Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഗെയിൽ വാതക പൈപ്പ് ലൈൻ, അതിവേഗ റെയിൽ, ദേശീയപാത: സർക്കാറിനെതിരെ വ്യാജ പ്രചാരണവുമായി എസ്ഡിപിഐയും വെൽഫെയർ പാർട്ടിയും; കൂടങ്കുളം പവർഹൈവേക്കും ശക്തമായ എതിർപ്പ്: ബദൽ പാതകളുടെ സാധ്യതയും സർക്കാർ പരിശോധിക്കുന്നു

ഗെയിൽ വാതക പൈപ്പ് ലൈൻ, അതിവേഗ റെയിൽ, ദേശീയപാത: സർക്കാറിനെതിരെ വ്യാജ പ്രചാരണവുമായി എസ്ഡിപിഐയും വെൽഫെയർ പാർട്ടിയും; കൂടങ്കുളം പവർഹൈവേക്കും ശക്തമായ എതിർപ്പ്: ബദൽ പാതകളുടെ സാധ്യതയും സർക്കാർ പരിശോധിക്കുന്നു

എം ബേബി

കൊച്ചി:കേരളത്തിന്റെ സ്വപ്ന പദ്ധതികൾ എന്ന് വിശേഷിപ്പിക്കാവുന്നയാണ് അതിവേഗ റെയിലും ഗെയിൽ വാതക പൈപ്പ് ലൈനും. അതുപോലെ തന്നെ ദേശീയപാതാ വികസനം എന്നത് നമ്മുടെ അത്യാവശ്യവും.എന്നാൽ ഇക്കാര്യങ്ങളിൽ വ്യാജ ആരോപണങ്ങൾ ഉന്നയിച്ചും അനാവശ്യമായി ജനങ്ങളിൽ ഭീതി പടർത്തിയും ജനസ്വാധീനം വർധിപ്പിക്കാനുള്ള ശ്രമത്തിലാണ് ഇസ്ലാമിക സംഘടനയായ ജമാഅത്തെ ഇസ്ലാമിയുടെ രാഷട്രീയ രൂപമായ വെൽഫയർ പാർട്ടിയും, പോപ്പുലർ ഫ്രണ്ടിന്റെ രാഷ്ട്രീയ രൂപമായ എസ്.ഡി.പി.ഐ.യും.ഇവർക്കൊപ്പം ചില പരിസ്ഥിതി സംഘടനകളുടെയും പിന്തുണയുണ്ട്. കൂടങ്കുളം പവർ ഹൈവേ നിർമ്മാണവുമായി ബന്ധപ്പെട്ട് മുന്മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മണ്ഡലത്തിലടക്കം കടുത്ത പ്രതിഷേധവും നിലനിൽക്കയാണ്.വികസന പദ്ധതികളുമായി ശക്തമായി മുന്നോട്ടുപോവാൻ തീരുമാനിച്ച പിണറായി സർക്കാറിനുമുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളിയും ഈ പ്രതിഷേധങ്ങളെ എങ്ങനെ നേരിടും എന്നതായിരിക്കും.അതിനിടെ ഗെയിൽ പാത കടലിനടിയിലൂടെ കൊണ്ടുവരുന്നതടക്കമുള്ള ബദൽ നിർദേശങ്ങളും സർക്കാർ പരിഗണിക്കുന്നുണ്ട്.

നിയമസഭാതെരഞ്ഞെടുപ്പിൽ ഒറ്റക്ക് മൽസരിച്ച് കെട്ടിവച്ച കാശ് നഷ്ടപ്പെടുത്തിയ പാർട്ടികളാണ് എസ്.ഡി.പി.ഐയും വെൽഫെയർ പാർട്ടിയും. അതുകൊണ്ടുതന്നെ ജന പിന്തുണ നേടിയെടുക്കാൻ ഇത്തരം സമരങ്ങൾ ഇവർക്ക് അത്യാവശ്യമാണ്. പക്ഷേ അതിന് ജനങ്ങളെ അതിഭീകരമായി തെറ്റിദ്ധരിപ്പിക്കുന്നതാണ് വിമർശന വിധേയമാവുന്നത്.
കാസർകോടുനിന്ന് തിരുവനന്തപുരത്തേക്ക് വെറും വെറും രണ്ടര മണിക്കൂർ കൊണ്ട് എത്താൻ കഴിയുന്ന ഈ റെയിൽ പാതയുണ്ടാകാനായി മെട്രോ ശ്രീധരനെ വരെ സഹകരിപ്പിക്കാൻ സർക്കാർ തയ്യാറെടുക്കയാണ്. കരട് റിപ്പോർട്ട് അനുസരിച്ച് പരിസ്ഥിതിനാശവും കുടിയൊഴിപ്പിക്കലും പരമാവധി കുറച്ചാണ് പാത പ്‌ളാൻ ചെയ്തിരക്കുന്നത്. നിലവിലെ റെയിൽപാതയോടും ദേശീയപാതയോടും ചേർന്നാണ് അതിവേഗപാത വിഭാവനം ചെയ്തിരിക്കുന്നത്. ജനസാന്ദ്രതയുള്ള സ്ഥലങ്ങളിൽ ഭൂഗർഭ കോൺക്രീറ്റ് ടണലുകളിൽ കൂടിയാകും പാത കടന്നുപോവുക. ഇതിനാൽ അധികം ജനങ്ങളെ കുടിയൊഴിപ്പിക്കേണ്ടിവരില്‌ളെന്നാണ് ഡി.എം.ആർ.സിയുടെ കണക്കുകൂട്ടൽ. നിവില കണക്കുകൾ പ്രകാരം 540 ഹെക്ടർ സ്വകാര്യഭൂമിയും 60 ഹെക്ടർ സർക്കാർഭൂമിയും ഇതിന് ആവശ്യമാണ്. മറ്റ് വൻകിട പദ്ധതികളെ വച്ചുനോക്കുമ്പോൾ പുനരധിവാസം വളരെ കുറവാണ് ഈ പദ്ധതിയിൽ.

പക്ഷേ എന്നിട്ടും കേരളം കണ്ട എറ്റവുംവലിയ കുടിയൊഴിപ്പിക്കലാണ് പദ്ധതിക്കുവേണ്ടി നടക്കുകയെന്നാണ് ഇവർ പ്രചരിപ്പിക്കുന്നത്.ഇനി കെട്ടിടങ്ങളും ഭൂമിയും നഷ്ടമാവുന്നവർക്ക് പൊന്നും വിലയിലല്ല വിപണിവിലക്ക് അടുത്തുവരുന്ന പാക്കേജ് തന്നെയാണ് സർക്കാർ നൽകുക. എന്നാൽ കുപ്രചാരണക്കാർ ഇക്കാര്യവും മറച്ചുവെക്കുന്നു. അതുപോലെ തന്നെ ഗെയിൽ വാതക പെപ്പ്‌ലൈൻ കൊച്ചിയെയും മംഗലാപുരത്തെയും മാത്രം ബന്്ധിപ്പിക്കുന്നതാണെന്നും കേരളത്തിന് ഒരു പ്രയോജനവും ഇല്‌ളെന്നാണ് ഇത്തരക്കാൻ തട്ടിവിടുന്നത്. ഓരോ ഹബ്ബുകളിൽവച്ച് കേരളത്തിലും പ്രകൃതി വാതകം എടുക്കാമെന്നും ഭാവിയിൽ ഡൽഹിയിലും ഗുജറാത്തിലുമൊക്കെയുള്ളപോലെ പെപ്പിട്ട് പാചകവാതകം വീടുകളിൽ വരെ എത്തിക്കാമെന്നും ഇവർ സൗകര്യപുർവം വിസ്മരിക്കുന്നു. മാത്രമല്ല വാതക ലൈൻ എന്തുകൊണ്ട് ഞങ്ങൾക്ക് തരുന്നില്ല എന്നാണ് ഇപ്പോൾ ഓരോ സംസ്ഥാനവും ചോദിക്കുന്നത്. താരമമ്യേന അപകട രഹിതമാണ് ഈ പെപ്പ് ലൈൻ എങ്കിലും, ആന്ധ്രയിൽ പണ്ടുണ്ടായ ഒരേ ഒരു അപകടം മാത്രം എടുത്തുകാട്ടി കേരളം മൊത്തം കത്തിക്കാനുള്ള പദ്ധതിയാണെന്നുവരെ പ്രചാരണം നടക്കുന്നു. ഇതേ വാതക്കുഴൽ സ്ഥാപിതമായ മറ്റുസംസ്ഥാനങ്ങളിലൊന്നും പറയത്തക്ക അപകടം ഉണ്ടായിട്ടില്‌ളെന്ന് ഇവർ മറച്ചു പടിക്കുന്നു.മാത്രമല്ല പാചക വാതകം റോഡിലൂടെ കൊണ്ടുപോവുക വഴിയുണ്ടായ നിരവധി ദുരന്തങ്ങളും കാണാതെ പോവുന്നു.പൈപ്പ് ലൈൻ കടന്നു പോവുന്ന സ്ഥലത്തിന്റെ ഉടമസ്ഥാവകാശം സ്ഥലം ഉടമക്ക് തന്നെയാണന്ന് ഗെയിൽ അധികൃതരുടെ പ്രസ്താവനും ഇവർ വിഴുങ്ങുകയാണ്.

ഇതിനിടെ ഗെയിൽ വാതക പൈപ്പ് ലൈൻ കടലിലൂടെ കൊണ്ടുപോവുക എന്ന മികച്ച നിർദേശവും ചിലരുടെ ഭാഗത്തുനിന്ന് ഉണ്ടായി. എന്നാൽ ചെലവ് വൻതോതിൽ കൂടുതലാണെന്ന് പറഞ്ഞ് ഇത് ഗെയിൽ തള്ളുകയായിരുന്നു. പുതിയ സാഹചര്യത്തിൽ കുടിയൊഴിപ്പിക്കലില്ലാത്ത ഈ നിർദ്ദേശം മുഖ്യമന്ത്രിയുടെ അടുത്തും എത്തിയിട്ടുണ്ട്.കോഴിക്കോട് ജില്ലയുടെ മലയോര മേഖലകളായ താമരശേരി, ഓമശേരി, മുക്കം, കാരശേരി, കൊടിയത്തൂർ പഞ്ചായത്ത് വഴി മലപ്പുറം ജില്ലയിലെ കീഴുപറമ്പ് പഞ്ചായത്തിലേക്കാണ് ലൈൻ കടന്നു പോവുന്നത്.ഈ പ്രദേശങ്ങളിൽ സർവേക്കത്തെിയ ഉദ്യോഗസ്ഥരെ ജനങ്ങൾ സംഘടിച്ച് നേരിടുകയും സൈറ്റ് ഓഫീസ് പോലും പ്രവർത്തിപ്പിക്കാൻ പറ്റാത്ത അവസ്ഥ സൃഷ്ടിക്കുകയും ചെയ്തിരുന്നു.

മലപ്പുറത്തും ഇതേ അവസ്ഥയാണ്.ഇവിടെ വാതക ലൈൻപോയിട്ട് ദേശീയപാതാ വികസനം പോലും പ്രതിസന്ധിയിലാണ്.30 മീറ്ററിൽ ദേശീയപാത വികസിപ്പിക്കാൻപോലും ഇവിടെ കഴിഞ്ഞിട്ടില്ല.കേന്ദ്രം പറഞ്ഞ ചുങ്കപ്പാതകളെ ഒരിക്കലും അംഗീകരിക്കില്ല എന്നതാണ് കേരളത്തിന്റെ നിലപാട്. എന്നിട്ടും ബി.ഒ.ടി അടിസ്ഥാനത്തിൽ ചുങ്കപ്പാതകളാണ് വരുന്നതെന്ന് പ്രചാരണവും നടക്കുന്നു.മാത്രമല്ല ദേശീയ പാത 45 മീറ്ററിൽ വികസിപ്പിക്കണമെന്ന് സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടുമില്ല.മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കണ്ടപ്പോൾ കേരളത്തിന്റെ രണ്ടു പ്രധാന പ്രശ്‌നങ്ങളായി ചൂണ്ടിക്കാണിച്ചവയിൽ കഴിയുന്നത് വേഗത്തിൽ ചെയ്യാമെന്ന് മാത്രമാണ് മുഖ്യമന്ത്രി ഉറപ്പുകൊടുത്ത്.

കൂടങ്കുളം പവർ ഹൈവേ നിർമ്മാണത്തിലും ഇതേ പ്രശ്‌നമാണ്. കേരളത്തിന് കിട്ടേണ്ട ആയിരം മൊഗാവാട്ട് വൈദ്യുതി കാലങ്ങളായി നഷ്ടമായിട്ടും തന്റെ മണ്ഡലത്തിലെ പ്രശ്‌നംപോലും പറഞ്ഞൊതുക്കാൻ മുൻ മുഖ്യമന്ത്രിക്ക് ആയിട്ടില്ലായിരുന്നു. ഇപ്പോൾ പവർ ഹൈവേയുമായി സർക്കാർ മുന്നോട്ടുപോകാൻ സർക്കാർ തീരുമാനിച്ച സാഹചര്യത്തിൽ, പ്രക്ഷോഭം ശക്തിപ്പെടുത്താൻ ആക്ഷൻ കൗൺസിൽ തീരുമാനിച്ചിരിക്കയാണ്. ഇതിനു മുന്നോടിയായി ബദൽ റൂട്ട് പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെയും യു.ഡി.എഫ്, എൽ.ഡി.എഫ്, ബിജെപി നേതാക്കളെയും നേരിൽ കാണാൻ സമരസമിതി തീരുമാനിച്ചു. ഇക്കാര്യങ്ങളിൽ അന്തിമതീരുമാനം കൈക്കൊള്ളാൻ കൂടങ്കുളം ആക്ഷൻ കൗൺസിലിന്റെ യോഗം ശനിയാഴ്ച വൈകീട്ട് മൂന്നിന് കോട്ടയം ഊട്ടി ലോഡ്ജിൽ നടക്കും.

കൂടങ്കുളത്തുനിന്നുള്ള വൈദ്യുതി കൊച്ചിയിലെ പള്ളിക്കരയിലേക്ക് എത്തിക്കാനാണ് പവർ ഹൈവേ സ്ഥാപിക്കുന്നത്. ഇടമൺ വരെ ലൈനുകൾ വലിച്ചു. ഇടമൺ മുതൽ കൊച്ചി വരെയാണ് ഇനി അവശേഷിക്കുന്നത്. ഇതിന്റെ ജോലി ആരംഭിച്ചെങ്കിലും ലൈൻ കടന്നുപോകുന്ന സ്ഥലങ്ങളിലെ ജനം സംഘടിച്ച് ആക്ഷൻ കൗൺസിൽ രൂപവത്കരിച്ച് സമരം ആരംഭിച്ചതോടെ പണി മുടങ്ങി. കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം ജില്ലകളിലെ കർഷകരാണ് സമരത്തിലുള്ളത്. ലൈൻ വലിച്ചാൽ 3000 ഏക്കർ കൃഷിഭൂമി ഉപയോഗശൂന്യമാകുമെന്ന് ഇവർ പറയുന്നു.

പലതവണ സമരസമിതിയുമായി സർക്കാർ ചർച്ച നടത്തിയെങ്കിലും വിജയിച്ചില്ല. തുടർന്ന് കഴിഞ്ഞ സർക്കാറിന്റെ കാലത്ത് 1020 കോടിയുടെ നഷ്ടപരിഹാര പാക്കേജ് തയാറാക്കിയെങ്കിലും ഫലപ്രദമായില്ല. മികച്ച നഷ്ടപരിഹാര പാക്കേജിനോട് ഒരുവിഭാഗം അനുകൂലിച്ചെങ്കിലും പുതിയ സ്ഥലത്തിലൂടെ ലൈൻ വലിക്കണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ഒരുവിഭാഗം. തുടർന്ന് സർക്കാർ സമരസമിതി സമർപ്പിച്ച ബദൽ റൂട്ടിനെക്കുറിച്ച് പഠിക്കാൻ തീരുമാനിക്കുകയും പ്രത്യേകസമിതിയെ നിയോഗിക്കുകയും ചെയ്തിരുന്നു. പത്തനാപുരം, അടൂർ, കായംകുളം വഴി എറണാകുളത്തേക്ക് എത്തുന്ന ബദൽ പാതയാണ് സമിതി നിർദേശിച്ചത്. ഇതിൽ ഭൂരിഭാഗവും വയലുകൾക്ക് മുകളിലൂടെയാണ്. കായംകുളം താപനിലയത്തിൽനിന്നുള്ള ലൈനുകൾ കടന്നുപോകുന്നതിന് സമാന്തരമായാവും ബദൽ റൂട്ടെന്നാണ് സമരസമിതി വ്യക്തമാക്കിയിരുന്നത്. എന്നാൽ, നിലവിലെ പാതയുടെ ചെലവിനേക്കാൾ 300 കോടി അധികമായി വേണ്ടിവരുമെന്നും നിർമ്മാണം പൂർത്തിയാകാൻ കൂടുതൽ സമയം വേണ്ടിവരുമെന്നും പഠനസമിതി കണ്ടത്തെി. ഇതോടെ സർക്കാർ നിർദ്ദേശം തള്ളി.

എന്നാൽ, ഉദ്യോഗസ്ഥ ലോബി മന$പൂർവം ബദൽ പാതയെ അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന് സമരസമിതി ആരോപിച്ചു. നഷ്ടപരിഹാരവുമായി താരതമ്യം ചെയ്താൽ ബദൽ റൂട്ടിലെ ചെലവ് കുറവായിരുന്നെന്ന് ഇവർ ചൂണ്ടിക്കാട്ടി. ബദൽ പാതയുടെ കാര്യത്തിലും തീരുമാനമെടുക്കേണ്ടത് സർക്കാറാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP