Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ചൂഷണം ചെയ്ത ഒരു കൂട്ടം യുഡിഎഫുകാരിൽ വലിയ ഒരാളാണ് ഉമ്മൻ ചാണ്ടി; വ്യക്തി ജീവിതത്തിലെ ദുരന്തങ്ങൾ മുതലാക്കി ഭരണത്തിലിരുന്നവർ ശാരീരികമായി നേടിയെടുത്തതിൽ എന്റെ സമ്മതം ഉണ്ടായിരുന്നില്ല; വിശ്വാസ്യത ഇല്ല എന്ന കാരണം പറഞ്ഞ് പരാതി തള്ളിക്കളയരുത്; ആരിൽ നിന്നെല്ലാം ചൂഷണം നേരിടുന്നുവെന്ന് തുറന്നു പറഞ്ഞിരുന്നു; ലാപ്‌ടോപ്പിലെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചത് എഡിജിപി പത്മകുമാർ: സരിത മുഖ്യമന്ത്രിക്ക് നൽകിയ പരാതിയുടെ പകർപ്പ് മറുനാടന്

ചൂഷണം ചെയ്ത ഒരു കൂട്ടം യുഡിഎഫുകാരിൽ വലിയ ഒരാളാണ് ഉമ്മൻ ചാണ്ടി; വ്യക്തി ജീവിതത്തിലെ ദുരന്തങ്ങൾ മുതലാക്കി ഭരണത്തിലിരുന്നവർ ശാരീരികമായി നേടിയെടുത്തതിൽ എന്റെ സമ്മതം ഉണ്ടായിരുന്നില്ല; വിശ്വാസ്യത ഇല്ല എന്ന കാരണം പറഞ്ഞ് പരാതി തള്ളിക്കളയരുത്; ആരിൽ നിന്നെല്ലാം ചൂഷണം നേരിടുന്നുവെന്ന് തുറന്നു പറഞ്ഞിരുന്നു; ലാപ്‌ടോപ്പിലെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചത് എഡിജിപി പത്മകുമാർ: സരിത മുഖ്യമന്ത്രിക്ക് നൽകിയ പരാതിയുടെ പകർപ്പ് മറുനാടന്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സോളാർ ജുഡീഷ്യൽ അന്വേഷണ കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉമ്മൻ ചാണ്ടി അടക്കമുള്ളവർക്കെതിരെ കേസെടുക്കണമെന്ന ഉത്തവര് പുറത്തിറങ്ങാൻ വൈകുന്നതിനിടെ സരിത എസ് നായർ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകിയിരുന്നു. സോളാർ ഇടപാടിൽ ഉമ്മൻ ചാണ്ടി തന്നെ ചൂഷണം ചെയ്തു എന്ന് വ്യക്തമാക്കിയാണ് സരിതയുടെ പരാതി. തനിക്ക് വിശ്വാസ്യത ഇല്ലെന്ന് പറഞ്ഞ് തന്റെ ആരോപണങ്ങൾ തള്ളിക്കളയരുത് എന്ന് വ്യക്തമാക്കി കൊണ്ടാണ് പരാതി.

ഉമ്മൻ ചാണ്ടി ചൂഷണം ചെയ്ത വിവരം അന്വേഷണസംഘത്തലവാനായിരുന്ന ഹേമചന്ദ്രനോട് പറഞ്ഞിരുന്നെങ്കിലും അത് അന്വേഷണ പരിധിയിൽ ഉൾപ്പെടുത്താനാകില്ലെന്നാണ് മറുപടി ലഭിച്ചതെന്നും സരിത പരാതിപ്പെടുന്നു. മുൻ അന്വേഷണത്തിൽ വീഴ്ചയുണ്ടായതായി സരിത കത്തിൽ ചൂണ്ടിക്കാട്ടുന്നു. പീഡനക്കേസുകളിൽ നടപടി വേണമെന്നും കത്തിൽ സരിത ആവശ്യപ്പെട്ടു. കത്തിന്റെ പകർപ്പ് മറുനാടൻ മലയാളിക്ക് ലഭിച്ചു. നേരത്തെ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിലെ വിവരങ്ങൾ ആവർത്തിച്ചു കൊണ്ടാണ് സരിതയുട പരാതി.

കഴിഞ്ഞ യുഡിഎഫ് സർക്കാരിലെ കുറേ മന്ത്രിമാർ സ്ത്രീകളെ ഒരു ഉപഭോഗവസ്തുവായാണു കണ്ടിരുന്നു എന്നാണ് സരിതയുടെ ആരോപണം. അത്തരക്കാരുടെ ഇരയാണ് താനെന്നും അവർ ചൂണ്ടിക്കാട്ടി. തന്റെ കമ്പനിയുടെ പ്രശ്നങ്ങളുടെ മറവിൽ ചൂഷണം ചെയ്ത യുഡിഎഫ് നേതാക്കൾ ഏറെയാണെന്നും മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ സരിത ആരോപിച്ചു. യുഡിഎഫ് സർക്കാരിന്റെ കാലത്തു രണ്ടു തവണ പരാതി നൽകിയിട്ടും തള്ളിക്കളഞ്ഞുവെന്ന കാര്യവും അവർ ചൂണ്ടിക്കാട്ടി.

സോളർ കേസിൽ അന്നത്തെ യുഎഡിഎഫ് സർക്കാരിലെ ഭൂരിഭാഗം പേരും പ്രതിയാകുമായിരുന്നു, എന്നാൽ പൊലീസിനെയും ജുഡീഷ്യറിയെയും മറ്റ് ഉദ്യോഗസ്ഥരെയും ഉപയോഗപ്പെടുത്തി പരാതി അട്ടിമറിക്കപ്പെടുകയായിരുന്നു. യുഡിഎഫുകാർ എന്നെ ചാനൽ ചർച്ചകളിൽ മോശമായി ചിത്രീകരിക്കാൻ മത്സരിച്ചു. കേരള കോൺഗ്രസ് (എം)-കോൺഗ്രസ് അസ്വാരസ്യങ്ങൾക്കിടെയാണ് ഏപ്രിലിൽ കത്തിന്റെ ചില ഭാഗങ്ങൾ മാത്രം പുറത്തായതെന്നും സരിത പരാതിയിൽ പറയുന്നു.

ഉമ്മൻ ചാണ്ടിയും തമ്പാനൂർ രവിയും പറഞ്ഞതനുസരിച്ചാണു മാധ്യമപ്രവർത്തകർക്കു മുന്നിൽ 'ഉമ്മൻ ചാണ്ടി പിതൃതുല്യനാണ്' എന്നു പറഞ്ഞതെന്നും സരിത പറയുന്നു. എന്റെ നിസ്സഹായാവസ്ഥയിൽ, എന്റെ കമ്പനിയുടെ പ്രശ്നങ്ങളുടെ മറവിൽ എന്നെ ചൂഷണം ചെയ്ത ഒരു കൂട്ടം യുഡിഎഫുകാരിൽ വലിയ ഒരാളാണ് ഉമ്മൻ ചാണ്ടി. എനിക്കു പരാതി പറയാനുള്ള പദവിയിലിരുന്ന ആൾ തന്നെ എന്നെ ചൂഷണം ചെയ്തുവെന്നും പരാതിയിൽ ബോധിപ്പിക്കുന്നു.

എനിക്കു മറ്റു പ്രോജക്ടിനും പണത്തിനും വേണ്ടി ആർക്കും വഴങ്ങേണ്ടി വന്നിട്ടില്ല. എന്നാൽ എന്റെ വ്യക്തിജീവിതത്തിൽ വന്ന ദുരന്തങ്ങൾ മുതലാക്കി ഭരണത്തിലിരുന്നവർ ശാരീരികമായി നേടിയെടുത്തതിന് എന്റെ സമ്മതമുണ്ടായിരുന്നില്ല. കഴിഞ്ഞ യുഡിഫ് സർക്കാരിലെ കുറേ മന്ത്രിമാർ സ്ത്രീകളെ ഒരു ഉപഭോഗവസ്തുവായി കണ്ടിരുന്നു. കമ്പനിയുടെ നിയമപ്രശ്നങ്ങൾ അഴിയാക്കുരുക്കാകുകയും ബിജു രാധാകൃഷ്ണൻ പണം വകമാറ്റുകയും മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും പണം നൽകുകയും ചെയ്തതോടെ കമ്പനിയുടെ പ്രവർത്തനം പ്രതിസന്ധിയിലായി. ആ അവസ്ഥ മനസിലാക്കിയ ജനപ്രതിനിധികൾ ചൂഷണം ചെയ്യുകയായിരുന്നു. ഇവരെ ചൂണ്ടിക്കാട്ടുകയാണു ഞാൻ ചെയ്തത്.

അട്ടകുളങ്ങര ജയിലിൽ കഴിയുമ്പോൾ ഗണേശ് കുമാറിന്റെ പി എ വേഷം മാറി എത്തി എന്ന കണ്ടിരുന്നു. സർക്കാറിന് തിരിച്ചടിയാകുന്ന കാര്യങ്ങൾ പറയരുത് എന്നാണ് ഉന്നത യുഡിഎഫ് നേതാക്കൾ അടക്കം ആവശ്യപ്പെട്ടത്. തന്റെ അമ്മയെ കണ്ട് സ്വാധീനിച്ചെന്നം സരിത കത്തിൽ വെളിപ്പെടുത്തുന്നു. അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെയും ശക്തമായ ആരോപണമാണ് സരിത ഉന്നയിച്ചത്.

പെരുമ്പാവൂർ ഡിവൈ എസ് പി യായിരുന്ന ഹരികൃഷ്ണൻ എല്ലാ നിയമങ്ങളും കാറ്റിൽ പറത്തിയാണ് എന്നെ അറസ്റ്റ് ചെയ്തത് .ആ സമയത്ത് എന്നെ അറസ്റ്റ് ചെയ്യാൻ ഒരു ഉത്തരവും ഉണ്ടായിരുന്നില്ല.ഞാൻ ഒളിവിൽ കഴിയുന്നയാളോ പിടികൂടാൻ കാഴിയാത്ത വ്യക്തിയോ അല്ല .എന്നെ അറസ്‌റ് ചെയ്യുന്നതിന് മുമ്പ് എനിക്ക് കുറ്റപത്രം നൽകുകയോ നോട്ടീസ് നൽകുകയോ ചെയ്തിരുന്നില്ല.സമ്മർദ്ദമില്ലാതെ ഞാൻ അനേഷണ ഉദ്യോഗസ്ഥരുടെ മുമ്പാകെ ഹാജരായിരുന്നു. അത്തരം സാഹചര്യത്തിലാണ് ഡിവൈ എസ് പി ഹരികൃഷ്ണൻ എന്റെ വീട് റെയ്ഡ് ചെയ്ത് പല ഡിജിറ്റൽ തെളിവുകളും,പണവും സ്വർണ്ണവും പിടിച്ചെടുത്തത് ..പിന്നീട് ഞാൻ അറിഞ്ഞത് റെയ്ഡ് നടത്തിയതിനു ഒരു രേഖയുമില്ലെന്നായിരുന്നു.

ഹരികൃഷ്ണൻ എന്ന പൊലീസ് ഉദ്യോഗസ്ഥൻ എന്റെ രണ്ട് മൊബൈൽ ഫോണുകളും ഒരു ലാപ്‌ടോപ്പും കോടതിയിൽ ഹാജരാക്കി.ഒരു മൊബൈൽ ഫോണും,ഒരു ലാപ്‌ടോപ്പും അദ്ദേഹം കൈവശം വച്ചു .അക്കാലത്ത് അന്വേഷണ ഉദ്യോഗസ്ഥ തലവൻ കെ.പത്മകുമാറായിരുന്നു.അന്നദ്ദേഹം എറണാകുളം റേഞ്ച് ഐജിയായിരുന്നു.ഒരു സ്ത്രീ എന്ന നിലയിൽ ഞാൻ ഒരുപാട് പ്രശ്‌നങ്ങൾ അക്കാലങ്ങളിൽ അഭിമുഖീകരിച്ചിട്ടുണ്ട്.എന്റെ മൊബൈലിലും ലാപ്ടോപ്പിലുമുണ്ടായിരുന്ന ചില ദൃശ്യങ്ങൾ എന്നെ അപകീർത്തിപ്പെടുത്തുന്നതിനു വേണ്ടി പ്രചരിപ്പിച്ചുവെന്നും അവർ കുറ്റപ്പെടുത്തി.

കമ്മീഷനിലും കത്തിലും പറഞ്ഞ കാര്യങ്ങൾ ജീവിതത്തിൽ സംഭവിച്ചതാണെന്നും സരിത പറയുന്നു. സോളർ കേസുമായി ബന്ധപ്പെട്ട് സരിതയ്ക്ക് 'ക്രെഡിബിലിറ്റി' ഇല്ല എന്നാണ് ജസ്റ്റിസ് കമാൽ പാഷ വിധിയിൽ പരാമർശിച്ചത്. ഇതു ചൂണ്ടിക്കാട്ടിയാണ് യുഡിഎഫ് കോടതികളിൽ ഉൾപ്പെടെ പ്രതിരോധിക്കുന്നത്. വിശ്വാസ്യത എന്റെ വാക്കുകൾക്കുണ്ടോയെന്നു പരിശോധിക്കാൻ ഒരു അന്വേഷണം പോലും നടത്തിയില്ല. കമാൽ പാഷ ടീം സോളറിന്റെ കസ്റ്റമർ ആയിരുന്നു. ടീം സോളറിന് അദ്ദേഹം 'ഗുഡ്വിൽ' സർട്ടിഫിക്കറ്റ് നൽകിയിരുന്നു. ഈ സാഹചര്യത്തിൽ വിശ്വാസ്യത ഇല്ല എന്ന കാരണം പറഞ്ഞു പരാതി തള്ളിക്കളയരുതെന്നും സരിത ആവശ്യപ്പെട്ടു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP