Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മോറട്ടോറിയം കാലാവധി കഴിഞ്ഞതോടെ ജപ്തി നടപടികളുമായി എസ്.ബി.ഐ; 600 കോടി രൂപയുടെ വസ്തുവകൾ ലേലത്തിന്; വിൽപ്പനക്ക് വെച്ചിരിക്കുന്നത് ആയിരത്തിലധികം പ്രോപ്പർട്ടികൾ; കടുത്ത സാമൂഹിക പ്രത്യാഘാതങ്ങൾ സംഭവിച്ചേക്കാം; ഒരനക്കവുമില്ലാതെ പിണറായി സർക്കാർ

മോറട്ടോറിയം കാലാവധി കഴിഞ്ഞതോടെ ജപ്തി നടപടികളുമായി എസ്.ബി.ഐ; 600 കോടി രൂപയുടെ വസ്തുവകൾ ലേലത്തിന്;  വിൽപ്പനക്ക് വെച്ചിരിക്കുന്നത് ആയിരത്തിലധികം പ്രോപ്പർട്ടികൾ; കടുത്ത സാമൂഹിക പ്രത്യാഘാതങ്ങൾ സംഭവിച്ചേക്കാം; ഒരനക്കവുമില്ലാതെ പിണറായി സർക്കാർ

വരുൺ ചന്ദ്രൻ

കൊച്ചി: ലോൺ മോറട്ടോറിയത്തിന്റെ കാലാവധി ഒരു വർഷം മുൻപ് കഴിഞ്ഞ തോടെ വീടാ കടങ്ങൾ തിരിച്ചു പിടിക്കാനുള്ള നടപടികളുമായി ബാങ്കുകൾ രംഗത്തിറങ്ങിക്കഴിഞ്ഞു. സർഫാസി ആക്റ്റ് പ്രകാരം ആയിരത്തോളം വീടും പറമ്പുകളും സ്‌റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ് ബി ഐ) ലേലത്തിന് വച്ചതായുള്ള പരസ്യം മാധ്യമങ്ങളിൽ വന്നു കഴിഞ്ഞു. മറ്റു ബാങ്കുകളും അതേ വഴിക്കു നീങ്ങുകയാണ്. കഴിഞ്ഞ ദിവസത്തെ 'ദി ഹിന്ദു' ദിനപ്പത്രത്തിൽ വായ്പാ കുടിശിക വരുത്തിയവരുടെ പേരു വിവരങ്ങളും ലേലത്തിൽ വെച്ചിരിക്കുന്ന വസ്തു വകകളുടെ വിശദ വിവരങ്ങളും ചേർത്ത് പരസ്യം നൽകിയിരുന്നു.

അഞ്ച് പേജുകളിലായാണ് കിട്ടാക്കടത്തെക്കുറിച്ച് ബാങ്ക് പരസ്യം നൽകിയത്. സംസ്ഥാനത്ത് ഇത്ര വിപുലമായ തോതിൽ 500 ലധികം പേർക്കെതിരെ ലേല നടപടികളുമായി ബാങ്ക് മുന്നോട്ട് പോവുന്നത് ഇതാദ്യമായാണ്. വലിയ സാമൂഹ്യ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുവാൻ ഇടയുള്ള ഒരു സാമ്പത്തിക നടപടിയായിട്ടാണ് ബാങ്കിന്റെ ഈ നീക്കത്തെ കാണുന്നത്. 600 കോടിയിലധികം വില മതിക്കുന്ന 1000 ത്തിലധികം കെട്ടിടങ്ങളും വസ്തുക്കളുമാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബിഐ) ലേലത്തിന് വെച്ചിരിക്കുന്നത്.

ഇത്ര വിപുലമായ നടപടികളുമായി എസ് ബി ഐ നീങ്ങുന്ന വിവരമറിഞ്ഞിട്ടും സംസ്ഥാന സർക്കാർ അനങ്ങാപ്പാറ നയം തുടരുകയാണ്. ബാങ്കേഴ്‌സ് സമിതി യോഗം വിളിച്ചു ചേർത്ത് തിരിച്ചടവ് കാലാവധി നീട്ടി നൽകാനുള്ള ശ്രമങ്ങളൊന്നും നടത്താൻ തയ്യാറാകുന്നുമില്ല. ഇങ്ങനെ ഒരു സംഭവം അറിഞ്ഞ മട്ടു പോലും മുഖ്യമന്ത്രിയോ ധനകാര്യ മന്ത്രിയോ പ്രകടിപ്പിക്കുന്നുമില്ല. പ്രതിപക്ഷത്തിന്റെ സ്ഥിതിയും തഥൈവ.

കോ വിഡ് കാലത്ത് നിർത്തിവെച്ചിരുന്ന ലോൺ റിക്കവറി നടപടികളാണ് ബാങ്ക്കൾ പുനഃരാരംഭി ച്ചിരിക്കുന്നത്. വായ്പ തിരിച്ചടച്ചില്ലെങ്കിൽ ജൂൺ 30 ന് ലേലം ചെയ്യുമെ ന്നാണ് ബാങ്കിന്റെ നിലപാട്. വിദേശ മലയാളികൾ ഉൾപ്പടെയുള്ളവരുടെ വസ്തുവകകളും ലേലത്തിന് വെച്ചിട്ടുണ്ട്.
കോവിഡ് മൂലം തകർന്നു പോയ ചെറുകിട സംരംഭകരും ഇടത്തരം കച്ചവടക്കാരു മാ ണ് കുടിശിക വരുത്തിയിരി ക്കുന്നവരിൽ ബഹുഭൂരി പക്ഷവും.ബാങ്ക് വായ്പയെടുത്ത് സ്വയം തൊഴിൽ കണ്ടെ ത്തിയവരും ഇക്കുട്ടത്തിലുണ്ട്. സ്റ്റേറ്റ് ബാങ്കിന്റെ എറണാകുള ത്തുള്ള സ്ട്രസ്സ്ഡ് അസറ്റ് റിക്കവറി ബ്രാഞ്ചാണ് കിട്ടാക്കടം തിരിച്ചു പിടിക്കാനുള്ള നടപടി ക്രമങ്ങൾ ആരംഭിച്ചിരി ക്കുന്നത്.

ഈ ബ്രാഞ്ചിന്റെ കീഴിലാണ് എറണാകുളം, കോട്ടയം, ഇടുക്കി, പാലക്കാട്, ആലപ്പുഴ എന്നി ജില്ല കളിൽ പ്പെട്ട വസ്തുവകൾ ലേലത്തിന് വെച്ചിരിക്കുന്നത്. കൊല്ലം, തിരുവനന്തപുരം ജില്ലകളിലായി മാത്രം 500 ലധികം വസ്തുവകകൾ ഉടനെ ലേലത്തിന് വെക്കുമെന്നാണ് എസ് ബി ഐ. അധികൃതർ പറയുന്നത്. ഇന്ത്യൻ ഓവർസീസ് ബാങ്ക് ഈയടുത്ത കാലത്ത് വായ്പാ കുടിശിക വരുത്തിയവരുടെ വസ്തുവകകൾ ലേലത്തിന് വെച്ചിരിക്കുന്നതിന്റെ പത്ര പരസ്യം നൽകിയിരുന്നു. മറ്റ് ബാങ്കുകളും ഉടനെ തന്നെ വായ്പ തിരിച്ചു പിടിക്കൽ പദ്ധതികളുമായി വരാൻ ഒരുങ്ങുകയാണ്.

ഒരു വശത്ത് വിലക്കയറ്റവും തൊഴിലില്ലായ്മയും നിമിത്തം പൊറുതി മുട്ടി നിൽക്കുന്ന മലയാളിക്കു മേൽ ബാങ്കുകളുടെ ഭീഷണിയും കൂടിയാൽ ജീവിതം തന്നെ അത്യന്തം ദുസ്സഹമാവുമെന്നുറപ്പാണ്. ബാങ്ക് നടപടികളുമായി മുന്നോട്ട് പോവുമ്പോൾ ആത്മഹത്യകൾ പെരുകാനിടയാക്കും. കാർഷിക ഉല്പന്നങ്ങളുടെ വിലയിടിവും, കാലം തെറ്റി വന്ന മഴമൂലം കൃഷി നാശവും നിമിത്തം സാധാരണക്കാരൻ പൊറുതി മുട്ടി നിൽക്കുമ്പോഴാണ് ബാങ്കുകളുടെ ഇരുട്ടടി.

മഴക്കെടുതി മൂലമുണ്ടായ കൃഷിനാശവും കടലാക്രമണവും കോവിഡ് ലോക്ഡൗണും കണക്കിലെടുത്ത് ജപ്തി നടപടികൾക്ക് 2021 ഡിസംബർ 31 വരെ ഏർപ്പെടുത്തിയിരുന്ന മൊറട്ടോറിയം കാലാവധിയാണ് അവസാനിച്ചത്. കോവിഡ് രണ്ടാം തരംഗ ഭീഷണി ഉണ്ടായിരുന്നതിനാൽ സർക്കാരും ബാങ്കുകളും ജപ്തി നടപടികളിലേക്ക് കടന്നിരുന്നില്ല. 2018, 2019 വർഷങ്ങളിലുണ്ടായ പ്രളയങ്ങൾ, രണ്ട് വർഷങ്ങളായി കോ വിഡ് മഹാമാരി മൂലമുണ്ടായ സാമ്പത്തിക തകർച്ച, ഇവയെല്ലാം നിമിത്തം ഒരുപാട് പേരുടെ വായ്പാ കുടിശ്ശികകൾ മുടങ്ങിക്കിടക്കയായിരുന്നു.

കോവിഡ് -19 മഹാമാരിയെ തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധിക്കിടയിൽ, കഴിഞ്ഞ വർഷം മെയ് മുതൽ വിദേശത്ത് നിന്ന് കേരളത്തിലേക്ക് മടങ്ങിയെത്തിയ 8.4 ലക്ഷം പേരിൽ 5.52 ലക്ഷം ആളുകൾക്ക് തൊഴിൽ നഷ്ടപ്പെട്ടെന്ന് സർക്കാരിന്റെ കണക്കുകൾ. 2020 മെയ് ആദ്യ വാരത്തിനും ഈ 2021 ജനുവരി നാലിനും നും ഇടയിൽ 8.43 ലക്ഷം പേർ വിദേശരാജ്യങ്ങളിൽ നിന്ന് കേരളത്തിലേക്ക് മടങ്ങി. ഇവരിൽ 5.52 ലക്ഷം പേർക്ക് ജോലി നഷ്ടപ്പെട്ടമായി. ഇവരിൽ 3.42 ലക്ഷം പേർ തിരിച്ചു പോകാനാവാതെ ഇപ്പോഴും നാട്ടിലുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP