Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

'സാരഥി' വഴി നൽകുന്ന ഡ്രൈവിങ് ലൈസൻസുകൾക്ക് കേന്ദ്രീകൃത നമ്പർ സംവിധാനം; ഇതര സംസ്ഥാനങ്ങളിൽ നിന്ന് വ്യാജ ലൈസൻസ് എടുത്ത് മറ്റൊരിടത്തേയ്ക്ക് മാറ്റി ഉപയോഗിക്കുന്ന തട്ടിപ്പ് ഇനി നടക്കില്ല; റോഡ് യാത്ര സുരക്ഷിതമാക്കാൻ കർശന നടപടികളുമായി ഗഡ്ഗരി; ഡ്രൈവിങ് വൈദഗ്ധ്യ പരിശോധന കർശനമാക്കി റോഡ് സുരക്ഷയ്ക്ക് കേന്ദ്ര സർക്കാർ; പുതിയ ആപ്പിലൂടെ വരുത്തുന്നത് വൻ മാറ്റങ്ങൾ

'സാരഥി' വഴി നൽകുന്ന ഡ്രൈവിങ് ലൈസൻസുകൾക്ക് കേന്ദ്രീകൃത നമ്പർ സംവിധാനം; ഇതര സംസ്ഥാനങ്ങളിൽ നിന്ന് വ്യാജ ലൈസൻസ് എടുത്ത് മറ്റൊരിടത്തേയ്ക്ക് മാറ്റി ഉപയോഗിക്കുന്ന തട്ടിപ്പ് ഇനി നടക്കില്ല; റോഡ് യാത്ര സുരക്ഷിതമാക്കാൻ കർശന നടപടികളുമായി ഗഡ്ഗരി; ഡ്രൈവിങ് വൈദഗ്ധ്യ പരിശോധന കർശനമാക്കി റോഡ് സുരക്ഷയ്ക്ക് കേന്ദ്ര സർക്കാർ; പുതിയ ആപ്പിലൂടെ വരുത്തുന്നത് വൻ മാറ്റങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: വ്യാജ ലൈസൻസുകൾ ഇനി നിരത്തുകളിൽ വാഴില്ല. ഇത്തരത്തിലുള്ള ലൈസൻസുകൾക്ക് കൂടി കടിഞ്ഞാണിടുന്നതിനാണ് കേന്ദ്ര സർക്കാർ പദ്ധതിയായ സാരഥി. ഡ്രൈവിങ് ലൈസൻസിനെ ഏകീകൃത സംവിധാനത്തിൽ കൊണ്ടു വരുന്നതിനായി കേന്ദ്ര സർക്കാർ ആവിഷ്‌കരിച്ച പദ്ധതിയാണ് 'സാരഥി'. ഓൺലൈനായി ലൈസൻസിന് അപേക്ഷിക്കുമ്പോഴുള്ള ക്രമക്കേടുകൾ തടയാനും സുരക്ഷ ഉറപ്പാക്കി മികച്ച സേവനം ലഭ്യമാക്കാനും ലക്ഷ്യമിട്ടാണ് ഏകീകൃത വെബ് അധിഷ്ടിത സോഫ്റ്റ്‌വേറായ 'സാരഥി' തയ്യാറാക്കിയത്.

രാജ്യമൊട്ടാകെ ഇനി ഡ്രൈവിങ് ലൈസൻസുകൾ ഒരേ തരത്തിലാക്കുന്നത് വ്യാജന്മാരെ ചെറുക്കാനാണ്. ചിപ്പ് ഇല്ലാത്ത ലാമിനേറ്റഡ് കാർഡുകളോ സ്മാർട് കാർഡ് രൂപത്തിലുള്ളതോ ആയ ലൈസൻസാകും ഇനി നൽകുക. കാർഡുകളുടെ രൂപവും ഉപയോഗിക്കുന്ന അക്ഷരങ്ങളും ഒരു പോലെയായിരിക്കും. ഗതാഗത മന്ത്രാലയത്തിന്റെ സാരഥി എന്ന ആപ്പിൽ രാജ്യത്തെ ഡ്രൈവിങ് ലൈസൻസുകൾ സംബന്ധിച്ച വിവരവും ലഭ്യമാകും. 15 കോടി ലൈസൻസുകളുടെ വിവരം ഇപ്പോഴുണ്ട്. ഓരോ ലൈസൻസിലും നിയമ നടപടികൾ ഉണ്ടോയെന്നും ഇതിലൂടെ അറിയാമെന്നു ഗതാഗത മന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു.

കേരളത്തിൽ നിലവിൽ 'സ്മാർട്ട് മൂവ്' എന്ന സോഫ്റ്റ്‌വേർ വഴിയാണ് ലൈസൻസുകൾ നൽകിവരുന്നത്. ഈ സംവിധാനത്തിൽ ഒരു ഓഫീസിലെ രേഖകൾ മറ്റ് ഓഫീസുകളിൽ ലഭ്യമാകില്ല. കൂടാതെ ലൈസൻസ് മറ്റൊരിടത്തേക്ക് മാറ്റണമെങ്കിൽ മൈഗ്രേഷൻ സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള രേഖകൾ ഹാജരാക്കണം. ഇതുവഴി വ്യാജ ലൈസൻസ് കണ്ടെത്തുന്നതിനും ഏറെ ബുദ്ധിമുട്ടാണ്. എന്നാൽ, 'സാരഥി' വഴി നൽകുന്ന ഡ്രൈവിങ് ലൈസൻസുകൾക്ക് കേന്ദ്രീകൃത നമ്പർ സംവിധാനം ഉണ്ടാകും. ഇവ രാജ്യത്തെ എല്ലാ മോട്ടോർ വാഹന വകുപ്പ് ഓഫീസുകളിലും ലഭ്യമാകും. എവിടെനിന്ന് വേണമെങ്കിലും ലൈസൻസിന്റെ ആധികാരികത പരിശോധിക്കാം. ആധാർ പോലെ വെബ്‌സൈറ്റിൽ ലൈസൻസിന്റെ പകർപ്പും ലഭിക്കും. ഇത് ഡൗൺലോഡ് ചെയ്ത് പ്രിന്റെടുത്ത് ഉപയോഗിക്കാം. ഇതര സംസ്ഥാനങ്ങളിൽ നിന്ന് വ്യാജ ലൈസൻസ് എടുത്ത് മറ്റൊരിടത്തേയ്ക്ക് മാറ്റി ഉപയോഗിക്കുന്ന രീതി ഇതിലൂടെ തടയാനാവും.

പദ്ധതി നടപ്പായാൽ നിലവിലുള്ള ഡ്രൈവിങ് ലൈസൻസുകൾ ഘട്ടം ഘട്ടമായി പുതിയ സംവിധാനത്തിലേക്ക് മാറ്റിയെടുക്കേണ്ടിവരും. സ്മാർട്ട് കാർഡ് രൂപത്തിലാകും പുതിയ ലൈസൻസ്. കാർഡിൽ ക്യൂ .ആർ കോഡ്, സർക്കാർ ഹോളോഗ്രാം, മൈക്രോലൈൻ, മൈക്രോ ടെക്സ്റ്റ്, യുവി എംബ്ലം, ഗൈല്ലോച്ച പാറ്റേൺ തുടങ്ങി ആറ് സുരക്ഷാ സംവിധാനങ്ങൾ ഉണ്ടാകും. ക്യൂ.ആർ. കോഡ് സ്‌കാൻചെയ്താൽ ലൈസൻസിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭിക്കും.'സാരഥി' വഴി ഒരിക്കൽ ലൈസൻസ് കൈപ്പറ്റിയാൽ പിന്നീട് ഓൺലൈൻവഴി തുടർകാര്യങ്ങൾ നടത്താം.

വാഹനങ്ങൾ ഓടിക്കാൻ 8ാം ക്ലാസ് പാസാകണമെന്ന നിബന്ധനയും കേന്ദ്ര സർക്കാർ ഒഴിവാക്കുന്നുണ്ട്. ഇതിനു വേണ്ടി 1989 ലെ കേന്ദ്ര മോട്ടർ വാഹന നിയമം ഉടൻ ഭേദഗതി ചെയ്യുമെന്ന് കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നിരക്ഷരരായ ഒട്ടേറെ പേർക്കു തൊഴിലവസരം സൃഷ്ടിക്കാനാണിത്. എട്ടാം ക്ലാസ് യോഗ്യതാ വ്യവസ്ഥ ഒഴിവാക്കണമെന്നത് ഹരിയാനയുടെ നിർദേശമാണ്.

അവിടെ മേവാട്ട് മേഖലയിൽ വിദ്യാഭ്യാസ യോഗ്യതയില്ലാത്തതിനാൽ ലൈസൻസ് നിഷേധിക്കപ്പെട്ട നൂറു കണക്കിന് യുവാക്കളുടെ കാര്യം ചൂണ്ടിക്കാട്ടിയാണ് ആവശ്യമുന്നയിച്ചത്. വിദ്യാഭ്യാസ യോഗ്യത ഒഴിവാക്കുമ്പോൾ ലൈസൻസ് നൽകുന്നതിനുള്ള വ്യവസ്ഥകൾ കർശനമാക്കാനാണു നിർദ്ദേശം. ഡ്രൈവിങ് വൈദഗ്ധ്യ പരിശോധനയിൽ ഊന്നൽ നൽകും. ഡ്രൈവിങ് ടെസ്റ്റും ലൈസൻസ് നൽകലും കർക്കശമാക്കും.

ഓടിക്കുന്നയാൾക്ക് റോഡ് ഗതാഗത ചിഹ്നങ്ങൾ മനസ്സിലാകുന്നുണ്ടെന്നും വാഹനത്തിന്റെ രേഖകളും ലോഗ് ബുക്കുകളും അറിയാനും മറ്റു പേപ്പർ സംബന്ധമായ വിവരങ്ങൾ കൈകാര്യം ചെയ്യാനും കഴിയണമെന്നും ഡ്രൈവിങ് സ്‌കൂളുകളും അധികൃതരും ഉറപ്പാക്കണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP