Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

നൂൽബന്ധമില്ലാതെ കുതിരപ്പുറത്തിരുന്ന് സൈന്യത്തെ നയിച്ച മുൻ പ്രസിഡന്റ് കാൾ ഗുസ്താഫ് മന്നർ‌ഹൈം ഹീറോ; ഷർട്ടില്ലാതെ പ്രത്യക്ഷപ്പെടുന്ന റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും കയ്യടി; ഫിൻലാന്റ് പ്രധാനമന്ത്രിയായ യുവതി അടിവസ്ത്രമിടാതെ വന്നാൽ നെറ്റി ചുളിയും; രാഷ്ട്രീയത്തിലെ ലിം​ഗവിവേചനം ചർച്ചയാക്കി സന്ന മാരിന്റെ ഫോട്ടോ ഷൂട്ട്

നൂൽബന്ധമില്ലാതെ കുതിരപ്പുറത്തിരുന്ന് സൈന്യത്തെ നയിച്ച മുൻ പ്രസിഡന്റ് കാൾ ഗുസ്താഫ് മന്നർ‌ഹൈം ഹീറോ; ഷർട്ടില്ലാതെ പ്രത്യക്ഷപ്പെടുന്ന റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും കയ്യടി; ഫിൻലാന്റ് പ്രധാനമന്ത്രിയായ യുവതി അടിവസ്ത്രമിടാതെ വന്നാൽ നെറ്റി ചുളിയും; രാഷ്ട്രീയത്തിലെ ലിം​ഗവിവേചനം ചർച്ചയാക്കി സന്ന മാരിന്റെ ഫോട്ടോ ഷൂട്ട്

മറുനാടൻ ഡെസ്‌ക്‌

വനിതാ രാഷ്ട്രീയക്കാരുടെ വ്യക്തിജീവിതം എങ്ങനെയാണ് അമിതമായ പൊതു പരിശോധനയ്ക്കും വിമർശനങ്ങൾക്കും വിധേയമാകുന്നതെന്ന് ചൂണ്ടിക്കാട്ടി ഫിൻലാന്റ് പ്രധാനമന്ത്രി സന്ന മാരിൻ. ഫിന്നിഷ് മാസികയായ ട്രെൻഡിക്ക് നൽകിയ അഭിമുഖത്തിലാണ് രാജ്യത്തെ 34-കാരിയായ പ്രധാനമന്ത്രി, തനിക്ക് മാധ്യമപ്രവർത്തകനിൽ നിന്നും നേരിടേണ്ടി വന്ന വിചിത്രമായ ചോദ്യത്തെ കുറിച്ച് ചൂണ്ടിക്കാട്ടിയത്. തന്റെ ഇടതുപക്ഷ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി (എസ്ഡിപി) യോഗത്തിന് എത്തിയ ദിവസം, താൻ വീട് വൃത്തിയാക്കിയിട്ടുണ്ടോ എന്നായിരുന്നു മാധ്യമപ്രവർത്തകന്റെ ചോദ്യം. എന്നാൽ, ഈ പരാമർശത്തെ ചർച്ചയാക്കിയത് ട്രെൻഡിക്ക് അഭിമുഖത്തിനൊപ്പം നൽകിയ ഫോട്ടോ ഷൂട്ടാണ്. ​ദേശീയ- അന്തർദ്ദേശീയ തലങ്ങളിൽ രാഷ്ട്രീയ ലിം​ഗസമത്വത്തെ കുറിച്ചുള്ള ചർച്ചകൾക്കാണ് സന്ന വഴിയൊരുക്കിയിരിക്കുന്നത്.

അടിവസ്ത്രമിടാതെ, ഒരു കറുത്ത ബ്ലേസർ മാത്രം ധരിച്ചായിരുന്നു മാരിൻ ഫോട്ടോയ്ക്ക് പോസ് ചെയ്തത്. ഇത് സന്ന മാരിനെ വലിയോ തോതിൽ വിമർശനങ്ങൾ നേരിടേണ്ടി വന്നിരുന്നു. എന്നാൽ, വനിതാ രാഷ്ട്രീയ നേതാക്കൾക്ക് മാത്രമാണ് ഇത്തരത്തിൽ നിയന്ത്രണങ്ങൾ ഉള്ളതെന്ന് ഇടത് - പു​രോ​ഗമന വാദികൾ ചൂണ്ടിക്കാട്ടുന്നു. വനിതകളുടെ ഫോട്ടോകളെ “രുചിയില്ലാത്തത്”, “പരിഹാസ്യമായത്”, “ശ്രദ്ധ തേടൽ” എന്നിങ്ങനെ പരിഹസിക്കുമ്പോൾ മറ്റുള്ളവർ ഇരട്ടത്താപ്പ് ശ്രദ്ധിക്കുന്നു. 1944 നും 1946 നും ഇടയിൽ ഫിൻ‌ലാൻഡിന്റെ പ്രസിഡന്റും മുൻ സൈനിക നേതാവുമായ കാൾ ഗുസ്താഫ് മന്നർ‌ഹൈം 1914 ൽ കുതിരപ്പുറത്ത് നഗ്നനായി ഫോട്ടോയെടുത്ത ശേഷം തന്റെ സൈന്യത്തെ നയിച്ചിരുന്നു. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ സാഹസികത ഇഷ്ടപ്പെടുന്നു. അതിന്റെ ഭാ​ഗമായി ഷർട്ടില്ലാതെ നിൽക്കുന്ന പുടിന്റെ നിരവധി ഫോട്ടോകൾ ലോകത്ത് പ്രചാരത്തിലുണ്ട്. കോൺ‌വാളിലെ കടലിൽ നിന്ന് ഉയർന്നുവരുന്ന ഡേവിഡ് കാമറൂണിന്റെ ചിത്രങ്ങളും ഇത്തരത്തിൽ മാധ്യമ വിചാരണക്ക് വിധേയമായില്ല.

സന്ന മാരിന്റെ അടിവസ്ത്രമില്ലാത്ത ഫോട്ടോ ആദ്യം സൈബർ സ​ദാചാരവാദികളുടെ മാത്രം പ്രശ്നമായിരുന്നു. സൈബർ ആക്രമണം കനത്തതോടെ നിരവധി സ്ത്രീകളും പുരുഷന്മാരും സന്ന മാരിനെ പിന്തുണച്ച് എത്തി. ബ്ലൗസ് ഇല്ലാതെ കുറഞ്ഞ കട്ട് ജാക്കറ്റ് മാത്രമായിരുന്നു യുവതിയായ പ്രധാനമന്ത്രി ധരിച്ചിരുന്നത്. അതിനെതിരെ രൂക്ഷ വിമർശനം ഉയർന്നതോടെ സന്നയെ പിന്തുണച്ചും നിരവധി ആളുകളാണ് സോഷ്യൽ മീഡിയയിൽ എത്തുന്നത് സപ്പോർട്ട് സന്ന എന്ന ഹാഷ്ടാഗിൽ അടിവസ്ത്രമില്ലാത്ത ഫോട്ടോ പോസ്റ്റ് ചെയ്താണ് യുവതികൾ സന്നക്ക് പിന്തുണ പ്രഖ്യാപിച്ചത്.

സന്നയെ പിന്തുണക്കുന്നവർ സമാനമായ വസ്ത്രധാരണത്തിൽ അവരുടെ ചിത്രങ്ങൾ പോസ്റ്റ് ചെയ്യുകയും സന്ന മാരിന് എതിരായുള്ള സെക്സിസ്റ്റ് ട്രോളുകളെ പ്രതിരോധിക്കുകയും ചെയ്യുന്നു. ‘സപ്പോർട്ട് സന്ന’ എന്ന ഹാഷ്‌ടാഗിന് കീഴിൽ, നെറ്റിസൻ‌മാർ‌ വളരെയധികം സ്നേഹവും പിന്തുണയും അയയ്‌ക്കുകയും ട്രോളർ‌മാരുടെ സങ്കുചിത മനോഭാവത്തെ വിമർശിക്കുകയും ചെയ്യുകയാണ്. പുരുഷാധിപത്യത്തിന്റെ ചങ്ങലകൾ തകർക്കാനും തന്റെ നിലപാടിൽ സത്യസന്ധമായി നിലകൊള്ളുകയും പിന്നോട്ട് പോകാതിരിക്കുകയും ചെയ്തതിന് അവർ പ്രധാനമന്ത്രിയെ പ്രശംസിക്കുന്നുമുണ്ട്. ഇതിന് പിന്നാലെയാണ് രാഷ്ട്രീയത്തിലെ ലിം​ഗവിവേചനം ഇപ്പോൾ ചർച്ചയാകുന്നത്.

സന്നാ മാരിൻ കഴിഞ്ഞ വർഷം ഫിൻലന്റ് പ്രധാനമന്ത്രി പദത്തിലേക്ക് എത്തിയതോടെ ലോകത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി എന്ന റെക്കോർഡ് സ്വന്തമാക്കിയുരുന്നു. ഫിൻലാന്റിന്റെ മൂന്നാമത്തെ വനിതാ പ്രധാനമന്ത്രിയാണ് സന്നാ. കഴുത്തിന് അൽപം ഇറക്കം കൂടിയ ബ്ലേസർ ധരിച്ചു നിൽക്കുന്ന ചിത്രം പങ്കുവച്ചതാണ് സന്നാ മരിന് സൈബർ ആക്രമണത്തിനിരയാവാൻ കാരണമായത്. വസ്ത്രത്തിന്റെ കഴുത്തിന് ഇറക്കം കൂടിപ്പോയി എന്ന് മാത്രമല്ല, അടിവസ്ത്രം ധരിച്ചിട്ടില്ലെന്നും സൈബർ ലോകത്തെ സദാചാരവാദികൾ കണ്ടെത്തുകയായിരുന്നു. ഇതോടെ ഇവർക്കെതിരെ സന്നയെപ്പോലെ ഒരു പദവിയിലിരിക്കുന്ന വ്യക്തിക്ക് യോജിച്ച വസ്ത്രധാരണമല്ല ഇതെന്നു പറഞ്ഞാണ് ആക്രമണം ആരംഭിച്ചത്.

സന്നയുടെ വിശ്വാസ്യതയെ തകർക്കുന്ന ചിത്രമാണെന്നും ഇതൊരു പ്രധാനമന്ത്രിയോ അതോ മോഡലോ ആണോ എന്നുമൊക്കെ പോകുന്നു കമന്റുകൾ. ഇതിനിടെ സന്നയെ അനുകൂലിച്ചും നിരവധി പേർ രംഗത്തെത്തി. സന്നയ്ക്കു സമാനമായി വസ്ത്രം ധരിച്ച് വസ്ത്രധാരണം ഒരാളുടെ നേട്ടങ്ങളെ ഇല്ലാതാക്കുന്നില്ലെന്നു പറഞ്ഞാണ് പലരും ചിത്രങ്ങൾ പങ്കുവച്ചത്. മുപ്പത്തിനാലുകാരിയായ സന്നാ ഒരു ഫാഷൻ മാഗസിനു വേണ്ടി പോസ് ചെയ്ത ചിത്രമായിരുന്നു അത്. കവർ ഫോട്ടോഷൂട്ടിനായി കറുത്ത നിറത്തിലുള്ള ഇറക്കം കൂടിയ കഴുത്താർന്ന ബ്ലേസറാണ് സന്നാ ധരിചത്. ഇതാണ് സദാചാരക്കാരെ പ്രകോപിപ്പിച്ചത്.

ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാണ് സന്ന. 1985ൽ ജനിച്ച സന്ന ലെസ്‌ബിയൻ ദമ്പതികളുടെ മകളായി വളർന്ന സാഹചര്യത്തെക്കുറിച്ചും തുറന്നു പറഞ്ഞിരുന്നു. തുടക്കത്തിൽ കുടുംബത്തെക്കുറിച്ച് സംസാരിക്കാൻ പോലും ആത്മവിശ്വാസമില്ലായിരുന്നുവെന്നും പിന്നീട് അമ്മയാണ് കരുത്തും പിന്തുണയും നൽകിയതെന്നും സന്ന പറഞ്ഞിരുന്നു.

27-ാം വയസ്സിൽ സിറ്റി കൗൺസിലിന്റെ നേതാവായാണ് സന്നാ രാഷ്ട്രീയത്തിൽ സജീവമായത്. പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ സോഷ്യൽ ഡെമോക്രാറ്റിക്ക് പാർട്ടിയുടെ മുൻനിരയിലേക്ക് ചുരുങ്ങിയ കാലം കൊണ്ടാണ് സന്നാ എത്തിയത്. പ്രധാനമന്ത്രി ആകുന്നതിന് മുൻപേ ഗതാഗതവകുപ്പ് മന്ത്രിയായിരുന്നു.

ദീർഘകാലം തന്റെ പങ്കാളിയായിരുന്ന മാർക്കസ് റൈക്കൊനുമായി കഴിഞ്ഞ അഗസ്റ്റിലായിരുന്നു സന്ന വിവാഹിതയായത്. ഇവർക്ക് മൂന്നുവയസ്സുള്ള ഒരു പുത്രിയുമുണ്ട്. മാരിന്റെ ഔദ്യോഗിക വസതിയിൽ വച്ചു നടന്ന വിവാഹ ചടങ്ങിൽ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും അടങ്ങിയ നാല്പതോളം പേർ മാത്രമാണ് പങ്കെടുത്തത്. സ്വവർഗ്ഗ രതി ഇഷ്ടപ്പെടുന്ന മാതാവും അവരുടെ സ്ത്രീ സുഹൃത്തും ചേർന്ന ഒരു റെയിൻബോ കുടുംബത്തിലായിരുന്നു സന്ന വളർന്നത്. അവരുടേ കുടുംബത്തിൽ നിന്നും ആദ്യമായി യൂണിവേഴ്സിറ്റി വിദ്യാഭ്യാസം നേടിയ വ്യക്തിയും സന്നയായിരുന്നു.

ഫിൻലൻഡിലെ ഗതാഗതമന്ത്രി ആയിരുന്ന സന്ന മാറിൻ 2019 ഡിസംബർ എട്ടിനാണ് ഫിൻലൻഡിന്റെ പ്രധാനമന്ത്രി ആയി തെരഞ്ഞെടുക്കപ്പെട്ടത്. ആന്റി റിന്നെയിൽ നിന്നാണ് സന്ന പ്രധാനമന്ത്രി പദത്തിന്റെ ചുമതല ഏറ്റെടുത്ത്. പ്രധാനമന്ത്രി പദത്തിൽ ആറുമാസം പൂർത്തീകരിച്ചതിനു പിന്നാലെ ഒരാഴ്ച മുമ്പാണ് ആന്റി റിന്നെ പ്രധാനമന്ത്രി പദത്തിൽ നിന്ന് രാജി വെച്ചത്. പോസ്റ്റൽ സമരം കൈകാര്യം ചെയ്തതിൽ സംഭവിച്ച വീഴ്ചയെ തുടർന്നായിരുന്നു ആന്റി റിന്നെയുടെ രാജി. റിന്നെയെ പോലെ തന്നെ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി പ്രതിനിധിയാണ് മാറിനും.

ഫിൻലൻഡ് ഭരിക്കുന്ന അഞ്ചംഗ സഖ്യകക്ഷി സർക്കാരിൽ ഏറ്റവും വലിയ പാർട്ടിയാണ് സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി. സഖ്യകക്ഷി സർക്കാരിലെ മറ്റ് നാല് പാർട്ടികളും സ്ത്രീകൾ തന്നെയാണ് നയിക്കുന്നത്. ഇതിൽ ഒരാളൊഴിച്ച് ബാക്കി എല്ലാവരും 35 വയസിൽ താഴെയുള്ളവരാണ്. പ്രധാനമന്ത്രി പദത്തിൽ എത്തിയതോടെ 40 വയസിൽ താഴെയുള്ള ലോകനേതാക്കളുടെ പട്ടികയിലേക്ക് മാറിനും എത്തി. ന്യൂസിലാൻഡ് പ്രധാനമന്ത്രി ജസിന്ത ആൻഡേണുമായാണ് മാറിനെ താരതമ്യപ്പെടുത്തുന്നത്. ആൻഡേറിനെ പോലെ മാറിനും ഇപ്പോഴാണ് അമ്മയായത്. കഴിഞ്ഞ വർഷമായിരുന്നു മകൾ എമ്മയ്ക്ക് മാറിൻ ജന്മം നൽകിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP