Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പൊലീസ് യൂണിഫോമിനോടു സാമ്യമുള്ള വസ്ത്രം ധരിച്ചു മുഴക്കിയത് സർക്കാരിനെതിരെയുള്ള മുദ്രാവാക്യം; കൈയിൽ പിടിച്ചത് തോക്കിന്റെ മാതൃകയും; മാവോയിസ്റ്റ് വേട്ടയ്‌ക്കെതിരായ തളിപ്പറമ്പിലെ പ്രതിഷേധ തെരുവിൽ ഉയർന്നത് മനുഷ്യരെ വെടിവെച്ചു കൊല്ലുന്ന പിണറായി സർക്കാരിനെതിരെയുള്ള രോഷം; പ്രതിഷേധ തെരുവിലെ തോക്കും വസ്ത്രവും എസ് ഡി പി ഐയെ കേസിൽ കുടുക്കി; തളിപ്പറമ്പിൽ നടപടിയുമായി പൊലീസ്

പൊലീസ് യൂണിഫോമിനോടു സാമ്യമുള്ള വസ്ത്രം ധരിച്ചു മുഴക്കിയത് സർക്കാരിനെതിരെയുള്ള മുദ്രാവാക്യം; കൈയിൽ പിടിച്ചത് തോക്കിന്റെ മാതൃകയും; മാവോയിസ്റ്റ് വേട്ടയ്‌ക്കെതിരായ തളിപ്പറമ്പിലെ പ്രതിഷേധ തെരുവിൽ ഉയർന്നത് മനുഷ്യരെ വെടിവെച്ചു കൊല്ലുന്ന പിണറായി സർക്കാരിനെതിരെയുള്ള രോഷം; പ്രതിഷേധ തെരുവിലെ തോക്കും വസ്ത്രവും എസ് ഡി പി ഐയെ കേസിൽ കുടുക്കി; തളിപ്പറമ്പിൽ നടപടിയുമായി പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

തളിപ്പറമ്പ്: പൊലീസ് യൂണിഫോമിനോടു സാദൃശുമുള്ള വസ്ത്രം ധരിച്ചു തോക്കിന്റെ മാതൃകയുമായി പ്രകടനം നടത്തിയ എസ് ഡി പി ഐ പ്രവർത്തകർക്കെതിരെ കേസെടുത്തു.

മാവോയിസ്റ്റ് വേട്ടയ്‌ക്കെതിരെ സംസ്ഥാന സർക്കാരിനെതിരെ എസ്ഡിപിഐ നടത്തിയ 'പ്രതിഷേധ തെരുവി'ലാണു സംഭവം.എട്ടാം തീയതിയാണ് പരിപാടി നടത്തിയത്. പൊലീസ് യൂണിഫോമിനോടു സാമ്യമുള്ള വസ്ത്രം ധരിച്ചു സർക്കാരിനെതിരെ മുദ്രാവാക്യം മുഴക്കുകയും ഗതാഗത തടസം സൃഷ്ടിക്കുകയും ചെയ്തതിനാണു 17 പേർക്കെതിരെ കേസ്. മനുഷ്യരെ വെടിവെച്ചു കൊല്ലുന്ന പിണറായി സർക്കാരിനെതിരേയായിരുന്നു എസ്ഡിപിഐയുടെ 'പ്രതിഷേധ തെരുവ്' . എട്ടിന് രാവിലെ 10.30 ന് സെക്രട്ടറിയേറ്റിനു മുമ്പിൽ നടക്കുന്ന പരിപാടിയിൽ എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുൽ മജീദ് ഫൈസി പങ്കെടുത്തു. സംസ്ഥാന വ്യാപകമായി നിയോജക മണ്ഡലം തലത്തിൽ വൈകീട്ട് നാലിന് വിവിധ സ്ഥലങ്ങളിൽ പരിപാടികൾ നടന്നു. ഇതിൽ തളിപ്പറമ്പിലേതാണ് വിവാദമാകുന്നത്.

അട്ടപ്പാടി മഞ്ചക്കണ്ടി വനത്തിൽ നാല് പേർ കൊല്ലപ്പെട്ട സംഭവത്തിൽ എസ്ഡിപിഐ സംസ്ഥാന സമിതി നിയോഗിച്ച വസ്തുതാന്വേഷണ സംഘം സ്ഥലം സന്ദർശിച്ച് വിവരശേഖരണം നടത്തിയിരുന്നു. സമിതിയുടെ പ്രധാന കണ്ടെത്തലുകൾ പരിപാടിയിൽ അവതരിപ്പിച്ചു. രാഷ്ട്രീയ നേതൃത്വങ്ങൾ, ജനപ്രതിനിധികൾ, പരിസരവാസികൾ, ആദിവാസി സംഘടനാ നേതാക്കൾ, ഊര് നിവാസികൾ തുടങ്ങിയവരെ കണ്ട് സമിതി വിവരങ്ങൾ ശേഖരിച്ചവെന്നാണ് പറയുന്നത്. എസ്ഡിപിഐ സംസ്ഥാന ജനറൽ സെക്രട്ടറിമാരായ തുളസീധരൻ പള്ളിക്കൽ, റോയി അറയ്ക്കൽ, സംസ്ഥാന സെക്രട്ടറി കെ കെ അബ്ദുൽ ജബ്ബാർ, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി കെ ഉസ്മാൻ എന്നിവരടങ്ങിയ സമിതിയാണ് സ്ഥലം സന്ദർശിച്ചത്.

പാലക്കാട് ജില്ലാ പ്രസിഡന്റ് എസ് പി അമീർ അലി, ജില്ലാ ട്രഷറർ മജീദ് ഷൊർണൂർ, മണ്ണാർക്കാട് മേഖലാ പ്രസിഡന്റ് ശമീർ ആലിങ്ങൽ, മേഖലാ സെക്രട്ടറി ജാബിർ കരിപ്പമണ്ണ, ഷൊർണൂർ മണ്ഡലം സെക്രട്ടറി മുസ്തഫ കുളപ്പുള്ളി, മണ്ണാർക്കാട് മേഖലാ കമ്മിറ്റിയംഗം ബഷീർ, മൻസൂർ തെങ്കര, ബഷീർ അട്ടപ്പാടി, ഫിറോസ് അട്ടപ്പാടി, സക്കീർ ഷൊർണൂർ എന്നിവരും സമിതിയെ അനുഗമിച്ചിരുന്നു. സ്ത്രീ ഉൾപ്പെടെ നാലുപേരെ വെടിവച്ചുകൊന്ന അട്ടപ്പാടി വ്യാജ ഏറ്റുമുട്ടൽ കേസിൽ അന്വേഷണ റിപോർട്ടുകൾ പുറത്തുവിടാൻ മുഖ്യമന്ത്രി പിണറായി വിജയൻ തന്റേടം കാണിക്കണമെന്ന് എസ് ഡി പി ഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുൽ മജീദ് ഫൈസി നേരത്തെ ആവശ്യപ്പെട്ടിരുന്നു.

മനുഷ്യരെ വെടിവച്ചുകൊല്ലുന്ന പിണറായി സർക്കാരിനെതിരേ സെക്രട്ടേറിയറ്റിനു മുന്നിൽ എസ് ഡി പി ഐ സംഘടിപ്പിച്ച പ്രതിഷേധ തെരുവ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തണ്ടർബോൾട്ടിന്റെ നടപടി ന്യായീകരിക്കുന്ന പിണറായി വിജയൻ അട്ടപ്പാടി വെടിവയ്പിനെക്കുറിച്ച് സർവകക്ഷിസംഘത്തെ നിയോഗിച്ച് സുതാര്യമായ അന്വേഷണത്തിന് തയ്യാറുണ്ടോ. ഈ സർക്കാർ അധികാരമേറ്റ ശേഷം മൂന്നു വ്യാജ ഏറ്റുമുട്ടലുകളാണ് നടന്നത്. മാർച്ചിൽ വൈത്തിരിയിലുണ്ടായ ഏറ്റുമുട്ടലിൽ സി പി ജലീൽ കൊല്ലപ്പെട്ട കേസിൽ മജിസ്റ്റീരിയൽ അന്വേഷണത്തിന്റെ റിപോർട്ട് നിയമസഭയുടെ മേശപ്പുറത്തുവയ്ക്കാൻ പിണറായി വിജയൻ തയ്യാറാവണം. സിപിഎം മുതലാളിത്ത താൽപ്പര്യങ്ങളുടെ കുഴലൂത്തുകാരായി മാറി. ഇടതുപക്ഷം ഭരിക്കുമ്പോൾ മാത്രമാണ് മാവോവാദികളുമായി ഏറ്റുമുട്ടൽ നടക്കുന്നത്്.

സിപിഎം കമ്മ്യൂണിസ്റ്റ് ആദർശത്തിൽ നിന്നു വ്യതിചലിക്കുന്നത് കമ്മ്യൂണിസ്റ്റ് ആശയത്തിൽ വിശ്വസിക്കുന്ന മാവോവാദികൾ ആദിവാസി, ദലിത് വിഭാഗങ്ങൾക്കിടയിൽ പ്രചാരണം നടത്തുന്നു. ഇത് സിപിഎമ്മിന്റെ രാഷ്ട്രീയ അടിത്തറ ഇളക്കുമെന്ന ഭയമാണ് സിപിഎമ്മിന്റെ മാവോ വേട്ടയ്ക്കു പിന്നിലെ പ്രചോദനം. ഭീകരനിയമമായ യു എ പി എ വിഷയത്തിൽ സിപിഎം കാപട്യവും വഞ്ചനയുമാണ് തുടരുന്നത്. സിപിഎമ്മിനും ബിജെപിക്കും ഇതിൽ ഒരേ സ്വരമാണെന്നും അദ്ദേഹം പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP