Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മൂന്നോ നാലോ വോട്ടിന് വേണ്ടി നവോത്ഥാനത്തിൽ വിട്ടു വീഴ്ച ഇല്ലെന്ന് പറഞ്ഞ പിണറായി എല്ലാം മറന്നു; എന്നിട്ടും പരീക്ഷ എഴുതി റാങ്ക് നേടിയ ഉദ്യോഗാർത്ഥികളോട് മാത്രം കടാക്ഷമില്ല; സെക്രട്ടറിയേറ്റ് നടയിൽ പ്രതിഷേധം തുടരും; സമരം ശക്തമാക്കാൻ യൂത്ത് കോൺഗ്രസും

മൂന്നോ നാലോ വോട്ടിന് വേണ്ടി നവോത്ഥാനത്തിൽ വിട്ടു വീഴ്ച ഇല്ലെന്ന് പറഞ്ഞ പിണറായി എല്ലാം മറന്നു; എന്നിട്ടും പരീക്ഷ എഴുതി റാങ്ക് നേടിയ ഉദ്യോഗാർത്ഥികളോട് മാത്രം കടാക്ഷമില്ല; സെക്രട്ടറിയേറ്റ് നടയിൽ പ്രതിഷേധം തുടരും; സമരം ശക്തമാക്കാൻ യൂത്ത് കോൺഗ്രസും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മൂന്നോ നാലോ വോട്ടിന് വേണ്ടി നവോത്ഥാനത്തിൽ വിട്ടു വീഴ്ച ഇല്ലെന്ന് പറഞ്ഞ പിണറായി സർക്കാർ. എന്നാൽ സിപിഎം എടുത്ത നയപരമായ നവോത്ഥാന മൂല്യത്തിന് എതിരെ സമരം ചെയ്തവർക്കെതിരായ കേസുകൾ പോലും എഴുതി തള്ളി. ശബരിമലയിലെ തീരുമാനം വോട്ട് ബാങ്ക് രാഷ്ട്രീയമാണ്. ഇവിടെ പിസിഎസിയുടെ ഉദ്യോഗാർത്ഥികൾക്ക് അതിന് കഴിയില്ല. പിന്നെ എന്തിന് അവരുടെ മുന്നിൽ മുട്ടു മടക്കണം? ഇതാണ് സർക്കാരിന്റെ മനസ്സിലെ ചിന്ത.

അതുകൊണ്ട് സെക്രട്ടേറിയറ്റിനു മുന്നിൽ സമരം ചെയ്യുന്ന എൽജിഎസ്-സിപിഒ ഉദ്യോഗാർഥികൾ നിരാശയിലാണ്. സർക്കാർ നിയോഗിച്ച ഉദ്യോഗസ്ഥരുമായി ചർച്ച കഴിഞ്ഞ സാഹചര്യത്തിൽ ഇന്നലത്തെ മന്ത്രിസഭാ യോഗത്തിൽ തീരുമാനം പ്രതീക്ഷിച്ചു. എന്നാൽ ഒന്നും ഉണ്ടായില്ല. സെക്രട്ടേറിയറ്റിനു മുന്നിൽ സമരം ചെയ്യുന്ന ഉദ്യോഗാർഥികളുമായി അഡീഷനൽ ചീഫ് സെക്രട്ടറിയും അഡീഷനൽ ഡിജിപിയും നടത്തിയ ചർച്ചയുടെ തുടർനടപടികൾ മന്ത്രിസഭാ യോഗം പരിഗണിച്ചില്ല. അങ്ങനെ സമരക്കാരുടെ വേദന മുഖ്യമന്ത്രി പിണറായി വിജയൻ കണ്ടില്ലെന്ന് നടിച്ചു.

പകരം വിവിധ വകുപ്പുകളിൽ കൂടുതൽ തസ്തിക സൃഷ്ടിക്കാൻ നടപടി സ്വീകരിക്കുകയാണു ചെയ്തത്. ഇതിലൂടെ കൂടുതൽ ഉദ്യോഗാർഥികൾക്കു നിയമനം നൽകാൻ സാധിക്കുമെന്നു മന്ത്രിമാർ ചൂണ്ടിക്കാട്ടി. എന്നാൽ സമരം ചെയ്യുന്നവർക്ക് ഇതു കൊണ്ടു കാര്യമായ പ്രയോജനമില്ല. സമരം ചെയ്യുന്നവരുമായി ചർച്ച നടത്തുന്ന കാര്യവും മന്ത്രിസഭയുടെ പരിഗണനയ്ക്കു വന്നില്ല. ഒരിക്കൽ കൂടി ചർച്ച നടത്തിയാലും എന്തെങ്കിലും ഉറപ്പു നൽകാൻ സർക്കാരിനു നിയമപരമായി സാധിക്കില്ലെന്ന നിലപാടിലാണു മന്ത്രിമാർ. ദിവസങ്ങൾക്കുള്ളിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരും. അതുകൊണ്ട് തന്നെ ഇനി ഇടപെടലിനും ദിവസമില്ല.

മന്ത്രിസഭ കൂടുമ്പോൾ ശ്രദ്ധ ക്ഷണിക്കാൻ പുറത്ത് റോഡിൽ ഇഴയുകയായിരുന്നു സിവിൽ പൊലീസ് റാങ്ക് ലിസ്റ്റുകാർ. ചുട്ടു പൊള്ളുന്ന വെയിലിൽ ഇഴഞ്ഞ 9 പേരിൽ തളർന്നു വീണ 3 പേരെ ആശുപത്രിയിലേക്കു മാറ്റി. ഉച്ചയോടെ മന്ത്രിസഭാ തീരുമാനങ്ങൾ വന്നപ്പോൾ സമരപ്പന്തലിൽ കടുത്ത നിരാശ പടർന്നു.

'ഞങ്ങളോട് സർക്കാരിന് ഇത്രയേറെ വിരോധത്തിനു കാരണമെന്തെന്നു മനസ്സിലാവുന്നില്ല. വീടും കുടുംബവും വിട്ട് ഇവിടെ വന്ന് കിടക്കുന്നത് ഒരു താൽപര്യവും ഉണ്ടായിട്ടല്ല. ഇത്രയൊക്കെ സഹിച്ചിട്ടും ഒരു ഫലവുമില്ലാതെ വീട്ടിലേക്കു പോകാൻ തന്നെ തോന്നുന്നില്ല. ഇനി ഞങ്ങളിലാരെങ്കിലും എന്തെങ്കിലും കടുംകൈ ചെയ്തിട്ടെ സർക്കാർ കണ്ണു തുറക്കൂ എന്നാണോ'- മന്ത്രിസഭ തീരുമാനം അറിഞ്ഞ് സിവിൽ പൊലീസ് ഓഫിസർ (സിപിഒ) റാങ്ക് പട്ടികയിലുൾപ്പെട്ട ഉദ്യോഗാർഥി ചോദിച്ചു.

'നിയമവിരുദ്ധമായി എത്രയോ താൽക്കാലിക നിയമനങ്ങളാണിപ്പോൾ മന്ത്രിസഭ സ്ഥിരപ്പെടുത്തുന്നത്. എന്നിട്ടും പരീക്ഷ എഴുതി റാങ്ക് ലിസ്റ്റിൽ വന്ന ഞങ്ങളുടെ കാര്യം ചർച്ച ചെയ്യാൻ പോലും അവർക്കു താൽപര്യമില്ല. പഠിച്ചു ജയിച്ചതാണോ ഞങ്ങൾ ചെയ്ത തെറ്റ്'- ലാസ്റ്റ് ഗ്രേഡ് സെർവന്റ് (എൽജിഎസ്) ഉദ്യോഗാർഥിയുടെ പ്രതികരണം. സമരം അവസാനിക്കും വരെ പിന്തുണച്ചുള്ള നിരാഹാരം തുടരാനാണ് യൂത്ത് കോൺഗ്രസിന്റെ തീരുമാനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP