Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നവാസ് മീരാന്റെ ഈസ്റ്റേൺ കമ്പനിയിൽ 2020 സെപ്റ്റംബർ 5 ന് നോർവെ കമ്പനിയായ ഓർക്ക്‌ലെ ഫുഡ്‌സ് 2000 കോടി മുടക്കി ഓഹരി പങ്കാളിത്തം നേടി; ഇപ്പോൾ 150 കോടി കൂടി മുടക്കി വിപുലീകരിക്കുന്നു; അത്ര മാത്രം; മുഖ്യമന്ത്രിയും പരിവാരങ്ങളും നോർവെയിൽ പോയത് എന്തിന്? വിവാദങ്ങൾക്ക് തുടക്കമിട്ട് സന്ദീപ് വാചസ്പതിയുടെ പോസ്റ്റ്

നവാസ് മീരാന്റെ ഈസ്റ്റേൺ കമ്പനിയിൽ 2020 സെപ്റ്റംബർ 5 ന് നോർവെ കമ്പനിയായ ഓർക്ക്‌ലെ ഫുഡ്‌സ് 2000 കോടി മുടക്കി ഓഹരി പങ്കാളിത്തം നേടി; ഇപ്പോൾ 150 കോടി കൂടി മുടക്കി വിപുലീകരിക്കുന്നു; അത്ര മാത്രം; മുഖ്യമന്ത്രിയും പരിവാരങ്ങളും നോർവെയിൽ പോയത് എന്തിന്? വിവാദങ്ങൾക്ക് തുടക്കമിട്ട് സന്ദീപ് വാചസ്പതിയുടെ പോസ്റ്റ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണന്റെ സംസ്‌കാര ചടങ്ങുകൾക്ക് ശേഷം വിതുമ്പിയ മുഖ്യമന്ത്രി പിണറായി വിജയൻ നേരെ പോയതുകൊച്ചി വിമാനത്താവളത്തിലേക്കാണ്. അവിടെ നിന്ന് നോർവ്വയിലേക്കും പോയി. ഇതിന്റെ ആവശ്യവും അനാവശ്യവുമെല്ലാം സോഷ്യൽ മീഡിയ ചർച്ചയാക്കി. അതിനിടെ കേരളത്തിൽ ഭക്ഷ്യസംസ്‌കരണ മേഖലയിൽ 150 കോടിയുടെ നിക്ഷേപത്തിനു പുറമെ വയനാട് തുരങ്കപാതാ നിർമ്മാണത്തിന് സാങ്കേതികസഹായവും വാഗ്ദാനം ചെയ്ത് നോർവീജിയൻ സ്ഥാപനങ്ങൾ എത്തിയെന്ന് വാർത്തയുമെത്തി. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ നോർവെ സന്ദർശനത്തിലാണ് ഇക്കാര്യങ്ങളിൽ ഉറപ്പു ലഭിച്ചത്.

കേരളത്തിൽ ഭക്ഷ്യസംസ്‌കരണ മേഖലയിലാണ് പ്രമുഖ നോർവീജിയൻ കമ്പനിയായ ഓർക്കലെ നിക്ഷേപം നടത്തുക. ഭക്ഷ്യസംസ്‌കരണ ഗവേഷണകേന്ദ്രം സ്ഥാപിക്കുമെന്നും കർഷകർക്ക് കൂടുതൽ വരുമാനം ഉറപ്പാക്കുന്ന സംവിധാനം ഏർപ്പെടുത്തുമെന്നും ഓർക്കലെ ബ്രാൻഡഡ് കൺസ്യൂമർ ഗുഡ്‌സ് സിഇഒ ആറ്റ്ലെ വിഡർ ഉറപ്പുനൽകി. കേരളത്തിലെ പ്രമുഖ ബ്രാൻഡായ ഈസ്റ്റേണിന്റെ 67 ശതമാനം ഓഹരിയും വാങ്ങിയത് ഈ കമ്പനിയാണ്. പുനരുപയോഗ ഊർജരംഗത്ത് നിക്ഷേപത്തിനും ആലോചിക്കുന്നുണ്ടെന്നും റിപ്പോർട്ടെത്തി. അതിനിടെയാണ് പുതിയ വിവാദം. ബിജെപി നേതാവ് സന്ദീപ് വാചസ്പതിയാണ് ചർച്ചകൾക്ക് തുടക്കമിടുന്നത്.

സന്ദീപ് വാചസ്പതിയുടെ പോസ്റ്റ് ചുവടെ: നുമ്മടെ കൊച്ചിയിലുള്ള നവാസിക്കാന്റെ സ്വന്തം കമ്പനി 150 കോടി രൂപ മുടക്കി അവർ വിപുലീകരിക്കുന്നതിന് മുഖ്യമന്ത്രിയും പരിവാരങ്ങളും നോർവെ വരെ പോയി ചർച്ച നടത്തിയത് എന്തിനാണെന്ന് മാത്രം മനസ്സിലാകുന്നില്ല. നവാസ് മീരാന്റെ ഈസ്റ്റേൺ കമ്പനിയിൽ 2020 സെപ്റ്റംബർ 5 ന് നോർവെ കമ്പനിയായ ഓർക്ക്‌ലെ ഫുഡ്‌സ് 2000 കോടി മുടക്കി ഓഹരി പങ്കാളിത്തം നേടിയതാണ്. ഇപ്പൊൾ അവർ ഒരു 150 കോടി കൂടി മുടക്കി വിപുലീകരിക്കുന്നു. അത്ര മാത്രം.

അവിടെ കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ, വ്യവസായ മന്ത്രി പി രാജീവ്, ചീഫ് സെക്രട്ടറി വി. പി ജോയ്, ആസൂത്രണ ബോർഡ് ഉപാധ്യക്ഷൻ ഡോ. വി.കെ.രാമചന്ദ്രൻ, വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ല, സർക്കാരിന്റെ ഡൽഹിയിലെ ഓഫിസർ ഓൺ സ്‌പെഷൽ ഡ്യൂട്ടി വേണു രാജാമണി, ഇന്ത്യൻ എംബസി കോൺസുലർ വെങ്കിടരാമൻ എന്നിവർക്ക് എന്തായിരുന്നു റോൾ എന്ന് ആരെങ്കിലും പറഞ്ഞു തന്നാൽ നന്നായിരുന്നു. നാട്ടുകാരുടെ പൈസാ കളയാൻ ഓരോ ഉടായിപ്പുകൾ എന്നല്ലാതെ മറ്റെന്താണ്?...-സന്ദീപ് വാചസ്പതി പറയുന്നു. ഈ പോസ്റ്റ് ശരിയാണെങ്കിൽ തീർത്തും അനാവശ്യമായിരുന്നു നോർവെ സന്ദർശനം.

വയനാട് തുരങ്കപാതാ നിർമ്മാണത്തിനാണ് നോർവീജിയൻ ജിയോ ടെക്‌നിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് (എൻജിഐ) സാങ്കേതികസഹായം വാഗ്ദാനം ചെയ്തത്. നിലവിൽ ഇന്ത്യൻ റെയിൽവേക്ക് തുരങ്കപാതാ നിർമ്മാണത്തിൽ എൻജിഐയുടെ സഹകരണമുണ്ട്. ഏഴു കിലോമീറ്റർ ആഴത്തിൽ പാറയുടെ സ്വഭാവമറിയാനുള്ള നോർവീജിയൻ സാങ്കേതികവിദ്യയാണ് ലഡാക്കിൽ ഉപയോഗിക്കുന്നത്. ഇതിനു പുറമെ പ്രകൃതിക്ഷോഭങ്ങൾ നേരിടൽ, വയനാട് തുരങ്കപാതാ നിർമ്മാണം, തീരശോഷണം തടയൽ എന്നീ മേഖലകളിലും എൻജിഐ കേരളവുമായി സഹകരിക്കും. വിദഗ്ധസംഘത്തെ കേരളത്തിലേക്ക് അയക്കാമെന്ന് നോർവെയിലെ ദേശീയ ദുരന്തനിവാരണമേഖലയിലെ വിദഗ്ധൻ ഡൊമനിക് ലെയ്ൻ ഉറപ്പുനൽകി.

മണ്ണിടിച്ചിൽ സാധ്യത മുൻകൂട്ടി മനസ്സിലാക്കാനുള്ള സാങ്കേതികവിദ്യ വിവിധ രാജ്യങ്ങളിൽ എൻജിഐ വിജയകരമായി നടപ്പാക്കുന്നുണ്ട്. തീരശോഷണത്തിലും ആധുനികവും സ്വാഭാവികവുമായ പരിഹാരമാർഗങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നാണ് വാർത്തകൾ. ഇത്തരം ചർച്ചകൾക്ക് ഇത്രയും വലിയ പ്രതിനിധി സംഘം പോകേണ്ടതുണ്ടോ എന്നതാണ് ഉയരുന്ന ചോദ്യം. ഇതെല്ലാം കേന്ദ്ര സർക്കാരിന്റെ അനുമതിയോടെ മാത്രമേ ചെയ്യാനും കഴിയൂവെന്നതാണ് വസ്തുത. അതുകൊണ്ട് നോർവ്വെ സന്ദർശനം ഖജനാവ് കൊള്ളയ്ക്കാണോ എന്ന സംശയം സജീവമാകുന്നത്.

യൂറോപ്പ് സന്ദർശിക്കുന്ന മുഖ്യമന്ത്രിതല സംഘം നോർവേ സന്ദർശം പൂർത്തിയാക്കി ബ്രിട്ടനിലേക്ക് പോകും. മൂന്നു ദിവസത്തെ നോർവേ സന്ദർശനത്തിനിടെ വിവിധ മേഖലകളിലെ വിദഗ്ധരുമായി സംഘം കൂടിക്കാഴ്ച നടത്തിയെന്ന് ഔദ്യോഗികമായി പറയുന്നു മലയാളി കൂട്ടായ്മ സംഘടിപ്പിച്ച സംഘമത്തിലും മുഖ്യമന്ത്രി പങ്കെടുത്തു. ഞായർ മുതൽ ബുധൻ വരെയാണ് യുകെ സന്ദർശനം. ഓസ്ലോയിലെ സ്വകാര്യ ഹോട്ടലിലായിരുന്നു മുഖ്യമന്ത്രിക്ക് സ്വീകരണം ഒരുക്കിയിത്. മുഖ്യമന്ത്രിയും കുടുംബവും ഉദ്യോഗസ്ഥരും പങ്കെടുത്തു.

നോർവീജിൻ ഫിഷറീസ് മന്ത്രി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചയായിരുന്നു നോർവേയിലെ മുഖ്യമന്ത്രിയുടെ പ്രധാന പരിപാടി. മൽസ്യബന്ധന, അക്വാകൾച്ചറൽ മേഖലകളിലെ സഹകരണം ഇരുവരും ചർച്ച ചെയ്തു. നോർവീജിയൻ ജിയോ ടെക്‌നിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചയും ശ്രദ്ധേയമായി. പ്രകൃതിക്ഷോഭങ്ങളെ നേരിടുന്നതിനും തീരശോഷണം തടയുന്നതിനും വയനാട് തുരങ്കപ്പാത നിർമ്മിക്കുന്നതിനും കേരളവുമായി സഹകരിക്കാൻ അവർ താൽപര്യം പ്രകടിപ്പിച്ചു. വിവിധ നിക്ഷേപകരുമായുള്ള കൂടിക്കാഴ്ചയും നടന്നു. കൊച്ചി കപ്പൽനിർമ്മാണശാല അസ്‌കോ മരിടൈമിനായി നിർമ്മിച്ച തെരേസ എന്ന ബാർജും മുഖ്യമന്ത്രിയും സംഘവും സന്ദർശിച്ചു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP