Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പോടീ പന്നീ... നിന്റെ പണി നോക്കടീ... നിന്നെ ബോധിപ്പിക്കാൻ വേണ്ടി നിന്നെ പ്രേമിക്കേണ്ട ആവശ്യം എനിക്കില്ല... താമാശക്ക് പോലും നീ ഈ വർത്തമാനം പറയേണ്ട; നിന്നോട് ഇഷ്ടമില്ലെങ്കിൽ ആ ഇഷ്ടമില്ലായ്മ പറയാൻ എനിക്ക് ഒരു ബുദ്ധിമുട്ടുമില്ല; അതിന് മുമ്പ് അങ്ങനെ പറയിക്കാൻ നീ ശ്രമിക്കേണ്ട; നന്നംമുക്ക് പഞ്ചായത്ത് പ്രസിഡന്റിനെ വെട്ടിലാക്കിയത് ഈ ഫോൺ സംഭാഷണം; സത്യന്റെ രാജി പാർട്ടി നിർദ്ദേശ പ്രകാരം; ചങ്ങരംകുളത്ത് ചർച്ചയാകുന്ന ഓഡിയോ നിഷേധിച്ച് സിപിഎം നേതാവ്

പോടീ പന്നീ... നിന്റെ പണി നോക്കടീ... നിന്നെ ബോധിപ്പിക്കാൻ വേണ്ടി നിന്നെ പ്രേമിക്കേണ്ട ആവശ്യം എനിക്കില്ല... താമാശക്ക് പോലും നീ ഈ വർത്തമാനം പറയേണ്ട; നിന്നോട് ഇഷ്ടമില്ലെങ്കിൽ ആ ഇഷ്ടമില്ലായ്മ പറയാൻ എനിക്ക് ഒരു ബുദ്ധിമുട്ടുമില്ല; അതിന് മുമ്പ് അങ്ങനെ പറയിക്കാൻ നീ ശ്രമിക്കേണ്ട; നന്നംമുക്ക് പഞ്ചായത്ത് പ്രസിഡന്റിനെ വെട്ടിലാക്കിയത് ഈ ഫോൺ സംഭാഷണം; സത്യന്റെ രാജി പാർട്ടി നിർദ്ദേശ പ്രകാരം; ചങ്ങരംകുളത്ത് ചർച്ചയാകുന്ന ഓഡിയോ നിഷേധിച്ച് സിപിഎം നേതാവ്

മറുനാടൻ മലയാളി ബ്യൂറോ

ചങ്ങരംകുളം: വനിതാ പഞ്ചായത്തംഗം ഉൾപ്പെട്ട ഫോൺ വിവാദത്തെത്തുടർന്ന് നന്നംമുക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജിവെച്ചു. സിപിഎം. ജില്ലാകമ്മിറ്റിയംഗം കൂടിയാണ് രാജിവച്ച ടി. സത്യൻ. ഫോൺ വിവാദത്തിലുൾപ്പെട്ട പഞ്ചായത്ത് വനിതാ അംഗത്തെ പാർട്ടിയിൽനിന്ന് പുറത്താക്കിയതായി യുഡിഎഫും അറിയിച്ചു. ഈ വിവാദ ഫോൺ സംഭാഷണം മറുനാടനും ലഭിച്ചു. ഈ സംഭാഷണം സംസാരിക്കുന്നവർ തമ്മിലെ അടുപ്പം വ്യക്തമാക്കുന്നതുമാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഈ സംഭാഷണം സത്യന്റേതാണെന്ന് വ്യക്തമാകാൻ ഫോറൻസിക് പരിശോധന നടക്കേണ്ടി വരും. വിഷയത്തിൽ സത്യൻ പൊലീസിന് പരാതി കൊടുത്തിട്ടുണ്ട്. അതുകൊണ്ട് തന്നെ അന്വേഷണം നടന്നാൽ സത്യം പുറത്തുവരും.

ഫോൺ സംഭാഷണത്തിലെ പ്രധാന ഭാഗങ്ങൾ ഇങ്ങനെ: ഞാന് ഇപ്പോൾ വേറൊരാളുമായി ഇഷ്ടത്തിലാണ്. ഇഷ്ടത്തിലാണെങ്കിൽ എനിക്ക് താങ്കളെക്കാൾ ഇഷ്ടം... ആണ്. ആ ഇഷ്ടം എനിക്ക് ഒരുപാട് സന്തോഷം പ്രധാനം ചെയ്യുന്നു. ഒരു ശതമാനം ശല്യപ്പെടുത്തില്ല. അതെല്ലാം കഴിഞ്ഞ് തിരിച്ചു വരുമ്പോഴും ഞാൻ കാത്ത് നിൽക്കും. താങ്കൾ അവർക്ക് കൊടുത്തതല്ല. താങ്കൾ എനിക്ക് തന്നതാണ്. നിന്നെക്കാൾ എനിക്ക് വേറൊരാളോട് ഇഷ്ടം ഇല്ല എന്നും പ്രചരിക്കുന്ന ഓഡിയോയിൽ പറയുന്നു. പോടീ പന്നീ... നിന്റെ പണി നോക്കടീ...നിന്നെ ബോധിപ്പിക്കാൻ വേണ്ടി നിന്നെ പ്രേമിക്കേണ്ട ആവശ്യം എനിക്കില്ല... താമാശക്ക് പോലും നീ ഈ വർത്തമാനം പറയേണ്ടെന്നെല്ലാം പ്രചരിക്കുന്ന ഓഡിയോയിലുണ്ട്.

നിന്നോട് ഇഷ്ടമില്ലെങ്കിൽ ആ ഇഷ്ടമില്ലായ്മ പറയാൻ എനിക്ക് ഒരു ബുദ്ധിമുട്ടുമില്ല. അതിന് മുമ്പ് അങ്ങനെ പറയിക്കാൻ നീ ശ്രമിക്കേണ്ടെന്നും പ്രചരിക്കുന്ന ഓഡിയോയിലെ പുരുഷ ശബ്ദം പറയുന്നു. ചോദ്യം ചോദിക്കുമ്പോൾ പ്രഷർ കൂടുന്ന് ശരിയല്ല.... എന്താ മിണ്ടാട്ടം പോയോ... ഇപ്പോൾ എന്നോട് മാത്രമേ ഇഷ്ടമുള്ളൂ അല്ല എന്നാണ് സ്ത്രീയുടെ ചോദ്യം. ജീവിതത്തിൽ അങ്ങനെയേ ഉണ്ടാകൂ.. എന്റെ ജീവിതത്തിന് അകത്ത് ഇഷ്ടവും സംതൃപ്തിയും എല്ലാം അടിയരവിട്ട് പറയാമെന്നും വിശദീകരിക്കുന്നു. ചാറ്റിങ് മതിയാക്കൂ.. എല്ലാം എനിക്ക് അറിയാമെന്ന പ്രകോപനമാണ് സ്ത്രീ ശബ്ദം തിരിച്ചു നടത്തുന്നത്.-ഇങ്ങനെ പുരോഗമിക്കുന്ന ഫോൺ സംഭാഷണമാണ് സത്യന് വിനയാകുന്നത്.

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ തലേദിവസം രാത്രി സത്യൻ കോൺഗ്രസ് വനിതാ പഞ്ചായത്തംഗവുമായി നടത്തിയ 45 മിനിറ്റിലധികം നീണ്ടുനിൽക്കുന്ന ഫോൺ സംഭാഷണമാണ് നവമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഇവർ തമ്മിലുള്ള അടുപ്പം വ്യക്തമാക്കുന്നതായിരുന്നു സംഭാഷണം. ഇതു വിവാദമായതോടെ പാർട്ടി പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെക്കാൻ ആവശ്യപ്പെടുകയായിരുന്നു. മൂന്നരവർഷം മുമ്പാണ് ടി. സത്യൻ നന്നംമുക്ക് പഞ്ചായത്ത് പ്രസിഡന്റായി സ്ഥാനമേറ്റത്.

ചങ്ങരംകുളം: ടി. സത്യനെക്കുറിച്ച് ഉയർന്ന ആക്ഷേപങ്ങളിൽ കഴമ്പുണ്ടോയെന്ന് പാർട്ടി അടിയന്തരമായി പരിശോധിച്ച് ഉചിതമായ തീരുമാനമെടുക്കുമെന്ന് സിപിഎം. എടപ്പാൾ ഏരിയാകമ്മിറ്റി അറിയിച്ചു. രാഷ്ട്രീയ ലക്ഷ്യംവെച്ച് തന്നെ തകർക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് സത്യനും പ്രതികരിച്ചു. പലപ്പോഴായി സംസാരിച്ചത് വെട്ടിയൊട്ടിച്ചതുപോലെ ഉപയോഗപ്പെടുത്തുന്ന അനുഭവങ്ങളുണ്ടായിട്ടുണ്ട്. ഈ ആരോപണങ്ങളും പ്രചാരണങ്ങളും നിഷേധിക്കുന്നു. അപകീർത്തിപ്പെടുത്തുന്ന സന്ദേശങ്ങൾ പ്രചരിപ്പിച്ചതിനെതിരേ ചങ്ങരംകുളം പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും ടി. സത്യൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP