Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പൗരത്വം നൽകുക ആണവ, പുനരുൽപ്പാദന ഊർജ്ജം, ആരോഗ്യം, ഔഷധശാസ്ത്രം, കംപ്യൂട്ടർ സയൻസ്, എണ്ണ, നിർമ്മിത ബുദ്ധി, റോബോട്ടിക്സ്, പരിസ്ഥിതി വിജ്ഞാനം, ബഹിരാകാശശാസ്ത്രം, വ്യോമയാനം, കല, സംസ്‌കാരം, കായികം എന്നീ മേഖലകളിലെ പ്രമുഖർക്കും ഉന്നത ഇസ്ലാമിക പണ്ഡിതർക്കും; ലക്ഷ്യം എണ്ണയെ ആശ്രയിച്ചുള്ള സൗദി സമ്പദ്വ്യവസ്ഥയെ വൈവിധ്യവത്കരിക്കുക; മികച്ച പ്രതിഭകൾക്ക് സൗദി പൗരത്വം നൽകുന്നതിന് പിന്നിൽ വികസന സ്വപ്‌നങ്ങൾ

പൗരത്വം നൽകുക ആണവ, പുനരുൽപ്പാദന ഊർജ്ജം, ആരോഗ്യം, ഔഷധശാസ്ത്രം, കംപ്യൂട്ടർ സയൻസ്, എണ്ണ, നിർമ്മിത ബുദ്ധി, റോബോട്ടിക്സ്, പരിസ്ഥിതി വിജ്ഞാനം, ബഹിരാകാശശാസ്ത്രം, വ്യോമയാനം, കല, സംസ്‌കാരം, കായികം എന്നീ മേഖലകളിലെ പ്രമുഖർക്കും ഉന്നത ഇസ്ലാമിക പണ്ഡിതർക്കും; ലക്ഷ്യം എണ്ണയെ ആശ്രയിച്ചുള്ള സൗദി സമ്പദ്വ്യവസ്ഥയെ വൈവിധ്യവത്കരിക്കുക; മികച്ച പ്രതിഭകൾക്ക് സൗദി പൗരത്വം നൽകുന്നതിന് പിന്നിൽ വികസന സ്വപ്‌നങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

റിയാദ്: മികച്ച പ്രതിഭകൾക്ക് സൗദി പൗരത്വം നൽകാൻ സൽമാൻ രാജാവിന്റെ അനുമതി. ലോക രാജ്യങ്ങളിൽനിന്ന് ശാസ്ത്രം, സാംസ്‌കാരികം, വൈദ്യശാസ്ത്രം തുടങ്ങിയ മേഖലകളിലെ മികച്ച പ്രതിഭകളെയാണ് സ്വാഗതം ചെയ്യുന്നത്.

ലോകത്തു എവിടെനിന്നും സൗദി പൗരത്വം അനുവദിക്കുന്നതിന് യോഗ്യരായവരുടെ നാമനിർദ്ദേശം ചെയ്യാനാണ് സൽമാൻ രാജാവ് ഉത്തരവിട്ടത്. വികസനം ശക്തമാക്കുകയും വ്യത്യസ്ത മേഖലകളിൽ രാജ്യത്തിന് ഗുണകരമായി മാറുകയും ചെയ്യുന്നതിന് ശാസ്ത്ര, സാംസ്‌കാരിക, കായിക, സാങ്കേതിക, വിനോദ, വൈദ്യശാസ്ത്ര മേഖലകളിലെ പ്രതിഭകൾക്ക് പൗരത്വം നൽകും. ഇത് സൗദിയിലെ വികസനത്തിന് പുതിയ മാനം നൽകും. കൂടുതൽ ഉയരത്തിലെത്താനുള്ള പദ്ധതിയുടെ ഭാഗമാണ് ഇത്.

വിഷൻ 2030 പദ്ധതിക്കനുസൃതമായി ശാസ്ത്രജ്ഞരും ചിന്തകരും പ്രതിഭകളും അടക്കമുള്ളവരെ രാജ്യത്തേക്ക് ആകർഷിക്കാൻ ലക്ഷ്യമിട്ടാണ് ഈ നീക്കം. വ്യത്യസ്ത മേഖലകളിൽ രാജ്യത്തിന് ഗുണകരമായി മാറുകയും വികസനം ശക്തമാക്കുന്നതിനു സഹായകമാവുകയും ചെയ്യുന്ന നിലക്ക് ലോകത്തെങ്ങുമുള്ള പ്രതിഭകളെ സൗദിയിലേക്ക് ആകർഷിക്കുകയാണ് ലക്ഷ്യം. ഒപ്പം മാനവശേഷിയിൽ നിക്ഷേപം നടത്തിയും രാജ്യത്തെ സാഹചര്യങ്ങൾ കൂടുതൽ ആകർഷകമാക്കി മാറ്റുന്നതിനും വിഷൻ 2030 പദ്ധതി ലക്ഷ്യമിടുന്നു.

രാജ്യത്തിന് ഏതെങ്കിലും രീതിയിൽ സേവനം ചെയ്യാനും വികസനത്തെ സഹായിക്കാനും കഴിയുന്നവർക്കാണ് സൗദി പൗരത്വം വാഗ്ദാനം ചെയ്യുന്നത്. വിദേശികളായ പ്രതിഭകൾക്ക് മാത്രമല്ല, വിദേശികളായ ഭർത്താക്കരന്മാരിൽ സൗദി വനിതകൾക്ക് പിറന്ന മക്കൾ, സൗദിയിൽ ജനിച്ച് വളർന്നവർ, കുടിയൊഴിപ്പിക്കപ്പെട്ട ഗോത്രങ്ങളിലുള്ളവർ തുടങ്ങിയവരിലെ മികച്ച പ്രതിഭകൾക്കും വിവിധ മേഖലകളിലെ ശാസ്ത്രജ്ഞർ, ആഗോള പ്രതിഭകൾ തുടങ്ങിയവർക്കും മാനദണ്ഡങ്ങൾക്കനുസൃതമായി പൗരത്വം നൽകും. കൂടാതെ വിശിഷ്ട പണ്ഡിതന്മാർ, ബുദ്ധിജീവികൾ,സൃഷ്ടിപരമായ കഴിവുകളുള്ള വ്യക്തികൾ, സ്‌പെഷ്യലിസ്റ്റുകൾ തുടങ്ങി ഉൽപാദനക്ഷമതയുള്ളതും രാജ്യത്തിന് സംഭാവന ചെയ്യുന്നതുമായ ആളുകൾക്കും പൗരത്വം നൽകാൻ തീരുമാനമുണ്ട്. വിവിധ മേഖലകളിൽ രാജ്യത്തിന്റെ വികസനം എളുപ്പമാക്കുന്നതിന് സഹായകരമാകുന്ന ശാസ്ത്രജ്ഞർക്കും മികച്ച പ്രതിഭകൾക്കും പൗരത്വം നൽകാനും രാജകൽപ്പനയിൽ വ്യക്തമാക്കുന്നു.

പ്രതിഭകളെ രാജ്യത്തേക്ക് ആകർഷിച്ച് സമ്പദ് വ്യവസ്ഥ വൈവിധ്യവൽക്കരിക്കാനുള്ള പദ്ധതിയുടെ ഭാഗാമായാണ് തീരുമാനം. ആണവ, പുനരുൽപ്പാദന ഊർജ്ജം, ആരോഗ്യം, ഔഷധശാസ്ത്രം, കംപ്യൂട്ടർ സയൻസ്, എണ്ണ, നിർമ്മിത ബുദ്ധി, റോബോട്ടിക്സ്, പരിസ്ഥിതി വിജ്ഞാനം, ബഹിരാകാശശാസ്ത്രം, വ്യോമയാനം, കല, സംസ്‌കാരം, കായികം എന്നീ മേഖലകളിലെ പ്രതിഭകൾക്കും ഉന്നത ഇസ്ലാമിക പണ്ഡിതർക്കുമാണ് പൗരത്വം നൽകുക. കടൽവെള്ളം ശുദ്ധീകരണ സാങ്കേതിക മേഖലയിൽ ഉന്നതരായ ശാസ്ത്രജ്ഞരേയും വികസനം ത്വരിതപ്പെടുത്തുക എന്ന ലക്ഷ്യം കൈവരിക്കുന്നതിനു സഹായിക്കുന്നവരെയും സൗദിക്ക് ആവശ്യമുണ്ട്.

സൗദിയിൽ താമസിക്കാനും ജോലിചെയ്യാനും ലോകമെമ്പാടുമുള്ള വിശിഷ്ടരും സർഗ്ഗാത്മകരുമായ ആളുകളെ ആകർഷിക്കുക എന്നതാണ് നടപടിയുടെ ലക്ഷ്യം. എണ്ണയെ ആശ്രയിച്ചുള്ള സൗദി സമ്പദ്വ്യവസ്ഥയെ വൈവിധ്യവത്കരിക്കുക, ദേശീയ വികസനം രാജ്യത്തിന്റെയും പൗരന്മാരുടെയും പ്രയോജനത്തിനായി പ്രോത്സാഹിപ്പിക്കുക എന്നിവ ലക്ഷ്യമിട്ട് 2016 ൽ ആരംഭിച്ച സൗദി വിഷൻ 2030 എന്ന പദ്ധതിയുടെ ഭാഗാമായാണ് പൗത്വം നൽകാനുള്ള നടപടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP