Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jul / 202131Saturday

കുടിയനായ ഭർത്താവിനെ കൊണ്ട് മടുത്ത വനിതാ നേതാവ്; സ്‌കൂൾ തുറന്നിട്ടും കുട്ടിയുടെ ബുക്ക് എടുക്കാൻ പോലും അനുവദിക്കാത്ത മദ്യപാനി; കഠിനമായ ദേഹോപദ്രവം കാരണം വിവാഹമോചനം നേടി ഹർജിയും കോടതയിൽ; സന്ദീപിനെ തല്ലിചതച്ചു എന്നത് വ്യാജ വാർത്ത; ബിജെപി വക്താവിനെ പെണ്ണുകേസിൽ തല്ലുകൊണ്ടവരാക്കുന്നവർ വായിച്ചറിയാൻ

കുടിയനായ ഭർത്താവിനെ കൊണ്ട് മടുത്ത വനിതാ നേതാവ്; സ്‌കൂൾ തുറന്നിട്ടും കുട്ടിയുടെ ബുക്ക് എടുക്കാൻ പോലും അനുവദിക്കാത്ത മദ്യപാനി; കഠിനമായ ദേഹോപദ്രവം കാരണം വിവാഹമോചനം നേടി ഹർജിയും കോടതയിൽ; സന്ദീപിനെ തല്ലിചതച്ചു എന്നത് വ്യാജ വാർത്ത; ബിജെപി വക്താവിനെ പെണ്ണുകേസിൽ തല്ലുകൊണ്ടവരാക്കുന്നവർ വായിച്ചറിയാൻ

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: ബിജെപി വക്താവ് സന്ദീപ് വാര്യരെ മർദ്ദിച്ചെന്ന് പറഞ്ഞ് പ്രചരിക്കുന്നതിലെ കഥ പച്ചക്കള്ളം. സന്ദീപ് വാര്യർ ആശുപത്രിയിൽ ചികിൽസിയിലാണെന്ന വാദവും തെറ്റാണ്. സംഭവിച്ചത് മറ്റൊരു ഇടപെടലിന്റെ കഥയാണ്. കൊടകര കള്ളപ്പണക്കേസിൽ ബിജെപിയെ ആകെ പ്രതിക്കൂട്ടിലാക്കാൻ നീക്കം സജീവമാണ്. ഇതിനിടെയാണ് സന്ദീപ് വാര്യർക്കെതിരേയും വാർത്തകൾ എത്തിയത്.

തൃശൂരിലെ ബിജെപി യുടെ നേതാവും നഗരസഭ  കൗൺസിലറുമായ ഒരു വനിതാ നേതാവ് ഭർത്താവിൽ നിന്ന്   അനുഭവിക്കുന്ന പീഡനംമൂലം കോടതിയിൽ  വിവാഹ മോചനം ആവശ്യപ്പെട്ടു കേസ് ഫയൽ ചെയ്തു. അതോടെ ബിജെപി നേതാവായ സന്ദീപ് വാര്യരുടെ മധ്യസ്ഥതയിൽ ഒത്തു തീർപ്പിന് ശ്രമം നടന്നിരുന്നു . മദ്യപാനിയും സഹപ്രവർത്തകരായ അദ്ധ്യാപകരെപ്പോലും സംശയിച്ച് കഠിനമായ ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്യുന്ന ഒരുവനുമായി യോജിച്ചുള്ള  ഒരു നീക്കത്തിനും തയ്യാറല്ലെന്നും  അദ്ധ്യാപിക നിലപാട് എടുത്തു.അവർ അദ്ധ്യാപകയാണ്. പുതിയ അധ്യയന വർഷം ആരംഭിച്ചിട്ട്  അവരുടെ മകളുടെ പുസ്തകങ്ങൾ  എടുക്കാൻ പോലും ഭർത്താവ് അനുവദിക്കുന്നില്ല.  അത് മാത്രം വാങ്ങി കൊടുത്താൽ മതിയെന്ന് അവർ പറഞ്ഞു. ഏതാനും ദിവസം മുമ്പ് സന്ദീപ് വാര്യർ എന്നെ വിളിച്ചിരുന്നു. തിരുവനന്തപുരത്ത് ട്രിപ്പിൾ  ലോക്ഡൗൺ സമയത്ത്  ബാലാവകാശ കമ്മീഷനിൽ സിറ്റിങ് ഉണ്ടോയെന്ന് അറിയാനാണ് പ്രാദേശിക പ്രവർത്തകർരുടെ താല്പര്യപ്രകാരം   അദ്ദേഹം എന്നെ ബന്ധപ്പെട്ടത്.  ബാലവാകാശ കമ്മീഷൻ വഴി കുഞ്ഞിന്റ്റെ പാഠപുസ്തകം വീണ്ടെടുക്കാൻ കഴിയുമോ എന്നതായിരുന്നു ലക്ഷ്യം-സോഷ്യൽ മീഡിയിയിൽ ഇതേ കുറിച്ച് ഹഫീസ് എഎച്ച് എടുതിയ കുറിപ്പാണ്.

പക്ഷേ പൊലീസ് ഇടപെട്ടു. ആ കുഞ്ഞിന്റെ പാഠപുസ്തകം  വീണ്ടെടുത്തുകൊടുത്തു. ആ പ്രശ്‌നം അവസാനിപ്പിച്ചു.  എന്നാൽ  പൊലീസ് ഇടപെടലിന് പിന്നിൽ സന്ദീപ് വാര്യർ ആണന്ന് സംശയത്തിൽ അദ്ധ്യാപികയുടെ ഭർത്താവ് മദ്യപിച്ചു സന്ദീപിന്റെ വസതിയിൽ എത്തി ബഹളം വച്ചു. ആ സമയം സന്ദീപ് വാര്യർ അവിടെ ഉണ്ടായിരുന്നില്ല . സന്ദീപിന്റെ സെക്രട്ടറി മാത്രമേ ഉണ്ടായിരുന്നുള്ളൂ.  അയാൾ മദ്യപാനിയെ പുറത്താക്കി വാതിലടച്ചു. ഇതാണ് ആ വീട്ടിൽ സംഭവിച്ചതെന്നതാണ് വസ്തുത.

അതിനിടയിൽ കതകനിടയിൽ പെട്ട് ബഹളമുണ്ടാക്കിയ ആളുടെ കൈ മുറിഞ്ഞു.  സെക്രട്ടറി അറിയിച്ചതനുസരിച്ച് സന്ദീപ് പൊലീസിൽ വിവരമറിയിച്ചു . മദ്യപാനിയെ സ്ഥലത്ത് നിന്ന് നീക്കി പിന്നീട് സന്ദീപ് വാര്യർ അവിടെ എത്തി . പക്ഷേ വിഷയത്തിൽ  മസാല കലർത്തി വ്യക്തിപരമായി തേജോവധം ചെയ്യാൻ  ചില ശ്രമങ്ങൾ കണ്ടു.  അത് കഷ്ടമാണ് . സന്ദീപിന്റ്റെ രാഷ്ട്രീയ നിലപാടുകൾ  വിഭന്നവും സംഘ ഫാസിസത്തിന്റ്റെ നിലവാരവുമാണ്.  അതിനെ അതിന്റെ രീതിയിൽ ചെറുത്ത്  നിലയുറപ്പിക്കും .പക്ഷേ സത്യം വ്യക്തമായി അറിയാവുന്ന ഒരാൾ എന്ന നിലയിൽ സന്ദീപിനെതിരെ  വ്യക്തി പരമായ യാതൊരു   നീക്കവും പ്രോഹത്സാഹിപ്പിക്കില്ല-ഇതായിരുന്നു ഹഫീസിന്റെ വിശദീകരണം.

സന്ദീപ് വാര്യർ  സംഘിയാണ്. ആ ഫാസിസത്തിന്റെ മാർഗം എന്റെ കാഴ്ചപ്പാടിൽ  എതിർക്കേണ്ടത് തന്നെയാണ്. അത് മസാല പുരട്ടിയല്ല ആശയപരമായി തന്നെ എതിർക്കും. അകംപൊള്ളയായ ആരോപണങ്ങൾ ഉപയോഗിച്ച് ഇടതു നേതാക്കളെ വേട്ടയാടാനിറങ്ങുമ്പോൾ ഓരോ സംഘിയും ഓർക്കണം തനിക്ക് നേരെയും സംഘികൾ  ചതിക്കുഴികൾ തീർക്കുമെന്ന സത്യം-ഇതായിരുന്നു കുറിപ്പ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP