Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

284 വർഷത്തിനിടെ പുരി രഥയാത്ര മുടങ്ങുന്നത് ആദ്യമായി; ഇതിന് മുമ്പ് 32 തവണ ചടങ്ങുകൾ മുടങ്ങിയത് വൈദേശിക ആക്രമണങ്ങളെ തുടർന്ന്; 425 വർഷം മുമ്പ് ആരംഭിച്ച ചടങ്ങ് ഇക്കുറി നടത്തിയാൽ ജഗന്നാഥൻ തങ്ങളോട് ക്ഷമിക്കില്ലെന്ന് പറഞ്ഞ് ചീഫ് ജസ്റ്റിസും

284 വർഷത്തിനിടെ പുരി രഥയാത്ര മുടങ്ങുന്നത് ആദ്യമായി; ഇതിന് മുമ്പ് 32 തവണ ചടങ്ങുകൾ മുടങ്ങിയത് വൈദേശിക ആക്രമണങ്ങളെ തുടർന്ന്; 425 വർഷം മുമ്പ് ആരംഭിച്ച ചടങ്ങ് ഇക്കുറി നടത്തിയാൽ ജഗന്നാഥൻ തങ്ങളോട് ക്ഷമിക്കില്ലെന്ന് പറഞ്ഞ് ചീഫ് ജസ്റ്റിസും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: പുരി ജഗന്നാഥ ക്ഷേത്രത്തിലെ ഈ വർഷത്തെ രഥയാത്ര വിലക്കി സുപ്രീം കോടതി. ജൂൺ 23-നാണ് ഈ വർഷത്തെ രഥയാത്ര നടക്കേണ്ടത്. രഥയാത്ര അനുവദിച്ചാൽ ജഗന്നാഥൻ ക്ഷമിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ അഭിപ്രായപ്പെട്ടു. കോവിഡ് പടരുന്ന സാഹചര്യത്തിലാണ് സുപ്രീംകോടതിയുടെ നിർദ്ദേശം. പുരി രഥയാത്രയുടെ ഭാഗമായി ഒഡീഷയുടെ മറ്റ് ഭാഗങ്ങളിൽ നടക്കുന്ന രഥയാത്രകളും തടയാൻ സുപ്രീം കോടതി ഒഡീഷ സർക്കാരിനോട് നിർദ്ദേശിച്ചു.

രഥയാത്രയോട് അനുബന്ധിച്ച് 20 ദിവസത്തോളം നീണ്ടു നിൽക്കുന്ന ചടങ്ങുകളാണുള്ളത്‌. ക്ഷേത്രത്തിന് ഉള്ളിലെ ചടങ്ങുകൾ അനുവദിക്കണമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത ആവശ്യപ്പെട്ടു. എന്നാൽ മതപരമായ കാര്യങ്ങളിലെ ആവേശം എന്തൊക്കെ വരുത്തിവയ്ക്കുമെന്ന് തങ്ങൾക്ക് അറിയാമെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. ചടങ്ങുകൾ അനുവദിച്ചാൽ പോലും ജഗന്നാഥൻ തങ്ങളോട് ക്ഷമിക്കില്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

12-ാം നൂറ്റാണ്ടിലെ ക്ഷേത്രം എന്ന നിലയിൽ ലോക പ്രസിദ്ധമായ പുരി ജഗന്നാഥ ക്ഷേത്രത്തിലെ ഇത്തവണത്തെ രഥയാത്ര ജൂൺ 23നാണ് തീരുമാനിച്ചിരിക്കുന്നതെന്ന് കമ്മിറ്റി പറഞ്ഞു. പത്തുലക്ഷത്തിലധികം ജനങ്ങൾ വന്നുചേരുന്ന മഹാഉത്സവമാണ് ഇക്കുറി മുടങ്ങുന്നത്. പുരി രഥയാത്ര നടക്കാൻ തുടങ്ങിയിട്ട് 425 വർഷങ്ങളായി. ഇതിൽ രഥയാത്ര 284 വർഷമായി മുടങ്ങാതെ നടക്കുകയാണ്. ചരിത്രത്തിലെ വൈദേശിക ആക്രമണ കാലഘട്ടത്തിൽ 32 തവണയാണ് രഥയാത്ര നടക്കാതിരുന്നത്.

രഥയാത്ര റദ്ദാക്കുകയോ മാറ്റിവെക്കുകയോ ചെയ്യണമെന്നാവശ്യപ്പെട്ട് ഒഡീഷയിലെ ഒരു എൻ.ജി.ഒ സമർപ്പിച്ച പൊതുതാൽപര്യ ഹരജിയിലാണ് കോടതി ഉത്തരവ്. 10 മുതൽ 12 വരെ ദിവസങ്ങൾ നീണ്ടു നിൽക്കുന്ന രഥയാത്രയിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ലക്ഷക്കണക്കിന് ആളുകൾ പങ്കെടുക്കാറുണ്ട്.

ജൂൺ 23 നായിരുന്നു ഈ വർഷം രഥയാത്ര നടക്കേണ്ടിയിരുന്നത്. 284 വർഷത്തിനുള്ളിൽ ആദ്യമായാണ് രഥയാത്ര മുടങ്ങുന്നത്. ഈ ആഘോഷം സാധാരണയായി വർഷം തോറും ലോകമെമ്പാടുമുള്ള നിരവധി സന്ദർശകരെ ആകർഷിക്കുന്നു. ഭക്തർ മൂന്ന് ദേവതകളുടെ രഥങ്ങൾ വലിക്കുന്ന ചടങ്ങാണിത്. ജഗന്നാഥൻ, പ്രഭാ ബാലഭദ്ര, ദേവി സുഭദ്ര എന്നിവരുടെ രഥങ്ങളാണ് ഭക്തർ വലച്ചുകൊണ്ടു മുന്നോട്ട് നീങ്ങുക. ഗ്രാന്റ് റോഡിലാണ് ഇത് നടക്കുക. മതഗ്രന്ഥങ്ങൾ പരിശോധിച്ച ശേഷം, ചില ആചാരാനുഷ്ഠാനങ്ങൾ പാലിച്ച് ആഘോഷം ശ്രീകോവിലിനുള്ളിൽ ഒതുക്കി നിർത്തണമെന്ന് ശുപാർശ ചെയ്തിരിക്കുകയാണ് ഇക്കൊല്ലം. ജഗന്നാഥൻ, ബാലഭദ്ര, ദേവി സുഭദ്ര എന്നിവരെ ഭീമാകാരമായ രഥങ്ങളിൽ കാണാൻ ലക്ഷക്കണക്കിന് ഭക്തർ ക്ഷേത്രത്തിന് പുറത്ത് കാത്തുനിൽക്കുന്ന കാഴ്‌ച്ച എല്ലാ കൊല്ലവും കാണാൻ കഴിയും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP