Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202225Sunday

സംസ്ഥാനത്തെ സ്‌കൂളുകൾ നവംബർ ഒന്നിന് തുറന്നേക്കും; തീരുമാനം കോവിഡ് അവലോകന യോഗത്തിൽ; വിശദമായ മാർഗരേഖ തയാറാക്കാൻ നിർദ്ദേശം; പ്രൈമറി തലത്തിൽ ഓൺലൈൻ ക്ലാസുകൾ തുടരുമെന്ന് സൂചന

സംസ്ഥാനത്തെ സ്‌കൂളുകൾ നവംബർ ഒന്നിന് തുറന്നേക്കും; തീരുമാനം കോവിഡ് അവലോകന യോഗത്തിൽ; വിശദമായ മാർഗരേഖ തയാറാക്കാൻ നിർദ്ദേശം; പ്രൈമറി തലത്തിൽ ഓൺലൈൻ ക്ലാസുകൾ തുടരുമെന്ന് സൂചന

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകൾ നവംബർ ഒന്നിന് തുറക്കാൻ തത്വത്തിൽ ധാരണ. കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ അടച്ച സ്‌കൂളുകൾ ഏകദേശം ഒന്നരവർഷത്തിനു ശേഷമാണ് തുറക്കുന്നത്.

മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചു ചേർത്ത കോവിഡ് അവലോകന യോഗത്തിലാണ് സ്‌കൂളുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട നിർണായക തീരുമാനം കൈക്കൊണ്ടത്. സ്‌കൂൾ തുറക്കുന്നതിനെ സംബന്ധിച്ച് വിശദമായ മാർഗരേഖ തയാറാക്കാൻ ഉന്നതതലയോഗത്തിൽ തീരുമാനിച്ചു.

സ്‌കൂളുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട മാർഗനിർദ്ദേശവും ഏതൊക്കെ ക്ലാസുകളിലാണ് അധ്യയനം ആരംഭിക്കേണ്ടത് എന്നതും ഉൾപ്പെടെയുള്ള കാര്യങ്ങൾ പിന്നീട് തീരുമാനിക്കും.കൂടുതൽ വിവരങ്ങൾ മന്ത്രിസഭാ യോഗത്തിനുശേഷം മുഖ്യമന്ത്രി പ്രഖ്യാപിക്കും. കോവിഡ് വ്യാപനം കുറയുന്ന സാഹചര്യത്തിലാണ് സ്‌കൂളുകൾ തുറക്കുന്ന തീരുമാനത്തിലേക്കു സർക്കാർ കടക്കുന്നത്.

ഒക്ടോബർ നാലിന് കോളേജുകൾ തുറക്കാൻ നേരത്തെ തീരുമാനിച്ചിരുന്നു. മുന്നൊരുക്കങ്ങൾക്ക് നിർദ്ദേശം നിൽകിയെന്നാണ് ലഭിക്കുന്ന വിവരം.

സ്‌കൂളുകൾ തുറക്കുന്ന കാര്യം ആലോചനയിലുണ്ടെന്ന് മുഖ്യമന്ത്രി തന്നെ കഴിഞ്ഞയാഴ്ച വ്യക്തമാക്കിയിരുന്നു. ആരോഗ്യ വിദഗ്ദ്ധർ ഉൾപ്പെടെയുള്ളവരുമായി വിഷയത്തിൽ സർക്കാർ ചർച്ച നടത്തുകയും ചെയ്തിരുന്നു.

പ്രൈമറി തലത്തിൽ ക്ലാസുകൾ ആരംഭിക്കാനിടയില്ലെന്നാണ് സൂചന. ഒരുപക്ഷെ, ഒൻപതു മുതലുള്ള ക്ലാസുകളിൽ അധ്യയനം ആരംഭിക്കുന്നതായിരിക്കാം സർക്കാരിന്റെ പരിഗണനയിലുള്ളത്.കേരളത്തിൽ കോവിഡ് വ്യാപനം കുറയുന്നുണ്ട്. മാത്രമല്ല, സെപ്റ്റംബർ 30-നകം 18 വയസ്സുപൂർത്തിയായ മുഴുവൻപേർക്കും ആദ്യഡോസ് വാക്സിൻ നൽകുക എന്ന ലക്ഷ്യത്തിലേക്കാണ് സർക്കാർ നീങ്ങുന്നത്. ആദ്യ ഡോസ് വാക്സിനേഷൻ 82 ശതമാനം പൂർത്തിയായി കഴിഞ്ഞിട്ടുമുണ്ട്. 

അതേസമയം ഒന്നാം വർഷ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാ തീയതികളും ഇന്ന് വിദ്യാഭ്യാസ വകുപ്പ് പ്രഖ്യാപിച്ചു. ഹയർസെക്കൻഡറി പരീക്ഷകൾ ഈ മാസം 24 ന് ആരംഭിച്ച് ഒക്ടോബർ 18 ന് അവസാനിക്കും. വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷകൾ ഈ മാസം 24ന് ആരംഭിച്ച് ഒക്ടോബർ 13നാണ് അവസാനിക്കുക. പരീക്ഷ ടൈം ടേബിൾ ഹയർസെക്കണ്ടറി പോർട്ടലിൽ ലഭ്യമാണ്.

പരീക്ഷകൾക്കിടയിൽ ഒന്നു മുതൽ അഞ്ചു ദിവസം വരെ ഇടവേളകൾ ഉറപ്പാക്കിയിട്ടുണ്ട്. വിദ്യാർത്ഥികളുടേയും രക്ഷിതാക്കളുടേയും ആവശ്യം കണക്കിലെടുത്താണ് ഇത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടായിരിക്കും പരീക്ഷ നടത്തുക. ദിവസവും രാവിലെയാണ് പരീക്ഷ. പ്രൈവറ്റ് കമ്പാർട്ട്മെന്റൽ,പുനഃപ്രവേശനം, ലാറ്ററൽ എൻട്രി,പ്രൈവറ്റ് ഫുൾ കോഴ്സ് എന്നീ വിഭാഗങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കുട്ടികൾക്കും ഈ വിഭാഗത്തിൽ ഇനിയും രജിസ്റ്റർ ചെയ്യേണ്ട വിദ്യാർത്ഥികൾക്കുമായി പ്രത്യേകം പരീക്ഷ നടത്തുന്നതാണ്.

ഹൈക്കോടതിയുടേയും സുപ്രീംകോടതിയുടേയും അനുമതിയോടേയാണ് പരീക്ഷ നടത്തുന്നത്. കുട്ടികൾക്ക് പരീക്ഷാ തയ്യാറെടുപ്പിന് ഇടവേള ഉറപ്പു വരുത്തുന്ന ടൈംടേബിൾ ആണ് നൽകിയിരിക്കുന്നത് എന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP