Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രവേശനകവാടം മറച്ചുകെട്ടി രാഷ്ട്രീയയോഗങ്ങൾ; മറയ്ക്കരുതെന്ന് അഭ്യർത്ഥിച്ചാൽ ധിക്കാരപരമായ മറുപടിയും; കോവിഡ് കാലത്ത് വ്യാപാരികളെ ദ്രോഹിക്കുന്നവർക്ക് എതിരെ മുഖ്യമന്ത്രിക്ക് പരാതിയുമായി സാഫല്യം കോംപ്ലക്സിലെ തൊഴിലുടമ അസോസിയേഷൻ

പ്രവേശനകവാടം മറച്ചുകെട്ടി രാഷ്ട്രീയയോഗങ്ങൾ; മറയ്ക്കരുതെന്ന് അഭ്യർത്ഥിച്ചാൽ ധിക്കാരപരമായ മറുപടിയും; കോവിഡ് കാലത്ത് വ്യാപാരികളെ ദ്രോഹിക്കുന്നവർക്ക് എതിരെ മുഖ്യമന്ത്രിക്ക് പരാതിയുമായി സാഫല്യം കോംപ്ലക്സിലെ തൊഴിലുടമ അസോസിയേഷൻ

വിഷ്ണു ജെ ജെ നായർ

തിരുവനന്തപുരം: പാളയത്ത് സാഫല്യം കോംപ്ലക്സിലെ സി ബ്ലോക്കിന്റെ പ്രധാനകവാടം മറച്ച് രാഷ്ട്രീയപാർട്ടികളുടെ പരിപാടികൾ നടത്തുന്നത് വ്യാപാരികൾക്ക് തലവേദനയാകുകയാണ്. സി ബ്ലോക്കിലെ പ്രധാന പ്രവേശനകവാടം മറച്ച് സ്റ്റേജ് കെട്ടിയും കസേരകൾ നിരത്തിയിട്ടും രാഷ്ട്രീയപാർട്ടികൾ യോഗം നടത്തുന്നത് സ്ഥിരമായിട്ട് കുറച്ചേറെക്കാലമായി. ഇതിനെതിരെ തൊഴിലുടമ അസോസിയേഷൻ മുഖ്യമന്ത്രിക്കും ഡിജിപിക്കുമടക്കം പരാതി നൽകി.

സി ബ്ലോക്കിലേയ്ക്ക് ജനങ്ങൾ പ്രവേശിക്കുന്ന ഭാഗം രാഷ്ട്രീയ പാർട്ടികളുടെ കൊടിമരവും സ്മാരകങ്ങളും കൊണ്ട് മറച്ചിരിക്കുകയാണ്. ഇതിന് പുറമേയാണ് ദിനംപ്രതിയുണ്ടാകുന്ന പാർട്ടി യോഗങ്ങളും.

പാതയോര നിയമങ്ങളും കോവിഡ് പ്രോട്ടോക്കോളുകളും ലംഘിച്ചുകൊണ്ട് നടത്തുന്ന ഇത്തരം യോഗങ്ങൾ മൂലമുണ്ടാകുന്ന ആൾക്കൂട്ടം നിമിത്തം ജനങ്ങൾ ഈ ഭാഗത്തെ കടകളിൽ കയറാൻ തയ്യാറാകുന്നില്ല. ഇതുമൂലം വലിയ നഷ്ടമാണ് ഈ ഭാഗത്തെ വ്യാപാരികൾക്ക് ഉണ്ടാകുന്നത്. ഭീമമായ വാടകയും ശമ്പളം, വൈദ്യുതി, നികുതികൾ എന്നിവ കൊടുത്ത് കച്ചവടം നടത്തുന്ന വ്യാപാരികൾക്ക് കച്ചവടം മുന്നോട്ടുകൊണ്ടുപോകാനാകാത്ത അവസ്ഥയാണെന്ന് പരാതിയിൽ പറയുന്നു.

കോവിഡ് മൂലം കച്ചവടം മന്ദീഭവിച്ചിരിക്കുന്ന അവസരത്തിൽ ആകെയുള്ള കച്ചവടം കൂടി ഇല്ലാതാക്കുന്ന അവസ്ഥയാണ് ഇത്തരക്കാർ സൃഷ്ടിക്കുന്നത്. ഈ പ്രവേശനകവാടത്തെ ഒരു സ്ഥിരം സമരവേദിയാക്കി മാറ്റിക്കൊണ്ടിരിക്കുകയാണ്. മാത്രമല്ല കൊടിതോരണങ്ങൾ കെട്ടി റോഡിലൂടെ പോകുന്നവർക്ക് കടകൾ കാണാനാകാത്ത നിലയിൽ മറയ്ക്കുകയാണ്. യോഗങ്ങൾ മുന്നിൽ നിന്നും വശങ്ങളിലേയ്ക്ക് മാറ്റണമെന്ന് പല തവണ ആവശ്യപ്പെട്ടിട്ടും ധിക്കാരപരമായ മറുപടിയാണ് അവരിൽ നിന്നും ലഭിക്കുന്നത്. പരാതിയിൽ പറയുന്നു.

പൊതുജനങ്ങൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നവിധം സമരങ്ങളോ യോഗങ്ങളോ പാടില്ലെന്ന ഹൈക്കോടതി വിധിയുടെ ലംഘനമാണിതെന്നും അവർ ചൂണ്ടിക്കാണിക്കുന്നു. കോംപ്ലക്സിന് മുന്നിലെ ഓട്ടോ സ്റ്റാന്റ്, തട്ടുകടകൾ എന്നിവയ്ക്കൊപ്പം യോഗങ്ങളും കൂടി നടക്കുമ്പോൾ ഒരാൾക്ക് പോലും അതുവഴി അകത്ത് കടക്കാനാകാത്ത അവസ്ഥയാണെന്നും ഇക്കാര്യത്തിൽ ഒരു പരിഹാരം കാണണമെന്നും തൊഴിലുടമ അസോസിയേഷൻ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP