Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202306Tuesday

സംസ്‌കൃത സർവ്വകലാശാലയിൽ യുജിസി ചട്ടങ്ങൾ ലംഘിച്ച് ഗവേഷണവിദ്യാർത്ഥി പ്രവേശനം; റാങ്ക് പട്ടികകളിൽ വ്യാപക തിരിമറി; മുൻ കോൺഗ്രസ് എംഎൽഎയുടെ ഭാര്യയുടെ റാങ്ക് എട്ടിൽ നിന്ന് പതിനേഴിലേയ്ക്ക്; രണ്ടാം റാങ്ക് പതിനഞ്ചും അഞ്ചാം റാങ്ക് ഒന്നാമതും പത്തൊൻപതാം റാങ്ക് നാലാമതും; പ്രവേശന നടപടികൾ നിർത്തിവയ്ക്കണമെന്ന് ഗവർണർക്ക് പരാതി

സംസ്‌കൃത സർവ്വകലാശാലയിൽ  യുജിസി ചട്ടങ്ങൾ ലംഘിച്ച് ഗവേഷണവിദ്യാർത്ഥി പ്രവേശനം; റാങ്ക് പട്ടികകളിൽ വ്യാപക തിരിമറി; മുൻ കോൺഗ്രസ് എംഎൽഎയുടെ ഭാര്യയുടെ റാങ്ക് എട്ടിൽ നിന്ന് പതിനേഴിലേയ്ക്ക്; രണ്ടാം റാങ്ക് പതിനഞ്ചും അഞ്ചാം റാങ്ക് ഒന്നാമതും പത്തൊൻപതാം റാങ്ക് നാലാമതും; പ്രവേശന നടപടികൾ നിർത്തിവയ്ക്കണമെന്ന് ഗവർണർക്ക് പരാതി

മറുനാടൻ മലയാളി ബ്യൂറോ

 തിരുവനന്തപുരം: കാലടി സംസ്‌കൃത സർവകലാശാലയിൽ ഗവേഷണ വിദ്യാർത്ഥികളുടെ പ്രവേശനത്തിൽ വ്യാപക ക്രമക്കേടെന്ന് ആക്ഷേപം. ഗവേഷണ വിദ്യാർത്ഥി പ്രവേശനം സംബന്ധിച്ച യുജിസി വ്യവസ്ഥകൾ പൂർണ്ണമായും ലംഘിച്ച് പ്രവേശനം നടത്താൻ വൈസ്ചാൻസലർ ഉത്തരവിട്ടതോടെ ഗവേഷണ വിദ്യാർത്ഥി പ്രവേശനവും സർവ്വകലാശാലയിലെ അദ്ധ്യാപക നിയമനങ്ങൾക്ക് സമാനമായി. പ്രവേശനം ലഭിക്കുന്ന എല്ലാ വിദ്യാർത്ഥികളും സർവ്വകലാശാലയുടെ പ്രതിമാസ ഫെല്ലോഷിപ്പിന് അർഹത നേടും

മലയാളം വകുപ്പിൽ പിഎച്ച്ഡി ഗവേഷണത്തിന് ഒൻപത് ഒഴിവുള്ളതിൽ, ഇന്റർവ്യൂ കഴിഞ്ഞപ്പോൾ പ്രവേശന പരീക്ഷയിൽ എട്ടാം റാങ്ക് ലഭിച്ച മുൻ കോൺഗ്രസ് എംഎൽഎയുടെ ഭാര്യയുടെ റാങ്ക് 17 ആയി മാറി. പ്രവേശന പരീക്ഷയിലെ രണ്ടാം റാങ്ക് പതിനഞ്ചാം സ്ഥാനത്തും, മൂന്നാം റാങ്ക് ഒൻപതാമതും നാലാം റാങ്ക് 36 -മതും ഏഴാം റാങ്ക് 33 വുമായി. എന്നാൽ അഞ്ചാം റാങ്ക് ഒന്നാം സ്ഥാനത്തും പത്തൊമ്പതാം റാങ്ക് നാലിലും, പതിനാലാം റാങ്ക് ആറാം സ്ഥാനത്തും പതിനഞ്ചാം റാങ്ക് ഏഴാം സ്ഥാനത്തും റാങ്ക് ചെയ്ത് പട്ടിക പൂർണമായും അട്ടിമറിച്ചിരിക്കുകയാണ്.

100 മാർക്കിന്റെ എഴുത്തു പരീക്ഷയിൽ വിജയിച്ചവരെ, മലയാളം വകുപ്പ് മേധാവി ലിസി മാത്യു, ഡോ. സുനിൽ.പി.ഇളയിടം എന്നിവരുൾപ്പടെ ഏഴ് പേർ അടങ്ങുന്ന ഇന്റർവ്യൂ ബോർഡ് 100 മാർക്ക് വീതം 700 മാർക്കിന് ഇന്റർവ്യൂ നടത്തി അവസാന റാങ്ക് പട്ടിക തയ്യാറാക്കുകയായിരുന്നു. യുജിസി നിയമ പ്രകാരം പ്രവേശന പരീക്ഷയിൽ ലഭിച്ച മാർക്കിന്റെ 70 ശതമാനത്തോടൊപ്പം ഇന്റർവ്യൂവിന്റെ 30 % മാർക്ക് കൂട്ടിച്ചേർത്താണ് അവസാന റാങ്ക് പട്ടിക തയ്യാറാക്കേണ്ടത്. എന്നാൽ പ്രവേശന പരീക്ഷയുടെ മാർക്ക് പൂർണമായും അവഗണിച്ച് ഇന്റർവ്യൂബോർഡ് റാങ്ക് പട്ടിക തയ്യാറാക്കിയതോടെ പ്രവേശനപരീക്ഷയിൽ ഉയർന്ന റാങ്ക് ലഭിച്ചവർ തഴയപെട്ടു.

പി എച്ച് ഡി പ്രവേശനത്തിൽ യുജിസിയുടെ വ്യവസ്ഥകൾ കൃത്യമായി പാലിക്കണമെന്നും പ്രവേശനപരീക്ഷയുടെ മാർക്കിന്റെ അടിസ്ഥാനത്തിൽ പ്രവേശനം നടത്തണമെന്നുമുള്ള അക്കാദമിക് കൗൺസിൽ തീരുമാനം മരവിപ്പിച്ച ശേഷമാണ് ക്രമരഹിതമായി റാങ്ക് പട്ടിക പ്രസിദ്ധീകരിക്കാൻ വിസി അനുമതി നൽകിയത്. എസ്എഫ്‌ഐ നേതാവായ എംഎസ്ഡബ്ല്യു ബിരുദക്കാരനായ മുൻ സിൻഡിക്കേറ്റ് അംഗത്തിന് ചട്ട വിരുദ്ധമായി മാനു സ്‌ക്രിപ്‌റ്റോളജിയിൽ അധിക സീറ്റ് നൽകി പ്രവേശനം നൽകിയതായും ആക്ഷേപമുണ്ട്.

സംസ്ഥാനത്തെ മറ്റ് എല്ലാ സർവ്വകലാശാലകളും ഗവേഷണവിദ്യാർത്ഥി പ്രവേശനം യു ജി സി ചട്ടപ്രകാരം സുതാര്യമായി നടത്തുമ്പോൾ സംസ്‌കൃത സർവ്വകലാശാല മാത്രം പ്രവേശനപരീക്ഷ മാർക്ക് അവഗണിച്ച് ഇന്റർവ്യു മാർക്കിന്റെ അടിസ്ഥാനത്തിൽ റാങ്ക് പട്ടിക നിശ്ചയിക്കുന്നത് സ്വജന പക്ഷപാതം കാട്ടുന്നതിനാണെന്ന് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിൻ കമ്മിറ്റി ആരോപിച്ചു.

'സംസ്‌കൃത'യിലെ ഈ വർഷത്തെ എല്ലാ ഗവേഷണവിദ്യാർത്ഥി പ്രവേശന നടപടികളും നിർത്തി വയ്ക്കണമെന്നും യുജിസി ചട്ടപ്രകാരം പ്രവേശനം നടത്താൻ വിസി ക്ക് നിർദ്ദേശം നൽകണമെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഗവർണർക്ക് നിവേദനം നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP