Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'ചിലവുണ്ട്...പിന്നല്ല..സന്ദീപ് കൊള്ളാം ബിജെപി..അളിയാ..ഓൾവേയ്‌സ് ബിജെപി': കുമ്മനത്തിന് ഒപ്പമുള്ള സന്ദീപ് നായരുടെ ഫേസ്‌ബുക്ക് ഫോട്ടോ കാട്ടി സ്വർണക്കടത്ത് കേസിലെ പങ്കാളി ബിജെപിക്കാരനെന്ന് സൈബർ സഖാക്കൾ; ചാറ്റുകളുടെ സ്‌ക്രീൻ ഷോട്ടുകൾ പുറത്തുവരുമ്പോഴും സന്ദീപ് ഒളിവിൽ; ആഡംബര കാർ പ്രിയൻ പുതിയ മോഡലുകൾ സൂക്ഷിച്ചിരുന്നത് ആര്യനാട്ടെ കാർബൺ ഡോക്ടർ വർക് ഷോപ്പിലും

'ചിലവുണ്ട്...പിന്നല്ല..സന്ദീപ് കൊള്ളാം ബിജെപി..അളിയാ..ഓൾവേയ്‌സ് ബിജെപി': കുമ്മനത്തിന് ഒപ്പമുള്ള സന്ദീപ് നായരുടെ ഫേസ്‌ബുക്ക് ഫോട്ടോ കാട്ടി സ്വർണക്കടത്ത് കേസിലെ പങ്കാളി ബിജെപിക്കാരനെന്ന് സൈബർ സഖാക്കൾ; ചാറ്റുകളുടെ സ്‌ക്രീൻ ഷോട്ടുകൾ പുറത്തുവരുമ്പോഴും സന്ദീപ് ഒളിവിൽ; ആഡംബര കാർ പ്രിയൻ പുതിയ മോഡലുകൾ സൂക്ഷിച്ചിരുന്നത് ആര്യനാട്ടെ കാർബൺ ഡോക്ടർ വർക് ഷോപ്പിലും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വിമാനത്താവളത്തിലെ സ്വർണ്ണക്കടത്ത് കേസിലെ മുഖ്യ ആസൂത്രകയായ സ്വപ്‌ന സുരേഷ് സുഹൃത്ത് സന്ദീപ് നായർക്കൊപ്പമാണ് ഒളിവിൽ കഴിയുന്നതെന്ന് കസ്റ്റംസിന് സൂചനകൾ കിട്ടിയതിന് പുറമേ ഇയാളുടെ രാഷ്ട്രീയ ചായ് വ് പ്രകടമാക്കുന്ന സോഷ്യൽ മീഡിയ പോസ്റ്റുകളും പുറത്തുവന്നു. സന്ദീപിന്റെ ഭാര്യ സൗമ്യയെ കസ്റ്റംസ് കൊച്ചിയിൽ ചോദ്യം ചെയ്തുവരികയാണ്. സന്ദീപിന്റെ കാർബൺ ഡോക്ടർ എന്ന വർക്ഷോപ്പിൽ സ്വപ്നയ്ക്കും പങ്കാളിത്തമുണ്ടായിരുന്നു. ഇപ്പോൾ സന്ദീപ് നായർക്ക് ബിജെപി നേതാക്കളുമായുള്ള അടുപ്പത്തെ കുറിച്ചാണ് സോഷ്യൽ മീഡിയയിലും ചില ഓൺലൈൻ മാധ്യമങ്ങളിലും ചർച്ച.

വിത്ത് കുമ്മനം രാജേട്ടൻ എന്ന കുറിപ്പിനൊപ്പമാണ് ബിജെപി മുൻ അദ്ധ്യക്ഷൻ കുമ്മനം രാജശേഖരന് ഒപ്പമുള്ള ചിത്രം. ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത് 2016, ഫെബ്രുവരി 8 നാണ്. താൻ എപ്പോഴും ബിജെപിക്കൊപ്പമാണെന്ന് സന്ദീപ് ഒരുകമന്റിൽ പറയുന്നതും പാർട്ടി ബന്ധം സൂചിപ്പിക്കാൻ പലരും എടുത്തുകാട്ടുന്നു. ബിജെപി നേതാക്കൾക്ക് ആശംസകൾ അർപ്പിച്ചുള്ള പോസ്റ്റുകളും നിരവധി സന്ദീപിന്റെ പ്രൊഫൈലിൽ ഉണ്ട്.

നേരത്തെ സന്ദീപ് സ്പീക്കർ പി.ശ്രീരാമകൃഷ്ണന് ഒപ്പം നിൽക്കുന്ന ചിത്രങ്ങളും പ്രചരിച്ചിരുന്നു. അതിന് ബദലായാണ് ഇപ്പോൾ ബിജെപി ബന്ധവും സോഷ്യൽ മീഡിയിൽ സൈബർ സഖാക്കൾ എടുത്തിട്ടിരിക്കുന്നു. 2019 ഡിസംബറിൽ നെടുമങ്ങാടുള്ള സന്ദീപ് നായരുടെ കാർബൺ ഡോക്ടർ എന്ന സ്ഥാപനം ആര്യനാട് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തിരുന്നു. അതിന്റെ ചിത്രങ്ങളും സന്ദീപിന്റെ പ്രൊഫൈൽ പേജിന്റെ ആദ്യംതന്നെ കാണാം. തന്നെ പരിപാടിയിലേക്ക് ക്ഷണിച്ചത് സ്വപ്നയാണെന്നും നയതന്ത്ര ഉദ്യോഗസ്ഥ എന്ന നിലയിലുള്ള ക്ഷണം സ്വീകരിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് സ്പീക്കർ ശ്രീരാമകൃഷ്ണന്റെ വിശദീകരണം.സ്വപ്ന സുരേഷ് സ്പീക്കർക്കൊപ്പം ചടങ്ങിൽ പങ്കെടുക്കുന്നതിന്റെ ചിത്രങ്ങളും പുറത്തു വന്നിരുന്നു. ഇതിനിടേയാണ് സന്ദീപ് നായരുടെ ബിജെപി ബന്ധം പുറത്ത് വന്നത്.

സന്ദീപ് നായർ രണ്ട് ദിവസം മുൻപ് വീട്ടിൽ നിന്നും പോയതാണെന്നും അതിനു ശേഷം യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്നുമാണ് സൗമ്യ കസ്റ്റംസ് ഉദ്യോഗസ്ഥരോട് പറഞ്ഞിരിക്കുന്നത്.സന്ദീപ് നിലവിൽ ഒളിവിലാണ്. നേരത്തെയും സന്ദീപിന് ക്രിമിനൽ പശ്ചാത്തലം ഉണ്ടായിരുന്നു എന്നാണ് പുറത്ത് വരുന്ന വിവരം. സന്ദീപ് മാല മോഷണ കേസിൽ ഉൾപ്പടെ പ്രതിയായിരുന്നുവെന്നും റിപ്പോർട്ടുകൾ വരുന്നു.

സ്ഥിരമായി ദുബായ് പോയി വരുമായിരുന്ന സന്ദീപ് ആഡംബര കാറുകൾ വാങ്ങി കൂട്ടുന്നതും പതിവായിരുന്നു. ഇത് സൂക്ഷിക്കാൻ സ്പീക്കർ ഉദ്ഘാടനം ചെയ്ത വർക്ക് ഷോപ്പായിരുന്നു സന്ദീപ് ഉപയോഗിച്ചിരുന്നത്.ഫേസ്‌ബുക്ക് പേജിലെ ആമുഖത്തിൽ പറയുന്നതും കാർബൺ ഡോക്ടറിന്റെ സ്ഥാപകനും മാനേജിങ് ഡയറക്ടറും എന്നാണ്.

സ്വർണകടത്ത് കേസിൽ സന്ദീപ് നായരുടെ പങ്ക് വെളിപ്പെടുത്തിയത് സരിത്ത് തന്നെ ആണ്. സന്ദീപിനും, ഭാര്യയ്ക്കും സ്വർണ കടത്ത് കേസുമായി ബന്ധമുണ്ട് എന്നാണ് കസ്റ്റംസ് പറയുന്നത്. കേസിൽ കസ്റ്റഡിയിൽ എടുക്കുന്ന രണ്ടാമത്തെ ആളാണ് സന്ദീപിന്റെ ഭാര്യ. നേരത്തെ യു.എ.ഇ കോൺസുലേറ്റിലെ പി.ആർ.ഒ സരിത്ത് കേസിൽ അറസ്റ്റിൽ ആയിരുന്നു. സരിത്തിനെ ചോദ്യം ചെയ്തതിൽ നിന്നാണ് സ്വപ്ന സുരേഷ് അടക്കം അഞ്ച് പേരുടെ പങ്ക് പുറത്തു വന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP