Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202124Sunday

അർഹതപ്പെട്ട സീറ്റ് കൈയൂക്കിന്റെ ബലത്തിൽ കൈയടക്കിയ പൊലീസുകാരൻ; ബിരിയാണിയും ചപ്പാത്തിയും അച്ചാറും സോസും സ്പൂണും എല്ലാം ഓസിന് വാങ്ങിയെടുത്ത ക്രൂരൻ; സീറ്റിലേക്ക് ഭക്ഷണം കഴിക്കാൻ ആർത്തിയോടെ എത്തുന്ന അയാളെ കണ്ടു എതിരെയുള്ള ബർത്തിൽ ചേച്ചി ഊറി ചിരിക്കുന്നുണ്ടാകും! പൊട്ടനെ ചട്ടൻ ചതിച്ചാൽ ചട്ടനെ വട്ടൻ പിടിക്കും എന്ന ഗുണപാഠം; പാവങ്ങളെ വിരട്ടി ഓസിനു ഫുഡ് അടിക്കുന്ന സർവ്വ നാറികൾക്കും സമർപ്പിച്ച് ട്രയിനിലെ മോഷണം; സന്തോഷ് അറയ്ക്കൽ കളവ് കഥ പറയുമ്പോൾ

അർഹതപ്പെട്ട സീറ്റ് കൈയൂക്കിന്റെ ബലത്തിൽ കൈയടക്കിയ പൊലീസുകാരൻ; ബിരിയാണിയും ചപ്പാത്തിയും അച്ചാറും സോസും സ്പൂണും എല്ലാം ഓസിന് വാങ്ങിയെടുത്ത ക്രൂരൻ; സീറ്റിലേക്ക് ഭക്ഷണം കഴിക്കാൻ ആർത്തിയോടെ എത്തുന്ന അയാളെ കണ്ടു എതിരെയുള്ള ബർത്തിൽ ചേച്ചി ഊറി ചിരിക്കുന്നുണ്ടാകും! പൊട്ടനെ ചട്ടൻ ചതിച്ചാൽ ചട്ടനെ വട്ടൻ പിടിക്കും എന്ന ഗുണപാഠം; പാവങ്ങളെ വിരട്ടി ഓസിനു ഫുഡ് അടിക്കുന്ന സർവ്വ നാറികൾക്കും സമർപ്പിച്ച് ട്രയിനിലെ മോഷണം; സന്തോഷ് അറയ്ക്കൽ കളവ് കഥ പറയുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: മോഷണം നടത്തിയാൽ ആരും പുറത്തു പറയാറില്ല. അത് പൊലീസിന്റെ കൈയിൽ നിന്നായാൽ ഇരു ചെവി അറിയാതെ നോക്കും. എന്നാൽ ഇതിൽ നിന്ന് ഭിന്നമായി സന്തോഷ് അറയ്ക്കൽ പറയുന്നത് ഒരു മോഷണ കഥയാണ്. അതിൽ ജീവിതമുണ്ട്... നായകനുണ്ട്.. പിന്നെ വില്ലനും... കാഴ്ചക്കാരിയും കൂടിയാകുമ്പോൾ കഥയ്ക്ക് പുതിയ തലം വരുന്നു. ട്രെയിൻ യാത്രയ്ക്കിടെ സന്തോഷ് അറയ്ക്കൽ എന്ന പൊതു പ്രവർത്തകൻ ചെറിയൊരു മോഷണം നടത്തി. അതും പൊലീസുകാരനിൽ നിന്നും. പക്ഷേ ഈ മോഷണം വെളിപ്പെടുത്താൻ സന്തോഷ് അറയ്ക്കൽ മടിക്കുന്നില്ല. കാര്യകാരണ സഹിതം ഫെയ്‌സ് ബുക്കിൽ കഥ എഴുതുകയാണ് സന്തോഷ് അറയ്ക്കൽ.

ട്രെയിനിൽ യാത്രക്കാരുടെ സുരക്ഷയ്ക്ക് പൊലീസുകാരെ നിയോഗിക്കാറുണ്ട്. ഈ പൊലീസുകാരിൽ പലരും യാത്രക്കാരോട് രൂക്ഷമായാണ് പ്രതികരിക്കാറുള്ളത്. ഇങ്ങനെ സീറ്റ് കൈയടക്കിയ ദുഷ്ടൻ പൊലീസുകാരന്റെ പെരുമാറ്റമാണ് സന്തോഷ് അറയ്ക്കലിനെ മോഷ്ടാവാക്കിയത്. ബിരിയാണിയുമായി പോയ ദിവസകൂലി വേതനക്കാരനിൽ നിന്ന് ബലപ്രയോഗത്തിലൂടെ ബിരിയാണി വാങ്ങുന്ന പൊലീസുകാരൻ. ഈ ബിരിയാണി മോഷ്ടിച്ച് തൃശൂരിൽ ഇറങ്ങിയ യാത്രക്കാരനും. പിന്നെ ആ ബിരിയാണി എത്തിയത് അർഹിക്കുന്ന കരങ്ങളിലേക്കും. അങ്ങനെ ഒരു ക്രൂരന്റെ ബിരിയാണി മോഹം തകർക്കുകയാണ് സന്തോഷ് അറയ്ക്കൽ. ഫെയ്‌സ് ബുക്കിൽ പങ്കുവച്ച ഈ കുറിപ്പ് വലിയ പ്രതികരണങ്ങളാണുണ്ടാക്കുന്നത്.

സന്തോഷ് അറയ്ക്കലിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം

ഇന്നൊരു മോഷണം നടത്തി, റെയിൽവേ പൊലീസിന്റെ ഭക്ഷണം കട്ടെടുത്ത കഥ.

വ്യക്തിപരമായ ആവശ്യത്തിന് ചങ്ങനാശ്ശേരി യിലേക്കുള്ള യാത്രയായിരുന്നു ഇന്നത്തെ(1-3-2020) പ്രധാന പരിപാടി, ആവശ്യങ്ങൾ എല്ലാം കഴിഞ്ഞു അഞ്ചേകാലോടുകൂടി ചെന്നൈ മെയിൽ തിരിച്ച് തൃശ്ശൂരിലേക്ക് കയറി.

സ്ലീപ്പർ ടിക്കറ്റ് എടുത്ത് TTR നെ കണ്ടുഎഴുതി കിട്ടിയ ബർത്തിൽ സ്വസ്ഥമായി കിടന്നുറങ്ങി.
ആലുവ കഴിഞ്ഞപ്പോൾ ബർത്തിന്റെ യഥാർത്ഥ ഉടമ വന്നു, അവർക്ക് സീറ്റ് ഒഴിഞ്ഞു കൊടുത്തു സമീപത്തുള്ള സൈഡ് സീറ്റിൽ യാത്ര വീണ്ടും തുടർന്നു.....

മൊബൈലിൽ നോക്കി ഇരിക്കുമ്പോഴാണ് റെയിൽവേ പൊലീസുകാരൻ അടുത്തേക്ക് വന്നത്

'നിന്റെ സീറ്റ് ഏതാണ് '???

യാത്രക്കാരനോട് യാതൊരു മര്യാദയും ഇല്ലാത്ത തരത്തിലുള്ള ചോദ്യം

ഞാൻ ടിക്കറ്റ് എടുത്തു കാണിച്ചുകൊടുത്തു

ടിടിആർ അനുവദിച്ച സീറ്റാണ് ഇതൊന്നും പറഞ്ഞു.

#വേറെ എവിടെയെങ്കിലും പോയിരിക്ക് '

ആജ്ഞാപിച്ചുകൊണ്ടു അയാൾ എന്റെ സീറ്റു അവകാശമാക്കി. ഒരു സീറ്റിൽ ഇരുന്ന് മുന്നിലെ സീറ്റിൽ അയാൾ ഫയലും മറ്റും വെച്ച് അതിലും അവകാശമുറപ്പിച്ചു.

ഞാൻ ചുറ്റുപാടും നോക്കി സീറ്റൊന്നും ഒഴിവില്ല, സൈഡ് ബർത്തിൽ കിടന്നുറങ്ങുന്ന ഒരാളുടെ കാൽക്കൽ അരച്ചന്തിയുമായി ഞാൻ ഇരുന്ന്.

സിംഹാസനത്തിൽ എന്നപോലെ ഇരിക്കുകയായിരുന്നു അപ്പോളും ആ ഉദ്യോഗസ്ഥൻ. എനിക്ക് നല്ല അമർഷം തോന്നി ടിക്കറ്റെടുത്ത് യാത്ര ചെയ്യുന്ന ആളോട് യാതൊരു മര്യാദയില്ലാത്ത റെയിൽവേ പൊലീസ്, അയാളുടെ സൗജന്യം പറ്റി ഞാൻ ജീവിക്കുന്നവനെ പോലെയാണ് അദ്ദേഹത്തിന്റെ പെരുമാറ്റവും അഹങ്കാരവും വ

അപ്പോഴാണ് ട്രെയിനിൽ ഭക്ഷണം വിൽക്കാൻ വരുന്ന ആളുകൾ കടന്നു വരുന്നത്. അതിലൊരാൾ തടഞ്ഞുനിർത്തി ഈ ഉദ്യോഗസ്ഥൻ ഭക്ഷണം ചോദിച്ചു

#വിൽപ്പനക്കാരൻ ഒഴിഞ്ഞു മാറാൻ ശ്രമിച്ചെങ്കിലും അതിൽനിന്ന് ഒരു പാക്കറ്റ് ബിരിയാണിയും ഒരുപാക്കറ്റ് ചപ്പാത്തി അയാൾ വാങ്ങിച്ചു അച്ചാറും സോസും സ്പൂണും എല്ലാം അവകാശം പോലെ ചോദിച്ചു വാങ്ങുന്ന ഉണ്ടായിരുന്നു അയാൾ,

ഞാൻ സൂക്ഷ്മതയോടെ അയാളെ നോക്കി ഇരുന്നു പണം നൽകുന്നുണ്ടോ എന്നറിയാൻ

ആ ഭക്ഷണം അയാളുടെ അവകാശം പോലെ മേടിച്ച് കച്ചവടക്കാരനെ പറഞ്ഞു വിട്ടു

പിന്നീട് വന്ന വെള്ള കച്ചവടക്കാരനെയും ആ ഓഫീസർ ചൂഷണം ചെയ്യുന്നത് കാണേണ്ടി വന്നു.

ചാലക്കുടി എത്തിയപ്പോൾ ടോർച്ചുമായി അയാൾ ചെക്കിങ്ങിനു പോയി, ആ സമയത്തു പഴയ കച്ചവടക്കാരൻ തിരികെ എത്തി, ഞാൻ ചോദിച്ചറിഞ്ഞു കാര്യങ്ങൾ.

അപൂർവ്വം ചില ഭക്ഷണ സാധനങ്ങൾ വാങ്ങി തിന്നും കാശ് കൊടുക്കുകയുമില്ലത്രേ

വസ്തവത്തിൽ ദയനീയമായ കച്ചവടക്കാരൻ സംസാരം എന്നെ വല്ലാതെ വിഷമിപ്പിച്ചു.

ശമ്പളവും ആനുകൂല്യങ്ങളും എല്ലാം ചേർത്ത് അര ലക്ഷത്തിനടുത്ത് പ്രതിമാസം വരുമാനം ലഭിക്കുന്ന വൻ ദിവസക്കൂലി 500 വേണ്ടി പണിയെടുക്കുന്നവനെ തട്ടിച്ചു ഭക്ഷണം കഴിക്കുന്ന ചെറ്റത്തരം.

തിരിച്ച് എന്തെങ്കിലും ഒരു പണി കൊടുക്കണം എന്ന് എന്റെ മനസ്സ് പറഞ്ഞുകൊണ്ടിരുന്നു, അതിനാൽ ഞാൻ അയാളുടെ തൊട്ടടുത്ത് സൈഡിൽ തന്നെ ഇരിപ്പുറപ്പിച്ചു..

അങ്ങനെ എനിക്ക് ഇറങ്ങണ്ട തൃശ്ശൂർ വന്നപ്പോൾ ഈ പൊലീസുകാരൻ ടോർച്ചും എടുത്ത് വീണ്ടും പെട്രോളിങിന് ഇറങ്ങി, ആ അവസരം ഞാൻ ശരിക്കും മുതലെടുത്തു തൊട്ടുചേർന്ന് സീറ്റിൽ ഞാൻ പോയിരുന്നു പാവപ്പെട്ട കച്ചവടക്കാരനിൽ നിന്നും അടിച്ചുമാറ്റിയ ബിരിയാണി പൊതി എന്റെ ബാഗ് തുറന്നു അതിലേക്ക് മാറ്റി. എതിരെ ഉള്ള ബർത്തിൽ കിടന്ന ഒരു ചേച്ചി അത് കണ്ടു. ഞാൻ ഒന്ന് പതറി,

അവർ ചെറിയ ഒരു പുഞ്ചിരിയോടെ ????തമ്പ് കാണിച്ചു...

ഓഫീസർ അടിച്ചു മാറ്റിയ ഭക്ഷണവുമായി അയാളുടെ മുന്നിലൂടെ പുറത്തേക്ക് കടന്നു പുറത്തിറങ്ങി നിൽക്കുന്നവരുടെ ഒരു ഫോട്ടോയും എടുത്തു.

എനിക്ക് നല്ല വിശപ്പുണ്ട് ഭക്ഷണം കഴിക്കണമെന്നും ഉണ്ട് പക്ഷേ ഈ ഭക്ഷണം എനിക്ക് അവകാശപ്പെട്ടതല്ല. വിശപ്പിന്റെ വില എനിക്കറിയാം, പണിയെടുക്കുന്നവന്റെയും

അങ്ങനെ തൃശ്ശൂർ കെഎസ്ആർടിസി ബസ്റ്റാൻഡ് പരിസരത്തേക്ക് നടന്നു, കിടന്നുറങ്ങുന്ന നിരവധി ആളുകളെ മിക്കവാറും കാണാറുണ്ട് ചില സമയത്ത് അവർക്ക് ഭക്ഷണം നൽകാറുണ്ട്, അവിടെ ചെന്നപ്പോൾ ഒരു ഹോട്ടലിനു മുന്നിൽ ഒരാൾ, അടുത്തു ചെന്നിരുന്നു ചോദിച്ചു #ഭക്ഷണംകഴിച്ചോ??

#ഇല്ല...
'എനിക്ക് പൈസ വേണ്ട, ഭക്ഷണം വാങ്ങി തന്നാൽ മതി'

എന്ന് പറഞ്ഞപ്പോൾ ഞാൻ തിരിച്ചറിയുകയായിരുന്നു യഥാർത്ഥ അവകാശിയെ. ആ ബിരിയാണി പൊതി അയാൾക്ക് കൊടുത്തിട്ടു പോന്നു.

അതേസമയംതന്നെ ചൂളം വിളിയോടു കൂടി മദ്രാസ് മെയിൽ തൃശ്ശൂരിൽനിന്ന് ചെന്നൈ ലക്ഷ്യമാക്കി കുതിച്ചു കൊണ്ടിരുന്നു.....

സീറ്റിലേക്ക് വന്നു ഭക്ഷണം കഴിക്കാനുള്ള ആർത്തിയോടെ എത്തുന്ന അയാളെ കണ്ടു എതിരെ യുള്ള ബർത്തിൽ ചേച്ചി ഊറി ചിരിക്കുന്നുണ്ടാകും

ഗുണപാഠം:പൊട്ടനെ ചട്ടൻ ചതിച്ചാൽ ചട്ടനെ വട്ടൻ പിടിക്കും.

പാവങ്ങളെ വിരട്ടി ഓസിനു ഫുഡ് അടിക്കുന്ന സർവ്വ നാറികൾക്കും സമർപ്പിക്കുന്നു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP