Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202020Sunday

യുകെയിൽ യൂസഫലിയുടെ ട്വിന്റി 14 ഹോൾഡിങ്‌സ് നിക്ഷേപിച്ചത് 2800 കോടി; ചരിത്രമുറങ്ങുന്ന അത്യാധുനിക ശൈലിയിൽ നവീകരിച്ച സ്‌കോട്ട്‌ലാൻഡ് യാഡ് ഇനി സന്ദർശകർക്കായി തുറന്നു കൊടുക്കും; ലുലു ഗ്രൂപ്പിന്റേയും യുസഫലിയുടേയും പ്രൗഡി ഇനി ലണ്ടനിലും; മലയാളിയായ പ്രവാസി വ്യവസായി ബ്രിട്ടനെ കീഴടക്കുമ്പോൾ

യുകെയിൽ യൂസഫലിയുടെ ട്വിന്റി 14 ഹോൾഡിങ്‌സ് നിക്ഷേപിച്ചത് 2800 കോടി; ചരിത്രമുറങ്ങുന്ന അത്യാധുനിക ശൈലിയിൽ നവീകരിച്ച സ്‌കോട്ട്‌ലാൻഡ് യാഡ് ഇനി സന്ദർശകർക്കായി തുറന്നു കൊടുക്കും; ലുലു ഗ്രൂപ്പിന്റേയും യുസഫലിയുടേയും പ്രൗഡി ഇനി ലണ്ടനിലും; മലയാളിയായ പ്രവാസി വ്യവസായി ബ്രിട്ടനെ കീഴടക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ: ലുലു ഗ്രൂപ്പിന്റേയും യുസഫലിയുടേയും പ്രൗഡി ഇനി ലണ്ടനിലും. ചരിത്രപ്രസിദ്ധമായ സ്‌കോട്ട്‌ലാൻഡ് യാഡിന്റെ ഉദ്ഘാടനത്തോടെ ലുലു ഗ്രൂപ്പിന്റെ ഹോസ്പിറ്റാലിറ്റി സംരംഭമായ ട്വന്റി 14 ഹോൾഡിങ്‌സ് പുതു ചരിത്രം രചിക്കുകയാണ്. സ്ഥാപനത്തിന് യുകെയിൽ 2800 കോടി രൂപയുടെ (300 ദശലക്ഷം പൗണ്ട്) നിക്ഷേപമായി. ചരിത്രമുറങ്ങുന്ന അത്യാധുനിക ശൈലിയിൽ നവീകരിച്ച സ്‌കോട്ട്‌ലാൻഡ് യാഡ് 9 മുതലാണു സന്ദർശകർക്കായി തുറന്നു കൊടുക്കും. ഈ കെട്ടിടത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം തുടങ്ങി കഴിഞ്ഞു. ലോകത്തിലെ ഏറ്റവും വിഖ്യാതമായ നഗരങ്ങളിലൊന്നാണു ലണ്ടനെന്നും ഗ്രേറ്റ് സ്‌കോട്ട്‌ലാൻഡ് യാഡ് പ്രൗഢമായ ഒരു ചരിത്രത്തെ അടയാളപ്പെടുത്തുന്നതുമാണെന്നു ലുലു ഗ്രൂപ്പ് ഇന്റർനാഷനൽ ചെയർമാൻ എം.എ.യൂസഫലി പറഞ്ഞു. ഗ്രേറ്റ് സ്‌കോട്ലാൻഡ് യാഡിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായും അവിടുത്തെ ആതിഥ്യമാസ്വദിക്കാൻ ക്ഷണിക്കുന്നതായും ആദ്ദേഹം കൂട്ടിച്ചേർത്തു.

Stories you may Like

2015 ൽ 1,025 കോടി രൂപക്കാണ് വിശ്വവിഖ്യാതമായ ഈ കെട്ടിടം യൂസഫലിയുടെ കമ്പനി സ്വന്തമാക്കിയത്. 512 കോടി രൂപ ചെലവാക്കിയാണ് ഇതിന്റെ നവീകരണ പ്രവർത്തനങ്ങൾ ട്വന്റി 14 ഹോൾഡിങ്‌സ് പൂർത്തിയാക്കിയത്. ഇതിനൊപ്പം എഡിൻബർഗിലെ വാൾഡ്റോഫ് അസ്റ്റോറിയ ദി കലിഡോണിയൻ 2018 ലും സ്വന്തമാക്കി. വെസ്റ്റ് മിന്സ്റ്ററിൽ സെയ്ന്റ് ജെയിംസിലാണ് സ്‌കോട്ട്‌ലാൻഡ് യാഡ് സ്ഥിതി ചെയ്യുന്നത്. ചരിത്രപരമായ നിരവധി പ്രത്യേകതകളുള്ള ഈ ഹോട്ടൽ ഹയാത്ത് ബ്രാൻഡിന്റേതാണ്. 1910 ൽ ബ്രിട്ടീഷ് ആർമി റിക്രൂട്ട്‌മെന്റ് ഓഫിസായും റോയൽ പൊലീസ് കാര്യാലയമായും പ്രവർത്തിച്ച ഹോട്ടൽ ചാൾസ് ഡിക്കിൻസ്, സർ ആർതർ കോനൻ ഡോയൽ അടക്കമുള്ള നിരവധി എഴുത്തുകാരുടെ സൃഷ്ടികളിലൂടെയും ഖ്യാതി നേടി. തുഡോർ കാലഘട്ടത്തിൽ സ്‌കോട്ട്‌ലാൻഡ് സന്ദർശിക്കുന്ന രാജാക്കന്മാരുടെ താമസകേന്ദ്രവുമായിരുന്നു ഈ കെട്ടിടം.

എഡ്വാഡിയൻ - വിക്ടോറിയൻ വാസ്തു ശിൽപ മാതൃകയിൽ 93,000 ചതുരശ്ര അടി വലിപ്പത്തിൽ ഏഴു നിലകളിലായി 152 മുറികളും 16 സ്യൂട്ടുകളും വ്യവസായ പ്രമുഖർ, സെലിബ്രിറ്റികൾ, രാഷ്ട്രത്തലവന്മാർ എന്നിവർക്കെല്ലാമായി രണ്ടു ബെഡ്റൂം ടൗൺഹൗസ് വിഐപി സ്യൂട്ടുമെല്ലാം ഉൾക്കൊള്ളുന്നതാണ് ഹോട്ടൽ. 120 സീറ്റുകളുള്ള കോൺഫറൻസ് റൂമും ഇതിന്റെ പ്രത്യേകതയാണ്. സ്‌കോട്ട്‌ലാൻഡ് യാഡ് ഒരു സ്വപ്ന സാക്ഷാത്കാരമാണെന്ന് ട്വന്റി 14 ഹോൾഡിങ്‌സ് എംഡി അദീബ് അഹമ്മദ് പറഞ്ഞു. അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന ലുലു ഗ്രൂപ്പിന്റെ ഹോസ്പിറ്റാലിറ്റി വിഭാഗമാണ് ട്വന്റി14 ഹോൾഡിങ്സ്. നേരത്തെ ബ്രിട്ടണിലെ പ്രസിദ്ധമായ പൗരാണിക കെട്ടിട്ടം യു.എ.ഇ വ്യവസായി വിലയ്ക്ക് വാങ്ങിയത് വൻപ്രാധാന്യത്തോടെയാണ് ബ്രിട്ടീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

വെസ്റ്റ് മിനിസ്റ്ററിലെ സെന്റ് ജെയിംസിലാണ് സ്‌കോട്ട്ലാൻഡ് യാഡ് സ്ഥിതിചെയ്യുന്നത്.1910 ൽ ബ്രിട്ടീഷ് ആർമി റിക്രൂട്ട്മെന്റ് ഓഫീസായും റോയൽ പൊലീസ് കാര്യാലയമായും പ്രവർത്തിച്ചു. ലോകത്തിലെ ഏറ്റവും വിഖ്യാതമായ നഗരങ്ങളിലൊന്നായ ലണ്ടന്റെ പ്രൗഢമായ ചരിത്രത്തെ അടയാളപ്പെടുത്തുന്നതാണ് ഗ്രേറ്റ് സ്‌കോട്ട്ലാൻഡ് യാഡ് എന്ന് ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ ചെയർമാൻ എം.എ.യൂസഫലി പറഞ്ഞു. സ്‌കോട്ട്ലാൻഡ് യാഡ് ഒരു സ്വപ്നസാക്ഷാത്കാരമാണെന്ന് ട്വന്റി 14 ഹോൾഡിങ്‌സ് എം.ഡി അദീബ് അഹമ്മദ് പറഞ്ഞു. അസംഖ്യം കഥകൾ ഉറങ്ങിക്കിടക്കുന്ന ഈ നിർമ്മിതിയുടെ കീർത്തി ഒട്ടും കുറഞ്ഞ് പോകാത്തവിധത്തിലുള്ള പ്രവർത്തനമാണ് നടക്കുക.

ഇത്തരമൊരു ചരിത്രസ്മാരകത്തെ അതിന്റെ യശസ് ഒട്ടും ചോരാതെ നിലനിർത്തിക്കൊണ്ടുവരാൻ കഴിഞ്ഞതിൽ ഏറെ അഭിമാനിക്കുന്നതായി ഹയാത്ത് ഹോട്ടൽ ഗ്രൂപ്പ് പ്രസിഡന്റ് പീറ്റർ ഫുൽടൻ ചൂണ്ടിക്കാട്ടി. യു.കെയിലെ പ്രിസൺ ആർട്ട് ചാരിറ്റി ട്രസ്റ്റായ കോസ്റ്റ്‌ലറുമായി ചേർന്നാണ് ഹോട്ടൽ പ്രവർത്തിക്കുക.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP