Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

അവർ വിളിച്ച പരിപാടിക്ക് പണം വാങ്ങാതെ പോയത് ഫേസ്‌ബുക്ക് ഫ്രണ്ടായതിനാൽ; അതാണ് ഞാൻ ചെയ്ത തെറ്റ്; ഓരോ പരിപാടിക്ക് പോകുമ്പോഴും പലരും ഷർട്ടും ഭക്ഷണവും താരാറുണ്ട്; ഇനി മേലിൽ ആരാന്റെ പരിപാടിക്ക് ഓസിന് പോകില്ല എന്ന് തീരുമാനിച്ചു; ആര് സഹായിച്ചാലും ഇല്ലെങ്കിലും മരണം വരെ എന്നാലാകുന്ന സഹായങ്ങൾ വരുമാനത്തിൽ നിന്നും ഞാൻ ചെയ്യും: ജീവകാരുണ്യ പ്രവർത്തനങ്ങളുടെ പേരിൽ കബളിപ്പിക്കുന്നു എന്ന യുവതിയുടെ ആരോപണത്തിന് മറുപടിയുമായി സന്തോഷ് പണ്ഡിറ്റ്

അവർ വിളിച്ച പരിപാടിക്ക് പണം വാങ്ങാതെ പോയത് ഫേസ്‌ബുക്ക് ഫ്രണ്ടായതിനാൽ; അതാണ് ഞാൻ ചെയ്ത തെറ്റ്; ഓരോ പരിപാടിക്ക് പോകുമ്പോഴും പലരും ഷർട്ടും ഭക്ഷണവും താരാറുണ്ട്; ഇനി മേലിൽ ആരാന്റെ പരിപാടിക്ക് ഓസിന് പോകില്ല എന്ന് തീരുമാനിച്ചു; ആര് സഹായിച്ചാലും ഇല്ലെങ്കിലും മരണം വരെ എന്നാലാകുന്ന സഹായങ്ങൾ വരുമാനത്തിൽ നിന്നും ഞാൻ ചെയ്യും: ജീവകാരുണ്യ പ്രവർത്തനങ്ങളുടെ പേരിൽ കബളിപ്പിക്കുന്നു എന്ന യുവതിയുടെ ആരോപണത്തിന് മറുപടിയുമായി സന്തോഷ് പണ്ഡിറ്റ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ജീവകാരുണ്യ പ്രവർത്തനങ്ങളുടെ പേരിൽ സന്തോഷ് പണ്ഡിറ്റ് ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് പറഞ്ഞ് അനൂജ എന്ന യുവതിയാണ് ഫേസ്‌ബുക്ക് കുറിപ്പിട്ടിരുന്നു. അനൂജയും സുഹൃത്തുകളും സാധാരണക്കാരിൽ നിന്നും പണം പിരിച്ചെടുത്തു നടത്തിയ പരിപാടിയുടെ ഉദ്ഘാടനത്തിനെത്തിയ സന്തോഷ് പണ്ഡിറ്റ് ആ പരിപാടി സ്വന്തം പേരിലാക്കിയെന്നും തങ്ങളുടെ പണം ധൂർത്തടിക്കുന്ന വിധത്തിൽ പ്രവർത്തിച്ചു എന്നുമായിരുന്നു ആരോപണം. ഈ ആരോപണത്തിന് മറുപടിയുമായി പണ്ഡിറ്റ് രംഗത്തെത്തി. ആ യുവതിയുടെ ചാരിറ്റി പ്രവർത്തിക്കായി പണം വാങ്ങാതെ പോയതാണ് താൻ ചെയ്ത തെറ്റെന്നാണ് സന്തോഷ് പണ്ഡിറ്റ് പറയുന്നത്. ഇതി മേൽ പണം വാങ്ങാതെ ഇത്തരം പരിപാടികൾക്ക് പോകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അവരുടെ ഒരു പ്രോഗ്രാമിന് അബദ്ധത്തിൽ ഞാൻ പോയ് എന്നത് സത്യമാണ്. അതൊരു അബദ്ധമായെന്ന് ഇപ്പോൾ തിരിച്ചറിയുന്നുവെന്നാണ് പണ്ഡിറ്റ് പറയുന്നത്. ഇനി മേലിൽ എന്റെ സമയവും കളഞ്ഞ് ആരാന്റെ പരിപാടിക്ക് പോകില്ല എന്ന് അനൂജയുടെ പോസ്റ്റ് കോണ്ടതോടെ തീരുമാനിച്ചു. ആര് സർപ്പോർട്ട് ചെയ്താലും, സഹായിച്ചാലും ഇല്ലെങ്കിലും എന്റെ മരണം വരെ എന്നാലാകുന്ന സഹായങ്ങൾ എന്റെ വരുമാനത്തിന്റെ പകുതി ഞാൻ ചെയ്യുമെന്നും പണ്ഡിറ്റ് പറഞ്ഞു.

ഇവരെന്നല്ല, എന്നെ വിമർശിക്കുന്ന എത്ര പേർ സ്വന്തം വരുമാനത്തിന്റെ പകുതിയോളം പാവപ്പെട്ടവന് നൽകുന്നുണ്ട് എന്ന ചോദ്യവും പണ്ഡിറ്റ് ഉന്നയിക്കുന്നു. ഞാനാരുടെയും പണം അടിച്ചു മാറ്റിയില്ല, ആരേയും ചതിച്ചിട്ടില്ല. ഓരോ പരിപാടിക്ക് പോകുമ്പോഴും പലരും ഷർട്ടും ഭക്ഷണവും താറുണ്ട്. ചാവാളി പട്ടികൾ പലതും പറയും.. ചിലപ്പോൾ ഇവര് തന്നെ അയ്യോ ഞങ്ങൾക്ക് തെറ്റി പോയ് എന്നും പറഞ്ഞ് പോസ്റ്റിടാം.- പണ്ഡിറ്റ് നവ്യക്തമാക്കുന്നു.

I don't care.. ഭഗവാൻ ശ്രീകൃഷ്ണനാണ് എന്റെ വഴികാട്ടി. Yes.. ഞാനാരുടേയും സ്വത്ത് പറ്റിച്ചു എന്നോ ആരേയും കൊന്നു എന്നൊന്നുമല്ലല്ലോ ആരോപണം.. അവര് ഷർട്ട് വാങ്ങി തന്നു, അവർ ഭക്ഷണം വാങ്ങി തന്നു എന്നല്ലേ ആരോപണം.. എന്റെ കഷ്ടകാലത്തിന് facebook friend ആയിരുന്ന അവരുടെ പരിപാടിയിൽ ഫ്രീ അയി പോയി എന്നതാണ് ഞാൻ ചെയ്ത തെറ്റ് . ഇനി മേലിൽ് ഇതു പോലുള്ള അബദ്ധം ആവർത്തിക്കില്ല. സാധാരണ 50000 ഒക്കെ വാങ്ങിയാണ് shop inauguration, TV Programmes ന് പോകാറുള്ളത്. ഓസിക്ക് ഒരു പരിപാടിയിൽ പങ്കെടുത്താൽ ഒരു വിലയുണ്ടാകില്ല. അതാണ് എനിക്ക് കിട്ടിയ മെസ്സേജ്.. ഇനിയെങ്കിലും ചാരിറ്റിക്ക് റീച്ച് കിട്ടുവാനായ് പ്രശസ്തരെ വിളിക്കാതെ സ്വന്തം മാതാപിതാക്കളെ വിളിക്കുവാനുള്ള ബുദ്ധി എല്ലാവരും കാണിക്കുക.- പണ്ഡിറ്റ് പറഞ്ഞു.

ചാരിറ്റിയെല്ലാം ഉദ്ഘാടനത്തിന് റീച്ച് കൂടി കിട്ടുവാനാണ് പലരും പ്രശസ്തരെ കെട്ടി എഴുന്നള്ളിച്ച് കൊണ്ടു വരുന്നതെന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നു. ചാരിറ്റി കാര്യമാണെന്നും തങ്ങൾ സ്വയമേവ ചെയ്താൽ് പരിപാടി ആരും കാണില്ല എന്നവർ ചിന്തിക്കുന്നു. ചാരിറ്റി എന്നതിന്റെ മറവിൽ പ്രശസ്തരെ പണമൊന്നും കൊടുക്കാതെ ഓസിക്ക് വിളിക്കും. പ്രമുഖർ ഗതികേട് കൊണ്ട് സ്വന്തം കൈയിലെ പണവും, 2 ദിവസവും കളഞ്ഞ് വേണം നന്മമരങ്ങളുടെ ചാരിറ്റി ഉദ്ഘാടനം ചെയ്യുവാൻ ചെല്ലേണ്ടത്. പലതും വളരെ ദൂരെ ആയിരിക്കും.

ഇത്തരം സദ്പ്രവർത്തി ഉത്ഘാടനം ചെയ്യേണ്ടതുണ്ടോ? എന്ന ചോദ്യവും സന്തോഷ് പണ്ഡിറ്റ് ഉന്നയിക്കുന്നു. പബ്ലിസിറ്റി മാത്രം ഉദ്ദേശിച്ചാണ് ഉദ്ഘാടനമെങ്കിൽ ജന്മം തന്ന സ്വന്തം മാതാപിതാക്കളെ വിളിച്ചാൽ ഒരു ഗുരുത്തം എങ്കിലും ആകും. ഇതിപ്പോൾ തന്നെ സമയവും, പണവും മുടക്കി ചെല്ലുമ്പോൾ് പ്രശസ്തർക്ക് വിഷമമാകും ഫലം.. പ്രശസ്തർക്കായ് ചെലവാക്കുന്ന Lodge, dress, food etc. പണം കൂടി ഏതെങ്കിലും പാവപ്പെട്ടവന് കൊടുത്താൽ പോരെ. പ്രശസ്തന് വാങ്ങി കൊടുത്ത റൃല ൈസ്വന്തം അച്ഛന് വാങ്ങി കൊടുക്കാം. അല്ലെങ്കിൽ് സ്വന്തം അമ്മക്ക് സാരി വാങ്ങി കൊടുക്കാം. പക്ഷേ അവരൊന്നും പ്രശസ്തരല്ലല്ലോ..അവരെ ചാരിറ്റി ചെയ്യുന്ന മഹാത്മാർ വിളിക്കൂലാ..റീച്ച് കിട്ടില്ലല്ലോ..?- പണ്ഡിറ്റ് ചോദിക്കുന്നു.

ഇനിയെങ്കിലും ചാരിറ്റി ചെയ്യുന്നവർ അതിന്റെ ഉദ്ഘാടനത്തിന് സ്വന്തം മാതാപിതാക്കളെ തെരഞ്ഞെടുക്കുക. അവര് പ്രശസ്തരല്ലാത്തതുകൊണ്ട് ഒഴിവാക്കുന്ന പരിപാടി അവസാനിപ്പിക്കുക. ഇതിലൂടെ പ്രശസ്തർക്കും പണവും സമയവും ലാഭിക്കാം.. അരിയും സാധനങ്ങളും പ്രമുഖർ കൊടുത്താലേ വാങ്ങൂ എന്ന് ആർക്കും നിർബന്ധമില്ല. പ്രമുഖന്റെ മറവിൽ പ്രശസ്തരാകുവാൻ ശ്രമിക്കുന്നവർ ശ്രദ്ധിക്കണമെന്നും സന്തോഷ് പണ്ഡിറ്റ് പ്രതികരിച്ചു.

അനൂജ എന്ന യുവതിയും സുഹൃത്തുകളും സാധാരണക്കാരിൽ നിന്നും പണം പിരിച്ചെടുത്തു നടത്തിയ പരിപാടിയുടെ ഉദ്ഘാടനത്തിനെത്തിയ സന്തോഷ് പണ്ഡിറ്റ് ആ പരിപാടി സ്വന്തം പേരിലാക്കിയെന്നാണ് യുവതി ആരോപിച്ചിരുന്നത്. സന്തോഷ് പണ്ഡിറ്റ് നടത്തുന്ന 85 ശതമാനം ജീവകാരുണ്യ പ്രവർത്തനങ്ങളും ഇങ്ങനെയാണെന്നും യുവതി ഫേസ്‌ബുക്ക് പോസ്റ്റിൽ ആരോപിക്കുന്നു. അനൂജയും സുഹൃത്തുകളും മലപ്പുറം, പാലക്കാട് ഭാഗങ്ങിൽ നടത്തിയ ജീവകാരുണ്യ പ്രവർത്തനങ്ങൾ തന്റേതാണെന്നു വരുത്തിത്തീർക്കുകയും അവസാനം ഗതികെട്ട് നടനെ, ക്ഷണിച്ച പരിപാടിയിൽ നിന്നും ഒഴിവാക്കേണ്ടി വന്നെന്നും അനൂജ പറയുന്നു.

പരിപാടി നടന്ന രാത്രി സന്തോഷ് പണ്ഡിറ്റിനെ വീട്ടിലേയ്ക്ക് കൊണ്ടുവിടാൻ പോയ തന്റെ സുഹൃത്തുക്കളെ കൊണ്ട് നടൻ വീട്ടിലേയ്ക്കു വേണ്ട സാധനങ്ങൾ വാങ്ങിപ്പിച്ചെന്നും ആരോപണമുണ്ട്. 'ആരെങ്കിലും ചെയ്യുന്ന പ്രവർത്തനങ്ങളുടെ കൂടെ ചേർന്ന് ഷർട്ടുകൾ മാറ്റി മാറ്റിയിട്ട് ഫോട്ടോയും വീഡിയോയും എടുത്ത് പല ദിവസങ്ങളിൽ ആയി പോസ്റ്റ് ചെയ്തു നാട്ടുകാരെ പറ്റിച്ചു കുപ്രസക്തിയും നേടി യുടൂബിൽ നിന്നും പേജിൽ നിന്നും കാശുണ്ടാക്കുന്ന' സന്തോഷ് പണ്ഡിറ്റിന് എന്ത് യോഗ്യതയാണെന്നും യുവതി ചോദിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP