Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മന്ത്രിയുടെ ബലഹീനത ആദ്യം കണ്ടെത്തിയത് പൊലീസ്; ഹണി ട്രാപ്പിൽ കുടുക്കിയ യുവതിയുമായി അടുപ്പമുള്ള പൊലീസുകാരൻ ശശീന്ദ്രന്റെ സുരക്ഷാ ഉദ്യോഗസ്ഥൻ; മാസങ്ങളായി ഹണിട്രാപ്പ് സംഘം മന്ത്രിയെ പിന്തുടരുന്നു; രാത്രി ശൃംഗരിക്കുന്ന രണ്ട് മന്ത്രിമാരും ഇതേ കെണിയിൽ വീണു; ജ്യുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചത് പൊലീസിൽ വിശ്വാസം ഇല്ലാത്തതിനാൽ

മന്ത്രിയുടെ ബലഹീനത ആദ്യം കണ്ടെത്തിയത് പൊലീസ്; ഹണി ട്രാപ്പിൽ കുടുക്കിയ യുവതിയുമായി അടുപ്പമുള്ള പൊലീസുകാരൻ ശശീന്ദ്രന്റെ സുരക്ഷാ ഉദ്യോഗസ്ഥൻ; മാസങ്ങളായി ഹണിട്രാപ്പ് സംഘം മന്ത്രിയെ പിന്തുടരുന്നു; രാത്രി ശൃംഗരിക്കുന്ന രണ്ട് മന്ത്രിമാരും ഇതേ കെണിയിൽ വീണു; ജ്യുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചത് പൊലീസിൽ വിശ്വാസം ഇല്ലാത്തതിനാൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: എ.കെ. ശശീന്ദ്രന്റെ മന്ത്രി സ്ഥാനം തെറിപ്പിച്ച അശ്ലീല ഫോൺ സംഭാഷണം രൂപപ്പെടുത്തുന്നതിനൊപ്പം രാത്രി സംഭാഷണ പ്രിയരായ രണ്ട് മന്ത്രിമാർ കൂടി ഹണിട്രാപ്പിൽ കുടുങ്ങി. പൊലീസിന്റെ സഹായവും ഇക്കാര്യത്തിൽ കിട്ടിയിട്ടുണ്ടെന്നാണ് സൂചന. അതുകൊണ്ടാണ് സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം വേണ്ടെന്ന നിലപാടിൽ സർക്കാരെത്തിയത്. ജ്യുഡീഷ്യൽ അന്വേഷണത്തിൽ ആവശ്യമെങ്കിൽ പൊലീസുകാരേയും ചോദ്യം ചെയ്യും.

മാസങ്ങളായി മന്ത്രിയുടെ പിന്നാലെയായിരുന്നു ഹണി ട്രാപ്പ് സംഘം. ശശീന്ദ്രന്റെ അപ്പോഴപ്പോഴുള്ള നീക്കങ്ങൾ കൈമാറിയിരുന്നത് മന്ത്രിയുടെ സുരക്ഷാസംഘത്തിൽ തന്നെയുള്ള ഒരു പൊലീസുദ്യോഗസ്ഥനാണ്. സ്വന്തം പാർട്ടിക്കാരനാണെന്ന് പറഞ്ഞ് ഒരു ഉന്നത പൊലീസുദ്യോഗസ്ഥന്റെ സഹായത്തോടെ മന്ത്രിയുടെ സുരക്ഷാസംഘത്തിൽ കയറിപ്പറ്റുകയായിരുന്നു ഇയാൾ. ചിലപ്പോഴൊക്ക മന്ത്രിയോടൊപ്പം ഇയാൾ കാറിൽ സഞ്ചരിച്ചിട്ടുമുണ്ട്. മന്ത്രിയെ ഫോണിൽ കുടുക്കിയ യുവതിയുമായി ഈ പൊലീസുദ്യോഗസ്ഥന് അടുത്തബന്ധമുണ്ടെന്നാണ് വിവരം. ഈ പൊലീസുകാരനെ ചുറ്റിപ്പറ്റിയും അന്വേഷണം നീങ്ങുന്നുണ്ട്. ഇതിനിടെ മന്ത്രിസഭയിലെ ശൃംഗാര പ്രിയരെ മംഗളത്തിന് പരിചയെപ്പെടുത്തി കൊടുത്തത് പൊലീസിലെ ഉന്നതനാണെന്നാണ് വിവരം.

ശശീന്ദ്രൻ ഉൾപ്പെടെ ചില മന്ത്രിമാർക്ക് രാത്രികാലങ്ങളിൽ സ്വകാര്യ ഫോണുകളിൽ കൂടി സഭ്യമല്ലാത്ത സംഭാഷണം നടത്തുന്ന സ്വഭാവമുണ്ടെന്ന് ആദ്യം കണ്ടെത്തിയത് പൊലീസാണ്. ഹണി ട്രാപ്പിലേക്ക് കാര്യങ്ങളെത്തിച്ചത് ഇതായിരുന്നു. മന്ത്രിമാരുടെയും മുഖ്യമന്ത്രിയുടെ ഓഫീസിലെ ചില ഉന്നതരുടെയും മറ്റും ഫോണുകൾ ചോർത്തുന്നതിനിടയിൽ ലഭിച്ചതാണ് ഈ വിവരം. ഫോൺ സംഭാഷണം പുറത്തുവിട്ട ചാനൽ പ്രവർത്തകർക്ക് പൊലീസിൽ നിന്ന് ഈ വിവരം കിട്ടിയതായി ഇപ്പോൾ ഇന്റലിജൻസ് വിഭാഗം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഹണി ട്രാപ്പിൽ പെടുത്തേണ്ട മന്ത്രിമാരുടെ പട്ടിക തയ്യാറാക്കിയത് ഇങ്ങനെയായിരുന്നുവെന്നാണ് സൂചന.

യുവതി തിരുവനന്തപുരം നഗരത്തിൽ ഒരു വീട് എടുത്ത് താമസിച്ചാണ് ഹണി ട്രാപ്പിന് കളമൊരുക്കിയത്. യുവതിയുടെ താമസവും ബന്ധപ്പെടുന്ന ആളുകളെക്കുറിച്ചുമെല്ലാം പൊലീസിലെ ഉന്നതോദ്യോഗസ്ഥന്മാർക്ക് അറിയാമായിരുന്നുവെന്നാണ് വിവരം. എന്നാൽ ഇവരാരും വിവരം ഇന്റലിജൻസ് വിഭാഗത്തെയോ മന്ത്രിയെയോ അറിയിച്ചില്ല. ഇതെല്ലാം സർക്കാർ ഗൗരവത്തോടെ കാണുന്നുണ്ട്. അതുകൊണ്ട് കൂടിയാണ് ജ്യുഡീഷ്യൽ അന്വേഷണം നടത്തുന്നത്. പൊലീസിന്റെ ഏതെങ്കിലും ഏജൻസി അന്വേഷണം നടത്തിയാൽ സംഭവത്തിന്റെ ഗൂഢാലോചനയിൽ പങ്കെടുത്തവർക്ക് സഹായം ലഭിച്ചേക്കും. ഇത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്ന് സർക്കാർ കരുതുന്നു.

മന്ത്രിയുമായി സംഭാഷണം നടത്തിയ അജ്ഞാത സ്ത്രീയെ പുറത്തുകൊണ്ടുവരുന്നതിനും ജുഡിഷ്യൽ അന്വേഷണമാണ് നല്ലതെന്ന നിയമോപദേശമാണ് മുഖ്യമന്ത്രിക്ക് ലഭിച്ചത്. യുവതി ബന്ധപ്പെട്ട മറ്റ് ഫോൺ നമ്പരുകളും പിടിച്ചെടുക്കാൻ ജുഡിഷ്യൽ കമ്മിഷന് കഴിയും. ഹണി ട്രാപ്പിൽ പെട്ട മറ്റ് രണ്ട് മന്ത്രിമാരെ രക്ഷിക്കാനാണ് ഇതെന്നാണ് സൂചന. ശശീന്ദ്രൻ ഇന്നലെ രാവിലെ ക്‌ളിഫ്ഹൗസിൽ മുഖ്യമന്ത്രിയെ കണ്ട് തന്റെ നിരപരാധിത്വം തെളിയിക്കാൻ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. തുടർന്ന് സെക്രട്ടേറിയറ്റിലെത്തിയ മുഖ്യമന്ത്രി പ്രൈവറ്റ് സെക്രട്ടറി എം വി ജയരാജൻ ഉൾപ്പെടെയുള്ള പ്രധാനപ്പെട്ടവരുമായി പൊലീസ് അന്വേഷണ സാദ്ധ്യത വിലയിരുത്തി.

പിന്നീട് ഉന്നതോദ്യോഗസ്ഥരുമായും ചർച്ച നടത്തി. ഈ ചർച്ചകളെ തുടന്ന് ജുഡിഷ്യൽ അന്വേഷണം തീരുമാനിക്കുകയായിരുന്നു. ഇതിനിടെ ഡി.ജി.പി ലോകനാഥ് ബെഹ്‌റയെയും വിളിച്ചുവരുത്തി പൊലീസ് അന്വേഷണ സാദ്ധ്യത മുഖ്യമന്ത്രി ആരാഞ്ഞു. പരാതിക്കാരില്ലാത്തതിനാൽ കേസ് രജിസ്റ്റർ ചെയ്യാൻ പൊലീസിന് ബുദ്ധിമുട്ടായിരിക്കുമെന്ന് ഡി.ജി.പി അറിയിച്ചു. ഈ സാഹചര്യത്തിലാണ് ജ്യൂഡീഷ്യൽ അന്വേഷണം എത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP