Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202119Tuesday

യുക്തിപരമായി ജീവിതത്തെ സമീപിക്കുന്ന മനുഷ്യർക്കാണ് വിജയസാധ്യത ഏറെ; ഒരു മതവിശ്വാസി തന്റെ മതത്തിനെ മാത്രം ശരിയെന്ന് പറഞ്ഞ് ബാക്കി മതങ്ങളെ തള്ളുമ്പോൾ യുക്തിവാദി ഇവയെ എല്ലാം പൂർണമായി തള്ളിക്കളയുന്നു; ഈശ്വരരൂപങ്ങൾ എന്നത് ചിത്രകാരന്മാരുടെ ഭാവനമാത്രമാണെന്ന് പ്രഫ.സി.രവിചന്ദ്രൻ; സംസ്‌കൃത സർവകലാശാല അന്തർദേശിയ സെമിനാറിന് സമാപനം

യുക്തിപരമായി ജീവിതത്തെ സമീപിക്കുന്ന മനുഷ്യർക്കാണ് വിജയസാധ്യത ഏറെ; ഒരു മതവിശ്വാസി തന്റെ മതത്തിനെ മാത്രം ശരിയെന്ന് പറഞ്ഞ് ബാക്കി മതങ്ങളെ തള്ളുമ്പോൾ യുക്തിവാദി ഇവയെ എല്ലാം പൂർണമായി തള്ളിക്കളയുന്നു; ഈശ്വരരൂപങ്ങൾ എന്നത് ചിത്രകാരന്മാരുടെ ഭാവനമാത്രമാണെന്ന് പ്രഫ.സി.രവിചന്ദ്രൻ; സംസ്‌കൃത സർവകലാശാല അന്തർദേശിയ സെമിനാറിന് സമാപനം

എം.എസ്.ശംഭു

 കോട്ടയം: ജീവിതത്തിൽ യുക്തിപരമായി കാര്യങ്ങളെ സമീപിക്കുന്ന മനുഷ്യനാണ് വിജയസാധ്യതയേറെയെന്ന് ഡോ.സി രവിചന്ദ്രൻ. സംസ്‌കൃത സർവകലാശാല സംഘടിപ്പിച്ച അന്തർദേശിയ സെമിനാർ ജനപ്രിയസംസ്‌കാരം, പാഠം, വ്യവഹാരം, പ്രതിനിധാനം എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിശ്വാസങ്ങൾ എന്നത് തലമുറകളാൽ നമ്മിലേക്ക് അടിച്ചേൽപ്പിച്ചവയാണ്. തലമുറകളായി ഇത് പകർന്ന് നൽകുമ്പോഴും യുക്തിസഹമായി ചോദ്യം ചെയ്യുന്ന ആൾക്കൂട്ടം എക്കാലത്തും ഉണ്ടാകും.

ദൈവം, പ്രേതം പിശാച് എന്നിവ ഈ ഭുമിയിലുണ്ടെങ്കിൽ അതിന്റെ തെളിവ് നിരത്തിയാൽ മാത്രമേ യുക്തിപരമായി ചിന്തിക്കുന്ന മനുഷ്യർ അത് അംഗീകരിക്കുകയുള്ളു എന്നും അദ്ദേഹം പറഞ്ഞു. നിങ്ങൾ ജനിക്കുന്ന സമയത്ത് നിങ്ങൾ കരയുകയും ബാക്കിയുള്ളവർ ചിരിക്കുകയും ചെയ്യുകയാണെങ്കിൽ മറിച്ച് നിങ്ങൾ മരിക്കുന്ന സമയത്ത് നിങ്ങളുടെ മുഖത്ത് ചെറുപുഞ്ചിരി ഉണ്ടെങ്കിൽ ബാക്കിയുള്ളവരെല്ലാം കരയുകയാണെങ്കിൽ നിങ്ങളുടെ ജീവിതത്തിന് അർത്ഥമുണ്ടെന്നാണ് കരുതേണ്ടത്. എന്തിനാണ് ജിവിക്കുന്നത്, ജീവിക്കുന്നതിന്റെ അർത്ഥം എന്ത് എന്നൊക്കെ പറയുന്നവർക്ക് നൽകാൻ കഴിയുന്ന ഏറ്റവും വലിയ സന്ദേശമാണിത്.

ജീവിച്ചിരിക്കുന്ന ഓരോ നിമിഷവും ഓരോ സാധ്യതയാണ്. നിങ്ങൾ അത് എങ്ങനെ വിനിയോഗിക്കുന്നു എന്നത് പൊലീരിക്കും ജീവിതം. ദൈവം ഇല്ലാ എന്ന് പറയുന്ന നിങ്ങൾ ദൈവത്തെക്കുറിച്ചാണല്ലോ എപ്പോഴും സംസാരിക്കുന്നത് എന്ന് പലരും ചോദിക്കാറുണ്ട്. ദൈവത്തെ വിശ്വസിക്കണം എന്നതിന് ദൈവം ആവശ്യമായിട്ടില്ല. നിങ്ങളുടെ ഭാവനയിലുള്ള ദൈവമാണ് നിങ്ങൾ ആരാധിക്കുന്നത്. മനുഷ്യഭാവനയിൽ നിന്ന് പിറവിയെടുത്ത ദൈവിക രൂപങ്ങളാണ് ഭൂമിയിലുള്ളത്. ഒരു മാലാഖയെ വരച്ചത് ഒരിക്കലും ആ ചിത്രകാരൻ മാലാഖയെ കണ്ടിട്ടാകില്ല. അതുപോലെ തന്നെയാണ് ഏത് ദൈവത്തിന്റെ രൂപകൽപനയും.

യുക്തിവാദികൾ എന്തുകൊണ്ടാണ് ദൈവത്തെ നിരാകരിക്കുന്നത് എന്നാണ് ഭൂരിഭാഗം ദൈവവിശ്വാസികളും ചോദിക്കുന്നത്. ആ സമയത്ത് പോലും അവർ തങ്ങളുടെ ദൈവത്തെ ഒഴിച്ച് ബാക്കിയെല്ലാ ദൈവങ്ങളേയും തള്ളിക്കളയുകയാണ്. മുസ്ലിം വിശ്വാസികൾ അവരുടെ ദൈവമാണ് വലുതെന്ന് പറയുന്നു, ക്രിസ്തുമതവിശ്വാസികളും, ഹിന്ദുവിശ്വാസികളും ആവർത്തിക്കുന്നത് ഇതൊക്കെ തന്നെ. പക്ഷേ മറ്റൊരു രാജ്യത്തെ അറിയപ്പെടാത്ത ദൈവത്തെക്കുറിച്ച് പറഞ്ഞാൽ അങ്ങനെ ഒന്നില്ല എന്നേ അവർ പറഞ്ഞേക്കു. മതവിശ്വാസികൾ തങ്ങളുടെ ദൈവത്തെ മാത്രം വിശ്വസിച്ച് മറ്റു ദൈവങ്ങളെ തള്ളുന്നു. യുക്തിവാദികൾ പൂർണമായും എല്ലാത്തിനേയും തള്ളിക്കളയുന്നു എന്നും അദ്ദേഹം പറഞ്ഞു.

അഞ്ചുദിവസം നീണ്ടുനിന്ന സെമിനാറിൽ പൗരരാഷ്ട്രീയവും നവസാമൂഹിക പ്രസ്ഥാനങ്ങളും എന്ന വിഷയത്തിൽ ജോൺ സാമുവൽ( മുൻ ഗ്ലോബൽ ഡെമോക്രാറ്റിക് അഡൈ്വസർ, ഹെഡ് ഓഫ് ഗ്ലോബൽ പ്രോഗ്രാം, ഐക്യരാഷ്ട്രസഭ) സംസാരിച്ച. ജി പ്രമോദ്കുമാർ (മുൻ
സീനിയർ അഡൈ്വസർ, യു.എൻ.ഡി.പി ഏഷ്യാ പസഫിക്) എന്നിവർ രാവിലത്തെ സെക്ഷനിൽ പ്രബന്ധാവതരണം നടത്തി.

10:30ന് ആരംഭിച്ച സെഷനിൽ ഫെമിനിച്ചികളും ഡിജിറ്റൽ വിമതത്വത്തിന്റെ പുതിയ ഭൂമിശാസ്ത്രങ്ങളും എന്ന വിഷയത്തിൽ മീനാ ടി പിള്ള( ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷ്, കേരള സർവകലാശാല, എൻ.വി മുഹമ്മദ് റാഫി( മലയാളം സർവകലാശാല, തിരൂർ എന്നിവർ പ്രബന്ധാവതരണം നടത്തി 11: 30ന് ആരംഭിച്ച സെഷനിൽ ദൃശ്യം എന്ന വിഷയത്തിലൂന്നി സി.എസ് വെങ്കിടേശ്വരൻ (മാധ്യമ, ചലച്ചിത്ര നിരൂപകൻ), ദേവി കെ വർമ( എസ്്.ഡി കോളജ്, ആലപ്പുഴ) എന്നിവർ സംസാരിച്ചു. ഉച്ചയ്ക്ക് ശേഷം ചേർന്ന സെഷനിൽ ദൈവം എന്ന വിഷയത്തിൽ സി.രവിചന്ദ്രനോടൊപ്പം പി.എസ് ജിനേഷ് (ഇന്റോ ക്ലിനിക്ക്) എന്നിവർ പ്രബന്ധം അവതരിപ്പിച്ചു. രണ്ടിന് ആരംഭിച്ച സംഘസംവാദം: സമൂഹമാധ്യമങ്ങളും മലയാള ജീവിതവും എന്ന വിഷയത്തിൽ രേഖാ രാജ്(സാമൂഹ്യ വിമർശക) കെ.എ. ഷാജി ( മാധ്യമപ്രവർത്തകൻ ശ്യാം ഗോപാൽ( ഐ.ടി പ്രൊഫഷണൽ) എംപി ബഷീർ (ന്യൂസ് റെപ്റ്റ്) എന്നിവർ സംസാരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP