Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202024Tuesday

എൻഐഎയുടെ അൽഖായിദ ഭീകരവേട്ട സ്വർണ കള്ളക്കടത്ത് കേസിൽ സംഘപരിവാര ബന്ധം മറച്ചുവെക്കാനെന്ന് എസ്.ഡി.പി.ഐ; അറസ്റ്റ് വാർത്ത പുറത്ത് വരുന്നതിന് മുമ്പ് കേന്ദ്രമന്ത്രി വി മുരളീധരന്റെ ട്വീറ്റ് പുറത്ത് വന്നത് ദുരൂഹത ഉണർത്തുന്നത്; ആർഎസ്എസ് നിയന്ത്രിത മോദി സർക്കാറിന്റെ ഉപകരണമായാണ് എൻഐഎ പ്രവർത്തിക്കുന്നുവെന്ന് എസ്ഡിപിഐ സംസ്ഥാന പ്രിസിഡണ്ട് പി അബ്ദുൾ മജീദ് ഫൈസി

എൻഐഎയുടെ അൽഖായിദ ഭീകരവേട്ട സ്വർണ കള്ളക്കടത്ത് കേസിൽ സംഘപരിവാര ബന്ധം മറച്ചുവെക്കാനെന്ന് എസ്.ഡി.പി.ഐ; അറസ്റ്റ് വാർത്ത പുറത്ത് വരുന്നതിന് മുമ്പ് കേന്ദ്രമന്ത്രി വി മുരളീധരന്റെ ട്വീറ്റ് പുറത്ത് വന്നത് ദുരൂഹത ഉണർത്തുന്നത്; ആർഎസ്എസ് നിയന്ത്രിത മോദി സർക്കാറിന്റെ ഉപകരണമായാണ് എൻഐഎ പ്രവർത്തിക്കുന്നുവെന്ന് എസ്ഡിപിഐ സംസ്ഥാന പ്രിസിഡണ്ട് പി അബ്ദുൾ മജീദ് ഫൈസി

ജാസിം മൊയ്തീൻ

കോഴിക്കോട്: എൻഐഎ ഇപ്പോൾ നടത്തിയിരിക്കുന്ന ഭീകരവേട്ട സ്വർണ്ണ കള്ളക്കടത്ത് കേസിലെ സംഘരിവാര ബന്ധം മറച്ചുവെക്കാനാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡണ്ട് പി അബ്ദുൽ മജീദ് ഫൈസി. നയതന്ത്ര ബാഗേജ് വഴി കോടിക്കണക്കിനു രൂപയുടെ സ്വർണം കള്ളക്കടത്തായി കൊണ്ടുവന്ന കേസിൽ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ വി മുരളീധരനെതിരേ അന്വേഷണം വേണമെന്ന ആവശ്യം ശക്തമായ ഘട്ടത്തിൽ സംസ്ഥാനത്ത് നിന്ന് എൻ.ഐ.എ 'ഭീകരവേട്ട' നടത്തി ഇതര സംസ്ഥാന തൊഴിലാളികളെ അറസ്റ്റുചെയ്ത സംഭവം സംശയാസ്പദമാണ്.

കഴിഞ്ഞ ദിവസം പാർലമെന്റിൽ ദക്ഷിണേന്ത്യ ഭീഷണിയിലാണെന്ന തരത്തിൽ ബിജെപി എംപി സംസാരിച്ചിരുന്നു. അതിന്റെ തുടർച്ചയാണ് ഈ അറസ്റ്റ്. അറസ്റ്റ് വാർത്ത പുറംലോകമറിയുന്നതിനു മുമ്പ് തന്നെ വി മുരളീധരന്റെ ട്വീറ്റ് പുറത്തുവന്നു. ഇത് സംഭവത്തിലെ ദുരൂഹത വർധിപ്പിക്കുന്നെന്നും എസ്ഡിപിഐ സംസ്ഥാന പ്രസിഡണ്ട് പി അബ്ദുൽ മജീദ് ഫൈസി പറഞ്ഞു.

കഴിഞ്ഞ കുറേ നാളുകളായി ലോകത്തൊരിടത്തും അൽഖാഇദ ഭീഷണി സംബന്ധിച്ച് റിപ്പോർട്ട് ചെയ്തിട്ടില്ല. പെരുമ്പാവൂരിൽ നിന്നു പിടിയിലായതിൽ ഒരാൾ ഒരു തുണിക്കടയിൽ പതിനായിരം രൂപ മാസശമ്പളത്തിന് പത്തുകൊല്ലമായി ജോലി ചെയ്തുവരുന്നയാളാണ്. ഹോട്ടലിൽ 700 രൂപ ദിവസവേതനത്തിനും 600 രൂപ വേതനത്തിന് വാർക്കപ്പണിക്കും പോയിരുന്നവരാണ് മറ്റു രണ്ടുപേരുമെന്ന് നാട്ടുകാർ പറയുന്നു. മനുഷ്യാവകാശ പ്രവർത്തകരെയും ന്യൂനപക്ഷങ്ങളെയും ലക്ഷ്യമിട്ടു മാത്രം പ്രവർത്തിക്കുന്ന എൻ.ഐ.എയുടെ ഇടപെടൽ നാളിതുവരെ ദുരൂഹമാണ്. ആർഎസ്എസ് നിയന്ത്രിത മോദി സർക്കാരിന്റെ ഉപകരണമായാണ് എൻ.ഐ.എ പ്രവർത്തിക്കുന്നതെന്ന ആക്ഷേപം നിലവിലുണ്ട്.

ഹിന്ദുത്വ ഫാഷിസ്റ്റ് രാഷ്ട്രീയ മുന്നേറ്റത്തിന് ബാലികേറാ മലയായ പശ്ചിമ ബംഗാളും കേരളവും അവരുടെ പ്രധാന ടാർഗറ്റാണ്. വ്യാജ ശത്രുക്കളെ നിർമ്മിച്ച് അവർക്കെതിരേ നിഴൽ യുദ്ധം നടത്തിയല്ലാതെ സംഘപരിവാരത്തിന് രാഷ്ട്രീയ നേട്ടം കൊയ്യാനാവില്ലെന്ന തിരിച്ചറിവാണ് ഈ 'ഭീകരവേട്ട' തിരക്കഥയെന്നു സംശയിക്കേണ്ടിയിരിക്കുന്നു. അലൻ, താഹ കേസിലെ ജാള്യത മറയ്ക്കാനും എൻ.ഐ.എയ്ക്ക് ഇത് അനിവാര്യമാണ്. അതേസമയം രാജ്യത്തിന്റെ പ്രതിരോധ രഹസ്യങ്ങൾ ശത്രു രാജ്യത്തിന് ചോർത്തികൊടുത്തതിന് ഡൽഹിയിൽ മൂന്നു പേരെ അറസ്റ്റുചെയ്ത കേസിൽ രാഷ്ട്രീയ പാർട്ടികളും മാധ്യമങ്ങളും കാണിക്കുന്ന നിസ്സംഗത അപകടകരമാണ്.

അറസ്റ്റിലായ ഫ്രീലാൻസ് മാധ്യമ പ്രവർത്തകൻ രാജീവ് ശർമ ആർഎസ്എസ് നിയന്ത്രണത്തിലുള്ള വിവേകാനന്ദ ഫൗണ്ടേഷൻ (വി.ഐ.എഫ്) സഹകാരിയെന്ന് ദ ഹിന്ദു ദിനപത്രം റിപ്പോർട്ട് ചെയ്തിരിക്കുകയാണ്. രാജ്യത്തിന്റെ യഥാർത്ഥ ശത്രുക്കളെ തളയ്ക്കുന്നതിന് പകരം വ്യാജ ശത്രു നിർമ്മിതിയാണ് ഇവിടെ നടക്കുന്നത്. ഇത് രാജ്യതാൽപ്പര്യത്തിനെതിരാണെന്നും എസ്ഡിപിഐ സംസ്ഥാന പ്രസിഡണ്ട് പി അബ്ദുൽ മജീദ് ഫൈസി പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP