Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സൗദി രാജകുമാരൻ ഇമ്രാൻ ഖാനെ ആശ്ലേഷിച്ച് ഒറ്റപ്പെട്ട പാക്കിസ്ഥാന് പിന്തുണ അറിയിച്ചപ്പോൾ ഇന്ത്യ മുഖം കറുപ്പിച്ചു; ഇസ്ലാമബാദിൽ നിന്ന് നേരേ ഡൽഹിക്ക് വിമാനം കയറാതെ സൗദിയിലേക്ക് കിരീടാവകാശിയുടെ മടക്കം; പാക് സന്ദർശനവുമായി കൂട്ടിക്കെട്ടാതെ യാത്ര ഇങ്ങോട്ട് മാത്രമാക്കിയപ്പോൾ നീരസം മറന്ന് മോദി; രണ്ടുദിവസത്തെ സന്ദർശനത്തിനെത്തിയ എംബിഎസിനെ നേരിട്ടെത്തി ആശ്ലേഷിച്ച് മോദി; ബുധനാഴ്ച മോദിയുമായുള്ള ചർച്ചയിൽ ഒപ്പുവയ്ക്കുക അഞ്ചുസുപ്രധാന കരാറുകൾ

സൗദി രാജകുമാരൻ ഇമ്രാൻ ഖാനെ ആശ്ലേഷിച്ച്  ഒറ്റപ്പെട്ട പാക്കിസ്ഥാന് പിന്തുണ അറിയിച്ചപ്പോൾ ഇന്ത്യ മുഖം കറുപ്പിച്ചു; ഇസ്ലാമബാദിൽ നിന്ന് നേരേ ഡൽഹിക്ക് വിമാനം കയറാതെ സൗദിയിലേക്ക് കിരീടാവകാശിയുടെ മടക്കം; പാക് സന്ദർശനവുമായി കൂട്ടിക്കെട്ടാതെ യാത്ര ഇങ്ങോട്ട് മാത്രമാക്കിയപ്പോൾ നീരസം മറന്ന് മോദി; രണ്ടുദിവസത്തെ സന്ദർശനത്തിനെത്തിയ എംബിഎസിനെ നേരിട്ടെത്തി ആശ്ലേഷിച്ച് മോദി; ബുധനാഴ്ച മോദിയുമായുള്ള ചർച്ചയിൽ ഒപ്പുവയ്ക്കുക അഞ്ചുസുപ്രധാന കരാറുകൾ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി; ദ്വിദിന സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനെ സ്വീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയിൽ ഭീകരാക്രമണം നടന്ന സാഹചര്യത്തിൽ ലോകരാജ്യങ്ങൾ ഒറ്റപ്പെടുത്തിയ പശ്ചാത്തലത്തിലായിരുന്നു സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ പാക്കിസ്ഥാൻ സന്ദർശനം. ആക്രമണത്തിന് നേതൃത്വം നൽകിയ പാക്കിസ്ഥാന് പിന്തുണ അറിയിച്ചപ്പോൾ ഇന്ത്യ മുഖം കറുപ്പിച്ചിരുന്നു. എന്നാൽ ഇസ്ലാമബാദിൽ നിന്ന് നേരേ ഡൽഹിക്ക് വിമാനം കയറാതെ സൗദിയിലേക്ക് കിരീടാവകാശിയുടെ മടങ്ങുകയും നേരിട്ട് റിയാദിൽ നിന്ന് ഇന്ത്യയിലേക്ക് വിമാനം കയറുകയുമായിരുന്നു കിരീടാവകാശി.

പാക്കിസ്ഥാൻ സന്ദർശനവുമായി കൂട്ടിക്കെട്ടാതെ യാത്ര ഇങ്ങോട്ട് മാത്രമാക്കിയപ്പോൾ മോദിയുടെ മുഖവും തെളിഞ്ഞു.റിയാദിൽനിന്നു നേരിട്ടാണ് മുഹമ്മദ് ബിൻ സൽമാൻ ഇന്ത്യയിലെത്തിയത്. ഒറ്റ പര്യടനത്തിൽ പാക്കിസ്ഥാൻ, മലേഷ്യ, ഇന്തൊനീഷ്യ, ഇന്ത്യ, ചൈന എന്നീ ഏഷ്യൻ രാജ്യങ്ങൾ സന്ദർശിക്കാനാണു മുഹമ്മദ് ബിൻ സൽമാൻ തീരുമാനിച്ചിരുന്നത്. പിന്നീടു മലേഷ്യ, ഇന്തൊനീഷ്യ രാജ്യങ്ങളിലെ പര്യടനം റദ്ദാക്കി. പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാക്കിസ്ഥാൻ, ഇന്ത്യ സന്ദർശനങ്ങളെ കൂട്ടിക്കെട്ടാൻ സൗദി കിരീടാവകാശി തയാറായില്ല. പാക്കിസ്ഥാനിൽനിന്നു സൗദിയിലേക്കു മടങ്ങിയ അദ്ദേഹം ഇന്ത്യയിലേക്കു മാത്രമായി യാത്ര തിരിക്കുകയായിരുന്നു.

മഹാരാഷ്ട്ര രത്‌നഗിരിയിലെ എണ്ണ ശുദ്ധീകരണ ശാലയിലെ നിക്ഷേപമടക്കം നിരവധി വിഷയങ്ങൾ കിരീടവകാശിയുടെ സന്ദർശനത്തിൽ ചർച്ചയാകുമെന്നാണ് സൂചന. നിക്ഷേപം പ്രതിരോധം, സുരക്ഷ, വ്യാപാരം എന്നിവയടക്കമുള്ള മേഖലകളിൽ ധാരണപത്രങ്ങളും ഒപ്പുവെച്ചേക്കുംകശ്മീർ പുൽവാമയിലെ ഭീകരാക്രമണത്തിനു പിന്നാലെ, ഭീകരർക്കെതിരായ പോരാട്ടത്തിൽ ഇന്ത്യക്കു പിന്തുണ പ്രഖ്യാപിച്ച് സൗദി ഭരണകൂടം രംഗത്തെത്തിയിരുന്നു. അതേസമയം തന്നെയാണ് മുഹമ്മദ് ബിൻ പാക്കിസ്ഥാനിൽ എത്തി ഇമ്രാൻ ഖാനുമായി ചർച്ച നടത്തിയത്.

കഴിഞ്ഞ ദിവസം പാക്കിസ്ഥാൻ സന്ദർശിച്ച സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ അവിടെ നിന്ന് സൗദിയിലേക്ക് മടങ്ങിയിരുന്നു. പുൽവാമ ഭീകരാക്രമണത്തിന് ശേഷമുള്ള ഇന്ത്യയുടെ ആഭ്യന്തര സാഹചര്യം കണക്കിലെടുത്താണ് പാക്കിസ്ഥാനിൽ നിന്ന് നേരിട്ട് ഇന്ത്യയിലേക്ക് വരാതിരുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്. ദ്വിദ്വിന സന്ദർശനത്തിനായാണ് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും സംഘവും എത്തുന്നത്. സൗദി മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും പ്രമുഖ വ്യവസായികളും അദ്ദേഹത്തെ അനുഗമിക്കും. രാഷ്ട്രപതി, ഉപരാഷ്ട്രപതി എന്നിവരുമായി കൂടിക്കാഴ്ചയുണ്ടായേക്കും. പ്രധാനമന്ത്രിയുമായി നടക്കുന്ന ഉഭയകക്ഷി കൂടിക്കാഴ്ചയിൽ ഊർജം, സുരക്ഷ, വ്യാപാരം, അടിസ്ഥാന സൗകര്യ വികസനം, ടൂറിസം, പ്രതിരോധം, ഭീകരവിരുദ്ധ പോരാട്ടം തുടങ്ങി നിരവധി വിഷയങ്ങൾ ചർച്ചയാകുമെന്നാണ് സൂചന.

മഹാരാഷ്ട്ര രത്‌നഗിരിയിലുള്ള എണ്ണ ശുദ്ധീകരണ ശാലയിലെ നിക്ഷേപം പ്രധാന ചർച്ചയാകും. സൗദിയുടെ പൊതുമേഖല എണ്ണ കമ്പനിയായ അരാംകോയും അബുദാബിയുടെ എണ്ണ കമ്പനി അഡ്‌നോകും ചേർന്നാകും രത്‌നഗിരിയിൽ നിക്ഷേപം നടത്തുക. ഇരു കമ്പനികളും നേരത്തെ ഇതിനായി ധാരണപത്രം ഒപ്പുവെച്ചിരുന്നു. പദ്ധതിയിൽ 44 ബില്യൺ ഡോളർ നിക്ഷേപമിറക്കുമെന്നാണ് സൂചന. ഇന്ത്യയിലെ ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം, ഇന്ത്യൻ ഓയിൽ എന്നീ എണ്ണ കമ്പനികൾക്കാണ് ഇതിൽ നിക്ഷേപമുള്ളത്.


ഇന്ത്യയുമായി ചർച്ചകൾ സന്നദ്ധനായ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ നിലപാടിനെ സൗദി കിരീടാവകാശി പ്രശംസിച്ചിരുന്നു. പാക്കിസ്ഥാൻ വൻ സാമ്പത്തിക ശക്തിയായി വളരുന്നതിന് എല്ലാ സഹായവും അദ്ദേഹം വാഗ്ദാനം ചെയ്തു. സൗദി അറേബ്യയെപ്പോലെ ഭീകര വിരുദ്ധ പോരാട്ടത്തിലേർപ്പെടുന രാജ്യമാണ് പാക്കിസ്ഥാനെന്ന് ബിൻ സൽമാൻ പറഞ്ഞു. പുൽവാമ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ മേഖലയിലെ സമാധാന അന്തരീക്ഷത്തിന് തുരങ്കം വയ്ക്കുന്ന പാക് നിലപാടിനെ കുറിച്ച് സൗദി എന്തു പറയുമെന്ന ആകാംഷയിലാണ് ഡൽഹി.

ഇന്ത്യയുമായി സൗദി അഞ്ച് സുപ്രധാന കരാറുകളിൽ ഒപ്പുവയ്ക്കുമെന്നാണു സൂചന. ബുധനാഴ്ച രാവിലെ രാഷ്ട്രപതി ഭവനിൽ ഔദ്യോഗിക സ്വീകരണത്തിനു ശേഷം 12നു പ്രധാനമന്ത്രിയുമായി ചർച്ച. തുടർന്നാണു കരാറുകൾ ഒപ്പിടുക. വൈകിട്ട് 7.30ന് രാഷ്ട്രപതി റാംനാഥ് കോവിന്ദിനെ സന്ദർശിക്കും. അത്താഴവിരുന്നിനു ശേഷം രാത്രി 11.50ന് ചൈനയിലേക്കു പോകും. പാക്കിസ്ഥാനിൽ ഏഴു പദ്ധതികളിലായി 2000 കോടി ഡോളറിന്റെ നിക്ഷേപത്തിനുള്ള ധാരണാപത്രമാണു സൗദി അറേബ്യ ഒപ്പുവച്ചത്.

ഞായറാഴ്ചയാണ് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ ഏഷ്യൻ പര്യടനം ആരംഭിച്ചത്. പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻഖാനും സൈനിക മേധാവി ഖമർ ജാവേദും ഉൾപ്പെടെയുള്ളവർ മുഹമ്മദ് ബിൻ സൽമാനെ വിമാനത്താവളത്തിൽ സ്വീകരിച്ചു. മുഹമ്മദ് ബിൻ സൽമാന്റെ പാക്കിസ്ഥാൻ സന്ദർശനത്തിനു മുന്നോടിയായി പാക്കിസ്ഥാനിൽ നിട്ടുള്ള സന്ദർശക വിസാ ഫീസ് സൗദി വെട്ടിക്കുറച്ചിരുന്നു. കിരീടാവകാശി ആയതിനു ശേഷമുള്ള മുഹമ്മദ് ബിൻ സൽമാന്റെ ആദ്യ ഇന്ത്യാ സന്ദശനമാണിത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP