Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202116Wednesday

രോഗ കിടക്കയിൽ നിന്ന് എഴുനേറ്റപ്പോൾ കിട്ടിയത് അപ്പുപ്പൻ താടി പോലെ പറന്നുനിൽക്കുന്ന താടി രോമങ്ങൾ; ശശിധരനെ കണ്ട് കൗതുകം തോന്നിയ യുവാവ് ഒരിക്കൽ ഒരു സെൽഫി പകർത്തി പറഞ്ഞു അങ്കിളിനെ കാണാൻ ഒരു മോഡലിനെ പോലെയുണ്ടെന്ന്; രോഗകിടക്കിയിൽ നിന്നും ഹാർലി ഡേവിഡ്‌സണിന്റെ മോഡലാകാൻ 67 കാരന് തുണയായത് ഈ വാക്കുകൾ; ക്യാൻസർ ജീവിതം തകർത്തപ്പോഴും അവസാന ആഗ്രഹം സാധിച്ച സന്തോഷത്തിൽ ഈ തൃശൂർക്കാരൻ

രോഗ കിടക്കയിൽ നിന്ന് എഴുനേറ്റപ്പോൾ കിട്ടിയത് അപ്പുപ്പൻ താടി പോലെ പറന്നുനിൽക്കുന്ന താടി രോമങ്ങൾ; ശശിധരനെ കണ്ട് കൗതുകം തോന്നിയ യുവാവ് ഒരിക്കൽ ഒരു സെൽഫി പകർത്തി പറഞ്ഞു അങ്കിളിനെ കാണാൻ ഒരു മോഡലിനെ പോലെയുണ്ടെന്ന്; രോഗകിടക്കിയിൽ നിന്നും ഹാർലി ഡേവിഡ്‌സണിന്റെ മോഡലാകാൻ 67 കാരന് തുണയായത് ഈ വാക്കുകൾ;  ക്യാൻസർ ജീവിതം തകർത്തപ്പോഴും അവസാന ആഗ്രഹം സാധിച്ച സന്തോഷത്തിൽ ഈ തൃശൂർക്കാരൻ

മറുനാടൻ മലയാളി ബ്യൂറോ

തൃശ്ശൂർ: 67ാം വയസിൽ ഹാർലി ഡേവിഡ്‌സണിന്റെ മോഡൽ. വാർത്ത കണ്ട് അമ്പരക്കണ്ട. ക്യാൻസറിന്റെ അവശതിലും തൃശൂർ സ്വദേശി ശശിധരന്റെ മോഹം ഹാർലി ഡേവിഡസണിന്റെ മോഡലാകുക എന്നത് മാത്രമായിരുന്നു. ഇതിന് കാരണമായതോ ക്യാൻസറിന്റെ അവശതിയിൽ കിടക്കുമ്പോൾ തന്നെ കണ്ട യുവാവ് പറഞ്ഞ കൗതുകകരമായ ഒരു വസ്തുതയും. ക്യാൻസർ കിടക്കിയുടെ കയ്‌പ്പേറിയ അനുഭവങ്ങളിൽ താടിയും മുടിയും വളർന്നത് ശശിധരൻ ശ്രദ്ധിച്ചിട്ട് പോലുമുണ്ടായിരുന്നില്ല.

കട്ടിലിൽ നിന്ന് അൽപം എണീറ്റപ്പോൾ വഴിയെ പോയ ഒരു യുവാവിന് തോന്നിയ കൗതുകമാണ് അങ്കിളിനെ കാണാൻ ഒരു മോഡലിനെ പോലെ തന്നിക്കുന്നു എന്ന വാക്കും. ഒപ്പം തന്നെ ശശിധരന്റ ഒരു ഫോട്ടോയും യുവാവ് പകർത്തി.

അഞ്ചാറുമാസമായി സംസാരിക്കാൻപോലുമാവാതെ കിടക്കയിൽത്തന്നെ ആയിരുന്നതിനാൽ അപ്പൂപ്പൻതാടിപോലെ സുന്ദരമായ താടിരോമങ്ങൾ നീണ്ടുവളർന്നത് യുവാവ് കണ്ടത്. ഒപ്പം നിന്ന് സെൽഫി കർത്തുകയും ചെയ്തു. അവസാനം പറഞ് വാക്കുമാത്രം ശശിധരൻ ഓർത്തുവെച്ചിരുന്നു,. അങ്കിളിനെ കാണാൻ ഒരു മോഡലിനെ പോലെുണ്ടെന്ന കാര്യം.

ഒരുവർഷം മുമ്പാണ് ശശിധരനെ കാൻസർ ബാധിച്ചത് തിരിച്ചറിഞ്ഞത്. വൃക്കയിൽനിന്ന് ശ്വാസകോശത്തിലേക്കും ബാധിച്ചതോടെ കീമോതെറാപ്പിപോലും പറ്റില്ലെന്നായി. വേദനസംഹാരിയായിരുന്നു ഏകമരുന്ന്.കാണാനെത്തുന്നവരുടെ സഹതാപം അസഹനീയമായതോടെ ഇച്ഛാശക്തിയോടെ എണീറ്റു. ഡോ. വി.പി. ഗംഗാധരന്റെ പ്രോത്സാഹനമായിരുന്നു ശക്തി. എണീറ്റിരിക്കാൻ സാധിച്ചതോടെ ഏറെക്കഴിയാതെ നടക്കാനും തുടങ്ങി. അച്ഛന്റെ അസുഖമറിഞ്ഞ് ദുബായിയിൽനിന്നെത്തിയ മകൾ ശാരിയോട് ശശിധരൻ തന്റെമോഹം പറഞ്ഞു. ശാരി കൊച്ചിയിലെ ഷോറൂമുകാരുമായി സംസാരിച്ചു. അവർക്കും പൂർണസമ്മതം.

മകളുമൊത്ത് ശശിധരൻ ഷോറൂമിലെത്തിയപ്പോൾ അവിടെ ഫോട്ടോഗ്രാഫർ ഉൾപ്പടെ എല്ലാം ഒരുങ്ങിയിരുന്നു. സ്വപ്നവാഹനത്തിൽ ആഗ്രഹം തീരുംവരെ ശശിധരൻ മോഡലായി. 67-കാരനെന്ന് ആരും പറയില്ല. കാൻസറിന്റെ അവശത കാണാനേയില്ല. വിലകൂടിയ ജാക്കറ്റും കൂളിങ് ഗ്ലാസുമൊക്കെ ശശിധരനെ തീർത്തും വേറൊരാളാക്കി. കമ്പനിയുടെ ഷോറൂമുകളിലെ ജീവനക്കാരിലേക്ക് വാട്‌സാപ്പിലൂടെ പറന്നുനടക്കുകയാണ് ശശിധരന്റെ അതിജീവനകഥയും ഫോട്ടോകളും.ചെന്നൈയിൽ 35 വർഷം സിവിൽ-മെക്കാനിക്കൽ കോൺട്രാക്ടറായിരുന്നു തൃശ്ശൂർ പേരാമംഗലം ചങ്ങരംകുമരത്ത് ശശിധരൻ. ഭാര്യ സരസ്വതി 2017-ൽ മരിച്ചു. മാതൃഭൂമിയാണ് ഈ വാർത്ത പുറത്തുവിട്ടത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP