മുറി അകത്തുനിന്നും കുറ്റിയിട്ട നിലയിലായിരുന്നു. മുട്ടിയപ്പോൾ കതക് തുറന്ന് പുറത്തുവന്നത് കാവന കുരിശുപള്ളിഭാഗത്ത് താമസിച്ചുവരുന്ന സുരേഷ് പൗലോസി (34)നെയും കോതമംഗലം പുതുപ്പാടി സ്വദേശിന് സുഹറെ (27)യുമാണ്.

ഇരുവരുടെയും പമ്മലും പരുങ്ങലുമൊക്കെ കണ്ടപ്പോൾ പുറത്തുണ്ടായിരുന്നവർക്ക് കാര്യം മനസ്സിലായി.തുടർന്ന് കെട്ടിടത്തിന്റെ ചുമതലക്കാരായിരുന്ന വാളണ്ടിയർമാർ പൊലീസിൽ വിവരമറിക്കുകയായിരുന്നു.പൊലീസ് സ്ഥലത്തെത്തി ഇരുവരെയും ചോദ്യം ചെയ്തു.ക്വാറന്റൈൻ ചട്ടം ലംഘിച്ചതിന് കേസെടുത്തു.ഇരുവരോടും കോവിഡ് നിരീക്ഷണത്തിൽ കഴിയാൽ നിർദ്ദേശിച്ചുണ്ടെന്ന് പൊലീസ് അറിയിച്ചു.

ലോഡ്ജ് നടത്തിപ്പുകാരനിൽ നിന്നും പണം നൽകി തങ്ങൾ മുറിയെടുക്കുകയായിരുന്നെന്നാണ് കസ്റ്റഡിയിലായവർ പൊലീസിനെ അറിയിച്ചിട്ടുള്ളത്.ക്വാറന്റൈൻ കേന്ദ്രമായി ഏറ്റെടുത്തശേഷവും കെട്ടിട ഉടമ മുറികൾ വാടകയ്ക്ക് കൊടുത്തിരുന്നതായിട്ടാണ് പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്.ഇതെത്തുടർന്ന് കെട്ടിട ഉടമ മാർട്ടിൻ ജേക്കബ്ബിനെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP