Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലോക് ഡൗണിൽ മീറ്റിംഗുകളും റിക്രൂട്ട്‌മേന്റുകളും നടക്കുന്നത് സൂമും സ്‌കൈ ആപ്പുകളും ഉപയോഗിച്ച്; വിർച്വൽ മീറ്റിംഗുകൾ ഹോട്ടലുകളെയും വിമാനക്കമ്പനികളെയും നഷ്ടത്തിലേക്ക് തള്ളിവിടും; ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി മേഖല അതിജീവനത്തിനു പ്രയാസപ്പെടുമ്പോൾ ഹെൽത്ത് സെക്ടർ കുതിപ്പ് നടത്തും; മിഡിൽ ഈസ്റ്റിലെ തൊഴിൽ നഷ്ടങ്ങൾ ഉലയ്ക്കുന്നത് മലയാളികൾ അടക്കമുള്ള ഇന്ത്യക്കാരെ എന്ന് ദുബായിലെ സീഗൾ ഗ്രൂപ്പ് എംഡി സുരേഷ്‌കുമാർ മധുസൂദനൻ

ലോക് ഡൗണിൽ മീറ്റിംഗുകളും റിക്രൂട്ട്‌മേന്റുകളും നടക്കുന്നത് സൂമും സ്‌കൈ ആപ്പുകളും ഉപയോഗിച്ച്; വിർച്വൽ മീറ്റിംഗുകൾ ഹോട്ടലുകളെയും വിമാനക്കമ്പനികളെയും നഷ്ടത്തിലേക്ക് തള്ളിവിടും; ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി മേഖല അതിജീവനത്തിനു പ്രയാസപ്പെടുമ്പോൾ ഹെൽത്ത് സെക്ടർ കുതിപ്പ് നടത്തും; മിഡിൽ ഈസ്റ്റിലെ തൊഴിൽ നഷ്ടങ്ങൾ ഉലയ്ക്കുന്നത് മലയാളികൾ അടക്കമുള്ള ഇന്ത്യക്കാരെ എന്ന് ദുബായിലെ  സീഗൾ ഗ്രൂപ്പ് എംഡി സുരേഷ്‌കുമാർ മധുസൂദനൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കൊറോണ വൈറസ് സൃഷ്ടിച്ച പ്രതിസന്ധി മറികടക്കാൻ കഴിയാതെ കുഴങ്ങുകയാണ് ദുബായ് അടക്കമുള്ള മിഡിൽ ഈസ്റ്റ് രാജ്യങ്ങൾ. കൊറോണ പ്രതിസന്ധി കഴിയുമ്പോൾ പതിനേഴു ലക്ഷം തൊഴിൽ നഷ്ടങ്ങൾ മിഡിൽ ഈസ്റ്റിൽ മാത്രമായി ഉണ്ടായേക്കും എന്നാണ് പഠനങ്ങൾ വിരൽ ചൂണ്ടുന്നത്. പെട്രോളിയം ഉത്പ്പന്നങ്ങളുടെ അതിസമ്പന്നതയിൽ കഴിഞ്ഞിരുന്ന മിഡിൽ ഈസ്റ്റ് കൊറോണയ്ക്ക് മുന്നിൽ മുട്ടുകുത്തുകയാണ്. ഓയിൽ പ്രൈസ് താഴുന്നതും എക്കോണമി തകരുന്നതും വൻ പ്രത്യാഘാതങ്ങൾ മിഡിൽ ഈസ്റ്റിൽ സൃഷ്ടിക്കും. സീഗൾ ഗ്രൂപ്പ് & സീഗൾ ഇന്റർനാഷണൽ എന്ന മൾട്ടി നാഷണൽ കമ്പനി എംഡിയും ഓൾ ഇന്ത്യാ പേർസണൽ പ്രൊമോഷൻ കൗൺസിലിന്റെ നാഷണൽ ജനറൽ സെക്രട്ടറിയും ആയ ഡോ. സുരേഷ് കുമാർ മധുസൂധനൻ മറുനാടനു മുന്നിൽ സാഹചര്യങ്ങൾ വിലയിരുത്തുന്നു. കൊറോണ ബാധ മിഡിൽ ഈസ്റ്റ് രാജ്യങ്ങളെ എങ്ങനെ ബാധിച്ചിരിക്കുന്നു. ഓയിൽ പ്രൈസ് താണതും എക്കോണമി തകരുന്നതും മിഡിൽ ഈസ്റ്റ് എങ്ങനെ വീക്ഷിക്കുന്നു. നിലവിൽ ദുബായ് അടക്കമുള്ള രാജ്യങ്ങൾ ഈ പ്രതിസന്ധി എങ്ങനെ തരണം ചെയ്യും? എന്നിങ്ങനെയുള്ള കാര്യങ്ങൾ സുരേഷ്‌കുമാർ വിശദമാക്കുന്നു.

കോവിഡിനു മുൻപുള്ള ഓയിൽ പ്രൈസ് അറുപത് ഡോളർ ആയിരുന്നു. എന്നത് മുപ്പത് ഡോളറിലേക്ക് താണു. ഇടയ്ക്കത് ഇരുപത് ഡോളറിലേക്ക് കുറയുകയും ചെയ്തു. ജിസിസിയിൽ അത് പ്രത്യാഘാതം സൃഷ്ടിക്കും. ഇന്നു ജി-20 രാജ്യങ്ങളുടെ ഊർജ്ജ മന്ത്രിമാരുടെ ഒരു മീറ്റിങ് നടക്കുന്നുണ്ട്. ആ മീറ്റിംഗിൽ 10 മില്ല്യൻ ബാരലിന്റെ പ്രൊഡക്ഷൻ അവർ കുറയ്ക്കാൻ സാധ്യതയുണ്ട്. അങ്ങിനെയെങ്കിൽ ഡിമാൻഡ് കൂടാനുള്ള സാധ്യതകളാണ് തെളിഞ്ഞു വരുന്നത്. മൂന്നു മാസമായി ചൈന ലോക്ക് ഡൗൺ ആയിരുന്നു. ഇന്നു ലോകരാജ്യങ്ങൾ മുഴുവൻ ലോക്ക് ഡൗൺ ആണ്. ഇന്ത്യയും ചൈനയുമാണ് ഏറ്റവും കൂടുതൽ ഓയിൽ ഉപഭോഗത്തിൽ മുൻ നിര രാജ്യങ്ങൾ. ഈ രണ്ടു രാജങ്ങളുടെ ഉപഭോഗം മുപ്പത് ശതമാനം കുറഞ്ഞിരിക്കുകയാണ്. അത് ജിസിസി എക്കോണമിയെ വളരെയേറെ ബാധിക്കും. സൗദി അറേബ്യ 13.32 മില്ല്യൻ ഡോളറാണ് കോവിഡിനു വേണ്ടി മാറ്റി വെച്ചിരിക്കുന്നത്. ഈ തുക അവിടുത്തെ വികസനപ്രവർത്തനങ്ങൾക്കും മറ്റു പ്രവർത്തനങ്ങൾക്കും മാറ്റി വയ്‌ക്കേണ്ട തുകയാണ്. ഇങ്ങനെയുള്ള കാര്യങ്ങൾ വരുമ്പോൾ അവിടെ വികസനം കുറയുകയും ജോലി സാധ്യതകൾ കുറയാനുള്ള സാധ്യതകൾ കാണുകയും ചെയ്യും, എല്ലാ ജിസിസി രാജ്യങ്ങളിലും ഈ പ്രശ്‌നം നേരിടേണ്ടി വരും.

നിലവിലെ ക്രൈസിസ് ഏറ്റവും കൂടുതൽ ബാധിക്കുക ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി മേഖലയെയാണ്. ഇനി വരുന്ന കാലത്ത് ടൂറിസം സാധ്യതകൾ വളരെ കുറയും. റോഡ്, ബിസിനസ് എല്ലാത്തിനെയും ഈ പ്രതിസന്ധി ബാധിക്കും. രണ്ടാമത് ഏവിയേഷൻ ഇൻഡസ്ട്രിയെയാണ് ബാധിക്കുക. ഏവിയേഷൻ സെക്ടർ വളരെയധികം പ്രതിസന്ധിയിൽ കൂടിയാണ് കടന്നു പോകുന്നത്. ഈ കഴിഞ്ഞയാഴ്ചയിൽ എയർ ഫ്രാൻസിനു 8.15 ലക്ഷം സീറ്റ്‌സ് നഷ്ടമാണ്. , ലുഫ്താൻസയാണെങ്കിൽ 5.73 ലക്ഷം എമിറെറ്റ്‌സിന് 5.44 ലക്ഷം. കെഎൽഎമ്മിന് ആണെങ്കിൽ 5.07 ലക്ഷം സീറ്റ്‌സ്. കുറഞ്ഞ കാലയളവു കൊണ്ട് വലിയ നഷ്ടമാണ് എയർലൈനുകൾക്ക് വന്നിരിക്കുന്നത്. പിന്നെ വരുന്നത് ഓയിൽ ആൻഡ് ഗ്യാസ് സെക്ടറും പെട്രോ കെമിക്കൽ സെക്ടറുമാണ്. ആ ഏരിയയിലെ നഷ്ടമാണ് പെട്രോ കെമിക്കൽ മേഖലയെ ഏറ്റവും കൂടുതൽ ബാധിക്കുന്നത്. കോവിഡ് പ്രതിസന്ധി മാറിയാൽ കുറച്ച് വ്യത്യാസം വരും. ജൂൺ-ജൂലായ് മാസങ്ങളിൽ കോവിഡ് പ്രതിസന്ധി മാറുമെന്നു പ്രതീക്ഷിക്കാം. അത് മാറിക്കഴിഞ്ഞാൽ അഞ്ചും പത്തും ഡോളറിന്റെ വ്യത്യാസം വന്നേക്കാം. എന്നാൽ പോലും പഴയ അവസ്ഥ ഡോളർ പ്രൈസിലേക്ക് വരുമെന്ന പ്രതീക്ഷ വളരെ അകലെയാണ്.

കെട്ടിട നിർമ്മാണത്തിലേക്ക് പോയാൽ ഇനിയുള്ള കെട്ടിട നിർമ്മാണങ്ങൾക്ക് ഒരുപാട് നിയന്ത്രണങ്ങൾ വരാനുള്ള സാധ്യതയുണ്ട്. ഫിനാൻഷ്യൽ സർവീസിനും ഇതേ പോലുള്ള ഒരു മാറ്റമാണ് പ്രതീക്ഷിക്കുന്നത്. അപ്പാരൽ ആൻഡ് ടെക്സ്റ്റയിൽസ് മേഖല. കൺസ്യൂമർ ഇലക്ട്രോണിക്‌സ് ഈ മേഖലകളിലും മാറ്റം പ്രതീക്ഷിക്കുന്നു. എപ്പോഴാണ് സാമ്പത്തിക മാന്ദ്യം മാറുമെന്നാണ് എല്ലാവരും ചോദിക്കുന്നത്. അങ്ങിനെ വ്യക്തമായി മറുപടി പറയാൻ കഴിയുന്ന കാര്യമല്ല ഇത്. ചൈനയിൽ കൊറോണ ബാധ വന്നപ്പോൾ എഴുപത്തിയാറാം ദിവസമാണ് ലോക്ക് ഡൗൺ പിൻവലിച്ചത്. അങ്ങിനെ നോക്കിയാൽ രണ്ട് മൂന്നു മാസം സമയം എടുക്കുമായിരിക്കും. ജൂൺ-ജൂലൈ മാസം ഇത് മാറുമെന്നു പ്രതീക്ഷിക്കാം. അതെല്ലാം സാമൂഹിക വ്യാപനത്തെ അനുസരിച്ചായിരിക്കും. ചൈനപോലുള്ള സിസ്റ്റം ആയിരിക്കില്ല ഇന്ത്യയിലോ ജിസിസി രാജ്യങ്ങളിലോ അവലംബിക്കുന്നത്. ജൂൺ-ജൂലൈ മാസം മാറിയാൽ ഓഗസ്റ്റ്-സെപ്റ്റംബർ മാസം സാധാരണ ഗതിയിലേക്ക് മാറിയേക്കും. പക്ഷെ നോർമൽ ആയി എന്ന് പറയാനും കഴിയില്ല. സാധാരണ ഗതിയിലേക്ക് മാറും എന്ന പ്രതീക്ഷയാണ് ഉള്ളത്. ജിസിസിയിലെ കുടിയേറ്റക്കാരെ കോവിഡ് എങ്ങനെ ബാധിക്കും എന്നാണ് ചോദ്യം. ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുന്ന വിഭാഗമാണ് ജിസിസി കുടിയേറ്റക്കാർ. ഏകദേശം ഒൻപത് മില്ല്യൻ ആളുകൾ ജിസിസിയിൽ ഉണ്ടെന്നാണ് അനൗദ്യോഗിക കണക്കുകൾ പറയുന്നത്. അതിന്നകത്ത് കൂടുതൽ കേരളം അടങ്ങുന്ന ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്. ഇത് ആർട്‌സ്-സെമി സ്‌കിൽഡ് ജോലിക്കാരെ കൂടുതൽ ബാധിക്കും.

കെട്ടിട നിർമ്മാണമേഖലയിലാണ് ഏറ്റവും കൂടുതൽ ആളുകൾ ജോലി ചെയ്യുന്നത്. ഈ മേഖലയിലും ഓയിൽ ആൻഡ് ഗ്യാസ് സെക്ടർ മേഖലയിലും വലിയ മാറ്റം അനുഭവപ്പെടാനുള്ള സാധ്യതയുണ്ട്. ഒരു പരിധി വരെ ജോലിക്കാരെ ഇത് ബാധിക്കും. ഇതിന്റെ സാധ്യതകൾ തള്ളിക്കളയാൻ കഴിയില്ല. ഇപ്പോൾ എല്ലാം വീഡിയോ കോൺഫറൻസിങ് ആണ്. വേർച്വൽ വീഡിയോ കോൺഫറൻസിങ് പ്രൊവൈഡ് ചെയ്യുന്ന സൂം കമ്പനിയുടെ ഷെയർ വാല്യു കൂടിയിട്ടുണ്ട്. ഇത് സൂചിപ്പിക്കുന്നത് ലോകത്ത് കൂടുതൽ വീഡിയോ കോൺഫറൻസിങ് നടത്താനുള്ള സാധ്യതകൾ കൂടുന്നു എന്നാണ്. അപ്പോൾ ഹോട്ടലുകളെയും വിമാനക്കമ്പനികളെയും ബാധിക്കും. വീഡിയോ കോൺഫറൻസിങ് ഉപയോഗിച്ചാകും റിക്രൂട്ട്‌മെന്റുകൾ വരെ നടക്കുന്നത്. സൂമും സ്‌കൈ ആപ്പുമോക്കെയാകും ഇതിനു ഉപയോഗിക്കുക. ഏതൊക്കെ മാറ്റത്തിന്റെ സൂചനകളാണ്. ഏത് രാജ്യത്തിന്റെ സാമ്പത്തിക അവസ്ഥ നോക്കിയാകും സ്ഥാപനങ്ങൾ വർക്ക് ചെയ്യുന്നത്. സ്ഥിതിഗതികൾ മാറുകയും ഓയിൽ പ്രൈസിൽ വലിയ വർദ്ധനവരുകയും ചെയ്താൽ റിക്രൂട്ട്‌മെന്റിൽ മാറ്റും വന്നേക്കുമെന്നു പ്രതീക്ഷിക്കാം. ഇനി മാറ്റം വരുക ഹെൽത്ത് കെയർ സെക്റ്ററിലാണ്. പുതിയ ഹെൽത്ത് കെയർ രീതി വരും. അതിനുള്ള മാൻ പവറും വേണ്ടി വരും. ഇപ്പോൾ തന്നെ ഈ മേഖലയിൽ സ്റ്റാഫും പാരാമെഡിക്കൽ സ്റ്റാഫും കുറവാണ്. ഇന്ത്യയ്ക്ക് വലിയ സാധ്യതകളുണ്ട്. ഇറ്റലി, ജർമനി, ഫ്രാൻസ്, യുകെ എന്നിവിടങ്ങളിൽ നഴ്‌സുമാരുടെ ധാരാളം പോസ്റ്റുകൾ ആവശ്യമായി വരും.

ലക്ഷ്വറി രീതി വളരെയധികം ഇനി കുറയും. ലക്ഷ്വറി ചെലവ്ക്ക് ഇനി അധികം പണം ചെലവാക്കാൻ സാധ്യത കുറയുകയാണ്. ലൈഫ് സ്‌റ്റൈൽ രീതിക്ക് പണം ചില്വിടുന്നതും കുറയും. പല കമ്പനികളും പുതിയ് ആശയങ്ങളുമായി നിലയുറപ്പിക്കും. ഇന്ത്യ-ചൈന എക്കോണമി ഫാസ്റ്റായി ഇംപ്രൂവ് ചെയ്യുമെന്നാണ് പോബ്‌സ് മാഗസിന്റെ നിരീക്ഷണം. ഇന്ത്യയിൽ സാധ്യതകൾ വർദ്ധിക്കും. ചൈന സാമ്പത്തിക മാന്ദ്യത്തിലേക്ക് പോകുമ്പോഴാണ് ഒരു മഹാമാരി കോവിഡ് ആയി അവിടെ പടർന്നു പിടിക്കുന്നത്. പല മൾട്ടി നാഷണൽ കമ്പനികളും താവളം ഇന്ത്യയിലേക്ക് മാറ്റും. ഒരു രാജ്യം തന്നെ സപ്ലൈ ചെയ്യുന്ന രീതി മാറി അത് പല രാജ്യങ്ങളിലേക്കും അത് പടരുന്നതിന്റെ അലയൊലികളാണ് കാണാൻ സാധിക്കുന്നത്. പല രാജ്യങ്ങളും ഇ-സർവീസ് അവതരിപ്പിക്കുന്നു. ലോകത്ത് ആരോഗ്യമാണ് ഇപ്പോൾ പ്രധാനം. ആരോഗ്യം സർവധനാൽ പ്രധാനമായി മാറിയിരിക്കുന്നു. കൊറോണ കാരണം കാലാവസ്ഥയും മാറിമറിഞ്ഞിരിക്കുന്നു. ആകാശം വരെ ക്ലിയർ ആയിരിക്കുന്നു. ആശുപത്രികളിലേക്ക് പോലും ആളുകൾ പോകാൻ മടിക്കുന്നു. വിദ്യാഭ്യാസ രംഗത്ത് പോലും നവീകരണം വരും. ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകിയാകും ഇനിയുള്ള പ്രവർത്തനം. പ്രതിസന്ധിയെല്ലാം തരണം ചെയ്തു മുന്നോട്ടു പോവുകയാണ് മനുഷ്യരുടെ ലക്ഷ്യവും കടമയും. പ്രകൃതിയോട് മനുഷ്യൻ ചെയ്ത ക്രൂരതയാകാം ഒരു പ്രതിസന്ധിയായി തിരിച്ചടിച്ചത്. ശുഭാപ്തി വിശ്വാസത്തോടെ നല്ല ഒരു നാളേയ്ക്ക് വേണ്ടി നമുക്ക് കാത്തിരിക്കാം.

റിക്രൂട്ട്‌മെന്റ് രംഗത്ത് സീഗൾ:

കഴിഞ്ഞ മുപ്പത്തിയഞ്ചു വർഷമായി സീഗൾ റിക്രൂട്ട്‌മെന്റ് രംഗത്ത് നിലയുറപ്പിച്ചിട്ടുണ്ട്. ഇപ്പോൾ എല്ലാവരും കോവിഡ് കാരണം വർക്ക് ഫ്രം ഹോം ആണ്. ഡിസാസ്റ്റർ റിക്കവറി പ്ലാൻ തന്നെ ഞങ്ങൾ ആസൂത്രണം ചെയ്തിട്ടുണ്ട്. സൂമും സ്‌കൈപ്പുമൊക്കെ ഉപയോഗിക്കുന്നുണ്ട്-സുരേഷ്‌കുമാർ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP