സംസ്ഥാനത്ത് കോവിഡ് വ്യാപനം കുറഞ്ഞതിനാൽ സ്കൂളുകൾ തുറക്കുന്നതിന് ആലോചിക്കുന്നു; കോളേജ് വിദ്യാർത്ഥികളുടെ വാക്സിനേഷൻ ആരോഗ്യ-ഉന്നതവിദ്യാഭ്യാസ വകുപ്പുകൾ സംയുക്തമായി; ഡബ്ല്യുഐപിആർ എഴ് ശതമാനത്തിന് മുകളിലുള്ള പ്രദേശങ്ങളിലെ നിയന്ത്രണം 8 ശതമാനത്തിന് മുകളിലാക്കി

മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം കുറഞ്ഞതിനാൽ സ്കൂളുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നതിനുള്ള ഗൗരവതരമായ ആലോചനകൾ നടന്നു വരികയാണെന്ന് മുഖ്യമന്ത്രി. ഇക്കാര്യത്തിൽ വിദഗ്ധരുമായി ചർച്ചകൾ നടക്കുന്നുണ്ട്. വ്യവസായവ്യാപാര മേഖലകളുടെ പുനരുജ്ജീവനവും അടിയന്തരമായി നടപ്പിലാകണം. അതിനാവശ്യമായ ഇടപെടലുകളും ഉണ്ടാകും.
കോളേജുകൾ തുറക്കുന്നതിനാൽ വിദ്യാർത്ഥികൾക്കുള്ള കോവിഡ് വാക്സിനേഷന് സൗകര്യമൊരുക്കുന്നതാണ്. കേളേജുകളിലെത്തുന്നതിന് മുമ്പായി എല്ലാ വിദ്യാർത്ഥികളും കോവിഡ് വാക്സിൻ ഒരു ഡോസെങ്കിലും എടുക്കേണ്ടതാണ്. രണ്ടാമത്തെ ഡോസ് സ്വീകരിക്കുവാൻ കാലാവധി ആയിട്ടുള്ളവർ രണ്ടാമത്തെ ഡോസ് വാക്സിനും സ്വീകരിക്കേണ്ടതാണ്. വിദ്യാർത്ഥികൾക്ക് വാക്സിൻ ലഭിക്കുന്നതിനായി തൊട്ടടുത്തുള്ള ആരോഗ്യ പ്രവർത്തകരുമായോ ആശാ പ്രവർത്തകരുമായോ ബന്ധപ്പെടേണ്ടതാണ്. കോളേജ് വിദ്യാർത്ഥികളുടെ വാക്സിനേഷൻ ആരോഗ്യ വകുപ്പും ഉന്നതവിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടത്തും. ഡബ്ലിയു ഐ പി ആർ നിരക്ക് 8ന് മുകളിലുള്ള നഗര, ഗ്രാമ വാർഡുകളിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. നിലവിൽ ഏഴ് ശതമാനത്തിനു മുകളിൽ ഡബ്ലിയു ഐ പി ആർ ഉള്ള പ്രദേശങ്ങളിൽ ഏർപ്പെടുത്തിയ നിയന്ത്രണമാണ് 8 ശതമാനത്തിനു മുകളിൽ ആക്കിയത്.
തീരുമാനങ്ങൾ
സംസ്ഥാനത്തെ കോവിഡ് നിയന്ത്രണപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഇന്ന് ചേർന്ന അവലോകന യോഗം ചില തീരുമാനങ്ങൾ എടുത്തിട്ടുണ്ട്.
സംസ്ഥാനത്ത് വാക്സിനേഷൻ 80 ശതമാനത്തോടടുക്കുകയാണ്. നിലവിൽ 78 ശതമാനം പേർക്ക് ഒന്നാം ഡോസ് വാക്സിനേഷൻ പൂർത്തീകരിച്ചു. 30 ശതമാനം പേർക്ക് രണ്ടാം ഡോസ് വാക്സിനും നൽകി. നിലവിൽ ഏഴ് ലക്ഷം വാക്സിൻ കൈവശമുണ്ട്. നാളെയോടെ അതുകൊടുത്തു തീർക്കാനാകും. 45 വയസ്സിനു മുകളിൽ പ്രായമുള്ളവരിൽ 93 ശതമാനത്തിലധികം ആളുകൾക്ക് ഒരു ഡോസ് വാക്സിനും 50% പേർക്ക് രണ്ട് ഡോസ് വാക്സിനും നൽകി.
80 ശതമാനം ആദ്യ ഡോസ് വാക്സിനേഷൻ പൂർത്തിയാക്കിയ ജില്ലകളിൽ ആശുപത്രികളിലെ അടിയന്തര ചികിത്സാ ആവശ്യങ്ങൾക്ക് മാത്രമായി ആന്റിജൻ ടെസ്റ്റ് ചുരുക്കാനും, ആർടിപിസിആർ ടെസ്റ്റ് വർദ്ധിപ്പിക്കാനും നേരത്തെ തീരുമാനമെടുത്തിരുന്നു.
സംസ്ഥാന വ്യാപകമായി ആദ്യ ഡോസ് വാക്സിനേഷൻ 80 ശതമാനം പൂർത്തിയാകുന്ന സ്ഥിതിക്ക് ഈ തീരുമാനം സംസ്ഥാനം മുഴുവൻ നടപ്പിലാക്കും. ചികിത്സാ കാര്യത്തിന് ആവശ്യം വരുന്ന ഘട്ടങ്ങളിൽ ആന്റിജൻ ടെസ്റ്റ് നടത്താം..
ഡബ്ലിയു ഐ പി ആർ നിരക്ക് 8ന് മുകളിലുള്ള നഗര, ഗ്രാമ വാർഡുകളിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. നിലവിൽ ഏഴ് ശതമാനത്തിനു മുകളിൽ ഡബ്ലിയു ഐ പി ആർ ഉള്ള പ്രദേശങ്ങളിൽ ഏർപ്പെടുത്തിയ നിയന്ത്രണ മാണ് 8 ശതമാനത്തിനു മുകളിൽ ആക്കിയത്.
ക്വാറന്റയിൻ ലംഘിക്കുന്നവരെ നിർബന്ധിതമായി ക്വാറന്റയിനിലേക്കയക്കാൻ തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ മുന്നിട്ടിറങ്ങണം. നിലവിൽ അത്തരത്തിൽ ഉള്ള പ്രവർത്തനങ്ങൾ എല്ലാ ജില്ലകളിലും നടക്കുന്നുണ്ട്. അത് കൂടുതൽ ശക്തിപ്പെടുത്തും. രോഗികളുള്ള വീടുകളിൽനിന്നുള്ളവർ ക്വാറന്റയിൻ ലംഘിക്കുന്നത് കർശനമായി തടയും.
മറ്റു സംസ്ഥാനങ്ങൾ വിദ്യാർത്ഥികൾക്കു സംസ്ഥാനങ്ങളിലേക്കുള്ള പ്രവേശനത്തിനായി രണ്ട് ഡോസ് വാക്സിൻ നിർബന്ധമാക്കിയ സാഹചര്യത്തിൽ ആ വിഭാഗക്കാരുടെ വാക്സിനേഷൻ അടിയന്തിരമായി പൂർത്തിയാക്കാൻ ശ്രമിക്കും.
കോവിഡ് പോസിറ്റീവായി ക്വാറന്റൈനിൽ കഴിയുന്നവർ വീടുകളിൽതന്നെ തുടരുന്നുവെന്ന് ഉറപ്പാക്കാൻ ശക്തമായ നടപടികളാണ് പൊലീസ് സ്വീകരിച്ചുവരുന്നത്. തദ്ദേശ സ്ഥാപനങ്ങളും ഈ രംഗത്ത് ശക്തമായ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. അതോടൊപ്പം പൊലീസ് മോട്ടോർ സൈക്കിൾ പട്രോൾ സംഘത്തിന്റെ സഹായത്തോടെയാണ് ഇതിനുവേണ്ട പരിശോധനകൾ നടത്തുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 23,419 വീടുകളിൽ ഇത്തരം പരിശോധനകൾ നടത്തി.
കോവിഡ് പോസിറ്റീവായവരും അവരുമായി നേരിട്ടു സമ്പർക്കത്തിൽ വന്നവരുമായ 4,19,382 പേരെയാണ് കഴിഞ്ഞ ഏഴുദിവസത്തിനുള്ളിൽ പൊലീസ് ഫോൺ മുഖേന ബന്ധപ്പെട്ട് അവർ ക്വാറന്റൈനിൽ കഴിയുന്നുവെന്ന് ഉറപ്പുവരുത്തിയത്.
അതിഥി തൊഴിലാളികൾക്ക് വാക്സിൻ നൽകാൻ ആവശ്യമായ നടപടികൾ ജില്ലാ കലക്ടർമാർ സ്വീകരിക്കും. സ്വകാര്യ ആശുപത്രികളിൽ നിന്നു പണം ഈടാക്കിക്കൊണ്ട് 20 ലക്ഷം ഡോസ് വാക്സിൻ് സീറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും വാങ്ങി വിതരണം ചെയ്യാൻ കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡിനെ ചുമതലപ്പെടുത്തിയിരുന്നു. 10 ലക്ഷം ഡോസ് വാക്സിൻ ഇതിനകം സംഭരിച്ചു കഴിഞ്ഞു.
ഏതൊരു രോഗ നിയന്ത്രണ പരിപാടിയിലും കേസ് കണ്ടെത്തൽ പ്രധാനമാണ്. സംസ്ഥാനം ഉചിതമായ അളവിൽ പരിശോധന നടത്തുന്നുണ്ട്.അണുബാധ ഉണ്ടാകുന്നതു സംബന്ധിച്ച് എല്ലാവരും മനസ്സിലാക്കേണ്ട രണ്ട് പ്രത്യേക വസ്തുതകളുണ്ട്. ഒരു വ്യക്തിയിൽ ആദ്യം അണുബാധയുണ്ടാവുന്നു. തുടർന്ന് രോഗം പ്രകടമാവുകയും ചെയ്യുന്നു. വാക്സിനേഷനു ശേഷമുള്ള കാലഘട്ടത്തിൽ ലോകമെങ്ങും, പകർച്ചവ്യാധിയുടെ തീവ്രത തീരുമാനിക്കാൻ ഇത് പരിവർത്തന നിരക്കായി(കൺവേർഷൻ റേറ്റ്) കണക്കാക്കുന്നു.
നിലവിൽ 2,37,643 കോവിഡ് കേസുകളിൽ, 12.85% വ്യക്തികൾ മാത്രമാണ് ആശുപത്രികളിലോ ഫീൽഡ് ആശുപത്രികളിലോ പ്രവേശിക്കപ്പെട്ടിട്ടുള്ളത്. ഈ ശതമാനം ഏറെക്കുറെ സ്ഥിരമായി തുടരുന്നുണ്ട്. അണുബാധ ഉണ്ടാവുന്ന വ്യക്തികളിൽ ഉചിതമായ പരിചരണവും പിന്തുണയും നൽകുന്നതുകൊണ്ട് രോഗത്തിലേക്കുള്ള മാറ്റം ആശങ്കാജനകമായ അളവിൽ വർധിക്കുന്നില്ല.
ആശുപ്രതിയിൽ എത്തുന്ന ഭൂരിഭാഗം രോഗികളും, വൈകി എത്തുന്നവരായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട് വൈകി ആശുപ്രതിയിൽ എത്തി മരണം സംഭവിച്ചവരിൽ, ഏറ്റവും അധികം പ്രമേഹവും രക്തസമ്മർദ്ദവും ഒരുമിച്ചുള്ളവർ ആണ്. അതിനാൽ, കോവിഡ് അണുബാധ സ്ഥിരീകരിച്ച എല്ലാ ആളുകളെയും പ്രത്യേകിച്ച് അനുബന്ധ രോഗങ്ങൾ ഉണ്ടെങ്കിൽ കൃത്യസമയത്ത് ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടതാണ്.മാത്രമല്ല ട്രീറ്റ്മെന്റ് പ്രോട്ടോക്കോളുകൾ അനുസരിച്ച് ചികിത്സ എടുക്കുകയും ചെയ്യണംവാക്സിനേഷൻ എടുത്തവരിൽ രോഗലക്ഷണമുള്ളവർ മാത്രം ഡോക്ടറെ സമീപിച്ചാൽ മതിയാകും. വാക്സിനേഷൻ എടുക്കാത്ത ആളുകൾ, രോഗലക്ഷണമുണ്ടെങ്കിൽ, ആർടിപിസിആർ പരിശോധന നടത്തേണ്ടതാണ്. ആന്റിജൻ പരിശോധന അടിയന്തര ആവശ്യങ്ങൾക്ക് മാത്രമാണ് നടത്തേണ്ടത്. അനുബന്ധ രോഗങ്ങളുള്ളവരിൽ വാക്സിനേഷൻ എടുക്കാത്ത ആളുകൾ ആർടിപിസിആർ പരിശോധന നടത്തുകയും ഡോക്ടറെ കാണുകയും ചെയ്യേണ്ടതാണ്.
ഗൃഹ നിരീക്ഷണത്തിൽ തുടരുന്ന കോവിഡ് പോസിറ്റീവ് ആയ എല്ലാ യുവാക്കളും പ്രമേഹ പരിശോധന ചെയ്യേണ്ടതാണ്
മുഖ്യമന്ത്രിയുടെ വാക്കുകൾ
ഇന്ന് 25,010 പേർക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. 1,51,317 പരിശോധനകൾ നടന്നു. 177 മരണങ്ങളുണ്ടായി. 2,37,643 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്.
കോവിഡിന്റെ ഒന്നാം തരംഗത്തിൽ നിന്നും വ്യത്യസ്തമായി നിരവധി പുതിയ പ്രതിസന്ധികൾ രണ്ടാം തരംഗത്തിന്റെ കാലത്ത് നമുക്ക് നേരിടേണ്ടി വന്നിട്ടുണ്ട്.
എങ്കിലും ആശ്വാസം നൽകുന്ന സാഹചര്യമാണ് നിലവിലുള്ളത്. സെപ്റ്റംബർ 3 മുതൽ 9 വരെയുള്ള കാലയളവിൽ, ശരാശരി സജീവ കേസുകൾ 2,42,278 ആണ്. അതിൽ 13 ശതമാനം മാത്രം രോഗികളാണ് ആശുപത്രി, ഡി.സി.സി., സി.എഫ്.എൽ.ടി.സി., സി.എസ്.എൽ.ടി.സി. എന്നിവിടങ്ങളിൽ ചികിത്സയിലുള്ളത്. ആകെ രോഗികളിൽ 2 ശതമാനം പേർക്ക് മാത്രമേ ഈ കാലയളവിൽ ഓക്സിജൻ കിടക്കകൾ വേണ്ടിവന്നിട്ടുള്ളൂ. ആകെ രോഗികളിൽ ഒരു ശതമാനം മാത്രമേ ഐ.സി.യുവിലുള്ളൂ. ഈ കാലയളവിൽ 1,87,561 പുതിയ കേസുകളാണ് ഉണ്ടായത്. കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച് 21,000 കേസുകളും കുറഞ്ഞിട്ടുണ്ട്. ടിപിആറിന്റെയും പുതുതായി ഉണ്ടായ കേസുകളുടെയും വളർച്ചാ നിരക്ക് യഥാക്രമം 8 ശതമാനവും 10 ശതമാനവും കുറഞ്ഞിട്ടുണ്ട്.
ഐ സി എം ആറിന്റെ ആദ്യ സെറൊ പ്രിവലൻസ് പഠനം കണ്ടെത്തിയത് പ്രകാരം ഒന്നാം തരംഗ കാലത്ത് രോഗബാധിതരായവരുടെ എണ്ണം കേരളത്തിൽ വളരെ കുറവായിരുന്നു എന്നാണ്. സംസ്ഥാനത്ത് ഏകദേശം 11 ശതമാനം പേർക്ക് മാത്രമായിരുന്നു രോഗബാധയുണ്ടായത്. അതിന്റെ ഇരട്ടിയായിരുന്നു ദേശീയ ശരാശരി. രോഗം വരാത്തവരുടെ എണ്ണം വളരെ കൂടുതലായതുകൊണ്ട് ഡെൽറ്റാ വകഭേദം ആഞ്ഞടിച്ച രണ്ടാം ഘട്ടത്തിൽ ഏറ്റവും പെട്ടെന്ന് രോഗം പടർന്നു പിടിച്ച് വലിയ നാശം വിതയ്ക്കാൻ ഏറ്റവും സാധ്യതയുള്ള ഇടം നമ്മുടെ സംസ്ഥാനമായിരുന്നു.
ഉയർന്ന ജനസാന്ദ്രതയും നഗരഗ്രാമ അന്തരമില്ലായ്മയും വയോജനങ്ങളുടെയും ജീവിത ശൈലീരോഗമുള്ളവരുടെയും ഉയർന്ന അനുപാതവുമെല്ലാം ഇവിടെ മരണ നിരക്ക് വലിയ തോതിൽ ഉയർത്തേണ്ടതായിരുന്നു. അത് സംഭവിക്കാതെ രണ്ടാം തരംഗത്തേയും മികച്ച രീതിയിൽ പ്രതിരോധിക്കാൻ നമുക്ക് സാധിച്ചു.
രോഗബാധയേൽക്കാത്തവരുടെ ശതമാനവും ജനസാന്ദ്രതയും കൂടുതലായതുകൊണ്ട് തന്നെ രണ്ടാം തരംഗത്തിൽ രോഗികളുടെ എണ്ണം വലിയ തോതിൽ കൂടി. പക്ഷേ, ആ വർദ്ധനവ് ഒരിക്കലും പൂർണ്ണമായും നമ്മുടെ നിയന്ത്രണങ്ങളെ മറി കടന്നു മുന്നോട്ടു പോയില്ല. രോഗബാധിതരാകുന്ന എല്ലാവർക്കും ആവശ്യമായ സംരക്ഷണവും ചികിത്സയും ഒരുക്കാൻ കഴിയുമെന്ന് ഉറപ്പു വരുത്തി നമുക്ക് കൈകാര്യം ചെയ്യാൻ സാധിക്കുന്ന വിധത്തിൽ രോഗവ്യാപനത്തെ നിയന്ത്രിച്ചു. രണ്ടാം തരംഗത്തിൽ പലയിടങ്ങളിലുമുണ്ടായ ദുരന്ത സമാനമായ സാഹചര്യം ഇവിടെ ഉണ്ടാകാതെ പോയത് അതുകൊണ്ടാണ്.
രോഗബാധിതരുടെ വർദ്ധനവിന് ആനുപാതികമായി ഗുരുതര രോഗാവസ്ഥയുള്ളവരുടെ എണ്ണം വർദ്ധിച്ചില്ല. അതുകൊണ്ട് ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയവരുടെ എണ്ണം ആരോഗ്യസംവിധാനങ്ങൾക്ക് ഉൾക്കൊള്ളാൻ കഴിയുന്ന വിധത്തിൽ നിലനിർത്തപ്പെട്ടു. അതിനൊരു മുഖ്യ കാരണം മികച്ച രീതിയിൽ വാക്സിനേഷൻ നടത്താൻ സാധിച്ചതാണ്.
ഏറ്റവും വേഗത്തിൽ ഏറ്റവും കൂടുതൽ ആളുകൾക്ക് വാക്സിൻ നൽകുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. ലഭിച്ച ഡോസുകൾ ഒട്ടും നഷ്ടപ്പെട്ടു പോകാതെ വിതരണം ചെയ്യാൻ സാധിക്കുന്നു. സൂക്ഷ്മമായി കൈകാര്യം ചെയ്തുകൊണ്ട് ലഭിച്ച ഡോസുകളേക്കാൾ കൂടുതൽ ഡോസുകൾ നൽകാനും നമുക്ക് കഴിയുന്നുണ്ട്. മരണമടഞ്ഞവരുടെ എണ്ണത്തിൽ സ്വാഭാവികമായ വർദ്ധനവുണ്ടായെങ്കിലും, രോഗികളുടെ എണ്ണത്തിൽ ഇത്ര വലിയ വർദ്ധനവുണ്ടായിട്ടും മരണ നിരക്കുയരാതെ പിടിച്ചു നിർത്താൻ കഴിഞ്ഞു. മരണമടഞ്ഞവരിൽ തന്നെ 95 ശതമാനത്തിലധികവും വാക്സിനേഷൻ ലഭിക്കാത്തവരായിരുന്നു.
സെപ്റ്റംബർ 30നകം 18 വയസിന് മുകളിലുള്ള എല്ലാവർക്കും ആദ്യഡോസ് വാക്സിൻ നൽകാനാണ് ലക്ഷ്യമിടുന്നത്. 18 വയസ്സിനു മുകളിലുള്ള 78.03 ശതമാനം പേർക്ക് (2,23,94,059) ഒരു ഡോസ് വാക്സിനും 30.16 ശതമാനം പേർക്ക് (86,55,858) രണ്ട് ഡോസ് വാക്സിനും നൽകിയിട്ടുണ്ട്.
ഡെൽറ്റാ വൈറസിനു വാക്സിൻ ഉയർത്തുന്ന പ്രതിരോധം ഭേദിക്കാനുള്ള കഴിവ് ചെറിയ തോതിലുണ്ട്. പക്ഷേ, അതിൽ ഭയപ്പെടേണ്ടതില്ല. കാരണം വാക്സിൻ എടുത്തവരിൽ രോഗം ഗുരുതരമാകില്ല. ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ട ആവശ്യം പൊതുവേ ഉണ്ടാകാറില്ല. മരണസാധ്യത ഏറെക്കുറെ ഇല്ല എന്നു തന്നെ പറയാം. രണ്ടോ അതിലധികമോ അനുബന്ധ രോഗങ്ങൾ ഉള്ളവർ മാത്രമാണ് വാക്സിൻ എടുത്തതിന് ശേഷം മരണമടഞ്ഞിട്ടുള്ളത്. അവർക്കിടയിൽ പോലും രോഗം ഗുരുതരമാക്കാതിരിക്കാൻ വാക്സിൻ സഹായകരമാണ്. അതിനാൽ വാക്സിൻ എത്രയും പെട്ടെന്ന് സ്വീകരിച്ച് രോഗപ്രതിരോധ ശേഷിയാർജ്ജിക്കാൻ എല്ലാവരും തയ്യാറാകണം.
കോവിഡ് ബാധിച്ചവരിൽ 20 ശതമാനം പേർക്കെങ്കിലും കോവിഡാനന്തര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ഇതു മുന്നിൽ കണ്ട് പ്രാഥമിക ആരോഗ്യകേന്ദ്രങ്ങൾ മുതൽ ജില്ലാ ആശുപത്രികളിൽ വരെ കോവിഡാനന്തര രോഗങ്ങൾ ചികിത്സിക്കാനുള്ള പ്രത്യേക സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്.
കോവിഡ് വ്യാപനം ഭയപ്പെടേണ്ടതില്ലാത്ത സാഹചര്യത്തിലേക്ക് എത്തുന്നതിനാൽ സ്കൂളുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നതിനുള്ള ഗൗരവതരമായ ആലോചനകൾ നടന്നു വരികയാണ്. ഇക്കാര്യത്തിൽ അറിവും അനുഭവസമ്പത്തുമുള്ള വിദഗ്ധരുമായി ചർച്ചകൾ നടക്കുന്നുണ്ട്. നമ്മുടെ വ്യവസായവ്യാപാര മേഖലകളുടെ പുനരുജ്ജീവനവും അടിയന്തരമായി നടപ്പിലാകണം. അതിനാവശ്യമായ ഇടപെടലുകളും ഉണ്ടാകും.
കോളേജുകൾ തുറക്കുന്നതിനാൽ വിദ്യാർത്ഥികൾക്കുള്ള കോവിഡ് വാക്സിനേഷന് സൗകര്യമൊരുക്കുന്നതാണ്. കേളേജുകളിലെത്തുന്നതിന് മുമ്പായി എല്ലാ വിദ്യാർത്ഥികളും കോവിഡ് വാക്സിൻ ഒരു ഡോസെങ്കിലും എടുക്കേണ്ടതാണ്. രണ്ടാമത്തെ ഡോസ് സ്വീകരിക്കുവാൻ കാലാവധി ആയിട്ടുള്ളവർ രണ്ടാമത്തെ ഡോസ് വാക്സിനും സ്വീകരിക്കേണ്ടതാണ്. വിദ്യാർത്ഥികൾക്ക് വാക്സിൻ ലഭിക്കുന്നതിനായി തൊട്ടടുത്തുള്ള ആരോഗ്യ പ്രവർത്തകരുമായോ ആശാ പ്രവർത്തകരുമായോ ബന്ധപ്പെടേണ്ടതാണ്.
കോളേജ് വിദ്യാർത്ഥികളുടെ വാക്സിനേഷൻ ആരോഗ്യ വകുപ്പും ഉന്നതവിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടത്തും. സർവകലാശാലകൾ കേന്ദ്രീകരിച്ച് വാക്സിൻ എടുക്കാത്ത വിദ്യാർത്ഥികളുടേയും അദ്ധ്യാപകരുടേയും കണക്കെടുത്ത് ഉന്നതവിദ്യാഭ്യാസ വകുപ്പ് ആരോഗ്യ വകുപ്പിന് നൽകും. അതടിസ്ഥാനമാക്കി അവിടെത്തന്നെ വാക്സിനേഷൻ ക്യാമ്പുകൾ സംഘടിപ്പിക്കും. ആരും വാക്സിനെടുക്കാതെ മാറി നിൽക്കരുത്.
കോവിഡ് ഉയർത്തുന്ന ഭീഷണികളെ നമുക്ക് അവഗണിക്കാനാവില്ല. കോവിഡിനെതിരെയുള്ള എല്ലാ മുൻകരുതലുകളും പാലിച്ചുകൊണ്ട് സുരക്ഷാകവചം തകരാതെ നോക്കിക്കൊണ്ട് വേണം നമുക്ക് മുന്നോട്ടു പോകാൻ. എങ്കിൽ മാത്രമേ ഈ പ്രതിസന്ധി വിജയകരമായി മറികടക്കാൻ കഴിയുകയുള്ളൂ.
- TODAY
- LAST WEEK
- LAST MONTH
- നാലുതവണ ജയിപ്പിച്ച ജനങ്ങൾക്ക് നന്ദി; നിയമസഭയിൽ വഷളത്തരങ്ങൾ കേട്ടാൽ മതിയല്ലോ...പാവപ്പെട്ട കുട്ടികൾ ഇതെല്ലാം കേട്ട് പഠിച്ച് വഴി തെറ്റി പോയില്ലല്ലോ എന്ന പരിഹാസം; ദേശ വിരുദ്ധ ചിന്താഗതിയുള്ള നിയോജക മണ്ഡലങ്ങൾ സൃഷ്ടിക്കപ്പെടുന്നത് വോട്ടു ബാങ്കുകളുടെ ലിബറൽ രാഷ്ട്രീയത്തെക്കാൾ അപകടകരമെന്ന് ഡോ ഗോപകുമാർ; ന്യൂസ് അവറിൽ 'ജലീൽ' തകർന്നപ്പോൾ
- തല്ലുമാല, യോയോ യൂത്ത് സ്പെഷ്യൽ ആഘോഷ സിനിമ; ഇൻസ്റ്റഗ്രാമിന്റെ ടൈംലൈനിലൂടെ പോവുന്നതു പോലെയുള്ള കഥ; പാട്ടും ഡാൻസും അടിയുമായി യുവതയുടെ ആഘോഷം; പക്ഷേ കലാപരമായി നോക്കുമ്പോൾ തല്ലിപ്പൊളി മാല; ടൊവീനോ സൂപ്പർ താര പദവിയിലേക്ക്; ഇത് മുജാഹിദ് ബാലുശ്ശേരിമാരുടെ കണ്ണുതുറപ്പിക്കട്ടെ!
- കുറ്റം ആരോപിക്കപ്പെട്ട സമയം 50 ലധികം തവണ ഡിജിപി ബെഹ്റ ദിലീപിനെ വിളിച്ചു; ഇവർ കള്ളനും പൊലീസും കളി ആയിരുന്നോ? ഏട്ടൻ വല്ല മെസിയോ, മറഡോണയോ ആണോ.. പറയൂ ഫാൻസ്; ദിലീപ് നിരപരാധിയെങ്കിൽ നടി അക്രമിക്കപ്പെട്ട ദിവസം വ്യാജ രേഖകൾ ഉണ്ടാക്കി, താൻ ഹോസ്പിറ്റലിൽ അഡ്മിറ്റ് എന്ന് എന്തിന് വരുത്തി? 10 ചോദ്യങ്ങളുമായി അതിജീവിതയുടെ സഹോദരൻ
- ഹവായ് ചെരുപ്പിടുന്നവർക്കും വിമാനയാത്ര സാധ്യമാകുമെന്ന വാഗ്ദാനം യാഥാർത്ഥ്യമാക്കി; 'ആകാശ എയർ' ചിറകുവിരിച്ചതിന് പിന്നാലെ ഇതിഹാസ സമാനമായ ബിസിനസ് ജീവിതം ചരിത്രമാക്കി മടക്കം; ഇന്ത്യൻ നിക്ഷേപകരിലെ അതികായൻ രാകേഷ് ജുൻജുൻവാല അന്തരിച്ചു
- വിരമിച്ച ശേഷം കോടതി കയറി ഇറങ്ങി കേസു നടത്താൻ താൽപ്പര്യമില്ലെന്ന് വിസി; ഗവർണ്ണർ അസാധുവാക്കിയാൽ അതും പൊല്ലപ്പാക്കും; എല്ലാവർക്കും പേടി ശക്തം; കണ്ണൂർ സർവ്വകലാശാലയിൽ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയ്ക്ക് നിയമന ഉത്തരവ് കിട്ടുന്നില്ല; പ്രിയാ വർഗ്ഗീസിന് കേരളവർമ്മയിലെ ജോലി കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നേക്കും
- സ്വപ്നയുടെ നിർണായക വെളിപ്പെടുത്തലിൽ മുഖ്യമന്ത്രിയുടെ വീട്ടുപടിക്കൽ ഇ ഡി എത്തിയപ്പോൾ ആന്റി ക്ലൈമാക്സ്; ഇ ഡി ഓഫീസർ രാധാകൃഷ്ണന്റെ കസേര തെറിപ്പിച്ചത് മുകളിൽ നിന്നുള്ള അതിവേഗ ഇടപെടലിൽ; മുഖ്യമന്ത്രിയുടെ മൊഴിയെടുക്കുമെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെയുള്ള നടപടി ദുരൂഹം
- 15 രാജവെമ്പാല; അഞ്ച് പെരുമ്പാമ്പ്; രണ്ട് ആമയും ഒരു കുരങ്ങും; ചെന്നൈ വിമാനത്താവളത്തിൽ എത്തിയ യാത്രക്കാരന്റെ ബാഗേജ് കണ്ട് ഞെട്ടി കസ്റ്റംസ്
- വിമർശനങ്ങൾ ഉണ്ടാക്കാതെ ഔചിത്യവും അന്തസ്സും ഉയർത്തി വേണം സമിതി അംഗങ്ങളുടെ യാത്രയെന്ന് ചട്ടം; ഭരണഘടനയിലെ അടിസ്ഥാന കടമകൾ അത്യുന്നതമായ നിലയിൽ പാലിക്കണമെന്നും വ്യവസ്ഥ; 'ആസാദ് കാശ്മീരിൽ' നിയമസഭാ പെരുമാറ്റ ചട്ടത്തിലെ 27ഉം49ഉം വകുപ്പുകളുടെ ലംഘനം; സ്പീക്കർക്ക് വെറുതെ ഇരിക്കാൻ കഴിയില്ല; ജലീൽ എല്ലാ അർത്ഥത്തിലും കുടുങ്ങും
- ഭക്ഷണം കഴിക്കാനെത്തിയ കുടുംബത്തിന് കുടിവെള്ളം നൽകിയില്ല; ഇടപ്പള്ളിയിലെ കെ.എഫ്.സി. റെസ്റ്റോറന്റിനെതിരെ നടപടി; 3500 രൂപ നഷ്ടപരിഹാരം നൽകണം
- ഇരുട്ടിന്റെ മറവിൽ ഡൽഹി വിട്ട് കെടി ജലീൽ; നിയമസഭാ സമിതിയുടെ എതിർപ്പ് തിരിച്ചറിഞ്ഞ് തവനൂർ എംഎൽഎയുടെ ഒളിച്ചോട്ടം; ഡൽഹി പൊലീസിന്റെ അറസ്റ്റ് ഭയത്തിൽ വിമാനം കയറൽ; ആ പോസ്റ്റ് വേദനിപ്പിച്ചെന്ന് ഗവർണ്ണറും; കേരളാ പൊലീസ് കേസെടുക്കുമോ? നാട്ടിൽ എത്തിയ ജലീൽ ഒളിവിൽ!
- കോവിഡിനിടെ മകളുടെ ക്ലാസ് ടീച്ചർ അച്ഛന്റെ മൊബൈൽ നമ്പർ വാങ്ങി; മസ്കറ്റിൽ പോയ ഭാര്യ പിന്നീട് അറിഞ്ഞത് കരുവാറ്റയിൽ കന്യാസ്ത്രീയും ഒന്നിച്ചുള്ള ഭർത്താവിന്റെ താമസം; തിരുവസ്ത്രം ഊരി വിവാഹം കഴിച്ചെന്ന് ലിഡിയയും; ചാലക്കുടിയിലെ അടുപ്പം പ്രണയവും വിവാഹവുമായി; ഭർത്താവിനെ തട്ടിയെടുത്ത കഥ പറഞ്ഞ് അനൂപിന്റെ ഭാര്യ ജാസ്മിൻ
- ഭർത്താവിന്റെ പരസ്ത്രീഗമനവും ലഹരി ഉപയോഗവും: ആത്മഹത്യാക്കുറിപ്പെഴുതി വച്ച് യുവതി തൂങ്ങി മരിച്ചു; ഭർത്താവ് ആത്മഹത്യാക്കുറിപ്പ് എടുത്തു മാറ്റിയപ്പോൾ കേസെടുത്തത് സ്വാഭാവിക മരണത്തിന്; ഫോണിൽ നിന്ന് കൂട്ടുകാരിക്ക് അയച്ച ശബ്ദസന്ദേശവും ആത്മഹത്യാക്കുറിപ്പും വഴിത്തിരിവായി; ദിവസങ്ങൾക്ക് ശേഷം ഭർത്താവ് അറസ്റ്റിൽ
- സ്വപ്നയുടെ നിർണായക വെളിപ്പെടുത്തലിൽ മുഖ്യമന്ത്രിയുടെ വീട്ടുപടിക്കൽ ഇ ഡി എത്തിയപ്പോൾ ആന്റി ക്ലൈമാക്സ്; ഇ ഡി ഓഫീസർ രാധാകൃഷ്ണന്റെ കസേര തെറിപ്പിച്ചത് മുകളിൽ നിന്നുള്ള അതിവേഗ ഇടപെടലിൽ; മുഖ്യമന്ത്രിയുടെ മൊഴിയെടുക്കുമെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെയുള്ള നടപടി ദുരൂഹം
- എടാ വിജയാ.... എന്താടാ ദാസാ..... വെല്ലുവിളികൾ അതിജീവിച്ച് മലയാളിയുടെ മനസ്സറിഞ്ഞ സിനിമാക്കാരൻ; പേരു വിളിച്ചപ്പോൾ സ്റ്റേജിലേക്ക് ഒരു കൈ സഹായവുമായി ആനയിക്കാൻ എത്തിയത് മണിയൻ പിള്ള; വേദിയിൽ കയറിയ ഓൾറൗണ്ടറെ കാത്തിരുന്നത് ലാലിന്റെ പൊന്നുമ്മ; വിജയനും ദാസനും വീണ്ടും ഒരുമിച്ചു; കൈയടിച്ച് സത്യൻ അന്തിക്കാടും; ശ്രീനിവാസൻ തിരിച്ചെത്തുമ്പോൾ
- നിങ്ങൾ ആണാണോ പെണ്ണാണോ എന്നാണല്ലോ കമന്റുകൾ വരുന്നത്; ഒരു പെൺകുട്ടിയെ വിവാഹം കഴിക്കുമോ? റിയാസ് സലിമിന് നേരെ ചോദ്യം ചോദിച്ചത് മാത്രമേ മീര അനിലിന് ഓർമ്മയുള്ളൂ..! കോമഡി സ്റ്റാർസിന്റെ അവതാരകയെ വെള്ളംകുടിപ്പിച്ച മറുപടികളുമായി ബിഗ് ബോസ് താരം
- ദുബായിൽ നിലയുറപ്പിച്ചപ്പോൾ അന്തർധാര തുടങ്ങി; കൊച്ചി ഡ്യൂട്ടിഫ്രീയിൽ സജീവമായി; ബോംബെ സ്റ്റോക് എക്സ്ചേഞ്ചിൽ ശക്തികൂടി; തകർത്തത് 'സന്ദേശത്തിലെ ശങ്കരാടിയുടെ' അതേ അന്തർധാര; നന്നായി എണീറ്റ് നിന്നിട്ട് എല്ലാം പറയാം; തോന്നുപടി സ്വർണ്ണ വില ഈടാക്കിയവരെ തിരുത്തിയത് ഇന്നും അഭിമാനം; ജനകോടികളുടെ വിശ്വസ്ത സ്ഥാപനം തിരിച്ചുവരുമെന്ന് അറ്റ്ലസ് രാമചന്ദ്രൻ
- ഓ..നമുക്ക് സാധനം കിട്ടാനില്ല.. പൈസ കൊടുത്തിട്ടും സാധനം കിട്ടാനില്ല... ഇവിടൊക്കെ ലോക്കൽസ്; ഫോർട്ട് കൊച്ചി വരെ പോകാൻ പറ്റുവോ...കോതമംഗലം വരെ പോകാൻ പറ്റുവോ..? പ്ലസ്ടു വിദ്യാർത്ഥിനിയുമായുള്ള 'പൊകയടി' വീഡിയോയ്ക്ക് പിന്നാലെ കഞ്ചാവ് വലിക്കുന്ന വ്ളോഗറുടെ വീഡിയോയും പുറത്ത്; മട്ടാഞ്ചേരി മാർട്ടിൻ എക്സൈസ് പിടിയിൽ
- 'ഇപ്പോഴും ഉള്ളിൽ ഭയം വരുന്നുണ്ടല്ലേ...ഉറപ്പാ കേട്ടോ..വീഴത്തില്ല..പ്രസാദേ': വാഹനാപകടത്തിൽ കിടപ്പിലായ പ്രസാദിനെ സുഖപ്പെടുത്തി 'സജിത്ത് പാസ്റ്ററുടെ അദ്ഭുതം': പാസ്റ്ററുടെ ആലക്കോടൻ സൗഖ്യ കഥ മറുനാടൻ പൊളിക്കുന്നു
- ദാമ്പത്യ പ്രശ്നങ്ങൾ പരിഹരിക്കാൻ കൗൺസിലിങ്ങ് നടത്താനെന്ന് പറഞ്ഞ് വക്കീൽ ഗുമസ്തയെ ഹോട്ടലിലേക്ക് വിളിച്ചു വരുത്തി; യുവതിക്ക് തണുത്ത പാനീയം നൽകി പീഡിപ്പിച്ചു; നഗ്നവീഡിയോകൾ പകർത്തി തുടർപീഡനം; ഹോട്ടലിൽ വച്ച് യുവതിയുടെ സ്വകാര്യ ഭാഗത്ത് ബിയർ കുപ്പി തള്ളിക്കയറ്റി; നെൽകോ ഹോംസ് ഡയറക്ടർ ടോണി ചെറിയൻ അറസ്റ്റിൽ
- 'മീശ ഫാൻ ഗേൾ എന്ന പേജ്; ക്ലോസപ്പ് റീൽസിൽ ആരെയും വീഴ്ത്തുന്ന സ്റ്റൈൽ മന്നൻ! ഇൻസ്റ്റയിൽ വൈറലാകാൻ ടിപ്സ് നൽകാമെന്ന് പറഞ്ഞ് പെൺകുട്ടികളെ സമീപിക്കും; നേരത്തെ പൊലീസിൽ ആയിരുന്നെന്നും അസ്വസ്ഥതകൾ കാരണം രാജിവെച്ചെന്നും വിശ്വസിപ്പിച്ചു; വിനീത് സ്ത്രീകളെ വലയിലാക്കിയിരുന്നത് ഇങ്ങനെ
- സംസ്ഥാനത്ത് പ്രചാരത്തിലുള്ള കറിപൗഡറുകളിലും കുടിവെള്ള പായ്ക്കറ്റുകളിലും വിഷമായ രാസവസ്തുക്കൾ; പരിശോധനയിൽ കണ്ടെത്തിയവയിൽ കരൾ, നാഡീവ്യൂഹം എന്നിവയ്ക്ക് തകരാറും കാൻസറും ഉണ്ടാക്കുന്നവ; ബ്രാഹ്മിൻ, നിറപറ, കിച്ചൺ ട്രഷേഴ്സ്, ഈസ്റ്റേൺ, വിൻകോസ് തുടങ്ങി പ്രമുഖ ബ്രാൻഡുകളിൽ രാസവസ്തുക്കൾ; പ്രോസിക്യൂഷൻ നടപടികൾ നടക്കുന്നുവെന്ന് ഭക്ഷ്യാസുരക്ഷാ വകുപ്പ്
- ചെങ്കൽചൂളയിലെ സിപിഎം പ്രവർത്തകനായ വിജയാണ് ഈ വാഹനത്തിന്റെ ഉടമ; 12 തവണ എകെജി സെന്ററിന്റെ മുന്നിൽ കൂടി കടന്നുപോയ വിജയ് പടക്കം എറിയാൻ മുൻകൂട്ടി നിശ്ചയിച്ച വ്യക്തിയുമായി ബന്ധപ്പെടുന്ന ദൃശ്യങ്ങളും പൊലീസിന്റെ പക്കൽ; വില്ലൻ ഐപി ബിനുവെന്ന് ജനംടിവിയും
- നാളെ ഇതു പറയാൻ ഞാൻ നിങ്ങൾക്ക് മുമ്പിലുണ്ടാകണമെന്നില്ല; ശബരിനാഥനെ പോലെ എനിക്ക് ജാമ്യത്തിൽ ഇറങ്ങാൻ കഴിഞ്ഞെന്ന് വരില്ല; അതു കൊണ്ട് ഇതിനെല്ലാം കാരണഭൂതനായ പിണറായി വിജയന് നൂറു കോടി അഭിവാദ്യങ്ങൾ! അടുത്ത അറസ്റ്റ് വിനു വി ജോണിന്റേതോ? പാസ്പോർട്ട് പുതുക്കാൻ പോയ ഏഷ്യാനെറ്റ് ന്യൂസ് അവതാരകൻ അറിഞ്ഞത് ഞെട്ടിക്കുന്ന സത്യം; പക പോക്കൽ കേരളത്തിൽ തുടരുമ്പോൾ
- കോപ്പിലെ പാപ്പൻ! ജോഷി വീണ്ടും ചതിച്ചു; തിരിച്ചുവരവ് പ്രതീക്ഷിച്ച് എത്തിയ ആരാധകർക്ക് കാണാനായത് അളിഞ്ഞ സുരേഷ് ഗോപിയെ; ഫോക്കസില്ലാത്ത തിരക്കഥയും ബോറൻ സംഭാഷണങ്ങളും; ആശ്വാസം ഗോകുൽ സുരേഷും ഷമ്മി തിലകനും; ജോഷിയും സുരേഷ് ഗോപിയുമൊക്കെ ഇനി സ്വയം വിരമിക്കണം!
- കുസാറ്റ് സിഗ്നൽ മുതൽ തൃക്കാക്കര ക്ഷേത്രം വരെ വാഹനങ്ങൾ ഇടിച്ചുതെറിപ്പിച്ച് മരണപ്പാച്ചിൽ; അമിത ലഹരിയിലുള്ള പാച്ചിൽ അവസാനിച്ചത് ടയർ പൊട്ടിയതോടെ; ചുറ്റും വളഞ്ഞ നാട്ടുകാർക്ക് നേരേ ഭീഷണിയും കൈയേറ്റശ്രമവും; സിനിമാ- സീരിയൽ താരം അശ്വതി ബാബുവും സുഹൃത്തും പിടിയിൽ
- 'അധികാരം ഉപയോഗിച്ച് ശ്രീറാമിന് എന്തും ചെയ്യാം; പക്ഷേ എനിക്കെന്താണ് സംഭവിക്കുക എന്ന് അറിയില്ല'; ഭർത്താവ് ഉപേക്ഷിച്ചു; മദ്യപാനി, അഹങ്കാരി, കാമഭ്രാന്തി തുടങ്ങിയ ചാപ്പകൾ വേറെയും; ഒറ്റരാത്രി കൊണ്ട് വിവാദനായിക; ശ്രീറാം വെങ്കിട്ടരാമൻ കളക്ടറായി അധികാരമേൽക്കുമ്പോൾ, എല്ലാം നഷ്ടപ്പെട്ട് വഫ
- പ്രണയിക്കുമ്പോൾ ലോറി ക്ലീനർ; ഓട്ടോ ഡ്രൈവറായത് കാമുകിയെ പൊന്നു പോലെ നോക്കാൻ; എട്ടു വർഷം മുമ്പത്തെ വിവാഹം തലവര മാറ്റി; ഭർത്താവിനെ 350 കോടി ആസ്തിക്കാരനാക്കി ഭാര്യയുടെ തന്ത്രങ്ങൾ; പാരമ്പര്യ വൈദ്യനെ വെട്ടി നുറുക്കി പുഴയിൽ എറിഞ്ഞതും അത്യാർത്തിയിൽ; വയനാട്ടിൽ നിന്നും നിലമ്പൂരിലെത്തി കോടികളുണ്ടാക്കിയ ഫസ്നയുടേയും ഭർത്താവിന്റേയും കഥ
- ഒരു പ്രോട്ടോക്കോളും ഞങ്ങൾക്ക് ബാധകമല്ല എന്ന് കരുതുന്ന കമ്മ്യൂണിസ്റ്റ് ക്യാപിറ്റലിസ്റ് കുടുംബവും കാര്യസ്ഥനും കേന്ദ്ര സർക്കാർ അറിയാതെ സ്വയം തീരുമാനിച്ചു നടത്തിയ ക്ലിഫ് ഹൗസ് പ്രോഗ്രാം! ഫോട്ടോ പുറത്തു വിട്ടത് അമിത് ഷായുടെ വിശ്വസ്തൻ; നേരിട്ടിറങ്ങി പ്രതീഷ് വിശ്വനാഥ്; പിണറായിയെ വെട്ടിലാക്കുന്ന കൂടുതൽ ചിത്രങ്ങൾ സ്വപ്ന പുറത്തു വിടുമോ?
- നടി നിർമ്മിച്ച സിനിമയിലൂടെ സംവിധായക അരങ്ങേറ്റം; അടുപ്പം പ്രണയമായി; 1995ൽ രാധികയുമായി വിവാഹം; അടുത്ത വർഷം അവർ പിരിഞ്ഞു; രണ്ടാം കെട്ടും വിവാഹമോചനമായി; വെളുത്ത നിറമുള്ള മന്ദബുദ്ധിയെന്ന് ജയറാമിനെ വിളിച്ചതും വിവാദമായി; വിടവാങ്ങുന്നത് ക്ലാസ് ഓഫ് 80'സ് മനപ്പൂർവ്വം മറന്ന താരം; പ്രതാപ് പോത്തന്റേത് ആർക്കും പിടികൊടുക്കാത്ത വ്യക്തിജീവിതം
- 'എന്റെ മുന്നിൽ വച്ച് എന്റെ ഫ്രണ്ടുമായി സെക്സിൽ ഏർപ്പെട്ടു; നിർബന്ധിച്ചു മദ്യവും കഞ്ചാവും എല്ലാം അടിപ്പിക്കാൻ തുടങ്ങി; സെക്സ് വീഡിയോ കാണാൻ നിർബന്ധിക്കും, ഭർത്താവ് സഞ്ജു എന്നെ നശിപ്പിച്ചു': ഹോക്കി താരം ശ്യാമിലിയുടെ ആത്മഹത്യയിലേക്ക് വെളിച്ചം വീശുന്ന ഡയറി പുറത്ത്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്