Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202105Sunday

എനിക്കൊപ്പം നിന്നവർക്ക് നന്ദിയെന്ന് ശരണ്യ; വീടെന്ന സ്വപ്നം യാഥാർത്ഥ്യമായി; ഇനി ലാലേട്ടനൊപ്പം വെള്ളിത്തിരയിൽ വീണ്ടും അഭിനയിക്കണം; സീരിയലിലേക്ക് ക്ഷണം വന്നെന്ന് സ്വപ്നസീമയിൽ നിന്ന് ശരണ്യ; ഈ ദിവസമായിരുന്നു എന്റെ പ്രാർത്ഥനയെന്ന് സീമാ ജി നായരും; ശരണ്യക്ക് ഒപ്പം നടൻ നന്ദുവും മായയും; പുതിയ വീട്ടിലേക്ക് കാൽവച്ച് ശരണ്യശശി

എം.എസ് ശംഭു

തിരുവനന്തപുരം: ശരണ്യ ശശിക്ക് വീടെന്ന് സ്വപ്‌നം സാക്ഷാത്കരിച്ച് സീമാ ജി നായരും സുഹൃത്തുക്കളും. ബ്രയിൻ ട്യൂമർ ബാധിച്ചതോടെയാണ് ജീവിത്തിൽ പത്ത് സർജറികളിലേക്ക് ശരണ്യയുടെ ജീവിതം മാറായിത്. അവസാന സർജറിക്ക് പിന്നാലെ പൂർണരീതിയിൽ കിടപ്പിലായ ശരണ്യയെ ഫിസോയോ തെറാപ്പിയുടെ സഹായത്തോടെയാണ് എഴുനേറ്റ് നടത്താനായത്. കോതമംഗലത്തെ പീസ് ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷമാണ് ശരണ്യ പുതുജീവിതത്തിലേക്ക് തിരികെയെത്തിയത്. പുതുജീവിത പ്രതീക്ഷയിൽ സിനിമയും ഒപ്പം സ്വന്തമായി വീടെന്ന് സ്വപ്‌നവുമായിരുന്നു ശരണ്യയ്ക്ക് മുന്നിലുണ്ടായിരുന്നത് വിധി ട്യൂമറിന്റെ രൂപത്തിൽ എത്തിയതോടെ ഈ പ്രതീക്ഷകൾ നഷ്ടമായി.

കൈവിട്ടുപോയ ജീവിതത്തെ തിരിച്ച് പിടിച്ചത് ശരണ്യ നന്ദി പറയുന്നത് നടി സീമാ ജി നായർക്കും സുഹൃത്തുക്കൾക്കുമാണ്. ശരണ്യയുടെ ചികിത്സയുടെ ആദ്യം മുതൽ രാപകലില്ലാതെ കഷ്ടപ്പെട്ടവരിൽ ഒരാളാണ് സീമാ ജി നായർ. ഇന്ന് തിരുവനന്തപുരം ചെമ്പഴന്തിയിലെ സ്‌നേഹസീമയിലേക്ക് ശരണ്യ കാൽവയ്ക്കുകയാണ്. വീടിന്റെ പാല് കാച്ച് കർമ്മം ഇന്ന് പുലർച്ചയായിരുന്നു. സീമയുടേയും സുഹൃത്തുക്കളുടേയും ശ്രമഫലമായിട്ടാണ് പ്രവാസിമലയാളികൾ അടക്കമുള്ളവരുടെ സഹായത്താൽ വീട് എന്ന സാക്ഷാതകാരം പൂർത്തീകരിക്കാനായത്. സാമൂഹിക പ്രവർത്തകരായ ഫിറോസ് കുന്നുമ്പറമ്പിൽ, സൂരജ് പാലാക്കാരൻ എന്നിവർ ഉടൻ തന്നെ സഹായം അഭ്യർത്ഥിച്ച് രംഗത്തെത്തുകയും ഇതുവഴി വലിയ തുക തന്നെ ശരണ്യയുടെ വീട് നിർമ്മാണത്തിനായി ശേഖരിക്കുകയും ചെയ്തു.

ഇതോടെ ചെമ്പഴന്തിയിൽ സ്ഥലം കണ്ടെത്തുകയും വീടിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങുകയും ചെയ്തു സീമാ ജീ നായർക്കൊപ്പം കുടുംബവും കൂട്ടായ് നിന്നു. ഫിറോസ് കുന്നുമ്പറമ്പിൽ സൂരജ് പാലക്കാരൻ, മനോജ് പിള്ള, നന്ദു തുടങ്ങി നിരവധി സാന്നിധ്യം തന്നെയാണ് പിന്തുണയുമായി എത്തിയത്. വീടിന്റെ ഗൃഹപ്രവേശന കർമ്മത്തിനും ഇവരെല്ലാം എത്തി ചേർന്നിരുന്നു. വീടെന്ന് സ്വപനം പൂവണിഞ്ഞെന്നും സിനിമയിലേക്ക് ഇനി വരാൻ കഴുയുമെന്നാണ് പ്രതീക്ഷയെന്നുമാണ് ശരണ്യയുടെ ആഗ്രഹം.

'ഈ രോഗം വരുന്ന സമയത്ത് എനിക്ക് സീമ ചേച്ചിയെയും സീമ ചേച്ചിക്ക് എന്നെയും അറിയില്ല. പക്ഷേ ഫോണിൽ എപ്പോഴും വിളിക്കുമായിരുന്നു. അങ്ങനെയാണ് ആ ബന്ധം വളരുന്നത്. രോഗത്തിന്റെ ആ സമയത്ത് കടൽ കാണാനും ഓണപ്പായസം കുടിക്കാനുമൊക്കെ ആഗ്രഹിച്ചിരുന്നു. കാരണം നാളെ മരിക്കുമെന്ന ചിന്തയൊക്കെ വന്നിരുന്നു. പിന്നീട് രോഗമുക്തയായ ശേഷവും സർജറി വേണ്ടി വന്നു. വർഷങ്ങളോളം നീണ്ട ശസ്ത്രക്രിയകൾ. ഒടുവിൽ ഫീനിക്‌സ് പക്ഷിയെപ്പോലെ ഉയർത്തെഴുന്നേറ്റു-ശരണ്യ പറയുന്നത്.

 സ്വപ്‌നസീമയിലേക്ക് ഓടിയെത്തി താരങ്ങൾ

വീടിന്റെ ഗൃഹപ്രവേശന ദിവസം രാവിലെ തന്നെ നടൻ നന്ദുവും നടി മായാ വിശഅവനാഥും ആത്മയെ പ്രതിനിധീകരിച്ച് മുൻഷി രഞ്ജിത്ത് വഞ്ചിയൂർ പ്രവീൺ കുമാർ തുടങ്ങിയവർ എത്തിചേർന്നിരുന്നു. പുലർച്ചെ ഗണപതി ഹോമത്തിന് ശേഷം രാവിലെ 9 മണിയോടെയാണ് പാലുകാച്ചൽ ചടങ്ങ് ആരംഭിച്ചത്. സീമയും ശരണ്യയുടെ അമ്മയും സൂരജും നേതൃത്വം നടൻ നന്ദുവുമെല്ലാം നേതൃത്വം നൽകിയപ്പോൾ ശരണ്യ കാഴ്ചകാരിയായി കണ്ട് നിന്നു. തന്റെ ആരോഗ്യപരിമിധി മനസിലാക്കിയാണ് ചടങ്ങിൽ കാഴ്ചക്കാരിയായി നിന്നത്. താക്കോൽ ഏറ്റുവാങ്ങിയത് ശരണ്യ തന്നെയാണ്.

അടുപ്പിൽ തീ പകർന്നപ്പോഴും കസേരയിട്ട് ശരണ്യ കണ്ടുനിന്നു. പാൽ തിളച്ച് തൂകുമ്പോൾ ശരണ്യയുടെ മനസിലെ സന്തോഷവും കണ്ടറിയേണ്ടത് തന്നെയായിരുന്നു. ശരണ്യയ്ക്ക് സീരിയലിലേക്ക് ഇതിനോടകം തന്നെ ഒരു അവസരം തേടിയെത്തിയതിൽ സന്തോഷമെന്നാണ് സീമാ ജി നായരും പ്രതികരിക്കുന്നത്.

ശരണ്യ ജീവിതത്തിന്റെ നിർണായക ഘട്ടത്തിലാണെന്നും ഒപ്പം നിന്ന സീമയ്ക്കാണ് എല്ലാ ആശംസകളെന്നുമാണ് നന്ദുവിന്റെ പ്രതികരണം. കോവിഡ് കാലത്തും സീമ ഐസൊലേഷനിൽ പോകുമ്പോഴും ശരണ്യയുടെ ചികിത്സയും ഡിസ്ചാർജിങ്ങും തന്നെയായിരുന്നു ആശങ്ക സീമാ ജി നായർക്ക് ആശങ്കയായിരുന്നെന്നും പ്രതികരിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP