സൗദി മതപൊലീസിനെ ബ്ലോഗിൽ വിമർശിച്ചത് 'ഇസ്ലാമിനെ അപമാനിക്കലായി'; ശിക്ഷിച്ചത് 10 വർഷം തടവും 1000 ചാട്ടവാറടിക്കും; അന്താരാഷ്ട്ര തലത്തിൽ എം.ബി.എസിനെ പ്രതിരോധത്തിലാക്കിയ തടവ്; റൈഫ് ബദാവി ജയിൽ മോചിതൻ

മറുനാടൻ ഡെസ്ക്
റിയാദ്: പത്ത് വർഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട സൗദി ബ്ലോഗർ റൈഫ് ബദാവി ജയിൽമോചിതായി. ഇസ്ലാമിനെ അപമാനിച്ച കുറ്റത്തിന് ജയിലിലായ ബദാവി ജയിലിൽ നിന്നു പുറത്തിറങ്ങിയതായി കാനഡയിൽ താമസിക്കുന്ന ഭാര്യ എൻസാഫ് ഹൈദർ ട്വീറ്റ് ചെയ്തു. ജയിൽമോചിതനായതിനു പിന്നാലെ, ബദാവിയുമായി ഫോണിൽ സംസാരിച്ചെന്നും അവർ ട്വീറ്റിലൂടെ അറിയിച്ചു. ബാദവിയെ റിലീസ് ചെയ്യുമെന്ന കാര്യം സൗദി അറേബ്യൻ സെക്യൂരിറ്റി ഉദ്യോഗസ്ഥനും സ്ഥിരീകരിച്ചിട്ടുണ്ട്.
'ഇസ്ലാമിനെ അപമാനിച്ചതിന്റെ' പേരിലാണ് സൗദിയിലെ സൈബർ ക്രൈം നിയമപ്രകാരം ബദാവിക്ക് 10 വർഷം തടവ് വിധിച്ചത്. സൗദി മത പൊലീസിനെ ബ്ലോഗിലൂടെ വിമർശിച്ചതാണ് ബദാവിയുടെ ജീവിതം മാറ്റിമറിച്ചത്. 2012ലാണ് ബദാവി അറസ്റ്റിലാകുന്നത്. ലിബറൽ ഓൺലൈൻ ഫോറം രൂപീകരിച്ചതിനു പിന്നാലെയാണ് 'ഇസ്ലാമിനെ അപമാനിച്ചു' എന്ന കുറ്റം ചുമത്തി സൈബർ നിയമപ്രകാരം ബദാവിയെ അറസ്റ്റ് ചെയ്തത്. തന്റെ ബ്ലോഗിൽ രാജ്യത്തെ മത പൊലീസിനെ ബദാവി വിമർശിച്ചിരുന്നു. കിരീടാവകാശിയായി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ അധികാരമേറ്റതിനുശേഷം സൗദി അറേബ്യൻ പൊലീസിന്റെ അടിച്ചമർത്തൽ സ്വഭാവം കൂടിയതായും അദ്ദേഹം ബ്ലോഗിൽ ആരോപിച്ചിരുന്നു. രാഷ്ട്രീയത്തിൽ മതത്തിന്റെ പങ്ക് അവസാനിപ്പിക്കണമെന്നും ബദാവി ആഹ്വാനം ചെയ്തിരുന്നു.
കേസിൽ, 2014ൽ ബദാവിക്ക് കോടതി ശിക്ഷ വിധിച്ചു. 10 വർഷം തടവും 1000 ചാട്ടവാറടിയുമായിരുന്നു ശിക്ഷ. അന്താരാഷ്ട്ര തലത്തിൽ എതിർപ്പുകൾ ഉണ്ടായതിനാൽ ശിക്ഷാ നടപടികൾ നിർത്തിവച്ചിരുന്നു. ശിക്ഷ ക്രൂരവും മനുഷ്യത്വരഹിതവുമാണെന്ന് ഐക്യരാഷ്ട്രസഭ അപലപിച്ചിരുന്നു. ഒടുവിൽ 2020 ഏപ്രിലിൽ സൗദി അറേബ്യ ചാട്ടവാറടി നിർത്തലാക്കി. 38 കാരനായ ബദാവി ജയിലിൽ കഴിയുമ്പോഴാണ് സൗദി അറേബ്യയിലെ മനുഷ്യാവകാശ പരിഷ്കാരങ്ങൾക്കായി ആഹ്വാനം ചെയ്തത്. പത്രസ്വാതന്ത്ര്യത്തിനുള്ള റിപ്പോർട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സിന്റെ പ്രസ് ഫ്രീഡം പുരസ്കാരവും ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കേ നേടി.
അതേസമയം, ബദാവിയുടെ മോചനത്തിന്റെ വ്യവസ്ഥകൾ എന്താണെന്ന് വ്യക്തമായിട്ടില്ല. 2014ലെ ശിക്ഷാവിധിയിൽ അദ്ദേഹത്തിന് ജയിൽവാസം കൂടാതെ 10 വർഷം യാത്രാ വിലക്കുമുണ്ട്. ഏതെങ്കിലും തരത്തിലുള്ള സോഷ്യൽ മീഡിയ ഉപയോഗിക്കാനും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. 10 വർഷത്തേക്ക് രാജ്യം വിടുന്നതിന് വിലക്കുള്ളതിനാൽ ബദാവിയെ സൗദി അറേബ്യയിൽ ഇപ്പോഴും തടഞ്ഞിരിക്കുന്നുവെന്നാണ് ആംനസ്റ്റി ഇന്റർനാഷണൽ പ്രസ്താവനയിൽ പറഞ്ഞത്. അടുത്ത 10 വർഷത്തേക്ക് ഏതെങ്കിലും സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിൽ നിന്നും അദ്ദേഹത്തെ വിലക്കിയത് അദ്ദേഹത്തിന്റെ ശബ്ദം അടിച്ചമർത്താനാണെന്നും പ്രസ്താവനയിൽ പറയുന്നു.
സൗദിയിൽ നിന്ന് പുറത്തുകടന്നാൽ നിയമസഭാംഗങ്ങൾ ഏകകണ്ഠമായി വോട്ട് ചെയ്യുകയാണെങ്കിൽ ബദാവിക്ക് കനേഡിയൻ പൗരത്വം ലഭിക്കും. എന്നാൽ അത് എത്രത്തോളം സാധ്യമാകുമെന്ന് അറിയില്ല. 2018ൽ ജയിലിൽ കിടക്കുന്ന ആക്ടിവിസ്റ്റുകളെ മോചിപ്പിക്കണമെന്ന് കാനഡ ആവശ്യപ്പെട്ടിരുന്നു. അത് കാനഡയും സൗദിയും തമ്മിലുള്ള ബന്ധം വഷളാക്കിയിരുന്നു. റിയാദിലെ കനേഡിയൻ അംബാസഡറെ പുറത്താക്കുകയും കാനഡയുമായുള്ള വ്യാപാരം മരവിപ്പിക്കുകയും സൗദി സ്കോളർഷിപ്പ് വിദ്യാർത്ഥികളെ മറ്റു രാജ്യങ്ങളിലേക്ക് മാറ്റുകയും ചെയ്തിരുന്നു. ആഗോളതലത്തിലുള്ള സമ്മർദ്ദം കാരണം കഴിഞ്ഞ വർഷം, 2021 ഫെബ്രുവരിയിൽ ലൗജൈൻ അൽ-ഹത്ലോലും, കഴിഞ്ഞ ജൂണിൽ റൈഫിന്റെ സഹോദരി സമർ ബദാവിയും നസ്സിമ അൽ-സദയും ഉൾപ്പെടെ രാജ്യം നിരവധി അവകാശ പ്രവർത്തകരെ മോചിപ്പിട്ടുണ്ട്. പക്ഷെ മോചിതരായ പ്രവർത്തകർ ഇപ്പോഴും നിയന്ത്രണങ്ങൾ നേരിടേണ്ടി വരുന്നു.
- TODAY
- LAST WEEK
- LAST MONTH
- സ്വപ്ന സുരേഷിന്റെ മകൾ വിവാഹിതയാകുന്നു; വരൻ കാഞ്ഞിരംപാറ സ്വദേശി; തിങ്കളാഴ്ച തിരുവനന്തപുരത്ത് മണ്ണന്തല ക്ഷേത്രത്തിൽ നടക്കുന്ന ചടങ്ങിൽ അടുത്ത ബന്ധുക്കൾ മാത്രം; സ്വപ്ന ചടങ്ങിൽ പങ്കെടുക്കില്ല
- ഷിൻഡെയെ മുഖ്യമന്ത്രിയാക്കി ആദ്യം ഞെട്ടിച്ചു; മന്ത്രിയാകാനില്ലെന്ന് മുൻ മുഖ്യമന്ത്രി പറഞ്ഞത് വേദനയിൽ; സത്യപ്രതിജ്ഞയ്ക്ക് ഫഡ്നാവീസ് സമ്മതിച്ചത് മോദിയുടെ കണ്ണിലെ കരടാകാതിരിക്കാൻ; എല്ലാം നിയന്ത്രിച്ച് അമിത് ഷാ; മഹാരാഷ്ട്രയിൽ താമരയ്ക്കുള്ളിൽ ശിവസേന വിരിയുമ്പോൾ
- തലസ്ഥാനത്ത് എകെജി സെന്ററിന് നേരേ ബോംബേറ്; ആക്രമണം രാത്രി 11.30 ഓടെ; ബോംബെറിഞ്ഞത് സ്കൂട്ടറിൽ എത്തിയ യുവാവ്; മതിലിൽ തട്ടി വലിയ ശബ്ദത്തോടെയാണ് ബോംബ് പൊട്ടിയതെന്ന് ഇ പി ജയരാജൻ; പിന്നിൽ കോൺഗ്രസ് എന്നും ആസൂത്രിതം എന്നും ഇപി; മുതിർന്ന നേതാക്കൾ സ്ഥലത്തെത്തി
- 'ആ വിധി പറഞ്ഞ ജസ്റ്റിസ് സിറിയക് ജോസഫിന്റെ ഉറ്റ ബന്ധു അഭയാ കേസിലെ ഒന്നാം പ്രതിയായ ഫാദർ കോട്ടൂരിന്റെ ***ക്യാൻസറാണ് അറിഞ്ഞില്ലേ': കെ ടി ജലീൽ എംഎൽഎയുടെ പരാമർശം വിവാദമാകുന്നു; കോട്ടൂരിന് കാൻസർ വന്നത് കേസിൽ പ്രതി ആയതുകൊണ്ടാണോ എന്ന് ബൽറാം
- ഇംഗ്ലണ്ടിനെതിരായ ട്വന്റി 20 ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; രോഹിത് നായകൻ; സഞ്ജു ആദ്യ ട്വന്റി 20യിൽ മാത്രം; ഏകദിന ടീമിൽ ശിഖർ ധവാൻ തിരിച്ചെത്തി
- പീഡന കേസ് അനിശ്ചിതമായി നീട്ടിക്കൊണ്ടു പോകുന്നു; കുട്ടിക്ക് പ്രായപൂർത്തിയായി; അച്ഛൻ ആരെന്ന് അവൻ അറിയണം; ഡിഎൻഎ ഫലം ഉടൻ പുറത്തുവിടണം; ബിനോയ് കോടിയേരിക്കെതിരെ നിയമ പോരാട്ടം കടുപ്പിച്ച് ബിഹാർ സ്വദേശിനി; മുംബൈ കോടതിയിൽ ഹർജി നൽകി
- സൗത്ത് ഇന്ത്യൻ ബാങ്ക്, ഇസാഫ് ആസ്ഥാനങ്ങളിൽ ആദായ നികുതി വകുപ്പ് പരിശോധന; നിക്ഷേപങ്ങൾ സ്വീകരിച്ചതിൽ കൃത്യമായ പാൻ വിവരങ്ങൾ ശേഖരിച്ചോയെന്ന് അന്വേഷണം; നിക്ഷേപകർക്ക് പലിശ നൽകിയതിൽ ടി.ഡി.എസ് ഈടാക്കുന്നതിൽ വീഴ്ച്ച വരുത്തിയെന്നും കണ്ടെത്തൽ; കോർപ്പറേറ്റ് സ്ഥാപനങ്ങളിൽ കൂടുതൽ പരിശോധന
- ഇനി ലൈംഗിക ബന്ധത്തിന് ജീവനുള്ള പങ്കാളി വേണ്ട! അമ്പരപ്പിക്കുന്ന പെർഫക്ഷനോടെ സെക്സ് റോബോട്ടുകളും; സെക്സ് ഡോളുകടെ വേശ്യാലയം പോലെ വെർച്വൽ സ്പാകളും; 20000 കോടി ഡോളറിന്റെ വൻ വ്യവസായം; വെർച്വൽ റൂമിൽ 21കാരിയെ ബലാത്സംഗം ചെയ്തതും വാർത്ത; ലോകത്തിന്റെ ലൈംഗിക ക്രമം മാറ്റി മറിക്കുന്ന വെർച്വൽ സെക്സിന്റെ കഥ
- മതസൗഹാർദം തകർക്കാൻ ബോധപൂർവം ഇവരെ വിലയ്ക്കെടുത്തതാണോ? ഉദയ്പൂരിലെ മുഴുവൻ മുസ്ലിം കച്ചവടക്കാരെയും ഉന്മൂലനം ചെയ്യാൻ ആസൂത്രിതമായി ബിസിനസ് താൽപര്യക്കാർ സംഘടിപ്പിച്ചതാണോ? മനസ്സാക്ഷിയെ നടക്കുന്ന അരുംകൊലയിലും ഗൂഢാലോചനാ തിയറുമായി കെ ടി ജലീൽ; എല്ലാം യഹൂദന്മാരെന്ന് ഇസ്ലാമിസ്റ്റ് തിയറിയെന്ന് വിമർശനം
- മീനയുടെ ഭർത്താവിന്റെ മൃതദേഹം ചെന്നൈ ബസന്റ് നഗർ ശ്മശാനത്തിൽ സംസ്ക്കരിച്ചു; മീനയെ ആശ്വസിപ്പിച്ച് രംഭയും ഖുശ്ബുവും രജനീകാന്തും അടക്കമുള്ള സിനിമാ പ്രവർത്തകർ: ജീവനെടുത്തത് ഏറെക്കാലമായി അലട്ടിയ ശ്വാസകകോശ രോഗം
- 'ഞാൻ മരിച്ചുപോകും, ഞാൻ ജീവിച്ചിരിക്കില്ല, അയാം ടെല്ലിങ്; ഞാൻ ട്രിഗർ ചെയ്തു, അത് സത്യമാണ്; പരിഹാരമുണ്ട്, ഞാൻ മാപ്പ് പറയാം; ഞാൻ വന്ന് കാലുപിടിക്കാം, അവൾ എന്നെ തല്ലിക്കോട്ടെ, എന്തുവേണമെങ്കിലും ചെയ്തോട്ടെ': വിജയ് ബാബുവിന്റെ ഫോൺ സംഭാഷണം മറുനാടൻ പുറത്തുവിടുന്നു
- ഇടിവെട്ടേറ്റ് കരിഞ്ഞുണങ്ങിയ തെങ്ങുകൾ പോലും പ്രാർത്ഥനയാൽ കുലപ്പിച്ച് 'അദ്ഭുത സിദ്ധികൾ' കാട്ടി രംഗപ്രവേശം; വിവാദനായകൻ ആയപ്പോൾ വൈദികൻ അഭയം തേടിയത് സൈബർ പ്രണയത്തിൽ; ഒടുവിൽ ഹൈന്ദവാചാര പ്രകാരം വിവാഹം; ഫാ.മാത്യു മുല്ലപ്പള്ളിലിന്റെ വിചിത്ര കഥ
- സൗത്ത് ഇന്ത്യൻ ബാങ്ക്, ഇസാഫ് ആസ്ഥാനങ്ങളിൽ ആദായ നികുതി വകുപ്പ് പരിശോധന; നിക്ഷേപങ്ങൾ സ്വീകരിച്ചതിൽ കൃത്യമായ പാൻ വിവരങ്ങൾ ശേഖരിച്ചോയെന്ന് അന്വേഷണം; നിക്ഷേപകർക്ക് പലിശ നൽകിയതിൽ ടി.ഡി.എസ് ഈടാക്കുന്നതിൽ വീഴ്ച്ച വരുത്തിയെന്നും കണ്ടെത്തൽ; കോർപ്പറേറ്റ് സ്ഥാപനങ്ങളിൽ കൂടുതൽ പരിശോധന
- റെയിൽവേയിൽ ജോലിയുണ്ടെന്ന് വിശ്വസിപ്പിച്ച് കല്യാണം; എല്ലാ ദിവസവും ഭാര്യയെ റെയിൽവേ സ്റ്റേഷനിൽ ജോലിക്കു കൊണ്ടാക്കിയ ഭർത്താവും; ആർഭാട ജീവിതത്തിന് വേണ്ടി ബിനീഷാ ഐസക് ചെയ്തതെല്ലാം തട്ടിപ്പ്; വ്യാജ ടിക്കറ്റ് എക്സാമിനർ ചമഞ്ഞ ഇരിട്ടിക്കാരിക്ക് പിന്നിലും 'മാഡം'; കണ്ണൂർ തൊഴിൽ തട്ടിപ്പിൽ മുഖ്യ ആസൂത്രകയെ തേടി പൊലീസ്
- ഭാര്യയുടെ ആദ്യഭർത്താവിലെ മകളെ പൊന്നു പോലെ നോക്കിയ രണ്ടാനച്ഛൻ; ഭാര്യയോട് ആത്മാർത്ഥ മാത്രം കാട്ടിയിട്ടും വഞ്ചിക്കപ്പെട്ടപ്പോൾ സ്വന്തം രക്തത്തിൽ പിറന്ന മകനുമായി ജീവിതം അവസാനിപ്പിച്ചു; വില്ലനായത് ബഹറിനിലേക്ക് പറന്ന ഇവന്റ് മാനേജ്മന്റ് സുഹൃത്ത്; നൃത്താധ്യാപികയ്ക്കുള്ളത് ഡോക്ടറേറ്റും ഉന്നത ബന്ധങ്ങളും; ശിവകലയ്ക്ക് ഒന്നും സംഭവിക്കാൻ ഇടയില്ല
- താര സുന്ദരി പ്രൗഢിയോടെ ജയിൽ വാസം; കോവിഡ് പരോൾ കഴിഞ്ഞ് എത്തിയത് ആഡംബര വാഹന അകമ്പടിയിൽ; സന്ദർശകർ കൂടുതലും പ്രമുഖർ; പേരിന് മാസ്ക്കും നൈററിയും തുന്നുന്ന ജയിലിലെ തയ്യൽക്കാരി ഇപ്പോഴും വി ഐ പി; മൊബൈൽ ഉപയോഗിച്ചതിനും അച്ചടക്ക ലംഘനത്തിനും ജയിലുകൾ മാറിമാറി എത്തിയത് കണ്ണൂരിൽ; കാരണവർ വധക്കേസ് പ്രതി ഷെറിന് ഇത് സുഖവാസമോ?
- സ്വപ്ന സുരേഷിന്റെ മകൾ വിവാഹിതയാകുന്നു; വരൻ കാഞ്ഞിരംപാറ സ്വദേശി; തിങ്കളാഴ്ച തിരുവനന്തപുരത്ത് മണ്ണന്തല ക്ഷേത്രത്തിൽ നടക്കുന്ന ചടങ്ങിൽ അടുത്ത ബന്ധുക്കൾ മാത്രം; സ്വപ്ന ചടങ്ങിൽ പങ്കെടുക്കില്ല
- ഹൈന്ദവ ആചാര പ്രകാരം വിവാഹം; തലശേരി അതിരൂപതയിൽ നിന്ന് ഫാ.മാത്യു മുല്ലപ്പള്ളിലിനെ പുറത്താക്കി; പൗരോഹിത്യ ചുമതലയിൽ മാത്യു ഉണ്ടാകില്ലെന്ന് ആർച്ച്ബിഷപ്പ്; ഒഴിവാക്കണം എന്ന് ആവശ്യപ്പെട്ടിരുന്നതായും രൂപത
- വക്കീൽ ഓഫിസൽ നിന്നും ബൈക്കിൽ വീട്ടിലേക്ക് മടങ്ങുമ്പോൾ അമിത വേഗത്തിലെത്തിയ അജ്ഞാത വാഹനം ഇടിച്ചു തെറിപ്പിച്ചുവോ? അപകടം രാത്രി 11 മണിയോടെ; അതീവ ഗുരുതരാവസ്ഥയിലുള്ള സുഹൃത്തിനെ കോഴിക്കോട്ടേക്ക് മാറ്റിയത് സന്ദീപ് വാര്യർ: ആരോഗ്യ നില അതീവ ഗുരുതരം
- പ്രതിപക്ഷ നേതാവിന്റെ വാർത്താസമ്മേളനം കവർ ചെയ്യാൻ കൈരളിയിൽ നിന്നും എത്തിയത് മൂന്ന് പേർ, ദേശാഭിമാനിയിൽ നിന്നും രണ്ടു പേരും; കൽപ്പറ്റ സംഭവത്തിലെ ക്ഷീണം തീർക്കാൻ തലസ്ഥാനത്ത് സതീശനെ പൂട്ടാൻ ശ്രമം; നീക്കം കൈയോടെ പൊളിച്ച് പ്രതിപക്ഷ നേതാവും
- ഒരു മണിക്കൂർ ചാർജ് ചെയ്താൽ 72 മണിക്കൂർ സുഖകരമായ ലൈംഗിക ജീവിതം! അതിസുന്ദരി, അതീവ ബുദ്ധിമതി, പേര് ഹൂറി; ഭക്ഷണം വേണ്ട, വിസർജനവുമില്ല; ലക്ഷ്യം അവിവാഹിതരായ ഇന്ത്യൻ യുവാക്കൾ; വാട്സാപ്പിൽ നിറയുന്ന ചൈനയുടെ കൃത്രിമ സുന്ദരിയുടെ യാഥാർഥ്യം എന്താണ്?
- 'ഞാൻ മരിച്ചുപോകും, ഞാൻ ജീവിച്ചിരിക്കില്ല, അയാം ടെല്ലിങ്; ഞാൻ ട്രിഗർ ചെയ്തു, അത് സത്യമാണ്; പരിഹാരമുണ്ട്, ഞാൻ മാപ്പ് പറയാം; ഞാൻ വന്ന് കാലുപിടിക്കാം, അവൾ എന്നെ തല്ലിക്കോട്ടെ, എന്തുവേണമെങ്കിലും ചെയ്തോട്ടെ': വിജയ് ബാബുവിന്റെ ഫോൺ സംഭാഷണം മറുനാടൻ പുറത്തുവിടുന്നു
- ഭാര്യയും കാമുകൻ അനീഷും ഉള്ളത് ബഹ്റൈനിൽ; പണം കൊടുക്കുന്നത് മറ്റൊരു കാമുകൻ ദുബായിലുള്ള ഉണ്ണി; ബഹറിനിലെ ഡാൻസ് സ്കൂൾ ഓണറും ചതിയിൽ പ്രതിസ്ഥാനത്ത്; അച്ഛനോടും വാവയോടും പൊറുക്കണം മകളേ.....; പ്രകാശ് ദേവരാജിന്റെ ആത്മഹത്യാ കുറിപ്പ് ഞെട്ടിക്കുന്നത്
- സീരിയൽ താരം ഹരിത.ജി.നായരുടെ വിവാഹനിശ്ചയം കഴിഞ്ഞു; വരൻ സിനിമ എഡിറ്റർ വിനായക്; വൈറലായി വിവാഹനിശ്ചയ ചിത്രങ്ങൾ
- ജോലി ഇല്ലാത്തതിനാൽ തെരുവുകൾ തോറും സോപ്പ് വിറ്റാണ് ജീവിക്കുന്നത്; സിനിമകൾ ചെയ്യാൻ ഇപ്പോഴും താത്പര്യം: ജീവിതം പറഞ്ഞ് ഐശ്വര്യ
- ശിവലിംഗത്തെ വാട്ടർ ഫൗണ്ടനോട് ഉപമിച്ച് നിരന്തര അധിക്ഷേപവുമായി ഇസ്ലാമിക പ്രതിനിധി; നുപുർ ശർമ തിരിച്ചടിച്ചത് ഞാൻ നിങ്ങളുടെ മത വിശ്വാസത്തെ പറ്റി തിരിച്ചു പറഞ്ഞാൽ സഹിക്കുമോ എന്ന് ചോദിച്ച്; തുടർന്ന് പറഞ്ഞത് ആയിഷയുടെ വിവാഹം അടക്കമുള്ളവ
- ഇടിവെട്ടേറ്റ് കരിഞ്ഞുണങ്ങിയ തെങ്ങുകൾ പോലും പ്രാർത്ഥനയാൽ കുലപ്പിച്ച് 'അദ്ഭുത സിദ്ധികൾ' കാട്ടി രംഗപ്രവേശം; വിവാദനായകൻ ആയപ്പോൾ വൈദികൻ അഭയം തേടിയത് സൈബർ പ്രണയത്തിൽ; ഒടുവിൽ ഹൈന്ദവാചാര പ്രകാരം വിവാഹം; ഫാ.മാത്യു മുല്ലപ്പള്ളിലിന്റെ വിചിത്ര കഥ
- ദുഃഖങ്ങൾ ഒന്നുമില്ലാതെ ആസ്വദിച്ചു നടന്നത് സുകുമാരന്റെ ഭാര്യാ പദവിയിൽ; മക്കളോടുള്ള അസൂയ പലപ്പോഴും എന്റെ പുറത്തിടാൻ ശ്രമിക്കാറുണ്ട് ചിലർ; മല്ലിക സുകുമാരൻ മനസ്സ് തുറക്കുന്നു; പൃഥ്വി വിമർശിക്കപ്പെടുന്നത് തെരഞ്ഞെടുക്കുന്ന സിനിമയുടെ പേരിൽ; പൃഥ്വിരാജ് കടുത്ത വിശ്വാസി; മല്ലിക സുകുമാരനുമായുള്ള അഭിമുഖം
- സൗത്ത് ഇന്ത്യൻ ബാങ്ക്, ഇസാഫ് ആസ്ഥാനങ്ങളിൽ ആദായ നികുതി വകുപ്പ് പരിശോധന; നിക്ഷേപങ്ങൾ സ്വീകരിച്ചതിൽ കൃത്യമായ പാൻ വിവരങ്ങൾ ശേഖരിച്ചോയെന്ന് അന്വേഷണം; നിക്ഷേപകർക്ക് പലിശ നൽകിയതിൽ ടി.ഡി.എസ് ഈടാക്കുന്നതിൽ വീഴ്ച്ച വരുത്തിയെന്നും കണ്ടെത്തൽ; കോർപ്പറേറ്റ് സ്ഥാപനങ്ങളിൽ കൂടുതൽ പരിശോധന
- റെയിൽവേയിൽ ജോലിയുണ്ടെന്ന് വിശ്വസിപ്പിച്ച് കല്യാണം; എല്ലാ ദിവസവും ഭാര്യയെ റെയിൽവേ സ്റ്റേഷനിൽ ജോലിക്കു കൊണ്ടാക്കിയ ഭർത്താവും; ആർഭാട ജീവിതത്തിന് വേണ്ടി ബിനീഷാ ഐസക് ചെയ്തതെല്ലാം തട്ടിപ്പ്; വ്യാജ ടിക്കറ്റ് എക്സാമിനർ ചമഞ്ഞ ഇരിട്ടിക്കാരിക്ക് പിന്നിലും 'മാഡം'; കണ്ണൂർ തൊഴിൽ തട്ടിപ്പിൽ മുഖ്യ ആസൂത്രകയെ തേടി പൊലീസ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍