Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബാബറി മസ്ജിദിനെ കക്കൂസെന്നു വിശേഷിപ്പിച്ച് സംഘപരിവാർ അനുകൂലി ഫേസ്‌ബുക്കിൽ; പുണ്യ സ്ഥലത്തു വച്ച കക്കൂസിനെ പൊളിച്ചു നീക്കുകയാണ് ചെയ്തതെന്നും അവകാശവാദം: വീഡിയോ പോസ്റ്റിനു പൊങ്കാലയിട്ട് സൈബർ ലോകം

ബാബറി മസ്ജിദിനെ കക്കൂസെന്നു വിശേഷിപ്പിച്ച് സംഘപരിവാർ അനുകൂലി ഫേസ്‌ബുക്കിൽ; പുണ്യ സ്ഥലത്തു വച്ച കക്കൂസിനെ പൊളിച്ചു നീക്കുകയാണ് ചെയ്തതെന്നും അവകാശവാദം: വീഡിയോ പോസ്റ്റിനു പൊങ്കാലയിട്ട് സൈബർ ലോകം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ബാബറി മസ്ജിദ് വെറുമൊരു കക്കൂസായിരുന്നു. പുണ്യസ്ഥലത്ത് വച്ച കക്കൂസിനെ 1992ൽ പൊളിച്ചു നീക്കുകയാണ് ചെയ്തത്. അതിനപ്പുറം ഒന്നും സംഭവിച്ചില്ല. അതുമൂലം ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾക്ക് ഒന്നും സംഭവിച്ചില്ല. മറിച്ച് ഹിന്ദുക്കളുടെ അപമാനം മാറുകയും ചെയ്തു. ബാബറി മസ്ജിദ് ഒരു മുസ്ലിം പള്ളിയല്ല. ഒരു വ്യക്തിയുടെ പേരിൽ പള്ളി പണിയണമെന്ന് ഖുറാനിലോ മതഗ്രന്ഥങ്ങളിലോ പറഞ്ഞിട്ടുമില്ല. വെറുമൊരു കക്കൂസായിരുന്നു ബാബറി മസ്ജിദ്. ഇത് പൊളിച്ചതിന്റെ പേരിൽ സംഘപരിവാർ സംഘടനകളുടെ മേൽ ആരും കുതിരകയറാൻ വരരുത്.രാജീവ് ആർ നായരുടെ ഈ ഫെയ്‌സ് ബുക്ക് വിഡിയോ പോസ്റ്റിന് പിറകെയാണ് സോഷ്യൽ മീഡിയ ഇപ്പോൾ.

മോദിയുടെ ഗൾഫ് യാത്രയുമായി ബന്ധപ്പെട്ട് നിരവധി ചർച്ചകൾ നടന്നിരുന്നു. അബുദാബിയിലെ പള്ളിയിൽ മോദി എത്തിയതും അതുമായി ബന്ധപ്പെട്ട് എടുത്ത സെൽഫിയുമെല്ലാം വൈറലായി. ഇതിന് താഴെ ബാബറി മസ്ജിദ് പൊളിച്ചിട്ട് ഇങ്ങനെയൊക്കെ പറയുകയും ചെയ്യുകയും ചെയ്യുന്നതിനെ തീവ്ര ഇസ്ലാം പക്ഷക്കാർ ആരോ ചോദ്യം ചെയ്തു. ഇതാണ് രാജീവ് ആർ നായരുടെ ഫെയ്‌സ് ബുക്ക് വിഡിയോ പോസ്റ്റിന് കാരണം. ഏതായാലും സംഗതി വിവാദമായി. സംഘികളും സുടാപ്പികളും വിഷയത്തിൽ ഏറ്റുമുട്ടുകയാണ്. ആരാണ് രാജീവ് നായറെന്ന് വിശദീകരിച്ചാണ് സുടാപ്പികൾ കടന്നാക്രമണം നടത്തുന്നത്. എന്നാൽ രാജീവിന്റെ ഉപമയിൽ സംഘികൾ ആവേശം കൊള്ളുന്നു.

ആർഎസ്എസ് വിഷസർപ്പമെന്നാണ് രാജീവിനെ സുടാപ്പികൾ വിശേഷിപ്പിക്കുന്നത്. അവർ കുറിക്കുന്ന്ത ഇങ്ങനെവലിയൊരു വർഗീയ കലാപത്തിനാണ് സംഘികൾ കോപ്പുകൂട്ടുന്നത്. സത്യവിശ്വാസികൾ സംയമനം പാലിക്കേണ്ട സമയമാണിത്. നമ്മെ പ്രകോപിപ്പിക്കാൻ വേണ്ടി എന്തും ചെയ്യാൻ മടിക്കാത്തവരാണവർ. സംയമനം പാലിക്കുക എന്ന് പറഞ്ഞാൽ പ്രതികരിക്കരുത് എന്നല്ല യുക്തിപൂർവ്വം , സമാധാനപരമായി ശക്തമായി തന്നെ പ്രതികരിക്കണം. മുറിവിൽ ആസിഡോഴിക്കുന്ന വിവിധയിനം കലാപരിപാടികൾ ആണ് ഈ സർക്കാർ വന്നതിന് ശേഷം കേരളത്തിലടക്കം സംഘികൾ ചെയ്തു വരുന്നത്. അങ്ങനെ ചെയ്യുന്നവരോട് അതേ തരത്തിൽ നമ്മെകൊണ്ട് ചെയ്യിപ്പിക്കാനുള്ള തന്ത്രമാണ്. അതിൽ നമ്മൾ പെട്ടുപോകരുത്. പ്രതികരണങ്ങൾ മാന്യമാകട്ടെ. അല്ലെങ്കിൽ അവരും നമ്മളും തമ്മിൽ എന്ത് വ്യത്യാസം.

പ്രിയ കൂട്ടൂകാരാ..തന്റെ ഒരു വീഡിയോ കണ്ടിട്ടു ഇവിടെ ചില അവന്മാർക്കു കുരുപോട്ടി..നിന്റെ പോസ്റ്റിൽ തെറിവിളിയുടെ പൊടി പൂരം.. എന്തായാലും ഇതിനു ഇന്നു തന്നെ മറുപടി കൊടുത്തിരിക്കണം. പന്നികൾ കൂട്ടത്തോടെ വരും..എന്നാൽ സിംഹം ഒറ്റക്കുമാത്രമെ എന്തും നേരിടു...ഈ പോസ്റ്റിന്റെ പേരിൽ ഇവന്മാർ എന്തുചെയ്യും എന്നു നമുക്കു കാണാംഇങ്ങനെയൊക്കെയാണ് രാജീവിനെ അനുകൂലിക്കുന്നവരുടെ പ്രതികരണം.

വൈദേശിക അക്രമകാരിയായ ബാബറിനെ മനസിൽ താലോലിക്കുന്ന സുടാപ്പികൾ ഐസിസ് മനോഭാവം ഉള്ളവർ ആണ് . ഇന്ത്യൻ മുസ്ലിംങ്ങൾ അവർക്ക് ആരാധിക്കാൻ വേണ്ടി പണിതുയർത്തിയ ഒരു പള്ളിയും ഈ ഭാരതത്തിൽ ആരും തച്ചു തകർത്തിട്ടില്ല തകർക്കുകയുമില്ല , എന്നാൽ ഹിന്ദുക്കളും മുസ്ലീങ്ങളും സ്‌നേഹത്തോടെ അധിവസിച്ചിരുന്ന ഈ നാട്ടിൽ കടന്ന് വന്ന് ഹിന്ദുക്കളുടെ ക്ഷേത്രങ്ങൾ കൊള്ളയടിക്കുകയും കൊള്ളയടിച്ച ക്ഷേത്രങ്ങൾ തച്ചു തകർക്കുകയും അവിടെയുള്ള ക്ഷേത്ര വിശ്വാസികളെ കൊന്നൊടുക്കുകയും ചെയ്ത് ആ ക്ഷേത്രവിശ്വാസികളുടെ കണ്ണീരും,രക്തവും കുതിർന്ന് കിടന്ന അവശിഷ്ടങ്ങൾ കൊണ്ട് വിദേശിയായ ഒരു മത ഭ്രാന്തൻ ഒരു കെട്ടിടവും അതിന് മുകളിൽ ഒരു മിനാരവും പണിതാൽ ഇന്ത്യൻ മുസ്ലീങൾക്ക് അത് പള്ളിയാവുമൊ ?ഇങ്ങനെ അഭിപ്രായം പറയുന്നവരുമുണ്ട്.

ഏതായാലും സോഷ്യൽ മീഡിയയ്ക്ക് കോളടിച്ചു. ചർച്ചചെയ്യാൻ ചൂടുള്ള വിഷയം തന്നെ കിട്ടി. സംഘികളും സുടാപ്പികളും വിട്ടുകൊടുക്കാൻ തയ്യാറാവത്ത വിധം ചർച്ചകൾ സജീവമാക്കുന്നു. തെറിവിളിയും ഭീഷണിയുമെല്ലാം ഇവിടെയുണ്ട്. വിഡിയോ പോസ്റ്റ് ആയതിനാൽ പറയുന്ന ആളിന്റെ മുഖ ഭാവങ്ങളും കൂടി ചർച്ചയെ സ്വാധീനിക്കുന്നു. ബാബറി മസ്ജിദിനോട് രാജീവിനുള്ള പുച്ഛവും വിഡിയോയിൽ വ്യക്തം. തന്റെ പോസ്റ്റിന് താഴെ വന്ന 5000ലധികം കമന്റുകളെ രാജീവ് വിശേഷിപ്പിക്കുന്നത് ഇങ്ങനെയാണ്‌കേരള സോഷ്യൽ മീഡിയ കണ്ട എക്കാലത്തെയും വലിയ പൊങ്കാല.. ഒരൊറ്റ കമന്റും ഞാൻ ഡിലീറ്റ് ചെയ്യില്ല..അപൂർവ്വം ചിലതൊഴിച്ച്.. നാട്ടാര് കാണട്ടെ ഞമ്മാന്റെ മതക്കാരുടെ സഹിഷ്ണുത..

ഇതിനിടെയിൽ പോസ്റ്റ് പിൻവലിച്ചെന്ന് കൈരളി വാർത്ത നൽകിയതായും പറയുന്നു അതിനുമുണ്ട് മറുപടി. ഞാൻ പോസ്റ്റ് പിൻവലിച്ചെന്ന വാർത്തയുമായി കൈരളി പീപ്പിൾ ചാനൽ.. പോസ്റ്റ് ഇപ്പഴും അവിടുണ്ട്..സഖാക്കളുടെ ചാനൽ ഇപ്പോൾ ആരായി...?? ചർച്ച പുരോഗമിക്കുന്നതിനിടയിൽ മറ്റൊന്നും സംഭവിച്ചു. അതും പോസ്റ്റായി എഫ് ബി പേജിലുണ്ട്. ജാതിവാൽ കളഞ്ഞു എന്നെന്നേക്കുമായി.. രാജശേഖരൻ നായരുടെ R Nair ഇനി No more...ഉഷയുടെ മകൻ എന്നർഥത്തിൽ ഇൻഷ്യൽ ചേർത്ത് Rajeev U എന്നാക്കി... അങ്ങനെ പേരിലെ സവർണ്ണത രാജീവ് നീക്കുന്നു. ഏതായാലും ചർച്ച കനക്കുകയാണ്. വിട്ടുകൊടുക്കില്ലെന്ന് പറഞ്ഞ് സുടാപ്പികൾ രാജിന്റെ പഴയ പട്ടാള ചരിത്രവും കേസുകളുമെല്ലാം നിരത്തി അടിക്കുന്നു. അന്വേഷണാത്മക വഴിയിലേക്ക് അവർ നീങ്ങുമ്പോൾ രാജീവിന്റെ അടുത്ത വീഡിയോയ്ക്കായി കാത്തിരിക്കുകയാണ് സംഘികൾ എന്നും വ്യക്തം.

ബാബറി മസ്ജിദ് പൊളിച്ചതെന്തിന്...ഉദാഹരിച്ചുള്ള എന്റെ ഉത്തരം..വീഡിയോ ഇപ്പോഴത്തെ ട്രെൻറായതോണ്ടല്ല കേട്ടോ..പറയാനുള്ളത് നേരിട്ടു പറയണമെന്നു തോന്നി അത്രമാത്രം..ഇഷ്ടപ്പെട്ടവർ ഷെയറൂ...

Posted by Rajeev U on Sunday, 16 August 2015

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP