Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്‌കൂൾ സമയത്ത് അപകടക്കെണിയൊരുക്കി ടിപ്പർ പായുന്നുവെന്ന് പരാതിപ്പെട്ടിട്ടും ഫലമുണ്ടായില്ല; പൊലീസിന് സാധിക്കാത്തത് നേടിയെടുത്ത് സ്‌കൂൾ വിദ്യാർത്ഥിനികളുടെ ധീരത; നിയമം ഓർമ്മിപ്പിക്കാൻ ടിപ്പറുകാരെ റോഡിൽ തടഞ്ഞ് അങ്കമാലിയിലെ പെൺപുലികൾ; ഡ്രൈവർമാർ ന്യായങ്ങൾ പറഞ്ഞ് ഒഴിയുകയാണെന്നും അധികൃതർ ഇനിയും കണ്ണടച്ചിരിക്കരുതെന്നും രക്ഷിതാക്കൾ

സ്‌കൂൾ സമയത്ത് അപകടക്കെണിയൊരുക്കി ടിപ്പർ പായുന്നുവെന്ന് പരാതിപ്പെട്ടിട്ടും ഫലമുണ്ടായില്ല; പൊലീസിന് സാധിക്കാത്തത് നേടിയെടുത്ത് സ്‌കൂൾ വിദ്യാർത്ഥിനികളുടെ ധീരത; നിയമം ഓർമ്മിപ്പിക്കാൻ ടിപ്പറുകാരെ റോഡിൽ തടഞ്ഞ് അങ്കമാലിയിലെ പെൺപുലികൾ; ഡ്രൈവർമാർ ന്യായങ്ങൾ പറഞ്ഞ് ഒഴിയുകയാണെന്നും അധികൃതർ ഇനിയും കണ്ണടച്ചിരിക്കരുതെന്നും രക്ഷിതാക്കൾ

മറുനാടൻ ഡെസ്‌ക്‌

പാലിശേരി: സ്‌കൂൾ സമയത്ത് ടിപ്പർ ലോറികൾ റോഡിലിറങ്ങരുതെന്ന് നിമയമുണ്ടെങ്കിലും പലരും ഇത് കാറ്റിൽപ്പറത്തിയാണ് ഇപ്പോഴും സമൂഹത്തിൽ വിലസുന്നത്. കുരുന്നുകൾ അപകടത്തിൽപെടുന്ന സംഭവങ്ങളും കുറവല്ല. സ്‌കൂൾ വിദ്യാർത്ഥികളേയും പ്രായമേറിയരേയുമടക്കം അപകടക്കെണിയിലാക്കുന്ന ടിപ്പർ ലോറികൾക്കെതിരെ നടപടിയെടുക്കാൻ പൊലീസ് അധികൃതർ ശ്രമിക്കുന്നില്ല എന്നതും മറ്റൊരു സത്യം. ഈ അവസരത്തിലാണ് അധികൃതർ തോറ്റിടത് സ്‌കൂൾ വിദ്യാർത്ഥിനികൾ ജയിച്ച കഥ പുറത്ത് വരുന്നത്.

അങ്കമാലിയിലെ പാലിശേരി ഗവ. ഹൈസ്‌കൂളിലെ വിദ്യാർത്ഥിനികളാണ് ടിപ്പറുകളുടെ മരണപ്പാച്ചിലിന് തടയിടുന്ന കുട്ടിപ്പൊലീസായി മാറിയത്. അങ്കമാലിയിലെ ഗ്രാമപ്രദേശമാണ് പാലിശേരി. അതിനാൽ തന്നെ ഇവിടത്തെ സർക്കാർ സ്‌കൂളിലാണ് പ്രദേശത്തെ ഒട്ടുമിക്ക കുട്ടികളും പഠിക്കുന്നത്. എണ്ണൂറിലധികം കുട്ടികളാണ് ഈ ഭാഗത്തെ സർക്കാർ സ്‌കൂളിൽ പഠിക്കുന്നത്. സ്‌കൂൾ സമയത്ത് വേഗത പോലും കുറയ്ക്കാതെ ഈ ഭാഗത്ത് കൂടി കടന്നു പോകുന്ന വാഹനങ്ങളുടെ എണ്ണവും നിരവധിയാണ്. അടുത്തുള്ള ക്വാറികളിൽ നിന്ന് ലോഡുമായി എത്തുന്നതാണ് ഇവ.

രാവിലെ ഒൻപതു മണിക്കും പത്തുമണിക്കും ഇടയിലും വൈകിട്ട് മൂന്നിനും നാലിനും ഇടയിലും ടിപ്പറുകൾ നിർത്തിയിടണമെന്നാണ് നിയമം. എന്നാൽ ദിവസവും രാവിലെ അഞ്ച് മണിമുതൽ ഇവിടെ ടിപ്പറുകൾ ഓടിതുടങ്ങും. പല കുട്ടികളും സൈക്കിളിലും നടന്നുമൊക്കെയാണ് സ്‌കൂളിലേക്ക് പോകുന്നത്. എട്ടേമുക്കാലിന് സ്‌കൂളിലേക്കായി ഇറങ്ങണമെങ്കിൽ ടിപ്പറുകൾ ഇല്ലെന്ന് ഉറപ്പ് വരുത്തിയ ശേഷം 9 മണിക്കാണ് റോഡിലിറങ്ങുന്നതെന്നും വിദ്യാർത്ഥിനികൾ പറയുന്നു. എന്നാൽ കഴിഞ്ഞ രണ്ട് മാസമായി 9 മണി എന്ന സമയവും പാലിക്കപ്പെടുന്നില്ലെന്ന് രക്ഷിതാക്കൾ ചൂണ്ടിക്കാട്ടുന്നു.

തടഞ്ഞുനിർത്തുമ്പോഴെല്ലാം അത് വഴക്കിലേക്കാണ് കടക്കുന്നത്. പല തവണ ടിപ്പറുകാരോട് പറഞ്ഞു നോക്കിയതിന് ശേഷം അങ്കമാലി പൊലീസ് സ്റ്റേഷനിലും ഇതേക്കുറിച്ച് പരാതിപ്പെട്ടിരുന്നു. എന്നിട്ടും നടപടിയൊന്നും ഉണ്ടായില്ലെന്നാണ് ഇവർ പറയുന്നത്. കഴിഞ്ഞ ദിവസം ടിപ്പർ വിളയാട്ടം തകൃതിയായതോടെ സ്‌കൂളിന് മുന്നിലൂടെയുള്ള ടിപ്പർപാച്ചിലിന്റെ ചിത്രമെടുത്ത് അങ്കമാലി സിഎ അടക്കമുള്ളവര്ക്ക് അയക്കുകയായിരുന്നു ചില രക്ഷിതാക്കൾ. ഇതേത്തുടർന്ന് പൊലീസ് പരാതിയെടുത്തു. ഇന്നും കാര്യങ്ങളിൽ മാറ്റമുണ്ടായില്ല. അപ്പോഴാണ് കുട്ടികൾ തന്നെ ടിപ്പർ തടയാൻ രംഗത്തെത്തിയത്.

എന്നും സ്‌കൂളിലേക്ക് പോകുമ്പോൾ ഇതു തന്നെയാണ് അവസ്ഥ. പലപ്പോഴും മാറിനിന്ന് വണ്ടി പോയിട്ട് പോകാം എന്ന് കരുതും. അങ്ങനെ നോക്കുമ്പോൾ പിന്നാലെ മാല പോലെ വരുന്നതാണ് കാണുന്നത്. ഇന്ന് ഞങ്ങൾ തടഞ്ഞോട്ടെ എന്ന് ചോദിച്ചപ്പോൾ പപ്പ സമ്മതിച്ചു. അതോടെയാണ് ഞങ്ങളെല്ലാവരും ചേർന്ന് ടിപ്പറുകൾക്ക് മുന്നിൽ നിന്നതെന്ന് ഒൻപതാം ക്ലാസുകാരി അലീന സിബി പറയുന്നു.

കുട്ടികൾ തടഞ്ഞപ്പോഴും ന്യായങ്ങൾ നിരത്തി ഒഴിഞ്ഞ് മാറുകയായിരുന്നു ടിപ്പറുകാർ. ഇതോടെയാണ് ഫോട്ടൊയെടുത്തതും ചിത്രം ഫേസ്‌ബുക്കിലിട്ടതും, അലീനയുടെ പിതാവും സ്‌കൂൾ പിടിഎ അംഗവുമായ സിബി ജോസഫ് പറയുന്നു.ഈ ചിത്രങ്ങൾ പൊലീസിന് കൈമാറിയിട്ടുണ്ടെങ്കിലും ഇതുവരെ നടപടിയൊന്നും ഉണ്ടായിട്ടില്ലെന്നും ഇവർ പറയുന്നു. ഈ വിഷയത്തിൽ പ്രതികരിച്ചതിന് പിന്നാലെ ഭീഷണികളും എത്തിതുടങ്ങിയെന്ന് സിബി വ്യക്തമാക്കി. എങ്കിലും കാര്യമാക്കാതെ കുട്ടികളുടെ ജീവൻ സംരക്ഷിക്കാനുള്ള ശ്രമങ്ങളിലാണ് ഇവർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP