Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സ്‌കോട്ടിഷ് ദ്വീപുകളിലേക്ക് മാറി താമസിക്കാൻ ഒരുക്കമാണോ? എങ്കിൽ ഒരുപക്ഷെ 45 ലക്ഷം രൂപ വരെ തന്നേക്കും; അനുനിമിഷം ആളൊഴിഞ്ഞു പോകുന്ന സ്‌കോട്ടിഷ് ഹൈലാൻഡ്സിലെ ജനസംഖ്യ കൂട്ടാൻ കുറുക്കുവഴികളുമായി സ്‌കോട്ടിഷ് സർക്കാർ

സ്‌കോട്ടിഷ് ദ്വീപുകളിലേക്ക് മാറി താമസിക്കാൻ ഒരുക്കമാണോ? എങ്കിൽ ഒരുപക്ഷെ 45 ലക്ഷം രൂപ വരെ തന്നേക്കും; അനുനിമിഷം ആളൊഴിഞ്ഞു പോകുന്ന സ്‌കോട്ടിഷ് ഹൈലാൻഡ്സിലെ ജനസംഖ്യ കൂട്ടാൻ കുറുക്കുവഴികളുമായി സ്‌കോട്ടിഷ് സർക്കാർ

മറുനാടൻ ഡെസ്‌ക്‌

ൾത്തിരക്കൊഴിഞ്ഞ, ഒറ്റപ്പെട്ട ദ്വീപുകളിലേക്ക് ആളുകളെ ആകർഷിക്കാൻ 50,000 പൗണ്ട് (ഏകദേശം 45 ലക്ഷം രൂപ)വരെ നൽകാൻ ഒരുങ്ങുകയാണ് സ്‌കോട്ടിഷ് സർക്കാർ. ഇവിടങ്ങളിൽ സ്ഥിരതാമസമാക്കാൻ തയ്യാറുള്ള യുവാക്കളേയും കുടുംബങ്ങളേയും ലക്ഷ്യം വച്ചാണ് ഈ പദ്ധതി ആവിഷ്‌കരിക്കുന്നത്. ഇക്വഡോറിൽ നിന്നുവരെ ഇതിനു താത്പര്യം പ്രകടിപ്പിച്ച് ആളുകൾ അപേക്ഷിച്ചിട്ടുണ്ട് എന്നാണ് അറിയാൻ കഴിയുന്നത്. സ്‌കോട്ട്ലാൻഡ് അതിർത്തിയിലുള്ള പല ദ്വീപുകളിലും ജനസംഖ്യ ക്രമാതീതമായി കുറഞ്ഞു വരികയാണ്. കേവലം ഒരു വ്യക്തി മാത്രം താമസിക്കുന്ന ദ്വീപും അവിടെയുണ്ടെന്നറിയുക. പരമാവധി ജനസംഖ്യയുള്ളത് 20,000 ആണ്.

രാജ്യത്തെ 93 ദ്വീപുകളിൽ പലതിൽ നിന്നും തൊഴിലില്ലായ്മ മൂലമാണ് യുവാക്കൾ പ്രധാന കരയിലേക്ക് കുടിയേറിയത്. ഈ പ്രതിസന്ധിയെ തരണം ചെയ്യാൻ പുതിയ പദ്ധതിക്ക് ആകുമെന്നാണ് സർക്കാർ കണക്കുകൂട്ടുന്നത്. ഈ സാമ്പത്തിക സഹായം ഉപയോഗിച്ച് ആളുകൾക്ക് വീടുകൾ വാങ്ങുവാനും പുതിക്കി പണിയുവാനും, ജീവനോപാധിക്കായി ബിസിനസ്സുകൾ ആരംഭിക്കാനും കഴിയുമെന്ന് ഒരു സർക്കാർ വക്താവ് അറിയിച്ചു.

ഇതിനുള്ള അപേക്ഷകൾ ഇതിനോടകം തന്നെ ലഭിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. അതിലൊന്ന് തെക്കേ അമേരിക്കയിലെ ഇക്വഡോറിലുള്ള ഒരു കുടുംബത്തിന്റെതാണെന്നും അറിയുന്നു. എന്നാൽ, ദ്വീപുകളിൽ നിന്നും ആളുകൾ ഒഴിഞ്ഞുപോകുന്ന പ്രശ്നത്തിന് ശാശ്വത പരിഹാരമാകാൻ ഈ പദ്ധതിക്കാകില്ലെന്നും വെറും കൺകെട്ട് വിദ്യയാണ് സർക്കാർ നടത്തുന്നതെന്നുമാണ് വിമർശകർ ആരോപിക്കുന്നത്. അതിനുള്ള ഒരു പ്രധാന കാരണം, ഈ പദ്ധതിയെ കുറിച്ച് ആലോചിക്കുവാൻ തുടങ്ങിയപ്പോൾ തന്നെ ഈ ദ്വീപുകളിലെ വീടുകൾക്ക് വില വർദ്ധിക്കാൻ തുടങ്ങി എന്നതാണ്.

വരുന്ന വേനൽക്കാലത്ത് ആദ്യ ഗ്രൂപ്പിന് ധന സഹായം കൈമാറുമെന്നാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്. ഈ ദ്വീപുമായി ബന്ധമുള്ള, ചെറുപ്പക്കാരായവർക്കാണ് ഇതിൽ പരിഗണന നൽകുന്നത്. പണം കിട്ടുമെന്നറിഞ്ഞ് ആരെങ്കിലും അപേക്ഷിച്ചാൽ പരിഗണിച്ചെന്നു വരില്ല. കുടുംബസമേതം എത്താൻ തയ്യാറുള്ളവർക്കായിരിക്കും മുൻഗണന. ഇതു സംബന്ധിച്ച്, ദ്വീപുകളിൽ ഇപ്പോൾ താമസിക്കുന്നവരുമായി കഴിഞ്ഞ വേനൽക്കാലത്ത് ചർച്ചകൾ നടത്തിയിരുന്നു. എന്നാൽ അതിന്റെ വിശദാംശങ്ങൾ ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല.

മോശപ്പെട്ട ഗതാഗത സൗകര്യം, ഇനിയും ലഭ്യമല്ലാത്ത ബ്രോഡ്ബാൻഡ് സൗകര്യം അതുപോലെ വീടുകളുടെ ഉയർന്ന വില എന്നിവയൊക്കെ, സാമ്പത്തികമായി ഉയർന്ന നിലയിലുള്ളവരെ ഈ ദ്വീപുകളിൽ താമസിക്കുന്നതിൽ നിന്നും വിലക്കുന്ന ഘടകങ്ങളാണ്. വ്യക്തികൾക്ക് ധനസഹായം നൽകി ദ്വീപുകളിലേക്ക് ആകർഷിക്കുന്നതിനു പകരം, ദ്വീപുകളിലെ അടിസ്ഥാന സൗകര്യം വികസിപ്പിച്ച് ആളുകളെ ആകർഷിക്കുകയാണ് ശാശ്വത പരിഹാരമെന്ന് ചിലർ ചൂണ്ടിക്കാണിക്കുന്നു.ഇതു തന്നെയാണ് ദ്വീപുവാസികളും പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP