ഇറക്കം കുറഞ്ഞ സ്കർട്ട് ഇടുന്നതിനെ ചൊല്ലി ഫത്വ പുറപ്പെടുവിച്ചപ്പോൾ കുലുങ്ങിയില്ല; പാക് താരം ഷോയബ് മാലിക്കിനെ വിവാഹം കഴിച്ചപ്പോൾ വന്ന കുരമ്പുകളെയും നേരിട്ടു; പൊട്ടിക്കരഞ്ഞത് ദേശസ്നേഹത്തെ ചോദ്യം ചെയ്തപ്പോൾ മാത്രം; വിവാദങ്ങളെ സാനിയ മിർസ നേരിട്ടത് വിജയങ്ങൾ കൊണ്ടും

മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: വിജയമാണ് വിവാദങ്ങളെ കീഴടക്കാനുള്ള മധുരപ്രതികാരം എങ്കിൽ, അതാവോളം ആസ്വദിച്ച ഒരു പ്രതിഭയാണ് സാനിയ മിർസ. 16ാം വയസ്സിൽ വിംബിൾഡൺ ചാമ്പ്യൻഷിപ്പിൽ പെൺകുട്ടികളുടെ ഡബിൾസ് വിഭാഗത്തിൽ കിരീടം നേടിയപ്പോൾ, എല്ലാവരും പറഞ്ഞു...ഇതാ ഭാവിയുടെ വാഗ്ദാനം, യുവപ്രതിഭ, സെൻസേഷൻ...വിശേഷണങ്ങൾ കൊണ്ട് മൂടിയപ്പോഴും അഹങ്കരിക്കാതെ, പതറാതെ മുന്നേറുമ്പോഴും, വിവാദങ്ങൾ സാനിയയുടെ പിന്നാലെ സഞ്ചരിച്ചു. 2016 ൽ പുറത്തിറങ്ങിയ ആത്മകഥയ്ക്ക് പേരിട്ടത് 'എയ്സ് എഗൻസ്റ്റ് ഓഡ്സ്' എന്നാണ്. ഇപ്പോൾ സാനിയ തനിച്ചും, കൂട്ടായും കയറിയ കൊടുമുടികൾ കീഴടക്കി തന്റെ സീസണ് വിരാമമിടുകയാണ്. വലിയൊരു പടിയിറക്കം. ഒരു പക്ഷേ നേട്ടങ്ങളേക്കാൾ, ഏറെ വിവാദങ്ങൾ നിഴൽ വിരിച്ച ഒരു കരിയറിന് വിരാമമിടുകയാണ്. അത് നേട്ടങ്ങളുടെ പൊലിമ ഒട്ടും കുറയ്ക്കുന്നില്ലെങ്കിലും.
യാഥാസ്ഥിതികമായ ചുറ്റുപാടുകളുടെ പരിമിതികളെ മറികടന്ന് തന്റെ പാഷനായ ടെന്നീസിന്റെ നെറുകയിൽ എത്താനുള്ള ആ ഓട്ടമുണ്ടല്ലോ...അതാണ് സാനിയയെ വേറിട്ട് നിർത്തുന്നത്. മാതാപിതാക്കാളാണ് മകളുടെ കഴിവ് കണ്ടറിഞ്ഞ് പ്രോത്സാഹിപ്പിച്ചത്. വിശേഷിച്ചും മകൾക്കായി ഒരു കോച്ചിനെ വളരെ പാടുപെട്ട് കണ്ടുപിടിച്ച അമ്മ. അതുകൊണ്ടാണ് എയ്സ് എഗൻസ്റ്റ് ഓഡ്സ് എന്ന സാനിയയുടെ ആത്മകഥയുമായി ബന്ധപ്പെട്ട് നടന്ന ആ പരിപാടിയിൽ മാധ്യമ പ്രവർത്തകൻ രാജ്ദീപ് സർദേശായിക്ക് കൊടുത്ത കിടിലൻ മറുപടി വൈറലായത്.
കളിയൊക്കെ നിർത്തി സെറ്റിലാകുന്നില്ലേ എന്നായിരുന്നു രാജ്ദീപിന്റെ ആ ചോദ്യം. അമ്മയാകണ്ടേ എന്നൊക്കെയാണ് അന്ന് അർത്ഥമാക്കിയത്. എന്നാൽ ഈ ചോദ്യത്തിന് ഞാൻ സെറ്റിലാകാത്തതിൽ വലിയ നിരാശയാണല്ലോ എന്ന കളിയാക്കലായിരുന്നു സാനിയയുടെ മറുപടി. അമ്മയായി വീട്ടിലിരിക്കുന്നതാണോ ലോകത്തെ നമ്പർ വണ്ണായിരിക്കുന്നതാണോ നല്ലത് എന്ന മറുചോദ്യം കൂടി സാനിയ ചോദിക്കുകയുണ്ടായി.ആദ്യം വിവാഹം കഴിക്കുക. പിന്നെ പ്രസവിക്കുക സ്ത്രീകൾ സെറ്റിലാകുക എന്ന് വച്ചാൽ ഇതൊക്കെയാണ് അർത്ഥമാക്കുന്നത്. എത്ര വിംബിൾഡൺ ജയിച്ചാലും ലോകത്തെ നമ്പർ വൺ ആയാലും ഇത് രണ്ടും ചെയ്തില്ലെങ്കിൽ പിന്നെ സെറ്റിലായതായി കണക്കാക്കില്ല. സ്ത്രീകളുടെ ദുര്യോഗമാണതെന്നും സാനിയ പറയുകയുണ്ടായി.
2007 കളുടെ മധ്യത്തിൽ രാജ്യത്തെ ഏറ്റവും ഉയർന്ന റാങ്കുള്ള വനിതാ ടെന്നീസ് താരമായിരുന്നു സാനിയ മിർസ. കൈക്കുഴയ്ക്കേറ്റ ഒരു വലിയ പരിക്ക് മൂലം സിംഗിൾസ് കരിയർ അവസാനിപ്പിക്കുകയും ഡബൾസിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തു. ഇന്ത്യയുടെ അഭിമാനം ഉയർത്തിയ രാജ്യത്തെ വനിതകളുടെ പട്ടികയിൽ പെട്ടു. എന്നിരുന്നാലും ഒരു വിഭാഗം എന്നും വിവാദങ്ങൾ കൊണ്ട് സാനിയയെ തളർത്താൻ പരിശ്രമിച്ച് കൊണ്ടേയിരുന്നു.
വിവാദങ്ങൾ കൂടെപ്പിറപ്പ്
2021 ലെ ടി20 ലോക കപ്പിൽ ഓസ്ട്രേലിയയ്ക്ക് എതിരെയുള്ള സെമിഫൈനലിൽ പാക്കിസ്ഥാന് വേണ്ടി കളിക്കുന്ന ഭർത്താവ് ഷോയബ് മാലിക്കിനെ പിന്തുണയ്ക്കാൻ സ്റ്റേഡിയത്തിൽ എത്തിയതിന് വലിയ വിമർശനമാണ് നേരിടേണ്ടി വന്നത്. സ്മിത്ത് പുറത്തായപ്പോൾ സാനിയ കൈയടിക്കുന്ന ചിത്രം വൈറലായി. ട്രോളുകളും ഇറങ്ങി. ഇന്ത്യയുടെ മത്സരങ്ങളിൽ ഒന്നും സാന്നിധ്യം അറിയിക്കാതെ ഇരുന്നതിനായിരുന്നു ട്രോളുകൾ. പാക്കിസ്ഥാനെ പിന്തുണച്ചതിന് രാജ്യദ്രോഹി എന്ന് പോലും മുദ്ര കുത്തപ്പെടുകയും, ഇന്ത്യയോടുള്ള കൂറ് ചോദ്യം ചെയ്യപ്പെടുകയും ചെയ്തു.
സാനിയയ്ക്ക് എതിരെ ഫത്ത്വ
ടെന്നീസ് മത്സരങ്ങളിൽ ഷോട്ട് സ്കേർട്ട്സ് ധരിക്കുന്നതിന് ഒരു പതിറ്റാണ്ട് മുമ്പാണ് സാനിയയ്ക്ക് എതിരെ ഫത്ത്വ പുറപ്പെടുവിച്ചത്. സെക്സിസ്റ്റ് കമന്റുകൾ പലരും തൊടുത്തുവിട്ടു. ഒരു മുതിർന്ന ഇസ്ലാം മത പണ്ഡിതൻ പറഞ്ഞു:' ടെന്നീസ് കോർട്ടുകളിൽ അവർ ധരിക്കുന്ന വസ്ത്രം മോശം സ്വാധീനം ചെലുത്തും' എന്നാൽ, തനിക്കിഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യം തനിക്കുണ്ടെന്ന് സാനിയ തിരിച്ചടിച്ചു. ഈ ആരോപണങ്ങൾക്ക് മറുപടിയായി 2005 ൽ യുഎസ് ഓപ്പണിന്റെ നാലാം റൗണ്ടിൽ എത്തുന്ന ആദ്യ ഇന്ത്യൻ താരം എന്ന അഭിമാന നേട്ടം കൈവരിച്ചു.
പിന്നീട് 2017 ൽ സാനിയയ്്ക്ക് നേരെ വിമർശനവുമായി മുസ്ലിം പണ്ഡിതനായ സാജിദ് റാഷിദ് രംഗത്ത് എത്തി. സാനിയ മിർസ വസ്ത്രം ധരിക്കുന്നത് അനിസ്ലാമികമാണെന്നും, ഇസ്ലാമിക രീതിയനുസരിച്ച് കളിക്കാൻ കഴിയില്ലെങ്കിൽ സാനിയ കളി നിർത്തണമെന്നുമാണ് സാജിദ് പറഞ്ഞത്.
സാനിയ മിർസയുടെ വസ്ത്രധാരണം പുരുഷന്മാരിൽ ലൈംഗികത ഉണർത്തുന്നതാണ്. അതുകൊണ്ട് തന്നെ ഇത് ഇസ്ലാമിക വിരുദ്ധവുമാണ്. ഇത് നിയമപരമാണെന്ന് നിങ്ങൾ കരുതുന്നുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. 'ഫതഹ് കാ ഫത്വ എന്ന ടെലിവിഷൻ പരിപാടിയിൽ 'എല്ലാ മുസ്ലിം സ്ത്രീകളും ബുർഖ ധരിക്കണോ' എന്ന വിഷയത്തിൽ സംഘടിപ്പിച്ച ചർച്ചയിലായിരുന്നു ഇമാമിന്റെ വിവാദ പരാമർശം. സാനിയ ബുർഖ ധരിക്കാൻ തയ്യാറാകണമെന്നും ബുർഖ ഒഴിവാക്കിയാൽ മാത്രമേ കളിക്കാൻ കഴിയൂ എന്നാണെങ്കിൽ അത്തരം കളികളിൽ നിന്നും സ്ത്രീകൾ വിട്ടു നിൽക്കണമെന്നും ഇമാം വ്യക്തമാക്കി. ലെഹങ്ക ധരിച്ച ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തപ്പോഴും സാനിയയ്ക്കെതിരെ ആക്രമണം ഉണ്ടായിരുന്നു.
നേരത്തെയും സാനിയയുടെ വസ്ത്രധാരണം മുസ്ലിം വിഭാഗത്തിനിടെയിൽ ചർച്ചയായിരുന്നു. പക്ഷേ വിഷയത്തിൽ നേരിട്ട് ഇടപെടാതെ പ്രശ്നം ലഘൂകരിക്കാൻ താരത്തിന് സാധിച്ചിരുന്നു. ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ ഭാര്യ ബുർഖ ധരിക്കാത്തതിൽ വിമർശനം നേരിടേണ്ടി വന്നതിന് പിന്നാലെയാണ് സാനിക്ക് നേരെയും മുസ്ലിം പണ്ഡിതരിൽ നിന്ന് വിമർശനമുണ്ടായത്.
നേരത്തെ തനിക്കെതിരെ കടുത്ത വിമർശനങ്ങൾ ഉയർന്നപ്പോൾ രൂക്ഷമായ ഭാഷയിലാണ് സാനിയ പ്രതികരിച്ചത്. എന്റെ കിടപ്പുമുറിയിൽ എന്തു സംഭവിക്കുന്നു എന്ന് ചോദിക്കാനുള്ള അവകാശം ആർക്കുമില്ലന്നാണ് ബി ബി സിയോട് ഒരിക്കൽ സാനിയ മിർസ തുറന്നടിച്ചത്. മിനി സ്കർട്ട് ഇട്ട് കളിക്കുന്നതിൽ മതപരമായ പ്രശ്നങ്ങളുണ്ടായിട്ടുണ്ടോ എന്ന് ചോദ്യത്തിന് കളി വേറെ മതം വേറെ എന്ന് ഉത്തരം. താൻ മുസ്ലിമാണ്. അതേ സമയം താൻ ടെന്നീസ് കളിക്കാരിയുമാണ്. രണ്ടും രണ്ടാണ്. മതം തന്റെ വളരെ വ്യക്തിപരമായിട്ടുള്ള കാര്യമാണ് എന്നായിരുന്നു സാനിയയുടെ മറുപടി.
മസ്ജിദ് ഷൂട്ടിങ് വിവാദം
ഒരു മസ്ജിദ് സമുച്ചയത്തിലെ ഷൂട്ടിങ്ങിനെ ചൊല്ലി 2007 ൽ ന്യൂനപക്ഷ ക്ഷേമ വകുപ്പ് സാനിയയ്ക്കെതിരെ പരാതി നൽകി. മുസ്ലീങ്ങളുടെ മതവികാരത്തെ അവർ വ്രണപ്പെടുത്തിയെന്നും വിമർശനങ്ങൾ വന്നു.
ദേശീയ പതാകയെ അപമാനിച്ചെന്ന വിവാദം
2008 ലാണ് സംഭവം. ഒരു ടെന്നീസ് മത്സരം കാണുകയായിരുന്നു സാനിയ ഒരു മേശ മേൽ കാൽ കയറ്റി വച്ചിരിക്കുന്നു. തൊട്ടടുത്തായി ദേശീയ പതാകയും ഉണ്ട്. ദേശീയ പതാകയെ അപമാനിച്ചുവെന്ന് പറഞ്ഞ് കേസ് വന്നു. ഈ വിവാദത്തെ തുടർന്ന് ഇന്ത്യക്ക് വേണ്ടി സാനിയ കളിച്ചിരുന്ന ഹോപ്മാൻ കപ്പിൽ നിന്ന് അവരെ ഒഴിവാക്കിയതിനെ കുറിച്ച് ആത്മകഥയിൽ പറയുന്നുണ്ട്.
വിവാഹം മാറ്റി വച്ച സംഭവം
2009 ലാണ് തന്റെ ബാല്യകാല സുഹൃത്തായ സൊഹ്റാബ് മിർസയുമായി ഹൈദരാബാദിൽ വച്ച് സാനിയയുടെ വിവാഹനിശ്ചയം. എന്നാൽ, ആറ് മാസത്തിന് ശേഷം ഇരുവരും വേർപിരിയാൻ തീരുമാനിച്ചു. 'ഒരു പതിറ്റാണ്ടിന്റെ പകുതിയോളം ഞങ്ങൾ സുഹൃത്തുക്കളായിരുന്നു. എന്നാൽ, വിവാഹനിശ്ചയത്തിന് ശേഷം ഞങ്ങൾക്ക് പൊരുത്തപ്പെട്ട് പോകാൻ കഴിയില്ലെന്ന് ഞങ്ങൾ മനസ്സിലാക്കി. സൊഹ്രാബിന് ഞാൻ നല്ലത് നേരുന്നു' -സാനിയ അന്ന് പറഞ്ഞു. സൊഹ്രാബുമായി ഉള്ള വിവാഹത്തെ തുടർന്ന് സാനിയ ടെന്നീസ് വിടുമെന്ന് അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. എന്നാൽ, വിവാഹം വേണ്ടെന്ന് വച്ചതിന് പിന്നിൽ കരിയർ പ്രശ്നങ്ങൾ ഇല്ലെന്ന് പിതാവ് ഇമ്രാൻ മിശ്ര പിന്നീട് വ്യക്തമാക്കി.
ഷോയബ് മാലിക്കുമായി വിവാഹം
2012 ലായിരുന്നു വിവാഹം. ഇരുരാജ്യങ്ങളിലെയും മാധ്യമ ശ്രദ്ധ നേടിയ സംഭവം. വിമർശനശരങ്ങളാൽ മുറിവേൽപ്പിച്ചു എന്നുമാത്രമല്ല, സാനിയയുടെ ദേശസ്നേഹത്തെയും പലരും ചോദ്യം ചെയ്തു. തന്റെ ദേശസ്നേഹത്തെ ചോദ്യം ചെയ്യുന്നത് കഷ്ടമാണെന്ന് പറഞ്ഞ് ഒരു ടെലിവിഷൻ അഭിമുഖത്തിൽ അവർ പൊട്ടിക്കരയുകയും ചെയ്തു.
ലണ്ടൻ ഒളിമ്പിക്സ് വിവാദം
2012 ലെ ലണ്ടൻ ഒളിമ്പിക്സിൽ മഹേഷ് ഭൂപതിയും, രോഹൻ ബോപ്പണ്ണയും മെൻസ് ഡബിൾസിൽ ലിയാൻഡർ പേസിന് ഒപ്പം കളിക്കാൻ വിസമ്മതിച്ചു. മിക്സഡ് ഡബിൾസിൽ സാനിയയ്ക്ക് ഒപ്പം കളിക്കണമെന്ന് പേസ് ആവശ്യപ്പെട്ടു. എന്നാൽ, ഇതറിഞ്ഞതോടെ സാനിയ അസ്വസ്ഥയായി. ഭൂപതിയുമായി മികച്ച പങ്കാളിത്തം മിക്സ് ഡബിൾസിൽ ഉള്ളപ്പോഴാണ് ഓൾ ഇന്ത്യ ടെന്നീസ് അസോസിയേഷൻ പേസിനൊപ്പം കളിക്കാൻ ആവശ്യപ്പെട്ടത്. എടിഎയ്ക്ക് എതിരെ സാനിയ തിരിഞ്ഞത് അക്കാലത്ത് വലിയ ചർച്ചയായി.
കായികതാരങ്ങളുടെ ഒരു ദുര്യോഗം ചില വിവാദങ്ങളിൽ കുടുംബത്തെയും വിഷമിപ്പിക്കേണ്ടി വരും എന്നതാണ്. സാനിയ മുംബൈയിലാണ് ജനിച്ചതെങ്കിലും, കുടുംബം പിന്നീട് ഹൈദരാബാദിലേക്ക് മാറുകയായിരുന്നു. സാനിയയ്ക്കും ഷോയബ് മാലിക്കിനും ഇസ്ഹാൻ എന്ന പേരിൽ മകനുണ്ട്. ടെന്നീസിന് പുറമേ സാനിക്ക് ക്രിക്കറ്റും, നീന്തലും ഇഷ്ടമാണ്.
വനിതാ ഡബിൾസിൽ മുൻ ലോക ഒന്നാം നമ്പർ താരം കൂടിയാണ് മുപ്പത്തഞ്ചുകാരിയായ സാനിയ. സിംഗിൾസിൽ 27ാം റാങ്കിലെത്തിയതാണ് ഏറ്റവും മികച്ച നേട്ടം. നിലവിൽ 68ാം റാങ്കിലാണ് സാനിയ 2016 ന് ശേഷം കുടുംബത്തോടൊപ്പം ചെലവഴിക്കാനായി ടെന്നീസ് കോർട്ടിൽ നിന്നും വിട്ടുനിന്ന സാനിയ 2020ലാണ് മത്സരത്തിലേക്ക് തിരിച്ചെത്തിയത്. വിംബിൾഡണിൽ കിരീടം ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരിയാണ്. ഖേൽരത്ന, അർജുന അവാർഡുകൾ നേടി രാജ്യം ആദരിച്ച പ്രതിഭയാണ് സാനിയ.
2015 ൽ ഖേൽരത്നാ പുരസ്കാരത്തിന് സാനിയയെ തിരഞ്ഞെടുത്തതിനെ ചോദ്യം ചെയ്ത് ഒരു കായികതാരം കോടതിയിൽ ഹർജി നൽകിയതിനു പിന്നാലെയാണ് യുഎസ് ഓപ്പൺ വുമൺസ് ഡബിൾസ് വിജയം സാനിയ കരസ്ഥമാക്കിയത്. 2014 ൽ ബ്രൂണോ സോറെസുമൊത്ത് യുഎസ് ഓപ്പൺ മിക്സഡ് ഡബിൾസ് ടൈറ്റിൽ സ്വന്തമാക്കിയപ്പോളും വിവാദം സാനിയയ്ക്കൊപ്പം ഉണ്ടായിരുന്നു. അന്ന് പുതുതായി രൂപീകരിച്ച തെലങ്കാന സംസ്ഥാനത്തിന്റെ ബ്രാൻഡ് അംബാസിഡറായി സാനിയയെ നിയോഗിച്ചതിനെതിരെയായിരുന്നു വിമർശനം.
എന്തായാലും, വിവാദങ്ങൾക്ക് സാനിയ വിലകൊടുക്കാറില്ല. പതിവായി പത്രവാർത്തകളും വായിക്കാറില്ല. 'ടെന്നീസിൽ മികച്ച പ്രകടനം കാഴ്ച്ച വയ്ക്കാനാണ് ശ്രമിക്കാറ്. അതെനിക്കു സന്തോഷം നൽകുന്നു. അതെങ്ങനെ മികച്ചതാക്കണമെന്ന് എനിക്കറിയാം. കുറച്ചുപേരുടെ വിമർശനങ്ങൾ കേട്ടു മനസു വിഷമിപ്പിക്കാറില്ല. കാരണം ശേഷിക്കുന്ന രാജ്യമൊന്നാകെ എന്നെ ഇഷ്ടപ്പെടുന്നു എന്നറിയാം. വിമർശനങ്ങൾക്കു ചെവികൊടുക്കുന്നതിനു പകരം കളിയിൽ ശ്രദ്ധിക്കാറാണു പതിവ്. ഭാഗ്യം കൊണ്ടെന്നപോലെ വിജയങ്ങളിലേക്കു തിരിച്ചെത്താനും അതുവഴി എനിക്കായി. -സാനിയ ഒരിക്കൽ പറഞ്ഞു.
- TODAY
- LAST WEEK
- LAST MONTH
- ലോകത്തേറ്റവും സബ്സ്ക്രൈബേഴ് ഉള്ള യൂ ട്യുബ് ചാനൽ ഉടമ; വരുമാനത്തിലും ലോക റിക്കോർഡ്; കിട്ടുന്നതിൽ കൂടുതലും സബ്സ്ക്രൈബേഴ്സിനു വീതിച്ചു നൽകും; 1000 പേർക്ക് കാഴ്ച്ച തിരിച്ചു കൊടുത്തു; മിക്കവർക്കും സഹായം നൽകി കൈയടി നേടുമ്പോൾ
- എസ്ഐയുടെ വീട്ടിലെ ഷെഡ്ഡിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത് മകളുടെ സഹപാഠിയായ യുവാവിനെ; ഇന്നലെ രാത്രി 10ന് സൂരജ് വീട്ടിലെത്തിയതിൽ വാക്കുതർക്കമുണ്ടായി; തർക്കത്തിനു ശേഷം വീട്ടുകാർ സൂരജിനെ തിരിച്ചയച്ചു; പുലർച്ചെ കാണുന്നത് ഷെഡ്ഡിൽ തൂങ്ങി നിൽക്കുന്ന മൃതദേഹം; അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് അന്വേഷണം തുടങ്ങി
- മഞ്ഞുകട്ട വാരിയെടുത്ത് കൈകൾ പിന്നിൽകെട്ടി പതുക്കെ പ്രിയങ്കയുടെ അടുത്തെത്തി തലയിൽ ഇട്ട് ഓടി രാഹുൽ; സഹപ്രവർത്തകരുടെ സഹായത്തോടെ രാഹുലിനെ പിടിച്ചു നിർത്തി പ്രതികാരം ചെയ്ത് പ്രിയങ്കയും; രണ്ടുപേരെയും നോക്കി ചിരിച്ച കെസിക്ക് പണി കൊടുത്തത് സഹോദരങ്ങൾ ഒരുമിച്ച്; ഭാരത് ജോഡോ യാത്ര സമാപനത്തിലെ വൈറൽ വീഡിയോ
- ഒരു ഇന്ത്യൻ രൂപ സമം 3.25 പാക് രൂപ, ലങ്കയുടെ നാലര രൂപ; നേപ്പാൾ രൂപയുടെ മൂല്യം ഡോളറിന് 130 രൂപ; അയൽ രാജ്യങ്ങളുടെ കറൻസി തകരുമ്പോൾ ഡോളറിനെ 80ൽ പിടിച്ചു നിർത്തി ഇന്ത്യ; മാന്ദ്യത്തിനിടയിലും ഇന്ത്യ പിടിച്ചുനിൽക്കുന്നു
- കാഞ്ഞങ്ങാട് ബസും പിക്ക്അപ്പ് വാനും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം; നാലുപേർക്ക് പരുക്ക്; അപകടത്തിന്റെ സിസി ടിവി ദൃശ്യങ്ങൾ പുറത്ത്
- മറ്റൊരാളുമായി അടുപ്പത്തിലായ രത്നവല്ലി ദാമ്പത്യജീവിതം തുടരാൻ താൽപര്യമില്ലെന്ന് മഹേഷിനെ അറിയിച്ചു; കാലടിയിലേക്ക് കൂട്ടിക്കൊണ്ടു വന്നു ജാതിതോട്ടത്തിൽവച്ച് കഴുത്തു ഞെരിച്ച് ഭാര്യയെ കൊന്നു; ശേഷം വൈകൃതവും; പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമാകുന്നത് പൈശാചിക കൊലപാതക വിവരങ്ങൾ
- സൂപ്പർ ബൈക്കുകൾക്കും സുന്ദരി മോഡലുകൾക്കും ഒപ്പം ഇൻസ്റ്റാ റീലിലെ താരം; ദ ഗ്രേ ഹോണ്ട് ഇൻസ്റ്റാ പേജിൽ ഫോളോവേഴ്സായി മുപ്പതിനായിരത്തോളം പേരും; റീൽസിൽ നിറഞ്ഞത് ബൈക്ക് അഭ്യാസ പ്രകടനങ്ങളും അതിവേഗതയും; റേസിങ് നടന്നിട്ടില്ലെന്ന് മോട്ടോർ വാഹനവകുപ്പ് പറയുമ്പോഴും അരവിന്ദന്റെ ജീവനെടുത്തത് റീൽസിൽ വീഡിയോ ഇടാനായുള്ള ബൈക്കിലെ ചീറിപ്പായൽ തന്നെ
- 'ഇത് കേവലം ഏതെങ്കിലും കമ്പനിക്ക് നേരെയുള്ള അനാവശ്യ ആക്രമണമല്ല, മറിച്ച് ഇന്ത്യൻ സ്ഥാപനങ്ങളുടെ സ്വാതന്ത്ര്യത്തിനും അഭിലാഷങ്ങൾക്കും ഇന്ത്യയ്ക്കുമെതിരായ ആസൂത്രിത ആക്രമണമാണ്'; ഹിൻഡൻബർഗിന്റെ ആരോപണങ്ങൾക്ക് 413 പേജുള്ള മറുപടിയുമായി അദാനി ഗ്രൂപ്പ്; ലക്ഷ്യം ഓഹരി വിപണിയിലെ കരകയറൽ തന്നെ; വിപണി വീണ്ടും തുറക്കുന്ന ഇന്ന് അദാനി ഗ്രൂപ്പിന് അതിനിർണായക ദിനം
- ദേശീയതയുടെ മറവിൽ തട്ടിപ്പ് മറയ്ക്കാനാവില്ല; തട്ടിപ്പ് തട്ടിപ്പുതന്നെയാണ്; ഇന്ത്യയുടെ പുരോഗതി അദാനി തടസപ്പെടുത്തുന്നു; വിദേശത്തെ സംശയകരമായ ഇടപാടുകളെപ്പറ്റി അദാനി മറുപടി പറഞ്ഞിട്ടില്ല; അദാനി ഇന്ത്യയുടെ സ്വത്ത് ആസൂത്രിതമായി കൊള്ളയടിക്കുന്നു; അദാനിക്ക് മറുപടിയുമായി ഹിൻഡൻബർഗ് റിസർച്ച് രംഗത്ത്
- ഷാർജാ- നെടുമ്പാശേരി എയർഇന്ത്യാ വിമാനത്തിൽ ഉണ്ടായിരുന്നത് 193 യാത്രക്കാരും ആറ് ജീവനക്കാരും; ഹൈഡ്രോളിക് സംവിധാനത്തിലെ തകരാർ മൂലം ഇറക്കാനാവാതെ 35 മിനിറ്റോളം സമയം വിമാനം ആകാശത്ത് ചുറ്റിപ്പറന്നു; എയർ ട്രാഫിക് കൺട്രോൾ റൂമിലേക്ക് വിവരമറിയതോടെ എമർജൻസി ലാൻഡിംഗിനായി സംവിധാനങ്ങൾ സജ്ജമായി; നെടുമ്പാശ്ശേരിയിൽ ഇന്നലെ ഒഴിവായത് വലിയ അപകടം
- നിലമ്പൂരുകാരി സ്വകാര്യ സ്കൂൾ അദ്ധ്യാപികയായ വീട്ടമ്മ രണ്ടു തവണ സിയറ ലിയോണിലും ഒരു തവണ മാലി ദ്വീപിലും ഒപ്പമുണ്ടായിരുന്നോ എന്ന് ഇഡിയുടെ ചോദ്യം; ഇല്ലെന്ന് മറുപടി നൽകി നിലമ്പൂർ എംഎൽഎ; യാത്രാ രേഖകൾ ഉയർത്തി ചോദിച്ചപ്പോൾ നേതാവ് പതറി; പിന്നെ പുറത്തിറങ്ങി കലി തുള്ളൽ; ആ യാത്ര പോയ സ്ത്രീയെ ഇഡി ചോദ്യം ചെയ്യും; പിവി അൻവറിനെ ഇഡി തളയ്ക്കുമോ?
- സ്റ്റാൻഡ്ഫോർഡിൽ നിന്ന് മാസ്റ്റർ ബിരുദമുള്ള മൂത്തമകൻ; നടനും രാഹുൽ പ്രിയങ്കാ ഗാന്ധി സേനയുടെ ദേശീയ വൈസ് പ്രസിഡന്റുമായ രണ്ടാമത്തെ മകൻ; ബാങ്ക് മാനേജറായി റിട്ടയർ ചെയ്തിട്ടും അഭിഭാഷകയായ ഭാര്യ; ഇപ്പോൾ ബിബിസി വിവാദത്തോടെ ക്രിസംഘികൾ; 'കിങ്ങിണിക്കുട്ടനും കിട്ടമ്മാവനും' തിരിഞ്ഞുകൊത്തുന്നു! എ കെ ആന്റണി കുടുംബത്തിന്റെ കഥ
- ആദ്യം പുഞ്ചിരിച്ചുകൊണ്ട് സെൽഫിക്ക് സഹകരിച്ചു; പിന്നാലെ ആരാധകന്റെ ഫോൺ വലിച്ചെറിഞ്ഞ് രൺബീർ കപൂർ; വൈറൽ വീഡിയോ
- യുകെയിലെത്തുന്ന മലയാളി വിദ്യാർത്ഥികളുടെ പട്ടിണി മാറ്റാൻ ഗുരുദ്ധ്വാരകളും ക്ഷേത്രവും; ''അമ്മേ ഇവിടെ പാലൊക്കെ ഫ്രീയായി കിട്ടും'' എന്ന് വീഡിയോ കോളിൽ തള്ളിയ കിടങ്ങൂർക്കാരൻ കഥയറിയാതെ ആട്ടമാടിയ വിദ്യാർത്ഥി; ആടുജീവിതം നയിക്കുന്നവരുടെ എണ്ണം കൂടുന്നു; നാട്ടിൽ നിന്നും കൊണ്ടുവന്ന കുത്തരി നോക്കി വിശന്നിരിക്കുന്നവരും യുകെയിൽ
- 'പണം തിരികെ തരാനുള്ളവർ എന്റെ മക്കളെ ഓർത്ത് ദയവ് ചെയ്ത് തരണം; ഒരു കോടി രൂപ ചെലവഴിച്ച് മകളുടെ വിവാഹം നടത്തണം; അവളുടെ പേരിൽ ധാരാളം സ്വർണവും ബാങ്കിൽ 29 ലക്ഷം രൂപയും ഉണ്ട്; ഞങ്ങൾക്കിവിടെ ജീവിക്കാനാകുന്നില്ല, ഞാനും ഭാര്യയും പോകുന്നു'; ആഗ്രഹം പങ്കുവെച്ച് ഭാര്യയെ കൊന്ന് വ്യാപാരി ജീവനൊടുക്കി
- കേരളത്തിലെ നേതൃത്വത്തിനും ശശി തരൂരിനും നന്ദി പറഞ്ഞ് രാജിക്കത്ത്; കോൺഗ്രസിലെ എല്ലാ ഔദ്യോഗിക സ്ഥാനവും രാജിവച്ച് ആന്റണിയുടെ മകൻ; രാജ്യ താൽപ്പര്യത്തിനെതിരെയുള്ള നിലപാടുകൾക്ക് ചവറ്റുകൂട്ടയിലാണ് സ്ഥാനമെന്നും പ്രഖ്യാപനം; അനിൽ ആന്റണി ഇനി കോൺഗ്രസുകാരനല്ല; പത്ത് ദിവസം മുമ്പ് മുമ്പ് പിണറായി പറഞ്ഞത് സംഭവിക്കുമോ?
- ബസ് സ്റ്റാൻഡിലെ ശുചി മുറിയിൽ സ്കൂൾ യൂണിഫോം മാറ്റി കാമുകന്റെ ബൈക്കിൽ കയറി പറന്നത് കോവളത്തേക്ക്; പ്രിൻസിപ്പൾ അറിഞ്ഞപ്പോൾ പിടിക്കാൻ വളഞ്ഞ പൊലീസിന് നേരെ പാഞ്ഞടുത്തത് ബ്രൂസിലിയെ പോലെ; താരമാകൻ ശ്രമിച്ച കാമുകൻ ഒടുവിൽ തറയിൽ കിടന്ന് നിരങ്ങി; ഇൻസ്റ്റാഗ്രാമിലെ ഫ്രീക്കന്റെ സ്റ്റണ്ട് വീഡിയോ ചതിയൊരുക്കിയപ്പോൾ
- ലോകമെമ്പാടും വേരുകളുള്ള ധനകാര്യ ഡിറ്റക്റ്റീവുകൾ; വിമാന ദുരന്തമുണ്ടായ സ്ഥലത്തിന്റെ പേരിട്ടത് പ്രതീകാത്മകം; കമ്പനികളുടെ തട്ടിപ്പുകൾ കണ്ടെത്തി റിപ്പോർട്ട് പ്രസിദ്ധീകരിക്കും; തുടർന്ന് അവരുമായി വാതുവെച്ച് ലാഭം നേടും; നിക്കോളയെ തൊട്ട് മസ്ക്കിനെ വരെ പൂട്ടി; ഇപ്പോൾ നീക്കം ഇന്ത്യയെ തകർക്കാനോ? അദാനിയെ വിറപ്പിക്കുന്ന ഹിൻഡൻബർഗിന്റെ കഥ
- 'ഒരു പുരുഷനിൽ നിന്ന് സ്ത്രീ ആഗ്രഹിക്കുന്നത് നിർലോഭം ലഭിക്കും; ഭക്ഷണം കഴിക്കുക മാത്രമല്ല, കഴിപ്പിക്കുക കൂടി ചെയ്യുന്നയാളാണ്; തനിക്കായി കല്യാണം ആലോചിച്ചിരുന്നു'; മോഹൻലാലിനെക്കുറിച്ച് ശ്വേതാ മേനോൻ
- മകൻ മരിച്ചു; 28 കാരിയായ മരുമകളെ വിവാഹം ചെയ്ത് അമ്മായിഅച്ഛൻ; വിവാഹ ചിത്രം വൈറലായി; പൊലീസ് അന്വേഷണം
- പ്രണയം തുടങ്ങിയത് രണ്ടു കൊല്ലം മുമ്പ്; അകാലത്തിൽ സഹപാഠിയുടെ ജീവനെടുത്ത് കാൻസർ എന്ന ക്രൂരത; കാമുകന്റെ മരണം 19കാരിയുടെ മനസ്സിലുണ്ടാക്കിയത് എല്ലാം നഷ്ടമായെന്ന നിരാശ; ആൺസുഹൃത്തിന്റെ വിയോഗത്തിന്റെ 41-ാം നാൾ എലിവിഷം വാങ്ങി കഴിച്ചത് ആത്മഹത്യാ കുറിപ്പും എഴുതി വച്ച്; എല്ലാം വീട്ടുകാർക്കും അറിയാമായിരുന്നു; അഞ്ജുശ്രീ പാർവ്വതിയുടെ ജീവനൊടുക്കൽ കാമുക വേർപാടിൽ
- ജയയുടെ ആ ഒറ്റ ഡയലോഗ് തിരുത്തണം; ജയ തിരുത്തണം തിരുത്തിയെ തീരൂ, ഇല്ലെങ്കിൽ കുറച്ചേറെ പേർ കൂടി തിന്നു തിന്ന് വലയും; ജയ ജയ ഹേ സിനിമ പെരുത്തിഷ്ടമായെങ്കിലും ഒരുഡയലോഗ് പ്രശ്നമെന്ന് ഡോ.സുൾഫി നൂഹ്
- തുരങ്കത്തിനുള്ളിൽ തോക്കുമായി ഒളിവിൽ കഴിഞ്ഞ സദ്ദാം ഹുസൈനെ കണ്ടെത്തിയത് എങ്ങനെ? പിടികൂടിയപ്പോൾ സദ്ദാം പ്രതികരിച്ചത് എങ്ങനെ? ഓപ്പറേഷനിൽ പങ്കെടുത്ത ഒരു പട്ടാളക്കാരൻ 19 വർഷത്തിനു ശേഷം മനസ്സ് തുറക്കുമ്പോൾ
- മൂന്നര വയസ്സുകാരി മകളുമായി പെയ് ന്റിങ് തൊഴിലാളിയോടൊപ്പം ഒളിച്ചോടിയത് 11വർഷം മുമ്പ്; പത്തുവർഷത്തോളമായി പുതിയ ഭർത്താവുമായി താമസിച്ചത് ബംഗളൂരുവിൽ; മലപ്പുറത്ത് നിന്നും ഒളിച്ചോടിയ യുവതിയേയും കുഞ്ഞിനേയും കണ്ടെത്തി
- മാപ്പിളപ്പാട്ട് മാത്രമേ പാടാവൂ, അല്ലെങ്കിൽ അടിക്കുമെന്ന ഭീഷണിയുമായി സദസ്സിലെ ഇക്ക; 'ഇക്ക ഒന്നിങ്ങു വന്നേ, ഇത് വളരെ ഇൻസൽട്ടിങ്ങാണ്.. എന്താണ് ചേട്ടാ ഇങ്ങനെയൊന്നും പറയാൻ പാടില്ല' എന്നു പറഞ്ഞ പ്രശ്നക്കാരനെ വേദിയിലേക്ക് വിളിച്ചു ശകാരിച്ചു ഗായിക; കൈയടിച്ചു സദസ്സും; പിന്നാലെ കുറ്റപ്പെടുത്തലുമായി വ്യാപാരി വ്യവസായി നേതാവും; ഈരാറ്റുപേട്ട നഗരോത്സവത്തിൽ സംഭവിച്ചത്
- ഗോവ കാസിനോവയിൽ നടക്കുന്ന ഓൺലൈൻ ചൂതാട്ടത്തിൽ പണം നിക്ഷേപിച്ചാൽ മണിക്കൂറുകൾക്കുള്ളിൽ രണ്ടിരട്ടിയോളം ലാഭവിഹിതം ലഭിക്കുമെന്ന് വാഗ്ദാനം; ഓൺലൈൻ ചൂതാട്ടത്തിന്റെ പേരിൽ ലക്ഷങ്ങൾ തട്ടിയ മലപ്പുറത്തെ ദമ്പതികൾ കുടുങ്ങി; പൊക്കിയത് തമിഴ്നാട് ഏർവാടിയിലെ രഹസ്യ കേന്ദ്രത്തിൽ നിന്ന്
- മംഗലാപുരത്തെ രണ്ടാം ശസ്ത്രക്രിയക്ക് ശേഷം സുഹൃത്തിനെ കാണാൻ അവൾ എത്തി; കൂട്ടുകാരി മടങ്ങിയപ്പോൾ അമ്മയോട് പറഞ്ഞത് ഇത് എനിക്ക് ഇഷ്ടമുള്ള കുട്ടിയെന്ന്; അവളെ പെണ്ണു ചോദിച്ചു പോകണമെന്ന് അച്ഛനോട് ചട്ടവും കെട്ടി; പിന്നെ അപ്രതീക്ഷിതമായി വിപിൻരാജ് മരണത്തിന് കീഴടങ്ങി; ആഘാതം താങ്ങാൻ കഴിയാതെ മരണം പുൽകി അഞ്ജുശ്രീയും
- ഇനി കലോൽസവ വേദിയിലേക്ക് ഇല്ല; കൗമാരക്കാരുടെ ഭക്ഷണത്തിൽ പോലും ജാതിയും വർഗ്ഗീയതയും വാരിയെറിയുന്നു; തന്നെ മലീമസപ്പെടുത്താൻ നടന്നത് ബോധപൂർവ്വ നീക്കം; അടുക്കള കൈകാര്യം ചെയ്യാൻ ഭയം തോന്നുന്നു; അനാവശ്യ വിവാദങ്ങളിൽ മനംനൊന്ത് പഴയിടം പിന്മാറുന്നു; പരാതി രഹിത ഭക്ഷണമൊരുക്കാൻ കലോത്സവത്തിന് ഇനി പാചക കുലപതി വരില്ല; 'അരുണിന്റെ ബ്രാഹ്മണിക്കൽ അജണ്ട' വിജയിക്കുമ്പോൾ
- നിനക്കുള്ളതെല്ലാം തരൂ.. നിന്റെ അനുഗ്രഹത്താൽ ഇന്നുമുതൽ എന്നും ഞാൻ കടപ്പെട്ടവളായിരിക്കും'; ശരീരത്തിന്റെ നിറം നഷ്ടപ്പെടുന്ന രോഗാവസ്ഥ; തന്റെ രോഗവിവരത്തെക്കുറിച്ച് ഹൃദയം തൊടുന്ന കുറിപ്പുമായി മമത മോഹൻദാസ്
- നിലമ്പൂരുകാരി സ്വകാര്യ സ്കൂൾ അദ്ധ്യാപികയായ വീട്ടമ്മ രണ്ടു തവണ സിയറ ലിയോണിലും ഒരു തവണ മാലി ദ്വീപിലും ഒപ്പമുണ്ടായിരുന്നോ എന്ന് ഇഡിയുടെ ചോദ്യം; ഇല്ലെന്ന് മറുപടി നൽകി നിലമ്പൂർ എംഎൽഎ; യാത്രാ രേഖകൾ ഉയർത്തി ചോദിച്ചപ്പോൾ നേതാവ് പതറി; പിന്നെ പുറത്തിറങ്ങി കലി തുള്ളൽ; ആ യാത്ര പോയ സ്ത്രീയെ ഇഡി ചോദ്യം ചെയ്യും; പിവി അൻവറിനെ ഇഡി തളയ്ക്കുമോ?
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്