Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സൗദി അറേബ്യയിൽ ചാട്ടവാറടി ശിക്ഷ നിർത്തലാക്കുന്നു; പകരം തടവു ശിക്ഷയും പിഴയും; തീരൂമാനം കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ മേൽനോട്ടത്തിലും എടുത്ത മനുഷ്യാവകാശ പരിഷ്‌കരണ നടപടികളുടെ ഭാഗമായി; 2015 ൽ റയ്ഫി ബദവി എന്ന ബ്ലോഗർക്ക് മതനിന്ദ ആരോപിച്ച് പൊതുസ്ഥലത്തുവെച്ച് ആയിരം ചാട്ടവാറടി നൽകിയത് രാജ്യത്തിന്റെ പ്രതിഛായയെ ബാധിച്ചുവെന്ന് വിലയിരുത്തൽ; എംബിഎസിന്റെ നേതൃത്വത്തിൽ കൂടതൽ പരിഷ്‌ക്കരണ നടപടികൾക്ക് ഒരുക്കി സൗദി

സൗദി അറേബ്യയിൽ ചാട്ടവാറടി ശിക്ഷ നിർത്തലാക്കുന്നു; പകരം തടവു ശിക്ഷയും പിഴയും; തീരൂമാനം കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ മേൽനോട്ടത്തിലും എടുത്ത മനുഷ്യാവകാശ പരിഷ്‌കരണ നടപടികളുടെ ഭാഗമായി; 2015 ൽ റയ്ഫി ബദവി എന്ന ബ്ലോഗർക്ക് മതനിന്ദ ആരോപിച്ച് പൊതുസ്ഥലത്തുവെച്ച് ആയിരം ചാട്ടവാറടി നൽകിയത് രാജ്യത്തിന്റെ പ്രതിഛായയെ ബാധിച്ചുവെന്ന് വിലയിരുത്തൽ; എംബിഎസിന്റെ നേതൃത്വത്തിൽ കൂടതൽ പരിഷ്‌ക്കരണ നടപടികൾക്ക് ഒരുക്കി സൗദി

മറുനാടൻ ഡെസ്‌ക്‌

റിയാദ്:കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ നേതൃത്വത്തിൽ അധുനിക കാഴ്പ്പാടിനുസരിച്ചുള്ള ഭരണസംവിധാനങ്ങൾ സൗദി ഉൾക്കൊള്ളുമ്പോൾതന്നെ ചാട്ടവാറടിയും അടക്കമുള്ള പ്രാകൃത ശിക്ഷാരീതികൾ ആ നാട്ടിൽ നിലനിൽക്കുന്നുണ്ട്. ഇത് രാജ്യത്തിന്റെ ഇമേജിനെ മോശമായി ബാധിച്ചതോടെ കുറ്റവാളികൾക്ക് ചാട്ടവാറടി ശിക്ഷ നൽകുന്നകാര്യം അധികൃതർ അവസാനിപ്പിക്കാൻ ശ്രമിക്കയാണ്. സുപ്രീം കോടതി ജനറൽ കമ്മീഷനാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തിരിക്കുന്നത്. റോയിട്ടേർസ് ഉൾപ്പെടെയുള്ള മാധ്യമങ്ങൾക്കാണ് ഇതു സംബന്ധിച്ച് രേഖകൾ ലഭിച്ചിരിക്കുന്നത്. ചാട്ടവാറടിക്കു പകരം തടവ് ശിക്ഷയോ പിഴയോ ഈടാക്കാനാണ് നീക്കം.

സൽമാൻ രാജാവിന്റെ നിർദ്ദേശപ്രകാരവും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ മേൽനോട്ടത്തിലും എടുത്ത മനുഷ്യാവകാശ പരിഷ്‌കരണ നടപടികളുടെ ഭാഗമായാണ് തീരുമാനം,' റോയിട്ടേർസിന് ലഭിച്ച രേഖയിൽ പറയുന്നു.സൗദി അറേബ്യയിൽ നിരവധി കുറ്റങ്ങൾക്ക് നിലവിൽ ചാട്ടവാറടി ശിക്ഷ നൽകുന്നുണ്ട്. 2015 ൽ റയ്ഫി ബദവി എന്ന ബ്ലോഗർക്ക് മതനിന്ദ ആരോപിച്ചും സൈബർ കുറ്റകൃത്യങ്ങൾ ആരോപിച്ചും പൊതു സ്ഥലത്ത് വെച്ച് ചാട്ടവാറടി ശിക്ഷ നൽകിയ വലിയ തരത്തിൽ വാർത്തയായിരുന്നു. ആഴ്ചകളിൽ 1000 ചാട്ടവാറടി നൽകണമെന്നായിരുന്നു ഇദ്ദേഹത്തിന് വിധിച്ച ശിക്ഷ. എന്നാൽ ഇതിനെതിരെ ആഗോളതലത്തിൽ വ്യാപക പ്രതിഷേധം ഉയർന്നതിനാൽ ഈ ശിക്ഷ പൂർണമായും നടന്നിട്ടില്ല.

സൗദിയിൽ നടപ്പാക്കുന്ന വധശിക്ഷകളുടെ എണ്ണം കഴിഞ്ഞ വർഷങ്ങൾക്കുള്ളിൽ കൂടി എന്നതടക്കമുള്ള മനുഷ്യാവകാശ ലംഘനങ്ങളുടെ റിപ്പോർട്ട് പുറത്തു വരുന്നതിനിടെയാണ് ചാട്ടവാറടി നിർത്തലാക്കാനൊരുങ്ങുന്നത്.സൗദി അറേബ്യയിൽ 5 വർഷ ഭരണകാലയളവിനിടയിൽ 800 പേരെ തൂക്കിലേറ്റിയതായി നേരത്തെ റിപ്പോർട്ട് വന്നിരുന്നു. യു.കെ കേന്ദ്രമായി പ്രവർത്തിക്കുന്ന മനുഷ്യാവകാശ സംഘടനയായ റിപ്രൈവിന്റെ സർവ്വേയിലാണ് കണക്കുകൾ വ്യക്തമാക്കുന്നത്. സൗദി രാജാവ് സൽമാന്റെ ഭരണകാലത്ത് തൂക്കിക്കൊലകൾ ഇരട്ടിയായെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 2009-2014 വർഷക്കാലത്തെ അബ്ദുള്ള രാജാവിന്റെ ഭരണസമയത്ത് 423 തൂക്കിക്കൊലകളാണ് നടന്നത്. 2015 ൽ സൽമാൻ രാജാവ് അധികാരത്തിലേറിയതോടെയാണ് ഇത്രയധികം വധശിക്ഷകൾ നടന്നിരിക്കുന്നത്.

ഒപ്പം ആനംസ്റ്റി ഇന്റർനാഷണലിന്റെ റിപ്പോർട്ട് പ്രകാരം സൗദി അറേബ്യയിൽ 2019 ൽ 184 വധശിക്ഷകളാണ് നടന്നത്. ആംനസ്റ്റിയുടെ കണക്ക് പ്രകാരം സൗദിയിൽ ഒരു വർഷം നടന്ന വധശിക്ഷകളിൽ ഏറ്റവും കൂടിയ കണക്കാണിത്. തൂക്കിലേറ്റപ്പെട്ട 184 പേരിൽ ആറ് സ്ത്രീകളും,178 പുരുഷന്മാരും ഉൾപ്പെടുന്നു. 2018 ൽ 149 പേരാണ് രാജ്യത്ത് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടത്.2018ൽ സ്ത്രീകൾക്ക് ഡൈവ്രിങ്ങിനുള്ള അവകാശം നൽകിയതും മുഹമ്മദ് ബിൻ സൽമാന്റെ നേതൃത്വത്തിലായിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP