Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202124Sunday

വാർഡിൽ ഏതൊരു നിർമ്മാണം നടക്കുമ്പോഴും മെമ്പർ ഉൾപ്പെട്ട ഗുണ്ടാസംഘത്തിന് പണം നൽകണം; പണം നൽകിയില്ലെങ്കിൽ നിർമ്മാണം തടസ്സപ്പെടുത്തും, എതിർക്കുന്നവരെ കൈകാര്യം ചെയ്യും; എല്ലാം ചെയ്യുന്നത് എസ്.ഡി.പി.ഐ അംഗം എന്ന് ഭയപ്പെടുത്തി; ഗതികെട്ട നാട്ടുകാർ സംഘടനക്കെതിരെ തിരഞ്ഞപ്പോൾ അബ്ദുൾ റഹ്മാനെ പാർട്ടിയിൽ നിന്നും പുറത്താക്കി പാർട്ടി; കിഴക്കമ്പലം പഞ്ചായത്തിലെ അഞ്ചാം വാർഡ് മെമ്പറെ പോപ്പുലർ ഫ്രണ്ടും കൈവിട്ടു

വാർഡിൽ ഏതൊരു നിർമ്മാണം നടക്കുമ്പോഴും മെമ്പർ ഉൾപ്പെട്ട ഗുണ്ടാസംഘത്തിന് പണം നൽകണം; പണം നൽകിയില്ലെങ്കിൽ നിർമ്മാണം തടസ്സപ്പെടുത്തും, എതിർക്കുന്നവരെ കൈകാര്യം ചെയ്യും; എല്ലാം ചെയ്യുന്നത് എസ്.ഡി.പി.ഐ അംഗം എന്ന് ഭയപ്പെടുത്തി; ഗതികെട്ട നാട്ടുകാർ സംഘടനക്കെതിരെ തിരഞ്ഞപ്പോൾ അബ്ദുൾ റഹ്മാനെ പാർട്ടിയിൽ നിന്നും പുറത്താക്കി പാർട്ടി; കിഴക്കമ്പലം പഞ്ചായത്തിലെ അഞ്ചാം വാർഡ് മെമ്പറെ പോപ്പുലർ ഫ്രണ്ടും കൈവിട്ടു

ആർ പീയൂഷ്

കൊച്ചി: ഗുണ്ടാ പണി ചെയ്ത് വാർഡ് മെമ്പറെ എസ്.ഡി.പി.ഐയിൽ നിന്നും പോപ്പുലർ ഫ്രണ്ടിൽ നിന്നും പുറത്താക്കി. കിഴക്കമ്പലം പഞ്ചായത്തിലെ അഞ്ചാം വാർഡ് മെമ്പർ എസ്.ഡി.പി.ഐ പ്രതിനിധി അബ്ദുൾ റഹ്മാനെയാണ് പാർട്ടി അന്വേഷണം നടത്തി പുറത്താക്കിയത്. നിയമപരമായ നടക്കുന്ന ലാൻഡ് ഡൈവലപ്മെന്റുകളും പാസ്സോടു കൂടിയ മണ്ണ് മാറ്റലുമെല്ലാം തടയുകയും പണം കിട്ടിയാൽ മാത്രം അനുവദിക്കുകയും ചെയ്യുന്ന തരത്തിലായിരുന്നു മെമ്പറുടെ രീതികൾ. ഇയാളുടെ കീഴിൽ ഒരു ഗുണ്ടാ സംഘീ തന്നയുുണ്ട്. സംഘടനാ സംവിധാനം ദുരുപയോഗം ചെയ്തു നിരവധി പണം സമ്പാദനങ്ങൾ നടത്തിയതിനും പലരെയും കായികപരമായി കയ്യേറ്റം ചെയ്തതിനും നിരവധി പരാതികൾ ഇയാൾക്കെതിരെയുണ്ട്.

നിയമം ലംഘിച്ചു അബ്ദുൾ റഹ്മാനും സംഘവും ചേർന്നു അനധികൃതമായി നെൽപ്പാടം നികത്തി വരവേ നാട്ടുകാർ എസ്.ഡി.പി.ഐ നേതൃത്വത്തിന് പരാതി നൽകുകയും ഭൂരിഭാഗം ആളുകളും ഒന്നടങ്കം പാർട്ടി വിടും എന്ന് അറിയിക്കുകയും ചെയ്തു. തുടർന്ന് പാർട്ടി അന്വേഷണത്തിന് ചുമതലപ്പെടുത്തുകയും ഇയാൾ സംഘടനാ സംവിധാനം ദുരുപയോഗം ചെയ്തു വരവിൽ കവിഞ്ഞ് പണം സമ്പാദനം ചെയ്തിട്ടുണ്ട് എന്ന് കണ്ടെത്തുകയും ചെയ്തു. കാവുങ്ങൽ പറമ്പ് പ്രദേശത്തിന്റെ വികസനത്തിന് കുതിപ്പാക്കേണ്ടിയിരുന്ന എറണാകുളം കേന്ദ്രമായുള്ള ഒരു കമ്പനിയുടെ ഒരു വില്ല പ്രൊജക്റ്റ് 5 ലക്ഷം രൂപ പിരിവു നൽകാത്തതിനെ തുടർന്ന് 4 വർഷത്തോളമായി തടഞ്ഞിട്ടതിനെ കുറിച്ചും ഇയാൾക്കെതിരെ 2 പൊലീസ് കേസുകളും എസ്.ഡി.പി.ഐ നേതൃത്വത്തിന് പരാതിയും നിലവിലുണ്ട്. കൂടുതൽ ആളുകൾ ഇയാളുടെ തട്ടിപ്പിന്റെയും ഭീഷണിപ്പെടുത്തി പണം വാങ്ങിയതിന്റെയും പരാതിയുമായി മുന്നോട്ടു വരുന്നുണ്ടെന്നാണ് വിവരം.

അബ്ദുൾ റഹ്മാൻ സ്വന്തം സമുദായത്തിലുള്ളവരെ തന്നെ ഭയപ്പെടുത്തിയാണ് രാഷ്ട്രീയ പ്രവർത്തനം നടത്തി വന്നിരുന്നത്. കിഴക്കമ്പലം പഞ്ചായത്തിൽ ട്വന്റി-ട്വന്റി എന്ന സ്വതന്ത്ര സംഘമാണ് ഭരണം നടത്തുന്നത്. ആകെ എസ്.ഡി.പി.ഐയ്ക്ക് സ്വാധീനമുണ്ടായിരുന്ന അഞ്ചാംവാർഡിൽ നിന്നാണ് അബ്ദുൾ റഹ്മാൻ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ജയിച്ച് വാർഡ് മെമ്പർ ആകുന്നത്. എന്നാൽ അബ്ദുൽ റഹ്മാനെ തിരഞ്ഞെടുത്തതിൽ ഇപ്പോൾഏറ്റവും കൂടുതൽ ഖേദിക്കുന്നത് മുസ്ലിം വിഭാഗങ്ങൾ തന്നെയാണ്. കാരണം വാർഡിൽ ഏതൊരു നിർമ്മാണ പ്രവർത്തി നടക്കണമെങ്കിലും മെമ്പർ ഉൾപ്പെട്ട ഒരു ഗുണ്ടാ സംഘത്തിന് പണം നൽകണം. നൽകിയില്ലെങ്കിലോ നിർമ്മാണം തടസ്സപ്പെടുത്തുകയും എതിർക്കുന്നവരെ കൈകാര്യം ചെയ്യുകയും ചെയ്യും.

2018ൽ മെമ്പറെയും സംഘത്തെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവം ഇങ്ങനെ; കിഴക്കമ്പലം കാവുങ്ങൽ പറമ്പിൽ മുഹമ്മദ് എന്നയാൾ റബ്ബർ വെട്ടി കളഞ്ഞതിന് ശേഷം മുൻപ് കല്ലുവെട്ടിയ കുഴികൾ നിരത്താനുള്ള ജോലികൾ ചെയ്യുകയായിരുന്നു. കൃഷി ആവശ്യങ്ങൾക്കായി ഭൂമി ഒരുക്കാൻ വെണ്ടിയായിരുന്നു ഇത്. ഈ സമയം ഒരു സംഘം എസ്.ഡി.പി.ഐ പ്രവർത്തകർ സ്ഥലത്തെത്തി ഞങ്ങളെ വേണ്ട വിധം കാണമെന്നും ഇല്ലെങ്കിൽ പണി ചെയ്യാൻ അനുവദിക്കില്ലെന്നും അറിയിച്ചു. എന്നാൽ ഇതി വകവയ്ക്കാതെ പണി തുടർന്ന മുഹമ്മദിനെ അബ്ദുൽ റഹ്മാൻ, അഷ്‌റഫ് ,യാക്കൂബ് എന്നിവർ ചേർന്ന് ഭീഷണിപ്പെടുത്തുകയും കയ്യേറ്റം ചെയ്യുകയും ചെയ്തു. ഇത് കണ്ട് തടയാനെത്തിയ മുഹമ്മദിന്റെ അയൽക്കാരൻ മൂസയെ സംഘം ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. ഇതോടെ മുഹമ്മദ് കുന്നത്തുനാട് പൊലീസിൽ പരാതി നൽകി. മർദ്ദനമേറ്റ മൂസ ആശുപത്രിയിൽ ചികിത്സതേടി.

പരാതി പൊലീസിന് ലഭിച്ചതോടെ സ്ഥലത്തെത്തി അന്വഷണം നടത്തുകയും പഞ്ചായത്ത് മെമ്പർ ഉൾപ്പെടെയുള്ള മൂന്ന് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഭീഷണിപ്പടുത്തി പണം തട്ടലിന് ദേഹോപദ്രവം ഏൽപ്പിച്ചതിനും പൊലീസ് ക്രിമിനൽ കേസ് ചാർജ്ജ് ചെയ്യുകയും ചെയ്തു. ഇതോടെ റിമാൻഡിൽ പോകുമെന്നുറപ്പായതോടെ നേതാക്കന്മാർ മുഹമ്മദിന്റെ യും മൂസയുടെയും കാലു പിടിച്ചു. കേസ് ഒഴിവാക്കണം ഇനി ബുദ്ധിമുട്ടുണ്ടാക്കില്ല എന്ന് വാക്ക് പറഞ്ഞു. കൂടുതൽ പ്രശ്നങ്ങൾക്ക് പോകേണ്ടെന്ന് കരുതി ഇരുവരും കേസ് പിൻവലിക്കാതെ ജാമ്യം കിട്ടുന്ന വകുപ്പിട്ട് കേസ് എടുക്കാൻ പൊലീസിനോട് പറഞ്ഞു. ഇതോടെ ചെറിയ പെറ്റി കേസാക്കി പൊലീസ് മെമ്പറേയും സംഘത്തെയും വിട്ടയച്ചു. പിന്നീടാണ് കളി മാറിയത്.

പുറത്തിറങ്ങിയ അബ്ദുൾ റഹ്മാനും സംഘവും ചേലക്കുളത്ത് മണ്ണ് മാഫിയ വിലസുന്നെന്നും മണ്ണെടുപ്പ് തടയാൻ ശ്രമിച്ച തന്നെയും പ്രവർത്തകരെയും പൊലീസ് കള്ളക്കേസിൽകുടുക്കി എന്നും കാട്ടി പത്ര സമ്മേളനം നടത്തുകയും പ്രശ്‌നം ഒത്തു തീർപ്പാക്കാൻ സഹായിച്ച കുന്നത്തുനാട് സിഐയ്‌ക്കെതിരെ പരാതി നൽകുകയും ചെയ്തു. ഇത്തരത്തിൽ ഒരു പഞ്ചായത്ത് മെമ്പറെ കൊണ്ട് തന്നെ പൊറുതി മുട്ടുകയാണ് ജനങ്ങളെന്ന് മനസ്സിലായതോടെയാണ് എസ്.ഡി.പി.ഐയും പോപ്പുവർ ഫ്രണ്ടചും അബ്ദുൾ റഹ്മാനെ പുറത്താക്കാൻ തീരുമാനിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP