Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ആദ്യ സിനിമയിൽ അഭിനയിക്കേണ്ടിയിരുന്ന നടന് എത്തിച്ചേരാൻ സാധിക്കാതെ ഷൂട്ട് മുടങ്ങി; ആ സിനിമയുടെ നിർമ്മാതാവും അതിദാരുണമായി കൊല്ലപ്പെട്ടു; പ്രാരംഭ സിനിമ തന്നെ മുടങ്ങിയതോടെ കൂടുതൽ അവസരങ്ങൾ വന്നില്ല; ഇൻഡ്‌സ്ട്രിയിൽ അറിയപ്പെട്ടത് രാശിയില്ലാത്തവൻ എന്നും; കുറുക്കന്റെ കല്യാണം ഹിറ്റായതോടെ സമയം തെളിഞ്ഞു; മലയാളത്തിലെ ഹിറ്റ് സംവിധായകൻ സത്യൻ അന്തിക്കാട് ജീവിതം പറയുമ്പോൾ

ആദ്യ സിനിമയിൽ അഭിനയിക്കേണ്ടിയിരുന്ന നടന് എത്തിച്ചേരാൻ സാധിക്കാതെ ഷൂട്ട് മുടങ്ങി; ആ സിനിമയുടെ നിർമ്മാതാവും അതിദാരുണമായി കൊല്ലപ്പെട്ടു; പ്രാരംഭ സിനിമ തന്നെ മുടങ്ങിയതോടെ കൂടുതൽ അവസരങ്ങൾ വന്നില്ല; ഇൻഡ്‌സ്ട്രിയിൽ അറിയപ്പെട്ടത് രാശിയില്ലാത്തവൻ എന്നും; കുറുക്കന്റെ കല്യാണം ഹിറ്റായതോടെ സമയം തെളിഞ്ഞു; മലയാളത്തിലെ ഹിറ്റ് സംവിധായകൻ സത്യൻ അന്തിക്കാട് ജീവിതം പറയുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മലയാള സിനിമയിൽ കുടുംബ പ്രേക്ഷകരുടെ മനസ്സറിയുന്ന സംവിധായകനാണ് സത്യൻ അന്തിക്കാട്. സൂപ്പർസ്റ്റാറുകളെയെല്ലാം കോർത്തിണക്കി മുന്നോട്ടു പോകുന്ന വ്യക്തിത്വം. സത്യൻ അന്തിക്കാടിന്റെ സിനിമയാണെങ്കിൽ ധൈര്യമായിട്ടും കാണാൻ പോകാമെന്നാണ് കുടുംബങ്ങൾ പറയുക. മലയാളി കുടുംബത്തിന്റെ ചേരുവകൾക്ക് അനുസൃതമായി ചിത്രങ്ങൾ ഒരുക്കുന്ന സത്യൻ അന്തിക്കാട് ഇപ്പ് പുതുതലമുറയ്‌ക്കൊപ്പവും സജീവമായുണ്ട്. ജീവിതത്തിൽ കഠിനമായ പ്രയാസങ്ങൾ നീന്തിക്കയറിയ വ്യക്തിയാണ് താനുമെന്ന് തുറന്നു പറഞ്ഞിരിക്കയാണ് അദ്ദേഹം. ആദ്യമായി സംവിധാനം ചെയത് സിനിമ മുടങ്ങി ട്രാജഡിയായ കഥയാണ് അദ്ദേഹത്തിന് പറയാനുള്ളത്.

സംവിധാനം ചെയ്ത ആദ്യസിനിമതന്നെ മുടങ്ങിപ്പോയപ്പോൾ പലരും തന്നെ രാശിയില്ലാത്തവനായി മുദ്രകുത്തുകയും വമ്പൻ ബാനറുകളിൽ പലതും ഉപേക്ഷിച്ചുപോവുകയും ചെയ്തെന്ന് സത്യൻ അന്തിക്കാട് തുറന്നു പറയുന്നു. മാതൃഭൂമി ന്യൂസ് ചാനലിനോടാണ് അദ്ദേഹം താൻ പിന്നിട്ട വഴികളെ കുറിച്ചു തുറന്നു പറഞ്ഞിരിക്കുന്നത്. ജീവതത്തിൽ തളരാതെ മുന്നോട്ടു പോകണമെന്നും അവസരം നിങ്ങളെ കാത്തിരിക്കുന്നുണ്ടെന്നും സത്യൻ അന്തിക്കാട പറയുന്നു.

സംവിധായകന്റെ വാക്കുകൾ ഇങ്ങനെയാണ്: 'കുറേക്കാലം സഹസംവിധായകനായിരുന്നു. പാട്ടെഴുത്തുകാരനായും ജോലി ചെയ്തു. നിർമ്മാതാക്കളിൽ പലർക്കും വിശ്വാസം തോന്നിത്തുടങ്ങി. അങ്ങനെ ആദ്യമായി ഒരു നിർമ്മാതാവ് എന്നോടു സിനിമ ചെയ്യാനാവശ്യപ്പെട്ടു. ജോൺ പോളിന്റെ തിരക്കഥയിൽ ചമയം എന്നൊരു സിനിമയായിരുന്നു അത്. കേരള കലാമണ്ഡലത്തിൽ വച്ചാണ് ഷൂട്ട് നിശ്ചയിച്ചത്. അങ്ങനെ ഷൂട്ടിങ് ആരംഭിച്ചു. എന്നാൽ ഒരാഴ്‌ച്ച പിന്നിട്ടപ്പോൾ ഒരു പ്രതിസന്ധിയുണ്ടായി. അതിൽ അഭിനയിക്കേണ്ടിയിരുന്ന പ്രധാന നടന് എത്തിച്ചേരാൻ കഴിഞ്ഞില്ല. ഷൂട്ട് മുടങ്ങി. മാത്രമല്ല, സിനിമയുടെ നിർമ്മാതാവ് അതിദാരുണമായി കൊല്ലപ്പെട്ടു. ഈ സിനിമ കഴിഞ്ഞ് സംവിധാനം ചെയ്യാൻ എനിക്ക് പല അവസരങ്ങളും ലഭിച്ചിരുന്നു. എന്നാൽ ഈ സംഭവത്തോടെ എന്നെ രാശിയില്ലാത്തവനായി കണ്ട് പല വമ്പൻ ബാനറുകളും സിനിമകൾ ഉപേക്ഷിച്ചുപോയി. ആത്മവിശ്വാസം നഷ്ടപ്പെട്ട് തളരേണ്ട നിമിഷമാണ്. എന്നാൽ ഞാൻ ചെയ്തിരുന്ന ജോലികളിലേക്ക് തിരിച്ചുപോയി. പിന്നീട് ഒരു വർഷത്തിനു ശേഷമാണ് കുറുക്കന്റെ കല്യാണം ഇറങ്ങുന്നത്.

അടുത്തൊരു സുഹൃത്തുണ്ട്. ഒരുപാട് നല്ല സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്. എന്നാൽ സംവിധാനരംഗത്ത് നിന്ന് പെട്ടെന്ന് അദ്ദേഹം മാഞ്ഞുപോയി. പ്രശസ്തി നഷ്ടപ്പെട്ടു. ഒരു ദിവസം പുള്ളി എന്നോടു പറഞ്ഞു- സിനിമയില്ല, കൈയിൽ പൈസയില്ല. ജീവിതം അവസാനിപ്പിക്കാമെന്നു തോന്നുകയാണ്. ചെന്നൈ നുങ്കപ്പാക്കത്ത് ഇലക്ട്രിക് ട്രെയിനിനു മുന്നിൽ ചാടി ആത്മഹത്യ ചെയ്യാൻ നിശ്ചയിച്ചു എന്നൊക്കെ. ആ ട്രെയിൻ വരുന്നതിനു തൊട്ടുമുമ്പ് ഒരു നിർമ്മാതാവിന്റെ ഫോൺകോൾ വന്നു. നമുക്കൊന്നു കാണണം. ഒരു സിനിമ ചെയ്യണം എന്നായിരുന്നു സന്ദേശം. അയാൾ മരണത്തിൽ നിന്നു ജീവിതത്തിലേക്ക് തിരിച്ചുവരികയും സിനിമകൾ ചെയ്യുകയുമാണുണ്ടായത്.

വേദനിപ്പിക്കുന്ന വാർത്തകൾ കേട്ടപ്പോൾ മനസ്സു വല്ലാതെ വിഷമിച്ചു. ജീവിതം ഈശ്വരൻ തന്ന വരദാനമാണ്. വെല്ലുവിളികൾ ജീവിതത്തിന്റെ ഭാഗമാണ്. എന്നാൽ തൊട്ടടുത്ത നിമിഷം എന്തു വിസ്മയവും സംഭവിച്ചേക്കാം.' സത്യൻ അന്തിക്കാട് പറഞ്ഞു. 1982ലാണ് അദ്ദേഹത്തിന്റെ ആദ്യചിത്രം കുറുക്കന്റെ കല്യാണം റിലീസായത്. മോഹൻലാൽ, സുകുമാരൻ, മാധവി, ജഗതി ശ്രീകുമാർ, ബഹദൂർ, ശങ്കരാടി, പറവൂർ ഭരതൻ തുടങ്ങിയവരായിരുന്നു അഭിനേതാക്കൾ. 32കാരനായ നായകൻ ശിവസുബ്രമണ്യൻ തന്റെ അയൽവാസിയും 14 വയസ്സിന് ഇളയതുമായ സരിത എന്ന പെൺകുട്ടിയുമായി പ്രണയത്തിലാവുന്നതും തുടർന്നുള്ള സംഭവവികാസങ്ങളും പറഞ്ഞ ചിത്രം വൻ വിജയമായിരുന്നു. ഡോ പി ബാലകൃഷ്ണന്റേതായിരുന്നു തിരക്കഥ. ഈ സിനിമ പിന്നീട് ആവതെല്ലാം പെണ്ണാളേ എന്ന പേരിൽ തമിഴിലേക്ക് റീമേക്ക് ചെയ്തിരുന്നു.

സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ സംവിധാനം ചെയ്ത സിനിമയും അടുത്തിടെ പുറത്തിറങ്ങിയിരുന്നു. വരനെ ആവശ്യമുണ്ട് എന്ന സിനിമക്ക് മികച്ച അഭിപ്രായം ലഭിക്കുകയും ചെയ്തു. സുരേഷ് ഗോപി, ശോഭന, ദുൽഖർ സൽമാൻ, കല്ല്യാണി പ്രിയദർശൻ എന്നിങ്ങനെ നീളുന്ന വമ്പൻ താരനിരയുമായി ഒരുങ്ങിയ ചിത്രം മികച്ച വിജയം നേടുകയും ചെയ്തിരുന്നു. സുരേഷ് ഗോപി- ശോഭന ജോഡി വീണ്ടും ബിഗ് സ്‌ക്രീനിൽ ഒന്നിച്ചതടക്കം നിരവധി പ്രത്യേകതകളാണ് ഈ ചിത്രത്തിനുണ്ടായിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP