Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202030Friday

എൻഡിഎ = നോ ഡേറ്റ അവെയ്‌ലബിൾ; കേന്ദ്ര സർക്കാരിനെ പരിഹസിച്ച് ശശി തരൂർ എംപി; വിവിധ വിഷയങ്ങളിലെ ചോദ്യങ്ങൾക്ക് വിവരം ലഭ്യമല്ലെന്ന് പറഞ്ഞ കേന്ദ്രത്തെ പരിസഹിച്ച് ട്രോളുകളും

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: എൻ.ഡി.എ സമം വിവരങ്ങൾ ലഭ്യമല്ല ('എൻഡിഎ = നോ ഡേറ്റ അവെയ്‌ലബിൾ') എന്നാണെന്ന് കേന്ദ്ര സർക്കാരിനെ പരിഹസിച്ച് ശശി തരൂർ എംപി. അതിഥി തൊഴിലാളികളുടെ എണ്ണം, ആത്മഹത്യ ചെയ്ത കർഷകരുടെ എണ്ണം തുടങ്ങി വിവിധ വിഷയങ്ങളിൽ വിവരങ്ങൾ ലഭ്യമല്ലെന്ന കേന്ദ്ര സർക്കാരിന്റെ പാർലമെന്റിലെ പരാമർശത്തെ സൂചിപ്പിച്ചായിരുന്നു ശശി തരൂരിന്റെ പരിഹാസം.

അതിഥി തൊഴിലാളികളെ സംബന്ധിച്ച വിവരങ്ങളില്ല, കർഷക ആത്മഹത്യ സംബന്ധിച്ച വിവരങ്ങളില്ല, സാമ്പത്തിക ഉത്തേജനം സംബന്ധിച്ച് തെറ്റായ വിവരങ്ങൾ, കോവിഡ് മരണങ്ങൾ സംബന്ധിച്ച് അവ്യക്തമായ വിവരങ്ങൾ, ജിഡിപി വളർച്ച സംബന്ധിച്ച് മേഘാവൃതമായ വിവരങ്ങൾ ഈ സർക്കാർ എൻഡിഎ എന്നതിന് തികച്ചും പുതിയ പദം നിർവചിക്കുകയാണ്' ശശി തരൂർ ട്വിറ്ററിൽ കുറിച്ചു.

ഒരു കാർട്ടൂൺ കൂടി പങ്കുവച്ചായിരുന്നു തരൂരിന്റെ ട്വീറ്റ്. വിവിധ വിഷയങ്ങളിലെ കണക്കുകൾ സംബന്ധിച്ച ചോദ്യങ്ങൾക്ക് വിവരങ്ങൾ ലഭ്യമല്ലെന്ന് സർക്കാർ പാർലമെന്റിൽ വ്യക്തമാക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP