Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സാലറി കട്ടിനെതിരെ വാട്‌സാപ്പ് പോസ്റ്റിട്ട പൊലീസുകാരനെ സസ്‌പെൻഡ് ചെയ്തത് രാഷ്ട്രീയ പോസ്റ്റുകൾക്ക് വിലക്കെന്ന പേരിൽ; ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ നൂറുവർഷം പ്രൊഫൈൽ ഫോട്ടോയാക്കി കുട്ടി സഖാവ് പൊലീസ്; എഫ്ബിയിൽ പോസ്റ്റിട്ടത് തലസ്ഥാനത്തെ എസ്എപി ക്യാമ്പിലെ കരുൺ ബാബു; ഇടതുഭരണത്തിൽ പൊലീസും ചുവന്നുവെന്ന ആക്ഷേപത്തിന്റെ ഒടുവിലത്തെ ഉദാഹരണമെന്നും മുറുമുറുപ്പ്

സാലറി കട്ടിനെതിരെ വാട്‌സാപ്പ് പോസ്റ്റിട്ട പൊലീസുകാരനെ സസ്‌പെൻഡ് ചെയ്തത് രാഷ്ട്രീയ പോസ്റ്റുകൾക്ക് വിലക്കെന്ന പേരിൽ; ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ നൂറുവർഷം പ്രൊഫൈൽ ഫോട്ടോയാക്കി കുട്ടി സഖാവ് പൊലീസ്; എഫ്ബിയിൽ പോസ്റ്റിട്ടത്  തലസ്ഥാനത്തെ എസ്എപി ക്യാമ്പിലെ കരുൺ ബാബു; ഇടതുഭരണത്തിൽ പൊലീസും ചുവന്നുവെന്ന ആക്ഷേപത്തിന്റെ ഒടുവിലത്തെ ഉദാഹരണമെന്നും മുറുമുറുപ്പ്

എം മനോജ് കുമാർ

തിരുവനന്തപുരം: പേരൂർക്കട എസ്എപി ക്യാമ്പിലെ പൊലീസുകാരനായ കരുൺബാബു സ്വന്തം ഫെയ്‌സ് ബുക്ക് പ്രൊഫൈൽ ഫോട്ടോയിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നൂറു വർഷം ഫ്രെയിം ആയി ചേർത്തത് വിവാദമാകുന്നു. പൊലീസുകാർക്ക് രാഷ്ട്രീയം പാടില്ലെന്നു ചട്ടമുണ്ടായിരിക്കെയാണ് കമ്യൂണിസ്റ്റ് പാർട്ടിയുടെ നൂറു വർഷം എന്ന ഫ്രൈം സ്വന്തം ഫോട്ടോയിൽ കരുൺ ബാബു ചേർത്തത്. കമ്മ്യൂണിസ്റ്റ് പാർട്ടി നൂറു വർഷം പൂർത്തിയാക്കിയതിന്റെ ആഘോഷം നടക്കുമ്പോഴാണ് ഈ ആഘോഷത്തിൽ പങ്കു ചേർന്ന് പൊലീസുകാരനും തന്റെ രാഷ്ട്രീയ ആഭിമുഖ്യം വ്യക്തമാക്കി പോസ്റ്റിട്ടത്. സോഷ്യൽ മീഡിയയിൽ രാഷ്ട്രീയ പോസ്റ്റുകൾ ഇട്ടതിന്റെ പേരിൽ ശക്തമായ നടപടികളാണ് ഇടത് സർക്കാർ കൈക്കൊണ്ടത്. പക്ഷെ നടപടികൾ മുഴുവൻ വന്നത് സിപിഎം ആഭിമുഖ്യം ഇല്ലാത്തവരെ തിരഞ്ഞ് പിടിച്ചായിരുന്നു. ഇതാണ് സർക്കാർ നടപടികൾ വിവാദമാക്കിയത്.

സാലറി ചാലഞ്ചിനെതിരെ വാട്‌സ് അപ്പ് സ്റ്റാറ്റസ് ഇട്ടതിന്റെ പരിൽ ഒരു പൊലീസുകാരനെ സസ്‌പെൻഡ് ചെയ്തിരുന്നു. സോഷ്യൽ മീഡിയയിൽ രാഷ്ട്രീയ പോസ്റ്റുകൾക്ക് വിലക്ക് ചൂണ്ടിക്കാട്ടിയാണ് പൊലീസുകാരനെതിരെ നടപടി വന്നത്. പൊലീസുകാർക്ക് രാഷ്ട്രീയ പോസ്റ്റുകൾക്ക് വിലക്ക് ഉള്ളപ്പോഴാണ് തന്റെ സിപിഎം ആഭിമുഖ്യം പരസ്യമാക്കി പൊലീസുകാരൻ പോസ്റ്റ് ഇട്ടത്. സാലറി ചാലഞ്ചിനെതിരെ വാട്‌സ് അപ്പ് പോസ്റ്റ് ഇട്ട പൊലീസുകാരനെ സസ്‌പെൻഡ് ചെയ്യാൻ കരുൺ ബാബു കരുക്കൾ നീക്കിയതായി ആക്ഷേപം വന്നിരുന്നു. ഇതേ കരുൺ ബാബു തന്നെയാണ് സ്വന്തം രാഷ്ട്രീയ ആഭിമുഖ്യം വ്യക്തമാക്കി ഈ പോസ്റ്റിട്ടത്

ഇടത് ആഭിമുഖ്യമില്ലാത്ത പൊലീസുകാരെ തിരഞ്ഞ് പിടിച്ച് അസോസിയേഷന്റെ പിൻബലത്തിൽ നടപടികൾ സർക്കാർ കർക്കശമാക്കുമ്പോൾ സിപിഎം ആഭിമുഖ്യം ഉള്ളവരുടെ ചട്ടലംഘനം കണ്ടില്ലെന്നു നടിക്കുകയാണ്. കരുൺ ബാബു സിപിഎമ്മിന്റെ നൂറു വർഷം ഫ്രൈം ആയി ചേർത്തതിന്റെ സ്‌ക്രീൻ ഷോട്‌സ് പൊലീസുകാരുടെ വാട്‌സ് അപ്പ് ഗ്രൂപ്പുകളിൽ പ്രചരിക്കുന്നുണ്ട്. എസ്എപി ക്യാമ്പിലെ കുട്ടിസഖാവ് എന്നാണ് കരുൺ ബാബു അറിയപ്പെടുന്നത്. സിപിഎം ആഭിമുഖ്യം ഉള്ളവർക്ക് ഡ്യൂട്ടി ഇളവ് നൽകാനും ഓഫ് നല്കാനുമൊക്കെയുള്ള അതിരുവിട്ട ഇടപെടലുകളാണ് കരുൺ ബാബു നടത്തുന്നതെന്നു ക്യാമ്പിൽ മുൻപേ തന്നെ പരാതിയുയർന്നിട്ടുണ്ട്. ഡ്യൂട്ടി ഡിറ്റയിലിങ് ആണ് കരുൺ ബാബു നടത്തുന്നത്. അതുകൊണ്ട് തന്നെ സിപിഎം ആഭിമുഖ്യമുള്ളവർക്ക് ഇളവ് നൽകാൻ കഴിയും. ഈ രീതിയിലുള്ള ഇളവ് നല്കലിന്റെ പേരിലാണ് കരുൺ ബാബുവിന്റെ പേരിൽ ആക്ഷേപം വന്നത്.

ഇടത് ഭരണത്തിൽ പൊലീസും ചുവന്നിരിക്കുന്നു എന്ന ആക്ഷേപം ഇപ്പോൾ തന്നെ നിലവിലുണ്ട്. ആ ആക്ഷേപത്തെ സാധൂകരിക്കുന്ന നടപടിയാണ് ആംഡ് പൊലീസിലെ പൊലീസുകാരനിൽ നിന്നും വന്നിരിക്കുന്നത്. രണ്ടു വർഷം മുൻപാണ് കേരള പൊലീസ് ചുവന്നിരിക്കുന്നു എന്നും പൊലീസിലെ ഈ രാഷ്ട്രീയ അതിപ്രസരം ഒഴിവാക്കണം എന്നും പറഞ്ഞു ഇന്റലിജൻസ് എഡിജിപി ടി.കെ.വിനോദ് കുമാർ മുഖ്യമന്ത്രി പിണറായി വിജയന് റിപ്പോർട്ട് കൈമാറിയത്. ആപൽക്കരമായ പ്രവണതകളാണ് രാഷ്ട്രീയ അതിപ്രസരം കാരണം സംഭവിക്കുന്നതെന്നാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയത്. പൊലീസ് അസോസിയേഷൻ സമ്മേളനത്തിൽ രക്തസാക്ഷി മുദ്രവാക്യം മുഴക്കിയതുൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് റിപ്പോർട്ട് നൽകിയത്. ഇടത് സർക്കാർ അധികാരത്തിൽ ഏറിയ ശേഷം പൊലീസുകാരുടെ സോഷ്യൽ മീഡിയ ഇടപെടലുകൾക്ക് എതിരെ ശക്തമായ നടപടി കൈക്കൊണ്ടിരുന്നു. പല പൊലീസുകാരും സസ്‌പെൻഡ് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത്തരം നടപടികൾ ഏറ്റുവാങ്ങിയവരിൽ ഭൂരിഭാഗവും സിപിഎമ്മിനോട് ആഭിമുഖ്യം കുറഞ്ഞവരായിരുന്നു. പൊലീസിലെ സിപിഎം സെല്ലാണ് പൊലീസുകാരുടെ സോഷ്യൽ മീഡിയ ഇടപെടലുകൾ തിരഞ്ഞ് പിടിച്ച് നടപടിക്ക് ശുപാർശ ചെയ്യുന്നത് എന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP