Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മെഗാ സ്റ്റാർ പോലും ഫ്രീയായി പ്രമോഷൻ ചെയ്ത ആ പരിപാടിയുടെ കണക്ക് എവിടെ? സംഗീതപരിപാടിയുടെ വരുമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുമെന്ന് പറഞ്ഞിട്ട് അത് കൈമാറിയോ? ഉണ്ടെങ്കിൽ രേഖ പുറത്തുവിടണം; ആഷിഖ് അബുവും കൂട്ടരും കൊച്ചി മ്യൂസിക് ഫൗണ്ടേഷനുമായി ചേർന്ന് കൊച്ചിയിൽ നടത്തിയ സംഗീത നിശക്കെതിരെ ആരോപണങ്ങളുമായി യുവമോർച്ച നേതാവ് സന്ദീപ് വാര്യർ

മെഗാ സ്റ്റാർ പോലും ഫ്രീയായി പ്രമോഷൻ ചെയ്ത ആ പരിപാടിയുടെ കണക്ക് എവിടെ? സംഗീതപരിപാടിയുടെ വരുമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുമെന്ന് പറഞ്ഞിട്ട് അത് കൈമാറിയോ? ഉണ്ടെങ്കിൽ രേഖ പുറത്തുവിടണം; ആഷിഖ് അബുവും കൂട്ടരും കൊച്ചി മ്യൂസിക് ഫൗണ്ടേഷനുമായി ചേർന്ന് കൊച്ചിയിൽ നടത്തിയ സംഗീത നിശക്കെതിരെ ആരോപണങ്ങളുമായി യുവമോർച്ച നേതാവ് സന്ദീപ് വാര്യർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതികരിച്ച സിനിമാ പ്രവർത്തകർക്കെതിരെ ഫേസ്‌ബുക്കിലൂടെ യുദ്ധം തുടങ്ങിവെച്ച യുവമോർച്ച നേതാവ് സന്ദീപ് വാര്യർ ആഷിഖ് അബുവിനും കൂട്ടർക്കുമെതിരെ തുടർപ്രതികരണങ്ങളുമായി രംഗത്ത്. സന്ദീപ് സിനിമാക്കാർക്കെതിരെ പ്രതികരിച്ചത് വലിയ വിവാദമായി മാറിയിരുന്നു. ഇതിന് പിന്നാലെ ഇപ്പോൾ ആഷിഖ് അബുവും കൂട്ടരും സംഘടിപ്പിച്ച സംഗീത നിശയിൽ തട്ടിപ്പ് ആരോപിച്ചു കൊണ്ടാണ് അദ്ദേഹം രംഗത്തെത്തിയത്.

ആഷിഖ് അബു, സയനോര ഫിലിപ്പ്, ബിജി ബാൽ, ഷഹബാസ് അമൻ എന്നിവരുടെ നേത്യത്വത്തിലുള്ള കൊച്ചി മ്യൂസിക് ഫൗണ്ടേഷൻ നവംബർ ഒന്നിന് കൊച്ചയിൽ നടത്തിയ സംഗീത നിശയെ കുറിച്ചാണ് സന്ദീപ് വാര്യരുടെ ആരോപണം. സംഗീത പരിപാടിയുടെ വരുമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുമെന്നായിരുന്നു സംഘാടകർ വാർത്താ സമ്മേളനത്തിൽ പറഞ്ഞത്. ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയോ അതുപ്രകാരം പരിപാടിയിലൂടെ വന്ന പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയോ എന്നാണ് സന്ദീപ് വാര്യർ ചോദിക്കുന്നത്. ഉണ്ടെങ്കിൽ എന്ന്? രേഖ പുറത്ത് വിടുക. ഇല്ലെങ്കിൽ എന്തുകൊണ്ട് ഇത്രയും കാലമായി കണക്ക് പുറത്തു വിട്ടില്ല? - സന്ദീപ് ചോദിക്കുന്നു.

ടീമിന്റെ നേതൃത്വത്തിൽ കഴിഞ്ഞ നവംബർ ഒന്നിന് എറണാകുളം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന കരുണ സംഗീത നിശയുടെ ഉദ്ദേശം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനശേഖരണം നടത്തുക എന്നതായിരുന്നു. സൗജന്യമായി ഇതിനായി ഇക്കഴിഞ്ഞ ദിവസം നടന്ന രണ്ടാം ചുംബന സമരം പോലെ തങ്ങളുടെ മുഴുവൻ സ്വാധീനവും ....ടീം ഉപയോഗിച്ചു. മലയാളത്തിലെ മെഗാ സ്റ്റാർ ഉൾപ്പെടെ മുഴുവൻ പേരും സൗജന്യമായി ഈ പരിപാടിയുടെ പ്രൊമോഷൻ ചെയ്തുവെന്നും അദ്ദേഹം റോപിച്ചു.

സെന്റിമെൻസിൽ മലയാളത്തിലെ മുഴുവൻ സംഗീതജ്ഞരും ലൈറ്റ് ആൻഡ് സൗണ്ട് മുതൽ ക്യാമറ വരെയുള്ള മുഴുവൻ വിഭാഗങ്ങളും ഒരു രൂപ വാങ്ങാതെ സൗജന്യമായി സേവനം ചെയ്തു. നാട്ടുകാരുടെ സെന്റിമെൻസിൽ ആണല്ലോ ഇവർ പണ്ടേ കയറിപ്പിടിക്കാറുള്ളത്. സ്റ്റേഡിയം ഹൗസ്ഫുൾ എന്റെ അറിവിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ധനശേഖരണം ആയതിനാൽ രാജീവ് ഗാന്ധി സ്റ്റേഡിയവും സൗജന്യമായാണ് വിട്ടുകൊടുത്തത്. കുറ്റം പറയരുതല്ലോ സ്റ്റേഡിയം ഹൗസ്ഫുൾ ആയിരുന്നുവെന്നും എന്നിട്ടും ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകിയോ എന്ന ചോദ്യാണ് സന്ദീപ് വാര്യർ ഉയർത്തുന്നത്.

സന്ദീപിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ:

പൊരിച്ച മത്തി ടീമിന്റെ നേതൃത്വത്തിൽ കഴിഞ്ഞ നവംബർ ഒന്നിന് എറണാകുളം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന കരുണ സംഗീത നിശയുടെ ഉദ്ദേശം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനശേഖരണം നടത്തുക എന്നതായിരുന്നു.

ഇതിനായി ഇക്കഴിഞ്ഞ ദിവസം നടന്ന രണ്ടാം ചുംബന സമരം പോലെ തങ്ങളുടെ മുഴുവൻ സ്വാധീനവും പൊരിച്ച മത്തി ടീം ഉപയോഗിച്ചു. മലയാളത്തിലെ മെഗാ സ്റ്റാർ ഉൾപ്പെടെ മുഴുവൻ പേരും സൗജന്യമായി ഈ പരിപാടിയുടെ പ്രൊമോഷൻ ചെയ്തു കൊടുത്തു. മലയാളത്തിലെ മുഴുവൻ സംഗീതജ്ഞരും ലൈറ്റ് ആൻഡ് സൗണ്ട് മുതൽ ക്യാമറ വരെയുള്ള മുഴുവൻ വിഭാഗങ്ങളും ഒരു രൂപ വാങ്ങാതെ സൗജന്യമായി സേവനം ചെയ്തു. നാട്ടുകാരുടെ സെന്റിമെൻസിൽ ആണല്ലോ ഇവർ പണ്ടേ കയറിപ്പിടിക്കാറുള്ളത് .

എന്റെ അറിവിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ധനശേഖരണം ആയതിനാൽ രാജീവ് ഗാന്ധി സ്റ്റേഡിയവും സൗജന്യമായാണ് വിട്ടുകൊടുത്തത്. കുറ്റം പറയരുതല്ലോ സ്റ്റേഡിയം ഹൗസ്ഫുൾ ആയിരുന്നു. പരിപാടിക്കുശേഷം നവംബർ നാലിന് മുഴുവൻ പേർക്കും നന്ദി അറിയിച്ചുകൊണ്ട് (നന്ദി മാത്രമേ ഉള്ളൂ ) പൊരിച്ച മത്തിക്കാർ പോസ്റ്റിടുന്നു. ശുഭം. പിന്നീട് നാളിതുവരെ ആ പേജിൽ ആളനക്കമില്ല.

ഇനിയാണ് ചോദ്യം.
വരവ് എത്ര ?
ചെലവില്ല എന്ന് നിങ്ങൾ തന്നെ പറഞ്ഞുകഴിഞ്ഞു.
വന്ന പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയോ?
ഉണ്ടെങ്കിൽ എന്ന്? രേഖ പുറത്ത് വിടുക.
ഇല്ലെങ്കിൽ എന്തുകൊണ്ട് ഇത്രയും കാലമായി കണക്ക് പുറത്തു വിട്ടില്ല? എന്തുകൊണ്ട് പണം കൈമാറിയില്ല?
പണം ഇതുവരെ കൈമാറിയില്ലെങ്കിൽ പരിപാടിയിൽ നിന്നു കിട്ടിയ പണം കണക്കുപോലും പുറത്തുകാണിക്കാതെ ഇത്രയുംകാലം കയ്യിൽ വെച്ചത് ശരിയോ? നിങ്ങൾ കണക്ക് പുറത്തു വിട്ടാൽ മതി. നാട്ടുകാരുടെ പണം പിരിച്ച പരിപാടിയല്ലേ.

അതേസമയം പൗരത്വ നിയമ ഭേദഗതിക്കെതിരായി കൊച്ചിയിൽ പ്രതിഷേധം സംഘടിപ്പിച്ച സിനിമ പ്രവർത്തകർക്കെതിരേയുള്ള യുവമോർച്ച നേതാവ് സന്ദീപ് വാര്യരുടെ പ്രതികരണം വലിയ വിവാദങ്ങൾക്കായിരുന്നു തിരികൊളുത്തിയിരുന്നത്. ബിജെപി നേതൃത്വം തള്ളി പറഞ്ഞിട്ടും തന്റെ അഭിപ്രായത്തിൽ ഉറച്ചു നിൽക്കുകായണ് സന്ദീപ് വാര്യർ. തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും ആരെയും ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും ഭീഷണിയായി തോന്നുന്നത് നികുതി അടയ്ക്കാത്തവർക്ക് മാത്രമാണെന്നുമാണ് സന്ദീപ് വാര്യർ വ്യക്തമാക്കുന്നത്. ഇതിന് പിന്നാലെയാണ് കൊച്ചിയിലെ സിനിമ സംഘത്തിന് നേരെ വീണ്ടും മറ്റൊരു ആരോപണവുമായി സന്ദീപ് വാര്യർ രംഗത്ത് എത്തിയിരിക്കുന്നത്.

എന്നാൽ, പൗരത്വനിയമ ഭേദഗതിക്കെതിരായി പ്രതിഷേധിച്ച സിനിമാ പ്രവർത്തകരോടുള്ള സന്ദീപ് വാര്യരുടെ പ്രതികരണം പാർട്ടി നിലപാടല്ലെന്നാണ് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എംടി രമേശ് ഇന്നലെ വ്യക്തമാക്കിയത്. ഫേസ്‌ബുക്കിലൂടെ അദ്ദേഹം നടത്തിയ പ്രതികരണം വ്യക്തിപരമായ അഭിപ്രായമാണെന്നും എംടി രമേശും പറഞ്ഞു. പകപോക്കുന്ന സമീപനമില്ല സന്ദീപ് വാര്യർ ആരെയെങ്കിലും ഭീഷണിപ്പെടുത്തിയതായി അറിയില്ല. വിവിധ വിഷയങ്ങളിലുള്ള അഭിപ്രായം എന്ന നിലയിലാണ് സമൂഹമാധ്യമങ്ങളിൽ പ്രതികരണങ്ങൾ വരുന്നത്. പ്രതിഷേധിക്കുന്നവരോട് ബിജെപിക്ക് വൈര്യനിരാതന ബുദ്ധി ഇല്ല. വിമർശനങ്ങൾ മുമ്പും ഉണ്ടായിട്ടുണ്ട്. അവരോടൊന്നും പകപോക്കുന്ന സമീപനം ബിജെപിക്ക് ഇല്ലെന്നും രമേശ് കഴിഞ്ഞ ദിവസം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP