Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കാഷായം ത്യജിച്ച് മോഡേൺ ലുക്കിലെത്തി നിത്യാനന്ദക്കെതിരെ ആരോപണം ഉന്നയിച്ചത് സ്വാമിയുടെ അരുമ ശിഷ്യ; മുൻപ് പുറത്തുവന്നത് കാഷായത്തിൽ നിത്യാനന്ദയെയും നടി രഞ്ജിതയേയും പ്രകീർത്തിക്കുന്ന ഇവരുടെ വീഡിയോ; വർഷങ്ങളോളം വിശ്വസ്തയായിരുന്ന ശിഷ്യയുടെ വെളിപ്പെടുത്തലിൽ ആടിയുലഞ്ഞ് സ്വാമിയും ആശ്രമവും; നിത്യാനന്ദയോടെ പോരാടാൻ താൻ കാനഡ വിടുന്നുവെന്ന് നിത്യ സ്വരൂപ പ്രിയാനന്ദ എന്ന സാറാ സ്റ്റെഫാനി ലാൻട്രി

കാഷായം ത്യജിച്ച് മോഡേൺ ലുക്കിലെത്തി നിത്യാനന്ദക്കെതിരെ ആരോപണം ഉന്നയിച്ചത് സ്വാമിയുടെ അരുമ ശിഷ്യ; മുൻപ് പുറത്തുവന്നത് കാഷായത്തിൽ നിത്യാനന്ദയെയും നടി രഞ്ജിതയേയും പ്രകീർത്തിക്കുന്ന ഇവരുടെ വീഡിയോ; വർഷങ്ങളോളം വിശ്വസ്തയായിരുന്ന ശിഷ്യയുടെ വെളിപ്പെടുത്തലിൽ ആടിയുലഞ്ഞ് സ്വാമിയും ആശ്രമവും; നിത്യാനന്ദയോടെ പോരാടാൻ താൻ കാനഡ വിടുന്നുവെന്ന് നിത്യ സ്വരൂപ പ്രിയാനന്ദ എന്ന സാറാ സ്റ്റെഫാനി ലാൻട്രി

മറുനാടൻ ഡെസ്‌ക്‌

കാഷായം ഉപേക്ഷിച്ച് മോഡേൺ ലുക്കിലെത്തി നിത്യാനന്ദക്കെതിരെ ആരോപണം ഉന്നയിച്ചത് സ്വാമിയുടെ അരുമ ശിഷ്യയാണ്. കുറെ വർഷം ശ്രീ നിത്യ സ്വരൂപ പ്രിയാനന്ദ എന്ന ആശ്രമത്തിൽ കഴിഞ്ഞിട്ടുള്ള സാറയെ നിത്യാനന്ദയുടെ ആശ്രമത്തിന്റെ ഐക്കണായിട്ടാണ് അവതരിപ്പിക്കപ്പെട്ടിരുന്നത്. പ്രിയാന്ദ ഏറെ കാലത്തോളം ആശ്രമത്തിലെ വലിയ സ്വാധീനമായി കഴിഞ്ഞിരുന്നു. നിത്യാനന്ദയുടെ ആശ്രമത്തിലെ കാഷായ വസ്ത്രമണിഞ്ഞ് നിത്യാനന്ദയെയും നടി രഞ്ജിതയേയും പ്രകീർത്തിക്കുന്ന ഇവരുടെ വീഡിയോ നേരത്തേ പുറത്തുവന്നിട്ടുണ്ട്. ഇതിന് പിന്നാലെയാണ് കാഷായ വസ്ത്രം ഉപേക്ഷിച്ച് മോഡേൺ ലുക്കിൽ യുട്യൂബ് വീഡിയോയിൽ സാറാ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

പീഡനങ്ങൾക്ക് മുൻകൈയെടുത്തിരുന്നത് രഞ്ജിതയാണെന്നും സാറാ വീഡിയോയിലൂടെ ആരോപിച്ചു. നിത്യാനന്ദയോടെ പോരാടാൻ താൻ കാനഡ വിടുകയാണെന്നും ഇവർ വെളിപ്പെടുത്തുന്നു. സംഭവം വിവിധ സംഘടനകൾ ഏറ്റെടുത്തു കഴിഞ്ഞു. ഇവരുട വീഡിയോയ്ക്ക് പിന്നിൽ മറ്റെന്തെങ്കിലും ഉദ്ദേശം ഉണ്ടോ എന്നും അധികൃതർ പരിശോധിക്കുന്നുണ്ട്.

ആശ്രമത്തിലെ കാര്യങ്ങൾ അത്ര വെടിവപ്പല്ല എന്നാണ് പുറത്തുവരുന്ന കാര്യങ്ങൾ ചൂണ്ടികാട്ടുന്നത്. നേരത്തെയും പല വിധത്തിലുള്ള ആരോപണങ്ങൾ സ്വാമിക്കും ആശ്രമത്തിനും എതിരെ ഉയർന്നിരുന്നു. ആശ്രമത്തിൽ നിത്യാനന്ദയുടെ സഹായിയായി കഴിയുന്ന നടിയുമായി ബന്ധപ്പെട്ട വിവാദ വീഡിയോ ആൾദൈവത്തെ വെട്ടിലാക്കിയിരുന്നു.ഇത് ഏറെ വിവാദങ്ങൾക്കാണ് വഴി തെളിച്ചത്.

നടി രഞ്ജിതയുമായി ബന്ധപ്പെട്ട വീഡിയോയിലൂടെ വിവാദ നായകനായി മാറിയ ആൾദൈവം നിത്യാനന്ദക്കെതിരെ ഗുരുതര ആരോപണമാണ്. വിദേശവനിതയായ മുൻ ശിഷ്യ ഉന്നയിച്ചത്. അതിൽ ബാല പീഡനനമാണ് ഉയർന്ന് വലിയ രീതിയിൽ ഉയരുന്നത്. ഇതിൽ കഴമ്പുണ്ടാവുമെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.

യുട്യൂബ് ചാനലിൽ നടത്തുന്ന വെളിപ്പെടുത്തലിലൂടെ പന്ത്രണ്ടും പതിമൂന്നും വയസ്സ് പ്രായത്തിലുള്ള രണ്ടു കുട്ടികളെ പീഡിപ്പിച്ചിരുന്നു എന്ന് നിത്യാനന്ദയ്ക്കും നടി രഞ്ജിതയ്ക്കും എതിരേ ആരോപണം ഉന്നയിച്ച് രംഗത്തു വന്നിരിക്കുന്നത്.നിത്യാനന്ദയുടെ ഭക്തയായി ആശ്രമത്തിൽ ഉണ്ടായിരുന്ന കാലത്ത് പീഡനത്തിനിരയായ രണ്ടു കുട്ടികൾ ഇക്കാര്യം തന്നോട് തുറന്നു പറഞ്ഞിരുന്നു എന്നും കുട്ടികളെ മർദ്ദിക്കുക ഉൾപ്പെടെയുള്ള ക്രൂരതകൾ കുട്ടികൾക്ക് മേൽ നിത്യാനന്ദ നടത്തിയിരുന്നതായുമാണ് ആരോപണം.

രഹസ്യ പരിശീലനം എന്ന പേരിലായിരുന്നു കുട്ടികളെ പീഡിപ്പിച്ചുരുന്നത്. ഇതിനായി നിത്യാനന്ദയ്ക്ക് ഒത്താശ ചെയ്തു കൊടുത്തിരുന്നത് നടി രഞ്ജിത ആയിരുന്നു എന്നും പറയുന്നു. കുട്ടികളെ കൊണ്ടു ജോലികൾ ചെയ്യിക്കുക പതിവായിരുന്നു. പട്ടിണിക്കിട്ടും നിർജ്ജലീകരണം നടത്തിയുമാണ് അനുസരിപ്പിച്ചിരുന്നത്. ഈ രഞ്ജിതയോട് ഇക്കാര്യം പറഞ്ഞിട്ട് അവർ നിത്യാനന്ദക്കെതിരെ ഒരു നടപടിയും സ്വീകരിച്ചില്ലെന്നും സാറ ആരോപിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP