Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ദുബായിൽ നിന്ന് കരിപ്പൂർ വിമാനത്താവളത്തിൽ രണ്ടാം സംഘമെത്തി; വിമാനത്തിൽ അഞ്ച് കൈക്കുഞ്ഞുങ്ങളും 19 ഗർഭിണികളും അടക്കം 182 യാത്രക്കാർ; എയർ ഇന്ത്യ എക്സ്‌പ്രസ് ഐഎക്‌സ് 344 ഫ്‌ളൈറ്റ് ലാൻഡ് ചെയ്തത് രാത്രി 10.33 ന്; അടിയന്തര ചികിത്സ ആവശ്യമുള്ള 51 പേർ; കൊവിഡ് നെഗറ്റീവായ 2 പേർ, 75 വയസ്സിന് മുകളിലുള്ള 6 പേരും; കൂടുതലാളുകളും മലപ്പുറം ജില്ലക്കാർ; 52 പുരുഷന്മാരും 22 സ്ത്രീകളുമടക്കം 74 പേർ കോഴിക്കോട് ജില്ലക്കാർ

ദുബായിൽ നിന്ന് കരിപ്പൂർ വിമാനത്താവളത്തിൽ രണ്ടാം സംഘമെത്തി; വിമാനത്തിൽ അഞ്ച് കൈക്കുഞ്ഞുങ്ങളും 19 ഗർഭിണികളും അടക്കം 182 യാത്രക്കാർ; എയർ ഇന്ത്യ എക്സ്‌പ്രസ് ഐഎക്‌സ് 344 ഫ്‌ളൈറ്റ് ലാൻഡ് ചെയ്തത് രാത്രി 10.33 ന്; അടിയന്തര ചികിത്സ ആവശ്യമുള്ള 51 പേർ; കൊവിഡ് നെഗറ്റീവായ 2 പേർ, 75 വയസ്സിന് മുകളിലുള്ള 6 പേരും; കൂടുതലാളുകളും മലപ്പുറം ജില്ലക്കാർ; 52 പുരുഷന്മാരും 22 സ്ത്രീകളുമടക്കം 74 പേർ കോഴിക്കോട് ജില്ലക്കാർ

ജാസിം മൊയ്ദീൻ

 കോഴിക്കോട്: പറഞ്ഞതിൽ നിന്ന് മൂന്നുമിനിറ്റ് മാത്രമേ വൈകിയുള്ളു. 10.33ന് ദുബായിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്‌പ്രസ് ഐഎക്‌സ് 344 ഫ്‌ളൈറ്റ് ലാൻഡ് ചെയ്തു. വിമാനത്തിൽ 182 യാത്രക്കാരാണ് ഉണ്ടായിരുന്നത്. അഞ്ച് കൈകുഞ്ഞുങ്ങളും 19 ഗർഭിണികളും ഉൾപ്പെടെയാണ് ഇത്. മറ്റ് അസുഖബാധിതരായ 51 പേരും വീൽച്ചെയറിൽ ആറ് പേരും ഉണ്ട്.

പ്രവാസികളെ കൊണ്ടുപോകാനായി പ്രത്യേകം വാഹനങ്ങൾ കരിപ്പൂരിൽ ഏർപ്പെടുത്തിയിരുന്നു ഗർഭിണികളെയും മുതിർന്നവരെയും കൊണ്ടുപോകാനായി 108 ആംബുലൻസുകൾ അടക്കം ക്രമീകരിച്ചു. 20 പേരെ വീതം ആണ് ഘട്ടംഘട്ടമായി പുറത്തിറക്കിയത്. ലഗേജ് കൊണ്ടുപോകാനായി പ്രത്യേക ട്രോളിയും വിമാനത്താവളങ്ങളിൽ എത്തിയിട്ടുണ്ട്. കരിപ്പൂർ വിമാനത്താവളത്തിൽ മാധ്യമ പ്രവർത്തകരടക്കം ഗേറ്റിന് പുറത്താണ് നിന്നത്. കരിപ്പൂർ വിമാനത്താവളത്തിൽ കർശന സുരക്ഷ

കോഴിക്കോട് എത്തുന്ന പ്രവാസികളെ എൻഐടി എംബിഎ ഹോസ്റ്റലിലാണ് ക്വാറന്റീനിൽ താമസിപ്പിക്കുന്നത്. ഇവിടെ 100 പേർക്ക് ഉള്ള സമ്പൂർണ താമസ സൗകര്യം ഒരുക്കിയിട്ടുണ്ട്. രാത്രി കെഎസ്ആർടിസി ബസിൽ വിമാനത്താവളത്തിൽ നിന്നു നേരിട്ടെത്തിക്കും.
ഓരോ ജില്ലകളിലുള്ളവരെയും അതാത് ജില്ലകളിലെ ക്വാറന്റൈൻ കേന്ദ്രങ്ങളിലേയ്ക്ക് കെഎസ്ആർടിസി ബസിലാണ് അയയ്ക്കുക. ആരോഗ്യ പ്രശ്‌നങ്ങളുള്ളവരെ ആംബുലൻസിൽ മഞ്ചേരി അല്ലെങ്കിൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രികളിലെ ഐസൊലേഷൻ കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോകും. വിവിധ ജില്ലകളിൽ നിന്നുള്ള 85 പ്രവാസികൾക്കാണ് വീടുകളിൽ നിരീക്ഷണത്തിന് അനുമതിയുള്ളത്.

കരിപ്പൂരിലെത്തിയ വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരിൽ ഭൂരിഭാഗം ആളുകളും മലപ്പുറം ജില്ലക്കാരാണ്. 85 പേരാണ് ഇന്നെത്തിയ വിമാനത്തിൽ മലപ്പുറത്ത് നിന്നുള്ളവർ. ഇവരിൽ മുകളിൽ പറഞ്ഞ വിഭാഗത്തിൽ പെടുന്ന 23 പേരെ അവരവരുടെ വീടുകളിലേക്ക് മാറ്റും. ബാക്കിയുള്ള 52 പേരെ കാളികാവിലെ സഫ ആശുപത്രിയിൽ നിരീക്ഷണത്തിൽ പാർപ്പിക്കും. മൊത്തം 189 യാത്രക്കാരിൽ 52 പുരുഷന്മാരും 22 സ്ത്രീകളുമടക്കം 74 പേർ കോഴിക്കോട് ജില്ലക്കാരാണ്. എയർഇന്ത്യാ എക്സ്‌പ്രസിന്റെ പ്രത്യേക വിമാനത്തിൽ എത്തിയ ഇവരെ പുറത്തിറങ്ങിയ ശേഷം കർശനമായ ആരോഗ്യ പരിശോധനയ്ക്ക് വിധേയരാക്കും. പ്രകടമായ ആരോഗ്യ പ്രശ്‌നങ്ങളുള്ളവരെ ആംബുലൻസിൽ മഞ്ചേരി അല്ലെങ്കിൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രികളിലെ ഐസൊലേഷൻ കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോകും.

ഗർഭിണികൾ, പത്ത് വയസിന് താഴെ പ്രായമുള്ള കുട്ടികൾ, 75 വയസിന് മുകളിൽ പ്രായമുള്ളവർ എന്നിവരെ സ്വന്തം വീടുകളിൽ പ്രത്യേക നിരീക്ഷണത്തിലേക്ക് അയയ്ക്കും. ഇവരെ ആരോഗ്യവകുപ്പിന്റെ കർശനമായ നിരീക്ഷണത്തിൽ തന്നെയാകും വീട്ടിൽ തുടരാൻ അനുവദിക്കുക. ശേഷിക്കുന്നവരെ പ്രത്യേക നിരീക്ഷണാർത്ഥം ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ പ്രവാസികൾക്കായി സജ്ജമാക്കിയ കോവിഡ് കെയർ സെന്ററിലേക്ക് മാറ്റും. എല്ലാവരുടെയും ആരോഗ്യ സുരക്ഷ ഉറപ്പാക്കി കെ.എസ്.ആർ.ടി.സി ബസുകളിലാണ് കോവിഡ് കെയർ സെന്ററിലേക്ക് കൊണ്ടുപോകുക. ഇന്ന് കരിപ്പൂരിലെത്തിയ കോഴിക്കോട് ജില്ലക്കാരിൽ 9 ഗർഭിണികൾ, പത്തു വയസിന് താഴെയുള്ള 5 കുട്ടികൾ, അടിയന്തര ചികിത്സാർഥം എത്തുന്ന 26 പേർ, ഇവരിലുൾപ്പെടാത്ത 75 വയസിന് മുകളിലുള്ള 7 പേർ എന്നിങ്ങനെയാണുള്ളത്. ഇവർക്കാണ് വീടുകളിൽ നിരീക്ഷണത്തിൽ കഴിയാവുന്നത്.

വിവിധ ജില്ലകളിൽ നിന്നുള്ള 85 പ്രവാസികൾക്കാണ് വീടുകളിൽ നിരീക്ഷണത്തിന് അനുമതിയുള്ളത്. അടിയന്തര ചികിത്സാർത്ഥം എത്തുന്നത് 51 പേരാണ്. കൂടാതെ 19 ഗർഭിണികൾ, പത്തു വയസിന് താഴെയുള്ള ഏഴ് കുട്ടികൾ, 75 വയസിന് മുകളിലുള്ള ആറ് പേർ, കോവിഡ് നെഗറ്റീവ് റിപ്പോർട്ടുമായെത്തുന്ന രണ്ട് പേർ എന്നിങ്ങനെയാണ് സ്വയം നിരീക്ഷണത്തിന് വീടുകളിലേക്ക് പോകുന്നത്. പ്രവാസികളെ ആശുപത്രികൾ, കോവിഡ് കെയർ സെന്ററുകൾ എന്നിവിടങ്ങളിലേയ്ക്കു മാറ്റാൻ ആവശ്യമായ ക്രമീകരണങ്ങൾ വിമാനത്താവളത്തിൽ തന്നെ ഒരുക്കിയിട്ടുണ്ട്. കെ.എസ്.ആർ.ടി.സി ബസുകളിൽ മതിയായ ആരോഗ്യ ജാഗ്രത ഉറപ്പാക്കിയിട്ടുണ്ട്. വീടുകളിലേക്ക് അയക്കാത്ത കോഴിക്കോട് ജില്ലയിലുള്ളവരെ ഇന്ന് എൻ.ഐ.ടി ഹോസ്റ്റലിലാണ് നിരീക്ഷണത്തിൽ പാർപ്പിക്കുന്നത്. ഇതിനുള്ള എല്ലാ സജ്ജീകരണങ്ങളും ഇവിടെ പൂർത്തിയാക്കിയിട്ടുണ്ട്.ഏഴ് ദിവസത്തെ നിരീക്ഷണത്തിന് ശേഷം കർശനമായ ആരോഗ്യ പരിശോധന നടത്തി പ്രത്യേക രോഗ ലക്ഷണങ്ങളൊന്നും ഇല്ലെന്ന് കണ്ടെത്തുന്നവരെ വീട്ടിലേക്ക് അയയ്ക്കും. പൂർണമായ സുരക്ഷ ഉറപ്പാക്കി ആരോഗ്യ വകുപ്പിന്റെ കർശന നിരീക്ഷണത്തിലാകും ഇവർ വീടുകളിൽ കഴിയുക.

അതേ സമയം ഇന്ന് കൊച്ചിയിലെത്തിയ വിമാനത്തിൽ 23 പേരാണ് മലപ്പുറം ജില്ലക്കാരായുള്ളത്. ഇവരിൽ മുകളിൽ പരാമർശിച്ച വിഭാഗത്തിൽപെട്ട 5 പേരെ വീടുകളിലേക്ക് ക്വാറന്റെയിനിനയക്കും. ബാക്കിയുള്ള 18 പേരെ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ക്യാമ്പസിലൊരുക്കിയ പ്രത്യേക നിരീക്ഷണ കേന്ദ്രത്തിലായിരിക്കും പാർപ്പിക്കുക. ഗൾഫ് രാജ്യങ്ങളിൽ നിന്നും ഏറ്റവും അധികം ആളുകൾ മലപ്പുറം ജില്ലയിലേക്കായിരിക്കും വരാനുള്ളത് എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ജില്ലയിലെ വിവിധ സ്വകാര്യ ആശുപത്രികളോട് പ്രവാസികളെ ക്വാറന്റെയിൻ ചെയ്യാനുള്ള ആവശ്യത്തിനായി ആശുപത്രികൾ വിട്ടുതരണമെന്ന് സർക്കാർ അഭ്യർത്ഥിച്ചിട്ടുണ്ട്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP