Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202027Friday

സന്ദീപ് നായർ സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗമെന്ന് വെളിപ്പെടുത്തലുമായി അമ്മ ഉഷ; മകന് സ്വർണക്കടത്തുകേസുമായി ബന്ധമില്ല; കടയുടെ ഉദ്ഘാടനത്തിനാണ് സ്വപ്നയെ കണ്ടതെന്നും; കൂടുതലൊന്നും അറിയില്ലെന്നും മാതാവിന്റെ മൊഴി; സന്ദീപിന് പാർട്ടിയുമായി ബന്ധമില്ലെന്നും ബിജെപിയുടെ പ്രധാനപ്രവർത്തകനാണ് പ്രതിയെന്ന് ആരോപിച്ച് ആനാവൂർ നാഗപ്പനും; സ്വർണക്കേസ് പ്രതികളുടെ ബിനാമിയായ സന്ദീപ് നായരിലേക്ക് കസ്റ്റംസ് അന്വേഷണം; സന്ദീപിന്റെ രാഷ്ട്രീയത്തിൽ സോഷ്യൽ മീഡിയയിൽ ചേരി തിരിഞ്ഞ പോരും

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം:സ്വർണക്കടത്ത് കേസിലെ  പ്രധാനകണ്ണിയായ സന്ദീപ് നായർ സിപിഎം ബ്രാഞ്ച് അംഗമെന്ന് അമ്മ ഉഷ. മകന് സ്വർണക്കടത്തുകേസുമായി ബന്ധമില്ല. കടയുടെ ഉദ്ഘാടനത്തിനാണ് സ്വപ്നയെ കണ്ടത്. അല്ലാതെ രണ്ട് തവണ കൂടി കണ്ടിട്ടുണ്ട്. കൂടുതലൊന്നും അറിയില്ലെന്നും സന്ദീപിന്റെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു.കാർബൺ ഡോക്ടർ എന്ന വർക് ഷോപ്പിന്റെ ഉടമയാണ് സന്ദീപ് നായർ. 

നെടുമങ്ങാടുള്ള വർക് ഷോപ്പിന്റെ ഉദ്ഘാടനച്ചടങ്ങിൽ സ്പീക്കർ ശ്രീരാമകൃഷ്ണൻ പങ്കെടുത്തതിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങിൽ വൈറലായിരുന്നു. ഈ വർക് ഷോപ്പ് കേസിലെ പ്രതികളായ സ്വപ്നയുടെയും സരിത്തിന്റെയും ബിനാമി ഉടമസ്ഥതയില്ലുള്ളതാണെന്നും ആരോപണം ഉയർന്നിട്ടുണ്ട്.

സ്വർണക്കടത്തുകേസിൽ സരിത്ത് പിടിയിലായതിന് പിന്നാലെ സന്ദീപ് നായർ ഒളിവിൽ പോകുകയായിരുന്നു. ഇയാൾക്ക് വേണ്ടി കസ്റ്റംസ് തിരച്ചിൽ ഊർജിതമാക്കി. സന്ദീപിന്റെ ഭാര്യയെ സൗമ്യയെ കസ്റ്റംസ് ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തു. സ്വപ്നയെ അറിയില്ലെന്ന് മൊഴി നൽകിയതായാണ് റിപ്പോർട്ടുകൾ. കേസിൽ കൂടുതൽ പ്രതികളുണ്ടാവുമെന്നാണ് സൂചന.അതേ സമയം സന്ദീപിന്റെ മാതാവിന്റെ പ്രസ്താവന തള്ളി രംഗത്ത് വന്നിരുന്നു. സ്വർണ്ണക്കടത്ത് കേസിൽ ഒളിവിൽ നിൽക്കുന്ന സന്ദീപ് നായർ പാർട്ടി പ്രവർത്തകനല്ലെന്ന് സിപിഎം. ഇയാൾ പാർട്ടിക്കാരനാണെന്ന പ്രചാരവേല കൊണ്ട് വരാൻ ചില കേന്ദ്രങ്ങൾ ബോധപൂർവ്വം നടത്തുന്ന ശ്രമങ്ങൾ അങ്ങേയറ്റം അപലപനീയമാണ് തിരുവനന്തപുരം സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ പ്രതികരിക്കുന്നത്.

 ബിജെപി യുടെ പ്രധാന പ്രവർത്തകനാണ്. ബിജെപി യുടെ തിരുവനന്തപുരം മണ്ഡലം പ്രസിഡന്റും കൗൺസിലറുമായ എസ്‌കെപി രമേശിന്റെ സ്റ്റാഫാണ് സന്ദീപ്. ഇയാളുടെ ഫെയിസ്ബുക്ക് അക്കൗണ്ട് പരിശോധിച്ചാൽ അതിലെ പ്രൊഫൈൽ ചിത്രം തന്നെ ബിജെപി നേതാവ് കുമ്മനം രാജശേഖരന്റെ കൂടെ സന്ദീപ് ഒന്നിച്ചു നിൽകുന്ന ചിത്രമാണ്.

എസ്‌കെപി രമേശ് അടക്കമുള്ള ബിജെപി നേതാക്കന്മാർക്ക് വേണ്ടി എന്തും ചെയ്യാൻ തയ്യാറാവുന്ന ബിജെപി യുടെ സജീവ പ്രവർത്തകനായ സന്ദീപിനെ സിപിഎം പ്രവർത്തകനായി ചിത്രീകരിച്ച് അപവാദ പ്രചരണം നടത്താൻ ചില കേന്ദ്രങ്ങൾ ബോധപൂർവ്വം ശ്രമിക്കുകയാണ്. ഈ ഹീനമായ പ്രചാരവേല തള്ളിക്കളയണമെന്ന് എല്ലാ ജനാധിപത്യ വിശ്വാസികളോടും അഭ്യർത്ഥിക്കുന്നതായി ആനാവൂർ നാഗപ്പൻ പ്രസ്താവനയിൽ വ്യക്തമാക്കി. അതേസമയം സന്ദീപ് നായർ ബിജെപി മുൻ അധ്യക്ഷൻ കുമ്മനം രാജശേഖരനൊപ്പമുള്ള ചിത്രം വിവാദമായി മാറിയിരുന്നു. സന്ദീപ് ബിജെപി അനുഭാവിയാണെന്ന് സൂചന നൽകുന്ന ചിത്രങ്ങളായിരുന്നു സോഷ്യൽ മീഡിയിൽ നിറഞ്ഞത്.

സന്ദീപ് നായരുടെ ഭാര്യ സൗമ്യയെയാണ് കസ്റ്റഡിയിലെടുത്ത് ഇപ്പോൾ ചോദ്യം ചെയ്യുന്നത്. വിപുലമായ റാക്കറ്റാണ് സ്വർണ്ണക്കടത്തിന് പിന്നിലെന്നാണ് കസ്റ്റംസ് കരുതുന്നത്. സന്ദീപ് നായരെ കസ്റ്റഡിയിലെടുക്കാനുള്ള ശ്രമത്തിലാണ് കസ്റ്റംസ്. കേസിലെ മുഖ്യകണ്ണിയായ സ്വപ്ന സുരേഷ് ഒളിവിലാണ്. സ്വപ്നയെ കണ്ടെത്താൻ വിപുലമായ പരിശോധനകൾ നടത്തിയിരുന്നു.

നേരത്തെ സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് പിടിയിലായ കസ്റ്റംസ് ഉദ്യോഗസ്ഥനുമായി ഈ സംഘത്തിന് ബന്ധുമുണ്ടെന്ന സംശയവും കസ്റ്റംസ് പങ്കുവെക്കുന്നുസ്വപ്നയുമായി ബന്ധമുള്ള ചില കേന്ദ്രങ്ങൾ കൊച്ചിയിലെ അഭിഭാഷകരുമായി ബന്ധപ്പെട്ടു എന്ന വിവരം ലഭിച്ചിട്ടുണ്ട്. കീഴടങ്ങാനുള്ള സൂചനകളാണ് പുറത്തുവരുന്നത്. അമ്പലമുക്കിലെ ഫ്ലാറ്റിൽ ഏതാണ്ട് ആറ് മണിക്കൂർ കസ്റ്റംസ് പരിശോധന നടത്തിയിരുന്നു. ചില രേഖകളും പെൻഡ്രൈവും ലാപ്ടോപ്പും കണ്ടെത്തിയിരുന്നു.കാർബൺ ഡോക്ടർ എന്ന വർക് ഷോപ്പിന്റെ ഉടമയാണ് സന്ദീപ് നായർ. വർക് ഷോപ്പിന്റെ ഉദ്ഘാടനച്ചടങ്ങിൽ സ്പീക്കർ ശ്രീരാമകൃഷ്ണൻ പങ്കെടുത്തത് വിവാദമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP