Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഫ്‌ളാറ്റുകളിൽ പരിശോധന നടത്തി ശരത് സർവാതെ; രാവിലെ മരടിലെത്തി കെട്ടിടങ്ങൾ പരിശോധിച്ചത് സാങ്കേതിക സമിതി അംഗങ്ങൾക്കൊപ്പം; പൊളിക്കൽ കരാർ ആർക്ക് നൽകണമെന്നും ഉടൻ തീരുമാനിക്കും; പരിഗണനയിലുള്ളത് മുംബൈയിൽ നിന്നുള്ള എഡിഫൈസ് എൻജിനിയറിങ്ങിനും ചെന്നൈ ആസ്ഥാനമായുള്ള വിജയ് സ്റ്റീൽസിനും; ഡിമോളിഷൻ നിയന്ത്രിത സ്‌ഫോടനത്തിലൂടെ തന്നെയെന്ന് സൂചന; പരാതിയുമായി പ്രദേശവാസികൾ

ഫ്‌ളാറ്റുകളിൽ പരിശോധന നടത്തി ശരത് സർവാതെ; രാവിലെ മരടിലെത്തി കെട്ടിടങ്ങൾ പരിശോധിച്ചത് സാങ്കേതിക സമിതി അംഗങ്ങൾക്കൊപ്പം; പൊളിക്കൽ കരാർ ആർക്ക് നൽകണമെന്നും ഉടൻ തീരുമാനിക്കും; പരിഗണനയിലുള്ളത് മുംബൈയിൽ നിന്നുള്ള എഡിഫൈസ് എൻജിനിയറിങ്ങിനും ചെന്നൈ ആസ്ഥാനമായുള്ള വിജയ് സ്റ്റീൽസിനും; ഡിമോളിഷൻ നിയന്ത്രിത സ്‌ഫോടനത്തിലൂടെ തന്നെയെന്ന് സൂചന; പരാതിയുമായി പ്രദേശവാസികൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: തീരദേശ പരിപാലന നിയമങ്ങൾ കാറ്റിൽ പറത്തി എറണാകുളം മരടിൽ കെട്ടിപ്പൊക്കിയ ഫ്‌ളാറ്റുകൾ പൊളിക്കുന്നതിന് മുമ്പ് പരിശോധന നടത്തി ശരത് ബി സർവാതെ. രാവിലെ മരടിൽ എത്തിയ അദ്ദേഹം സംസ്ഥാന സർക്കാർ നിയോഗിച്ച സാങ്കേതിക സമിതിയുമായി ചർച്ച നടത്തിയ ശേഷമാണ് ഫ്‌ളാറ്റുകൾ സന്ദർശിച്ചത്. ഏതൊക്കെ കമ്പനികളാണ് ഫ്‌ളാറ്റുകൾ പൊളിക്കുക എന്ന് ഉടൻ തീരുമാനമാകും.മുംബൈയിൽ നിന്നുള്ള എഡിഫൈസ് എൻജിനിയറിങ്ങും ചെന്നൈ ആസ്ഥാനമായുള്ള വിജയ് സ്റ്റീൽസുമാണ് നാല് ഫ്ളാറ്റുകളും പൊളിക്കുന്നതിനുള്ള കരാർ ഏറ്റെടുക്കുന്നത് എന്നാണ് നേരത്തെ സർക്കാർ വൃത്തങ്ങൾ നൽകിയ വിശദീകരണം. ആൽഫാ വെഞ്ചേഴ്സ്, ഹോളി ഫെയ്ത്ത്, ജെയിൻ കോറൽ കോവ്, ഗോൾഡൻ കായലോരം എന്നിങ്ങനെ നാല് ഫ്‌ളാറ്റുകളാണ് പൊളിച്ച് മാറ്റുന്നത്.

രാവിലെ മരട് നഗരസഭയിൽ എത്തിയ ശരത് ബി സർവാതെ സർക്കാർ നിയോഗിച്ച സാങ്കേതിക സമിതി അംഗങ്ങളുമായും സബ് കളക്ടർ സ്‌നേഹിൽ കുമാറുമായും ചർച്ച നടത്തി. ഇതിനു ശേഷമാണ് ഫ്‌ളാറ്റുകൾ പരിശോധിക്കാൻ എത്തിയത്. സാങ്കേതിക സമിതി അംഗങ്ങളും ഒപ്പം ഉണ്ടായിരുന്നു. നാലു ഫ്‌ളാറ്റുകളും സംഘം പരിശോധിച്ചു. അന്തിമ പട്ടികയിൽ ഉള്ള കമ്പനികളുമായി ചർച്ച നടത്തിയ ശേഷം ആയിരിക്കും ഫ്‌ളാറ്റുകൾ പൊളിക്കാനുള്ള കരാർ ആർക്കു നൽകണമെന്നും എങ്ങനെ പൊളിക്കണം എന്നും തീരുമാനം ഉണ്ടാകുക.

അന്തിമ പട്ടികയിലുള്ള മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന എഡിഫൈസ് കമ്പനി യിൽ നിന്നുള്ള സാങ്കേതിക വിദഗ്ധരും ഫ്‌ളാറ്റുകൾ പരിശോധിച്ചിട്ടുണ്ട്. ഇവരുമായി സഹകരിച്ചു പ്രവർത്തിക്കുന്ന ദക്ഷിണ ആഫ്രിക്കയിലെ ജെറ്റ് ഡെമോളിഷൻ കമ്പനി പ്രതിനിധികളും ഒപ്പം ഉണ്ടായിരുന്നു. നിയന്ത്രിത സ്‌ഫോടനത്തിലൂടെ തന്നെ ഫ്‌ളാറ്റുകൾ പൊളിക്കാൻ തന്നെയാണ് ഉദ്ദേശിക്കുന്നത് എന്ന് കമ്പനി പ്രതിനിധികൾ പറഞ്ഞു.

15 ദിവസം എടുത്ത് ഓരോ ഫ്ളാറ്റുകളും പൊളിക്കുന്ന വിധവും പൊളിക്കാൻ എടുക്കുന്ന സമയവുമടക്കം വിശദമായ റിപ്പോർട്ട് കമ്പനികൾ സർക്കാരിനു കൈമാറും എന്ന് നേരത്തെ അറിയിച്ചിരുന്നു. ഇതിന് ശേഷം 90 ദിവസം എടുത്ത് നിയന്ത്രിത സ്ഫോടനത്തിലൂടെയാണ് ഫ്ളാറ്റുകൾ പൊളിക്കുക.പിന്നീടുള്ള 30 ദിവസത്തിനുള്ളിൽ പൊളിച്ച് മാറ്റിയ അവശിഷ്ടങ്ങളും മാറ്റും. പൊളിക്കുന്നതിന് മേൽനോട്ടം വഹിക്കാൻ സർക്കാർ പ്രതിനിധിയായി വിദഗ്ധ എൻജിനിയർ എസ്.ബി.സർവാത്തേ വ്യാഴാഴ്ച കേരളത്തിൽ എത്തും. ഇരുന്നൂറിലേറെ കെട്ടിടങ്ങൾ പൊളിച്ചതിന് നേതൃത്വം നൽകിയ വ്യക്തിയാണ് സർവാത്തെ.മൂന്ന് മാസം കൊണ്ട് പരിസ്ഥിതിക്ക് പരമാവധി കോട്ടം തട്ടാത്ത രീതിയിൽ കെട്ടിടങ്ങൾ പൂർണമായും പൊളിക്കുമെന്നും 2020 ഫെബ്രുവരിയോടെ കെട്ടിടാവശിഷ്ടങ്ങൾ നീക്കം ചെയ്യുമെന്നും സർക്കാർ വ്യക്തമാക്കി.

നിയന്ത്രിത സ്‌ഫോടനത്തിലൂടെ ഫ്‌ളാറ്റ് പൊളിക്കുന്നതിനെതിരെ നേരത്തെ രംഗത്ത് വന്ന പരിസരവാസികൾ ഇപ്പോൾ വീണ്ടും രംഗത്ത് വന്നിരിക്കുകയാണ്. തങ്ങളുടെ കെട്ടിടങ്ങൾക്കും വീടുകൾക്കും കെട്ടുറപ്പിന് ഭീഷണിയാകില്ല എന്ന ഉറപ്പ് വേണമെന്ന ആവശ്യമാണ് ഇവർ ഉന്നയിക്കുന്നത്. സ്‌ഫോടനം നടത്തുമ്പോൾ സമീപത്തുള്ള കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുമോ എന്ന കാര്യവും പരിശോധിക്കും. പൊളിക്കൽ സംബന്ധിച്ച കാര്യങ്ങൾ സബ് കളക്ടർ നാളെ നഗരസഭ കൗൺസിലിൽ വിശദീകരിക്കും. അതേസമയം, ഫ്‌ളാറ്റുകൾ പൊളിക്കുന്നതിലെ ആശങ്ക പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പരിസരവാസികൾ മുഖ്യമന്ത്രിക്ക് നിവേദനം നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP