Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സരിതയുടെ വെളിപ്പെടുത്തലുകൾ വ്യക്തമാക്കുന്നതു മറുനാടൻ ആദ്യം മുതൽ പറഞ്ഞ കാര്യങ്ങൾ; ജയിലിൽ നിന്നിറങ്ങിയ ശേഷം പിരിച്ചെടുത്ത 85 ലക്ഷം ഫെനി ബാലകൃഷ്ണൻ കൊണ്ട് പോയന്നെ വെളിപ്പെടുത്തൽ തുറക്കുന്നത് ബ്ലാക് മെയിൽ ഇടപാടുകളുടെ പൊരുൾ

സരിതയുടെ വെളിപ്പെടുത്തലുകൾ വ്യക്തമാക്കുന്നതു മറുനാടൻ ആദ്യം മുതൽ പറഞ്ഞ കാര്യങ്ങൾ; ജയിലിൽ നിന്നിറങ്ങിയ ശേഷം പിരിച്ചെടുത്ത 85 ലക്ഷം ഫെനി ബാലകൃഷ്ണൻ കൊണ്ട് പോയന്നെ വെളിപ്പെടുത്തൽ തുറക്കുന്നത് ബ്ലാക് മെയിൽ ഇടപാടുകളുടെ പൊരുൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സോളാർ കേസിനെ വെറുമൊരു തട്ടിപ്പ് കേസാക്കി മാറ്റാനായിരുന്നു ആദ്യം മുതലേ ശ്രമം. സരിതയ്ക്ക് എതിരെയുള്ള 33 കേസുകളിലും പണം കൊടുത്ത് ഒതുക്കാൻ ശ്രമം നടന്നു. ഇതിന് വേണ്ടിയാണ് കത്തിലും മറ്റും സരിത ബ്ലാക് മെയിലുകൾ നടത്തിയതെന്ന് തുടക്കം മുതലേ മറുനാടൻ മലയാളി റിപ്പോർട്ട് ചെയ്തിരുന്നു.

കൈയിൽ ചില്ലിക്കാശില്ലാത്ത സരിതയ്ക്ക് എതിരായ പല കേസുകളും പൈസ കൊടുത്ത് പരാതിക്കാരെ പിൻവലിക്കാൻ ശ്രമിച്ചു. ചിലതൊക്കെ നടക്കുകയും ചെയ്തു.

ലക്ഷങ്ങൾ ബ്ലാക് മെയിലിലൂടെ നേടിയാണ് ഇതെന്നായിരുന്നു മറുനാടൻ റിപ്പോർട്ട്. ഇത് ശരിവച്ച് സരിത തന്നെ ഇന്ന് രംഗത്ത് വന്നു. ജയിലിൽ നിന്ന് പുറത്തിറങ്ങിയ ശേഷം പിരിച്ച 85 ലക്ഷം രൂപ അഡ്വക്കേറ്റ് ഫെനി ബാലകൃഷ്ണൻ മുങ്ങി. ഇതുകൊണ്ടാണ് ഫെനിയെ മാറ്റിയതെന്ന് പറയുമ്പോൾ പുറത്തുവരുന്നത് ബ്ലാക് മെയിൽ രാഷ്ട്രീയമാണ്.

ആരാണ് സരിതയ്ക്ക് 85 ലക്ഷം രൂപ കൊടുത്തതെന്നതാണ് പ്രധാനം. ജയിലിൽ വച്ചെഴുതിയ കത്തുപയോഗിച്ചുള്ള ബ്ലാക് മെയിൽ രാഷ്ട്രീയം പുറത്തുകൊണ്ട് വരികെയാണ് സരിത. ഫെനി ടീം സോളാറിന്റെ ഉടമ്പടി തയ്യാറാക്കാൻ കമ്പനിയിലെത്തിയ ആളാണ്. ഈ സാഹചര്യത്തിൽ കമ്പനിയുടെ ചില രേഖകൾ ഫെനിയുടെ കൈവശമായിരുന്നു. ഇതിനിടയിലാണ് സരിത ജയിലിലാകുന്നത്. സരിതയ്ക്ക് പുറത്തിറങ്ങാൻ ആ രേഖകളുടെ ആവശ്യമുണ്ടായിരുന്നു . മാത്രമല്ല ജയിലിൽ കിടക്കുന്ന എന്നെ സഹായിക്കാൻ അമ്മ മാത്രമെ ഉണ്ടായിരുന്നുള്ളു. ഈ സമയത്താണ് ഞാൻ ഫെനിയെ സമീപിക്കാൻ അമ്മയോട് പറഞ്ഞത്. അങ്ങനെ ഫെനി സരിതയുടെ വിശ്വസ്തനായ അഭിഭാഷകനായി. സോളാറിൽ കേസുകൾ ഒതുക്കാൻ പിരിവും സജീവമായി. എല്ലാവരും പണം കൊടുത്തു. എന്നാൽ സർക്കാരിന്റെ അവസാന കാലമെത്തിയതോടെ ബ്ലാക് മെയിൽ രാഷ്ട്രീയം നടക്കാതെ പോയി. അതിനുള്ള പ്രതികാരമായി സരിതയുടെ ആരോപണങ്ങളെ കോൺഗ്രസിലെ എ വിഭാഗവും കാണുന്നു.

സോളാറിലെ കാശിന്റെ കളികൾ അങ്ങനെ എല്ലാവരും സമ്മതിക്കുന്നു. സോളാറിൽ പരാതിയുമായെത്തി ക്വാറി ഉടമ ശ്രീധരൻ നായരെ വലവീശിപ്പിടക്കാനും ശ്രമം നടന്നു. എന്നാൽ അദ്ദേഹം വഴങ്ങിയില്ല. ഇതോടെയാണ് കള്ളക്കഥകൾ പുറത്ത് എത്തുന്നത്. ഇതിനിടെയിൽ ഒരു കേസിൽ സരിതയെ കുറ്റക്കാരിയായി ശിക്ഷിക്കുകയും ചെയ്തു. ഇതും രാഷ്ട്രീയ കരുനീക്കമാണെന്ന് സരിത പറയുന്നു. അരുവിക്കര തെരഞ്ഞെടുപ്പിൽ ജയിക്കാനുള്ള തിരക്കഥയായിരുന്നു അതെന്ന് സരിത പറയുന്നു. ബ്ലാക് മെയിൽ രാഷ്ട്രീയം പൊടിപൊടിക്കുന്നതിനിടെയിലും ഇതെല്ലാം നടന്നു. എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ സരിതയുടെ ബ്ലാക് മെയിലിനെ രാഷ്ട്രീയക്കാർ കാര്യമാക്കാതെയായി ഇതോടെ കളം മാറിയെന്നാണ് കോൺഗ്രസിലെ ഒരു വിഭാഗം പ്രചരിപ്പിക്കുന്നത്. ഫെനി ബാലകൃഷ്ണനെ കേരള ബാർ കൗൺസിൽ ഒരു വർഷത്തേക്ക് സസ്‌പെൻഡ് ചെയ്തിരുന്നു.

തൊഴിൽപരമായ പെരുമാറ്റ ദൂഷ്യം നടത്തിയതായ അച്ചടക്കസമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. സരിതയുടെ മൊഴി സംബന്ധിച്ച് മാദ്ധ്യമങ്ങളിലൂടെ വ്യാജവാർത്ത നൽകിയെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിൽ ബാർ കൗൺസിൽ സ്വമേധയാ സ്വീകരിച്ച നടപടിയിലാണ് തീരുമാനം. സരിത പല ഉന്നതർക്കുമെതിരെ മൊഴിനൽകി എന്ന തരത്തിൽ പ്രസ്താവന ഇറക്കിയ ഫെനി ബാലകൃഷ്ണൻ ഇവരുടെ പേര് വെളിപ്പെടുത്തുകയോ നിയമപരമായ നടപടികൾ സ്വീകരിച്ച് ഇവർക്കെതിരെ നീങ്ങുകയോ ചെയ്തില്ല. ഇതായിരുന്നു ബാർ കൗൺസിലിന്റെ നടപടിക്ക് കാരണം. സരിതയുടെ ബ്ലാക്‌മെയിൽ രാഷ്ട്രീയമായിരുന്നു ഇതും തെളിയിച്ചത്. ഇങ്ങനെ കിട്ടിയ കാശ് കൊണ്ട് ഫെനി മുങ്ങിയെന്നാണ് സരിത ഇപ്പോൾ പറയുന്നത്. സോളാർ കത്ത് പുറം ലോകത്ത് എത്താത്തിന് പിന്നിലും ഒത്തുകളികളും കാശ് നൽകലുമെല്ലാം നടന്നുവെന്ന മറുനാടൻ വാർത്തകളും ശരിയാണെന്ന് വരികയാണ്.

ഗണേശ് കുമാറിന്റെ ഓഫീസിന് ഇതിലുള്ള പങ്കും സരിത ശരിവയ്ക്കുന്നു. ഇക്കാര്യവും അന്ന് മറുനാടൻ റിപ്പോർട്ട് ചെയ്തിരുന്നു. അട്ടക്കുളങ്ങര ജയിലിൽ കഴിഞ്ഞ കാലത്ത് മുഖ്യമന്ത്രി പറഞ്ഞതു പ്രകാരം ഗണേശ്‌കുമാറിന്റെ പി.എ പ്രദീപ് തന്നെവന്നു കണ്ടു. യുഡിഎഫ് സർക്കാരിനെതിരെ നീങ്ങരുതെന്ന് അഭ്യർത്ഥിച്ച പ്രദീപ് മറ്റൊരു സർക്കാർ വന്നാൽ ജയിലിലാവുമെന്നും മുന്നറിയിപ്പ് നൽകി. നഷ്ടം പരിഹരിക്കാമെന്നും വാഗ്ദാനം നൽകിയയെങ്കിലും താൻ വഴങ്ങിയില്ല. ബെന്നി ബെഹന്നാനും തമ്പാനൂർ രവിയും തന്റെ അഭിഭാഷകനായിരുന്ന ഫെനി ബാലകൃഷ്ണനോട് കാര്യങ്ങൾ ഒത്തുത്തീർക്കാെമന്ന് ഫോണിൽ പറഞ്ഞതുനസരിച്ചാണ് താൻ വഴങ്ങിയത്. നേരത്തെ പൊലീസ് കസ്റ്റഡിയിലായിരുന്നപ്പോൾ താനെഴുതിയ 30 പേജുള്ള കത്ത് നാല് പേജായി ചുരുങ്ങിയത് അങ്ങനെയായിരുന്നുവെന്നും സരിത പറഞ്ഞു.

എറണാകുളം എസിജിഎമ്മിന് 2013 ജൂലൈയിൽ നൽകിയ മൊഴിയിൽ മുഖ്യമന്ത്രിക്കെതിരായ കാര്യങ്ങളും പറഞ്ഞിരുന്നു. ഇന്നലെ ഉന്നയിച്ച എല്ലാ കാര്യങ്ങളും പറഞ്ഞിരുന്നു. പൊലീസ് കസ്റ്റഡിയിൽ വച്ച് 30 പേജുള്ള കത്താണ് താൻ കൈമാറിയിരുന്നതെന്നും സരിത വ്യക്തമാക്കി. ഇതും മുമ്പ് മറുനാടൻ റിപ്പോർട്ട് ചെയ്തിരുന്നതാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP