300 രൂപ കിട്ടിയാൽ റബർ കർഷകരുടെ പ്രശ്നം തീരുമോ? കർഷകരെന്നാൽ റബർ കർഷകർ മാത്രമല്ല;300 രൂപയ്ക്ക് മുഴുവൻ കർഷകരുടെയും ആത്മാഭിമാനം പണയം വച്ചു; കരം നീട്ടിത്തരുന്നവന്റെ യോഗ്യതയും ഉദ്ദേശവും പരിശോധിക്കണം; മുഖ്യമന്ത്രിക്ക് പിന്നാലെ അങ്കമാലി അതിരൂപത മുഖപത്രവും ബിഷപ്പ് പാംപ്ലാനിയെ തള്ളുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ബിജെപി അനുകൂല പരാമർം നടത്തിയ തലശ്ശേരി ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയെ തള്ളി എറണാകുളം അങ്കമാലി അതിരൂപതയുടെ മുഖപത്രമായ സത്യദീപം. ബിജെപിക്ക് മലയോര ജനത എംപിയെ നൽകിയാൽ എല്ലാത്തിനും പരിഹാരമുണ്ടാകും എന്ന് പറയുന്നത് ബാലിശമാണ്.ഇറക്കുമതി ഉദാര നയങ്ങൾക്കെതിരെ കഴിഞ്ഞ 9 വർഷമായി ഒന്നും ചെയ്യാത്തവരാണ് കേന്ദ്ര സർക്കാർ. പ്രസ്താവനയുടെ രാഷ്ട്രീയം മാത്രമാണ് ചർച്ചയായത്. എന്തുകൊണ്ട് ഇതുവരെ പ്രസ്താവന പിൻവലിച്ചില്ലെന്നും മുഖപ്രസംഗത്തിൽ ചോദിക്കുന്നു. പരാജയപ്പെട്ട പ്രസ്താവന എന്ന തലക്കെട്ടിലാണ് പാംപ്ലാനിയെ തള്ളി രൂപത തന്നെ മുഖപ്രസംഗം തയ്യാറാക്കുന്നത്.
കർഷകരുടെ ആത്മാഭിമാനത്തെ 300 രൂപയ്ക്ക് ബിഷപ് പണയം വച്ചെന്നാണ് സത്യദീപത്തിലെ പ്രധാനവിമർശനം.കർഷകർ എന്നുപറഞ്ഞാൽ അത് റബ്ബർ കർഷകർ മാത്രമല്ലെന്നും വിലപറഞ്ഞ് വോട്ട് ഉറപ്പിക്കുന്നതിനെ ന്യായീകരിക്കരുതെന്നും സത്യദീപം ചൂണ്ടിക്കാട്ടി. കർഷകർക്കുവേണ്ടി എന്ന നിലയിൽ ബിഷപ് നടത്തിയ ഈ രാഷ്ട്രീയ പ്രസ്താവന, യഥാർഥത്തിൽ അവർക്ക് പ്രതികൂലമായി പരിണമിച്ചുവെന്നാണ് സത്യദീപത്തിൽ പ്രസിദ്ധീകരിച്ച മുഖപ്രസംഗം ചൂണ്ടിക്കാട്ടുന്നത്. കരം നീട്ടിത്തരുന്നവന്റെ യോഗ്യതയും ഉദ്ദേശ്യവും പരിശോധിക്കണമെന്നും മുഖപ്രസംഗം ആവശ്യപ്പെടുന്നു.ബഫർ സോൺ, വന്യമൃഗശല്യം, താങ്ങാകാത്ത താങ്ങുവില തുടങ്ങിയ വിഷയങ്ങളിൽ എല്ലാം സർക്കാരിന്റെ അവഗണന കർഷകർ സഹിക്കുന്നുണ്ടെന്നും സത്യദീപം വിമർശിച്ചു.
റബ്ബറിന്റെ വില മുന്നൂറ് രൂപയാക്കിയാൽ പോലും ഇന്ധനവില ജീവിതം ദുരിതമാക്കുകയാണ്. റബ്ബർ രാഷ്ട്രീയം കളിച്ച് പരിഹാരമുണ്ടാക്കാമെന്ന ചിന്ത ആരുടെ ബുദ്ധിയാണ് ഉത്തരേന്ത്യയിലെ ക്രൈസ്തവർക്കെതിരെയുള്ള ആർഎസ്എസിന്റെ അതിക്രമങ്ങൾ എങ്ങനെയാണ് മറക്കാനാകുകയെന്നും സത്യദീപം ചോദിച്ചു.കർഷകരുടെ പ്രശ്നങ്ങൾ കേവലം റബർ കർഷകരുടെ പ്രശ്നങ്ങൾ മാത്രമായി ലളിതവത്കരിക്കാനാണ് ബിഷപ്പ് ശ്രമിച്ചതെന്ന് പറഞ്ഞാണ് 'പരാജയപ്പെട്ട പ്രസ്താവന' എന്ന തലക്കെട്ടിലെ മുഖപ്രസംഗം ആരംഭിക്കുന്നത്. കർഷകരുടെ പ്രശ്നങ്ങൾ പ്രദേശികമായി ഓരോ ഇടങ്ങളിലും വ്യത്യസ്തമാണ്.ഇടുക്കിയിലെ പ്രശ്നമല്ല മലബാറിലെ കർഷകരുടെ പ്രശ്നം.ബിഷപ്പിന്റെ പ്രസ്താവന വെറും രാഷ്ട്രീയ പ്രസ്താവന മാത്രമായിപോയെന്നും മുഖപ്രസംഗം പറയുന്നു.
'കാർഷിക അവഗണനയെന്ന ഗുരുതര പ്രശ്നത്തെ വല്ലാതെ ലളിതവൽക്കരിച്ച പ്രസ്താവനയായി അത് ചെറുതായിപ്പോയി. അവകാശങ്ങൾ നേടിയെടുക്കാൻ രാഷ്ട്രീയമായി പ്രതികരിക്കണം എന്ന കാര്യത്തിൽ സംശയമില്ല. വോട്ടായി മാറുന്ന പ്രതിഷേധത്തിനും ജനാധിപത്യത്തിൽ മൂല്യമുണ്ട്. കർഷകർ എന്നാൽ റബർ കർഷകർ മാത്രമാണെന്ന രീതിയിലും, വില മുന്നൂറിലെത്തിയാൽ അവരുടെ സകല പ്രശ്നങ്ങളും തീരും എന്ന മട്ടിലും വ്യാഖ്യാനിക്കാനിട നൽകുന്ന വിധത്തിൽ പല മുനകളുള്ള, കാർഷിക പ്രശ്നങ്ങളെ അപകടകരമായി ലഘൂകരിച്ച ഈ പ്രസ്താവന, കേരളത്തിലെ കർഷകരെ ശരിയായ വിധത്തിൽ പ്രതിനിധീകരിക്കുന്നതിൽ അതിദയനീയമായി പരാജയപ്പെട്ടുവെന്നതാണ് വാസ്തവം.
കർഷകരുടെ വ്യത്യസ്തമായ പ്രശ്നങ്ങൾക്ക് പ്രാദേശിക ഭേദമുണ്ടെന്ന അടിസ്ഥാന വസ്തുതയെ ഈ പ്രസ്താവന നിർദയം നിരാകരിക്കുകയാണ്. മലബാറിലെ കാർഷിക വെല്ലുവിളികളല്ല, ഇടുക്കി മലയോര നിവാസികളുടേത്. കുട്ടനാട്ടിൽ കാര്യങ്ങൾ പിന്നെയും വ്യത്യസ്തമാണ്.' മുഖപ്രസംഗം ചൂണ്ടിക്കാട്ടുന്നു.''ആസിയാൻ കരാർ കുരുക്കൊരുക്കുന്ന ഇറക്കുമതിയുടെ ഉദാരനയങ്ങൾ കർഷകർക്ക് പൊതുവിലും റബർ കർഷകർക്ക് പ്രത്യേകിച്ചും ദുരിത പരമ്പരകൾ സമ്മാനിക്കുമ്പോൾ, കഴിഞ്ഞ ഒൻപതു വർഷമായി അതിനെതിരെ യാതൊന്നും ചെയ്യാത്ത കേന്ദ്രസർക്കാരിന് നേതൃത്വം നൽകുന്ന ബിജെപിക്ക് മലയോര ജനത എംപിയെ നൽകിയാൽ എല്ലാം പരിഹൃതമാകും എന്ന ധാരണ എത്ര ബാലിശമാണ്. കൃഷിയുടെ കുത്തകവൽക്കരണം കാർഷിക നയമായി സ്വീകരിച്ച കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ സമീപനങ്ങൾക്കെതിരെ ഒരു വർഷം നീണ്ട കർഷക സമരത്തെക്കുറിച്ച് ആ വേദിയിൽ പിതാവിനെ ആരും ഓർമപ്പെടുത്താഞ്ഞത് കഷ്ടമായിപ്പോയി.
ബഫർസോൺ, വന്യമൃഗശല്യം, താങ്ങാനാകാത്ത താങ്ങുവില തുടങ്ങി സർക്കാർ അവഗണനയുടെ അനവധി അനുഭവങ്ങൾ കർഷകലക്ഷങ്ങളുടെ ദുരിതപ്പെരുക്കത്തെ അനിവാര്യമാക്കുമ്പോൾ, റബർ രാഷ്ട്രീയം കളിച്ച് പരിഹാരമുണ്ടാക്കാം എന്ന ചിന്ത ആരുടെ ബുദ്ധിയാണ്'മുഖപ്രസംഗം ചോദിക്കുന്നു.''റബറിന്റെ വിലയിടിവല്ല, റബർ പോലെ വലിയുന്ന ഉത്തരവാദിത്തപ്പെട്ടവരുടെ ഇത്തരം നിലപാടുകളാണ് കർഷക ദുരിതങ്ങവുടെ അടിയന്തരപ്രശ്നമെന്ന് സമ്മതിക്കാമോ പ്രസ്താവനയുടെ രാഷ്ട്രീയം മാത്രം വ്യാപകമായി ചർച്ച ചെയ്യപ്പെട്ടുവെങ്കിൽ, അതിന് അവസരമൊരുക്കിയ രാഷ്ട്രീയ പ്രസ്താവന ഇനിയും പിൻവലിക്കാത്തതെന്ത് നാളിതുവരെയും കെസിബിസിയും മെത്രാൻ സിനഡും കർഷകരക്ഷയ്ക്കായി നടത്തിയ പോരാട്ടശ്രമങ്ങളെയൊക്കെയും ഒറ്റയടിക്ക് റദ്ദ് ചെയ്ത ഈ പ്രസ്താവനാ ദുരന്തം ഇനിയെങ്കിലും തിരുത്തുമോ'.
''വോട്ടവകാശം വ്യക്തിപരമാണെന്നും അതിന്മേലുള്ള ഏതൊരു ബാഹ്യ ഇടപെടലും അവകാശ പ്രഖ്യാപനവും ജനാധിപത്യ വിരുദ്ധമാണെന്നതും മറക്കാമോ രണ്ടു വർഷം മുൻപു നടന്ന ദുരന്തമാകയാൽ വെള്ളം കിട്ടാതെ തലോജ സെൻട്രൽ ജയിലിൽ തൊണ്ട പൊട്ടിത്തീർത്ത സ്റ്റാൻസ്വാമിയെ മറക്കാം. പക്ഷേ, ആയിരത്തോളം ക്രൈസ്തവർ ആർഎസ്എസ് ഭീഷണി ഭയന്ന് ഗ്രാമം വിട്ടോടേണ്ടി വന്ന നാരായൺപുർ സംഭവത്തെ ഇത്രവേഗം മറന്നുപോകുന്നതെങ്ങനെയാണ് കർഷകര സമരം തീർപ്പാക്കിയ വേളയിൽ നൽകപ്പെട്ട സർക്കാർ വാഗ്ദാനങ്ങളിൽ ഒന്നുപോലും പാലിക്കപ്പെട്ടിട്ടില്ല.' മുഖപ്രസംഗം ചൂണ്ടിക്കാട്ടുന്നു.
കർഷകരുടെ പ്രധാന പ്രശ്നങ്ങളെ മുഖവിലക്കെടുക്കാത്ത ഗവൺമെന്റാണ് ഇന്ത്യ ഭരിക്കുന്നതെന്നും സത്യദീപം പറയുന്നു.ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുടെ ബിജെപി അനുകൂല നിലപാടിനെതിരെ കേരളത്തിലെ ഇടത്,വലത് മുന്നണികൾ രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനും ബിഷപ്പിന്റെ പ്രസ്താവനയെ പരോക്ഷമായി വിമർശിച്ചിരുന്നു.
Stories you may Like
- ബിജെപി പിന്തുണാ വിഷയത്തിൽ കത്തോലിക്കാ സഭയ്ക്കുള്ളിൽ ഏകാഭിപ്രായമില്ല
- വിശദീകരണവുമായി ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി; ലൗ ലിഹാദിൽ സഭ ചർച്ച തുടരും
- 'രാഷ്ട്രീയ രക്തസാക്ഷികൾ കണ്ടവനോട് അനാവശ്യത്തിന് കലഹിക്കാൻ പോയി മരിച്ചവർ'
- കോൺഗ്രസിന്റെ മടങ്ങിവരവിൽ പ്രതീക്ഷയെന്ന് സത്യദീപം പ്രഖ്യാപിക്കുമ്പോൾ
- കെആർഎൽസിസി യോഗത്തിൽ മന്ത്രി സജി ചെറിയാന് സംഭവിച്ചത്
- TODAY
- LAST WEEK
- LAST MONTH
- ഓട്ടോ കൂലിയായ 100 രൂപ കടം പറഞ്ഞു; 30 വർഷത്തിന് ശേഷം ഡ്രൈവറെ തേടിപ്പിടിച്ച് നൂറിരട്ടിയായി തിരികെ നൽകി യാത്രക്കാരൻ
- ആറു വയസുകാരി മകളെ പിതാവ് വെട്ടിക്കൊന്നത് മദ്യലഹരിയിൽ; അമ്മയുടെ മാതാപിതാക്കളെ കാണാൻ നക്ഷത്ര വാശിപിടിച്ചത് പ്രകോപനമായി; മകളെ മഴുകൊണ്ട് വെട്ടി കൊലപാതകം; സോഫയിൽ ഒരുവശം ചരിഞ്ഞുകിടക്കുന്ന ചേതനയറ്റ കുഞ്ഞു ശരീരം കണ്ട് വാവിട്ടു നിലവിളിച്ചു സ്ത്രീകൾ; പുന്നമൂട് ഗ്രാമത്തിന് കണ്ണീരായി നക്ഷത്ര മോൾ
- പല്ലു പൊടിഞ്ഞ നടനാരെന്ന് ടിനിം ടോം വെളിപ്പെടുത്തണം; ഒരിക്കൽ പോലും ലഹരി ഉപയോഗിക്കാത്തവരെ വേട്ടയാടുന്ന നടപടി അംഗീകരിക്കില്ല; എക്സൈസ് നീക്കത്തിന് പിന്നിൽ ക്രിമിനൽ ഗൂഢാലോചന; ഈരാറ്റുപേട്ടയിലേത് ഒന്നും കിട്ടാത്ത റെയ്ഡ്; ആഞ്ഞടിച്ച് ഫെഫ്ക; 'കളി' എന്ന സിനിമാ സംവിധായകനെ ചതിച്ചത് ആര്? നജിം കോയയോട് കാട്ടിയത് ക്രൂരത
- ആറു വയസുകാരിയായ മകളെ പിതാവ് ശ്രീമഹേഷ് വെട്ടിക്കൊലപ്പെടുത്തിയത് മഴു ഉപയോഗിച്ച്; ബഹളം കേട്ട് ഓടിയെത്തിയ അമ്മ കണ്ടത് വെട്ടേറ്റ് സോഫയിൽ കിടക്കുന്ന നക്ഷത്രയെ; പുറത്തേക്കോടിയ സുനന്ദയെയും പിന്തുടർന്നെത്തി ആക്രമിച്ചു; സമീപവാസികളെയും മഴു കാട്ടി ഭീഷണിപ്പെടുത്തി; മാവേലിക്കരയെ നടുക്കി അരുംകൊല
- പിണറായി - മോദി സംഭാഷണം മിമിക്രിയാക്കി കയ്യടി നേടിയ അതുല്യ കലാകാരൻ; 'വിക്രം' സിനിമയുടെ മലയാളം പതിപ്പിൽ ഏഴ് കഥാപാത്രങ്ങൾക്ക് ശബ്ദം നൽകി; കാറപകടത്തിൽ മഹേഷ് കുഞ്ഞുമോന് പരിക്കേറ്റത് മുഖത്ത്; ഒമ്പതു മണിക്കൂർ നീണ്ടു നിന്ന ശസ്ത്രക്രിയ പൂർത്തിയായി; ബിനു അടിമാലിയുടെ ആരോഗ്യനിലയിലും പുരോഗതി
- എംഡിഎംഎയുമായി യുവ നടനും സുഹൃത്തും പിടിയിൽ; ലഹരി വാങ്ങാൻ പണം ഇല്ലാതെ വന്നതോടെ കടത്തുകാരായെന്ന് യുവാക്കൾ
- നമ്മുടെ വീട്ടിൽ ഇന്റർനെറ്റ് കണക്ഷൻ വേണമെന്ന് പറഞ്ഞാൽ റിലയൻസ് കണക്ഷൻ തരില്ലേ? ബി എസ് എൻ എൽ തരില്ലേ? ബി എസ് എൻ എല്ലിന്റെ നെറ്റ് 250 രൂപക്കും കെ ഫോൺ വഴിയുള്ള ബി എസ് എൻ എല്ലിന്റെ കണക്ഷൻ 350 രൂപയ്ക്കും വീട്ടിൽ ലഭിക്കും! കെ ഫോൺ ലോകത്തിന് മാതൃക എന്നത് ബഡായി! ഐ ടി വിദഗ്ധൻ ജോസഫ് സി മാത്യു മറുനാടനോട്
- പ്രതിച്ഛായ മാറ്റിവെച്ച് മുഖ്യമന്ത്രിയെ സംരക്ഷിക്കാനുള്ള റിയാസിന്റെ നിർദ്ദേശം നടപ്പിലാക്കാൻ പാർട്ടി; സഹമന്ത്രിമാരെ ശകാരിച്ച നടപടി അച്ചടക്ക ലംഘനമായി കാണാതെ ഗോവിന്ദൻ മാഷും; ആ തുറന്നടി പാർട്ടിയിലും സർക്കാരിലും റിയാസ് കൂടുതൽ സ്വാധീനം ഉറപ്പിച്ചതിന്റെ ലക്ഷണമായി കണ്ട് നേതാക്കളും; കുടുംബ രാഷ്ട്രീയം കത്തിച്ച് പ്രതിപക്ഷവും
- ദാമ്പത്യത്തിലെ തകർച്ചയിൽ പിടിച്ചു നിന്നത് വീവേവ്സ് വില്ലേജ് തുടങ്ങി; എംബിഎക്കാരിയെ തകർക്കാൻ കഞ്ചാവ് കേസിലെ ഗൂഢാലോചന; പ്രതിസന്ധികളെല്ലാം മറുനാടനോട് തുറന്ന് പറഞ്ഞതോടെ കിട്ടിയത് കൈയടി; ബിഗ് ബോസിൽ തിളങ്ങുമ്പോഴും ശത്രുക്കൾ പിറകെ; ശോഭാ വിശ്വനാഥിനെ തകർക്കാൻ സൈബർ ബുള്ളിയിങ് വ്യാപകം; അവസാന അഞ്ചിൽ ആരെല്ലാം?
- മെസ്സിയുടെ കാര്യത്തിൽ ഉറപ്പില്ലെങ്കിലും റൊണാൾഡോക്ക് പിന്നാലെ അനേകം സൂപ്പർ താരങ്ങൾ സൗദിയിലെക്കെത്തും; സ്വപനം കാണാൻ കഴിയാത്ത ആഡംബര വസതിയും കോടികളുടെ വാച്ചും ഇട്ടുമൂടാൻ പറ്റുന്ന ശമ്പളവും വാഗ്ദാനം ചെയ്ത് സൗദി രംഗത്ത്
- മറുനാടൻ ടിവിയുടെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു; മറുനാടൻ മലയാളിക്ക് നേരെയും ഹാക്കിങ് ശ്രമം; മറുനാടൻ മലയാളിക്കും മറുനാടൻ ടിവിക്കും പുതിയ ഫേസ്ബുക്ക് പേജുകൾ; വാർത്താ ലിങ്കുകളും വീഡിയോകളും ലഭിക്കാൻ പുതിയ പേജുകളിൽ ലൈക്ക് ചെയ്യുക: ഷാജൻ സ്കറിയയുടെ വീഡിയോ കാണാം..
- 'ഒരു ദിവസമെങ്കിൽ ഒരു ദിവസം.. നീ ഞെളിഞ്ഞിരുന്ന് വീഡിയോ തള്ളുന്ന ഓഫീസ് ഞാൻ പൂട്ടിക്കും.. പണ്ടേ പറഞ്ഞിട്ടുണ്ട്.. 'തരുന്നതിനും മുൻപ്, പറഞ്ഞിട്ട് തരുന്നതാണ് ഈ കമ്പനിയുടെ പ്രത്യേകത'; ഫേസ്ബുക്ക് പോസ്റ്റുമായി പി വി അൻവർ എംഎൽഎ; 'മരണ മാസ്സെന്ന്' പറഞ്ഞ് കയ്യടികളോടെ സൈബർ സഖാക്കൾ!
- സിനിമ രംഗത്തെ പ്രമുഖനായ ബിജെപി നേതാവ് സി പി എമ്മിലേക്ക്; രണ്ടു ദിവസത്തിനകം ഏ കെ ജി സെന്ററിലെത്തി ചർച്ച നടത്തും; കലാകാരന്മാർക്ക് അർഹിക്കുന്ന പരിഗണന ബിജെപി നൽകാത്തത് കാരണമെന്ന് സൂചന; മധ്യസ്ഥരെ മുന്നിൽ നിർത്തി ആദ്യവട്ട ചർച്ച പൂർത്തിയായെന്നും വിവരം
- ഓട്ടോ കൂലിയായ 100 രൂപ കടം പറഞ്ഞു; 30 വർഷത്തിന് ശേഷം ഡ്രൈവറെ തേടിപ്പിടിച്ച് നൂറിരട്ടിയായി തിരികെ നൽകി യാത്രക്കാരൻ
- പി. ആർ ലഭിക്കാൻ അഞ്ചു വർഷത്തിന് പകരം ഇനി എട്ട് വർഷം കാത്തിരിക്കണം; രണ്ട് വർഷമെങ്കിലും ജോലി ചെയ്യുകയോ സ്കൂളിൽ പഠിക്കുകയോ ചെയ്തതിന്റെ തെളിവ് ഹാജരാക്കണം; പത്ത് വർഷം ക്രിമിനൽ കേസുകൾ ഉണ്ടാകാൻ പാടില്ല; കുടിയേറ്റ നിയമങ്ങൾ അടിമുടി പൊളിച്ചെഴുതി നിയന്ത്രണങ്ങൾക്ക് ബ്രിട്ടൻ
- സൗജന്യ താമസവും ഫ്രീ ഫ്ളൈറ്റും കണ്ട് മോഹിച്ചെത്തുന്ന ഇന്ത്യൻ നഴ്സുമാർ മാസങ്ങൾക്കുള്ളിൽ ഞെട്ടുന്നു; വീട്ടു വാടകയും ദൗർലഭ്യവും ജീവിതച്ചെലവും താങ്ങാൻ ആകാത്തത്; യു കെയിലെ ഇന്ത്യൻ നഴ്സുമാരുടെ സംഘടനാ നേതാവ് പറയുന്നത്
- വടകരയിൽ ചാനൽ പരിപാടി കഴിഞ്ഞുള്ള യാത്ര മരണയാത്രയായി; വാഹനം ഓടിച്ചിരുന്നത് ഉല്ലാസ് അരൂർ; അപകടസമയം മുൻ സീറ്റിൽ കൊല്ലം സുധി; പരിക്കേറ്റ ബിനു അടിമാലിയെയും മഹേഷിനെയും എറണാകുളത്തെ ആശുപത്രിയിലേക്ക് മാറ്റി; സുധിയുടെ വിയോഗ വാർത്ത അറിഞ്ഞ ഞെട്ടലിൽ സിനിമ - മിമിക്രി പ്രവർത്തകർ
- ഒന്നര വയസ്സുള്ള കുഞ്ഞിനെ എന്റെ കയ്യിൽ തന്നിട്ട് അവൾ മറ്റൊരാൾക്കൊപ്പം പോയി; ഏറെ വേദനിച്ച നാളുകൾ; എന്റെ നെഞ്ചോട് ചേർന്നു നിൽക്കുന്ന ഭാര്യ രേണുവും രണ്ടു മക്കളുമാണ് ഇന്നെന്റെ ലോകം; വെള്ളിത്തിരയിൽ ചിരിപ്പിക്കുമ്പോഴും ജീവിതത്തിലെ കണ്ണീർക്കഥ അന്ന് സുധി തുറന്നുപറഞ്ഞു; കയ്പ്പമംഗലത്തെ അപകടം ദുരന്തമാകുമ്പോൾ
- സെക്സിനെ കായിക ഇനമാക്കി സ്വീഡൻ; ചാമ്പ്യൻഷിപ്പ് നടത്താൻ ഒരുങ്ങി രാജ്യം
- ജയിൽ വാതിൽ തുറന്നിറങ്ങിയ സവാദിനെ കാത്ത് മാധ്യമപ്പട; തുരുതുരാ മിന്നുന്ന ഫ്ളാഷ് ലൈറ്റുകളുടെ വെളിച്ചത്തിൽ മുല്ലപ്പൂ മാലയിട്ട് സ്വീകരിച്ച് മെൻസ് അസോസിയേഷൻ; കെ എസ് ആർ ടി സി ബസിൽ നഗ്നതാ പ്രദർശനം നടത്തിയ കേസിൽ ജാമ്യം കിട്ടി പുറത്തിറങ്ങിയ സവാദിന് വൻസ്വീകരണം
- ഇതാ ഈ വർഷത്തെ ഏറ്റവും വലിയ നിർഭാഗ്യവാൻ! വിഷു ബംബർ അടിച്ച ചെമ്മാട്ടെ ലോട്ടറിക്കടയിലെ ജീവനക്കാരന് 12കോടി നഷ്ടമായത് അവസാന ഒറ്റ അക്കത്തിന്; ഗിരീഷിന്റെ ടിക്കറ്റിന്റെ അവസാനം അക്കം 88ഉം അടിച്ചത് 89നും; ബംബർ ഭാഗ്യവാനെ ഇനിയും കണ്ടെത്താനായില്ല
- പൃഥ്വിരാജ് അടച്ചത് 25 കോടിയുടെ പിഴ; ബാക്കി നാലു പേർക്കെതിരെ ഇഡി അന്വേഷണം വരും; വിദേശത്തുള്ള സാമ്പത്തിക സ്രോതസുകളിൽ നിന്നുള്ള കള്ളപ്പണം കേരളത്തിലേക്ക് എത്തുന്നത് സിനിമയിലൂടെയെന്ന് സംശയം; വിദേശത്ത് പണം കൈപ്പറ്റിയവരെ എല്ലാം കുടുക്കും; മൂന്ന് നിർമ്മാതാക്കൾക്കെതിരെ അന്വേഷണം തുടരുന്നു; മലയാളത്തിൽ 'പ്രൊപഗാൻഡ' സിനിമകളോ?
- മറുനാടൻ ടിവിയുടെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു; മറുനാടൻ മലയാളിക്ക് നേരെയും ഹാക്കിങ് ശ്രമം; മറുനാടൻ മലയാളിക്കും മറുനാടൻ ടിവിക്കും പുതിയ ഫേസ്ബുക്ക് പേജുകൾ; വാർത്താ ലിങ്കുകളും വീഡിയോകളും ലഭിക്കാൻ പുതിയ പേജുകളിൽ ലൈക്ക് ചെയ്യുക: ഷാജൻ സ്കറിയയുടെ വീഡിയോ കാണാം..
- മലയാളത്തിലെ പ്രൊപ്പഗൻഡാ സിനിമകൾക്ക് പണമെത്തിക്കുന്നത് ഖത്തർ മാഫിയ; ഇടനിലക്കാരാകുന്നത് 'സലിം' അടക്കമുള്ളവർ; ലിസ്റ്റൺ സ്റ്റീഫനെ ചോദ്യം ചെയ്യുന്നത് 'ജനഗണമന'യിൽ തുടങ്ങുന്ന സംശയം; പൃഥ്വിരാജ് പിഴയടച്ച് തലയൂരുന്നത് 'വാരിയംകുന്നത്തെ' രക്ഷപ്പെടലിന് സമാനം; മലയാളത്തിന്റെ 'ഭാഗ്യ നിർമ്മാതാവിനെ' ഇഡി വളയുമ്പോൾ
- ബ്രിട്ടണിലേക്കുള്ള മലയാളികളുടെ ഒഴുക്ക് അവസാനിച്ചേക്കും; മാസ്റ്റേഴ്സ് കോഴ്സുകൾക്ക് വരുന്നവരുടെ ആശ്രിതർക്ക് വിസ നൽകുന്നത് നിർത്താൻ ശുപാർശ; ജോലി ചെയ്യാൻ വേണ്ടി സ്റ്റുഡന്റ് വിസയിൽ ഒഴുകി എത്തുന്ന മലയാളികൾ, സഡൻ ബ്രേക്ക് ഇട്ടപോലെ നിന്നേക്കും; യുകെയിൽ ചിത്രം മാറുമ്പോൾ
- എം എ യൂസഫലിക്കെതിരെ പ്രസിദ്ധീകരിച്ച വാർത്തകൾ നീക്കം ചെയ്യണമെന്ന് ഡൽഹി ഹൈക്കോടതി; ഉത്തരവ് പാലിച്ച് മറുനാടൻ മലയാളി
- ആന്റണി പെപ്പേയെന്ന ആൾ സാധാരണക്കാരനാണ്; അവൻ കാണിച്ച വൃത്തികേടൊന്നും ഞാൻ ഇതുവരെ പറഞ്ഞിട്ടില്ല; കഞ്ചാവും മയക്കു മരുന്നുമൊന്നുമല്ല പ്രശ്നം നന്ദി ഇല്ലായ്മ; ഷെയ്ൻ നിഗമും ഭാസിയും അല്ല പ്രശ്നക്കാർ; യഥാർത്ഥ നായകൻ ആന്റണി പെപ്പെയെന്ന് ജൂഡ് അന്തോണി ജോസഫ്; സിനിമയിലെ ചതി വീണ്ടും ചർച്ചകളിൽ
- ഫോണിൽ പറഞ്ഞത് എന്തിനും റെഡിയാണെന്ന്; റൂമിലെത്തിയപ്പോൾ വിധം മാറി; അഞ്ചുലക്ഷം വേണം; പക്ഷെ വഴങ്ങിത്തരില്ലെന്നും നിലപാട് എടുത്തു; ഫർഹാനയെ മുന്നിൽ നിർത്തി കളിച്ചെതെല്ലാം ഷിബിലി; ഹണിട്രാപ്പിലുടെ ഹോട്ടൽ വ്യാപാരിയെ അരുംകൊല ചെയ്തതിന്റെ യാഥാർത്ഥ്യം ഇങ്ങനെ; ഇത് പൊലീസ് അന്വേഷണ മികവിന് ഉദാഹരണം
- വേഗതയിൽ മുമ്പോട്ട് നടക്കുമ്പോൾ ഇടതുവശത്തുനിന്നും ആരോ തെറിപറയുന്നു; ആദ്യം ശ്രദ്ധിച്ചില്ല; പിന്നീടാണ് മനസിലായത് മറ്റേ ഫ്രോഡ് തന്നെയാണെന്ന്; തിരിഞ്ഞുചെന്ന് മൊബൈൽ ഫോൺ പിടിച്ച് വാങ്ങി ഒറ്റയിടി; തെറിച്ചുപോയ മൊബൈലും എടുത്തോണ്ട് ഒറ്റ ഓട്ടമായിരുന്നു ടിയാൻ; ഗാറ്റ്വിക്കിൽ സംഭവിച്ചത് എന്ത്?
- വിദേശ രാജ്യത്തെ പൗരത്വം എടുത്ത് ഇന്ത്യക്കെതിരെ ഉറഞ്ഞു തുള്ളുന്നവർക്കൊക്കെ മുട്ടൻ പണി; ലണ്ടനിലെ ഇന്ത്യൻ വംശജയുടെ ഒ സി ഐ കാർഡ് റദ്ദ് ചെയ്ത് ഇന്ത്യ; നടപടി റദ്ദാക്കാൻ അമൃത് വിൽസൺ ഡൽഹി ഹൈക്കോടതിയിൽ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍