Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോവിഡ് പശ്ചാത്തലത്തിൽ രാജ്യത്തെ അധ്യായനവർഷം സമ്പൂർണ ഓൺലൈനാക്കാൻ കേന്ദ്ര സർക്കാർ നീക്കം; സിലബസ് വെട്ടിക്കുറച്ചും അധ്യായന സമയം ചുരുക്കിയും ഓൺലൈൻ വഴി പാഠ്യപദ്ധതി തുടങ്ങും; ഒൻപതാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികളെ ഓൺലൈൻ ടെസ്റ്റിലൂടെ സ്ഥാനക്കയറ്റം നൽകാൻ സി.ബി.എസ്.ഇ; പരീക്ഷയും ഇന്റേണൽ മാർക്കും ഓൺലൈനാകും; ഓഗസ്റ്റിലും വിദ്യാലയങ്ങൾ തുറക്കാൻ സാധ്യതയില്ല; കേരളത്തിന്റെ വിക്ടേഴ്‌സ് മോഡൽ പരീക്ഷിക്കാനും കേന്ദ്രനീക്കം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കോവിഡ് പശ്ചാത്തലത്തിൽ ഈ അധ്യായന വർഷത്തെ സ്‌കൂളുകളുടെ പാഠ്യ പദ്ധതിയും അധ്യായന സമയവും കുറയ്ക്കുന്നത് കേന്ദ്രസർക്കാരിന്റെ പരിഗണനയിൽ. നിലവിലുള്ള സാഹചര്യവും മാതാപിതാക്കളുടേയും അദ്ധ്യാപകരുടേയും അഭ്യർത്ഥനയും മാനിച്ചാണ് സർക്കാർ പുതിയ തീരുമാനത്തിലെത്താൻ ഒരുങ്ങുന്നത്. ഇക്കാര്യത്തെ കുറിച്ച ഉടൻ നിലപാട് വ്യക്തമാക്കുമെന്ന് മന്ത്രി രമേഷ് പൊഖ്രിയാൽ ട്വീറ്റ് ചെയ്തു. പാഠ്യപദ്ധതിയും അധ്യയനസമയവും വെട്ടിക്കുറയ്ക്കുന്നതിനെക്കുറിച്ച് അദ്ധ്യാപകർ, അക്കാദമിക് വിദഗ്ദ്ധർ, വിദ്യാഭ്യാസപ്രവർത്തകർ എന്നിവരിൽനിന്ന് മന്ത്രി അഭിപ്രായങ്ങൾ തേടി.

മന്ത്രാലയത്തിന്റെ #ടyllabusForStudents2020 എന്ന ട്വിറ്റർ ഹാൻഡിലിലോ, മന്ത്രിയുടെ ട്വിറ്റർ ഹിൻഡിലിലോ, ഫേസ്‌ബുക്കിലോ അഭിപ്രായങ്ങൾ അറിയിക്കാം. ഇവ പരിഗണിച്ച് അന്തിമതീരുമാനമെടുക്കുമെന്ന് മന്ത്രി പറഞ്ഞു. അതേ സമയം കേരളത്തിലെ സ്‌കൂളുകളിൽ ഓൺലൈൻ പാഠ്യപദ്ധതി വിജയം നേടിയാണ് മുന്നേറുന്നത്. സ്‌കൂളുകളും കോളേജുകളും ഓഗസ്റ്റ് 15 നു ശേഷം തുറന്നേക്കുമെന്ന സൂചന നൽകി കേന്ദ്രമാനവശേഷി മന്ത്രി രമേഷ് പൊഖ്രിയാൽ മുൻപ് ്പ്രതികരിച്ചിരുന്നത്. ബിബിസിക്ക് നൽകിയ അഭിമുഖത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. ഓഗസ്റ്റിൽ തന്നെ വിദ്യാഭ്യാസസ്ഥാപനങ്ങൾ തുറക്കാനാണ് സാധ്യത.

കൂടുതലും ഓഗസ്റ്റ് 15 നു ശേഷമാകാനാണ് സാധ്യതയെന്നും മന്ത്രി അഭിമുഖത്തിൽ വ്യക്തമാക്കി. ഓഗസ്റ്റിനു ശേഷം മാത്രമായിരിക്കും വിദ്യാഭ്യാസസ്ഥാപനങ്ങൾ തുറക്കുക എന്നും അദ്ദേഹം ആവർത്തിച്ചു. സിബിഎസ്ഇ, ഐസിഎസ്ഇ പരീക്ഷകൾ ജൂലായ് ഒന്നിനു തന്നെ ആരംഭിക്കും. വീണ്ടും തുറന്നുപ്രവർത്തിക്കുമ്പോൾ സ്വീകരിക്കേണ്ട മുൻകരുതലുകളെ കുറിച്ച് വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് കൃത്യമായ മാർഗനിർദ്ദേശം നൽകുമെന്നും മന്ത്രി പറഞ്ഞു.

കോവിഡ് 19 സാഹചര്യം പരിഗണിച്ച് സെൻട്രൽ ബോർഡ് ഓഫ് സെക്കന്ററി എജ്യുക്കേഷൻ (സി.ബി.എസ്.ഇ) സ്‌കൂളുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് പരീക്ഷയില്ലാതെ അടുത്ത ക്ലാസുകളിലേക്ക് സ്ഥാനക്കയറ്റം. ഒന്നുമുതൽ എട്ട് വരെ ക്ലാസുകളിലുള്ള വിദ്യാർത്ഥികൾക്ക് നേരിട്ടും ഒമ്പത്, പതിനൊന്ന് ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് ഇന്റേണൽ മാർക്കിന്റെ അടിസ്ഥാനത്തിലുമാണ് പ്രമോഷൻ. കേന്ദ്ര മാനവ വിഭവശേഷി മന്ത്രി ഡോ. രമേഷ് പൊഖ്റിയാൽ നിഷാങ്ക് ആണ് ഇക്കാര്യം അറിയിച്ചിരുന്നു.

സ്‌കൂൾ അടിസ്ഥാനത്തിൽ ഇതുവരെ നടത്തിയ പ്രൊജക്ടുകൾ, ടെസ്റ്റുകൾ, ടേം പരീക്ഷകൾ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും ഒമ്പതും പതിനൊന്നും ക്ലാസുകാർക്കുള്ള പ്രമോഷൻ. ഇന്റേണൽ മാർക്കിന്റെ അടിസ്ഥാനത്തിൽ പ്രമോഷൻ ലഭിക്കാത്ത ഒമ്പത്, പതിനൊന്ന് ക്ലാസ് വിദ്യാർത്ഥികൾക്ക് സ്‌കൂളുകൾ നടത്തുന്ന ഓൺലൈൻ, ഓഫ്ലൈൻ ടെസ്റ്റുകളിൽ പങ്കെടുത്തത് ക്ലാസ്‌കയറ്റം നേടാമെന്നും അദ്ദേഹം വ്യക്തമാക്കി.കോവിഡ് കാരണം മാറ്റിവെച്ച പത്ത്, പന്ത്രണ്ട് ക്ലാസുകളുടെ പരീക്ഷ ഏപ്രിൽ അവസാനത്തിലും മെയ് മാസത്തിലുമായി നടത്തുന്ന കാര്യം സി.ബി.എസ്.ഇ ബോർഡിന്റെ പരിഗണനയിലുണ്ട്. ജൂൺ മാസത്തിലാവും ഫലങ്ങൾ പ്രഖ്യാപിക്കുക. പ്രധാനമന്ത്രി പ്രഖ്യാപിച്ച 21 ദിവസ ലോക്ക്ഡൗൺ അവസാനിക്കുന്ന ഏപ്രിൽ 14-നു ശേഷം ഇക്കാര്യത്തിൽ തീരുമാനം കൈക്കൊള്ളു.അതേ സമയം കേരളത്തിൽ ഓൺലൈൻ പഠനം വിജയം കണ്ടിട്ടുണ്ട് വിക്ടേഴ്‌സ് ചാനലുമായി ചേർന്നാണ് കേരളത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഓൺലൈൻ സംവിധാനത്തിലൂടെ പാഠ്യപദ്ധതി തയ്യാറാക്കിയത്.

സംസ്ഥാനത്ത് ജൂൺ ഒന്നിന് സ്‌കൂൾ തുറക്കാൻ പദ്ധതിയിട്ടെങ്കിലും കേന്ദ്ര അനുമതി വൈകുന്നതിനാൽ ഓൺലൈൻ സംവിധാനത്തിലുടെ പാഠ്യപദ്ധതി തുടങ്ങുകയായിരുന്നു. വിക്ടേഴ്‌സ് ചാനൽ വഴിയാണ് സംസ്ഥാന സർക്കാരും പൊതുപ വിദ്യാഭ്യാസ വകുപ്പും ചേർന്ന് ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചിരിക്കുന്നത്. എന്നാൽ ഇത് എല്ലാ കുട്ടികളിലേക്കും എത്തുന്നില്ലെന്ന വ്യാപകമായ പരാതിയും എത്തിയിരുന്നു. സർക്കാർ നിർദ്ദേശം ലഭിക്കുന്നതുവരെ അദ്ധ്യാപകരോ കുട്ടികളോ സ്‌കൂളിൽ ഹാജരാകേണ്ടതില്ലെന്നാണ് പൊതു വിദ്യാഭ്യാസ വകുപ്പ് നിർദേശിച്ചിരിക്കുന്നത്.

വിക്ടേഴ്സ് ചാനൽ വഴി രാവിലെ 8.30 മുതൽ വൈകുന്നേരം 6 മണി വരെ ക്ലാസുകൾ സംപ്രേഷണം ചെയ്യുന്നത്. ക്ലാസുകൾ യൂട്യൂബ് ഫേസ്‌ബുക്ക് തുടങ്ങി സോഷ്യൽ മീഡിയ അക്കൗണ്ട് വഴി കുട്ടികളിലേക്ക് എത്തിക്കാനും സർക്കാർ ശ്രമം നടത്തുന്നുണ്ട്. കേരള മോഡലിൽ മറ്റ് സംസ്ഥാനങ്ങളും ഓൺലൈൻ വിദ്യാഭ്യാസം ഫലപ്രദമാക്കാനുള്ള നീക്കം തുടരുന്നുണ്ട്.

ഫസ്റ്റ്ബെൽ എന്നാണ് പദ്ധതിയുടെ പേര്. ഓരോ വിഷയത്തിനും പ്രൈമറി തലത്തിൽ അര മണിക്കൂറും ഹൈസ്‌കൂൾ വിഭാഗത്തിന് ഒരു മണിക്കൂറും ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്ക് ഒന്നര മണിക്കൂറും ദൈർഘ്യമുള്ള പാഠങ്ങളാണ് സംപ്രേഷണം ചെയ്യുക. ഇന്റർനെറ്റ് സൗകര്യമില്ലാത്തവർക്കായി വായനശാല, കുടുംബശ്രീ തുടങ്ങിയവ മുഖേന സൗകര്യം ഒരുക്കിയിരിക്കുന്നത്. ലോക് ഡൗൺ നീളുന്ന പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാരും ഓൺലൈൻ പാഠ്യപദ്ധതിയിയൊണ് ആശ്രയിക്കുന്നത്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP