Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202114Friday

'സന്ദീപ് സിപിഎമ്മുകാരനല്ല ബിജെപിയുടെ സജീവ പ്രവർത്തകൻ; ഞാൻ പറയാത്ത കാര്യങ്ങൾ എന്റെ പേരിൽ കൊടുക്കുന്ന മാധ്യമങ്ങൾ അത് തിരുത്താൻ തയ്യാറാവണം; ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞാൽ കേസ് കൊടുക്കും'; സ്വർണ്ണക്കടത്തിൽ പൊലീസ് തിരയുന്ന 'കാർബൺ ഡോക്ടർ' സന്ദീപ് ബിജെപിയുടെ സജീവ പ്രവർത്തകനെന്ന് അമ്മ; ആഘോഷമാക്കി സൈബർ സഖാക്കൾ

'സന്ദീപ് സിപിഎമ്മുകാരനല്ല ബിജെപിയുടെ സജീവ പ്രവർത്തകൻ; ഞാൻ പറയാത്ത കാര്യങ്ങൾ എന്റെ പേരിൽ കൊടുക്കുന്ന മാധ്യമങ്ങൾ അത് തിരുത്താൻ തയ്യാറാവണം; ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞാൽ കേസ് കൊടുക്കും'; സ്വർണ്ണക്കടത്തിൽ പൊലീസ് തിരയുന്ന 'കാർബൺ ഡോക്ടർ' സന്ദീപ് ബിജെപിയുടെ സജീവ പ്രവർത്തകനെന്ന് അമ്മ; ആഘോഷമാക്കി സൈബർ സഖാക്കൾ

മറുനാടൻ ഡെസ്‌ക്‌

 തിരുവനന്തപുരം: യുഎഇ നയതന്ത്രബാഗേജ് വഴിയുള്ള 30 കോടിയുടെ സ്വർണ്ണക്കടത്തിൽ പൊലീസ് തിരയുന്ന സന്ദീപ് നായർ കമ്മിയാണോ അതോ സംഘിയാണോ എന്നതായിരുന്നു കഴിഞ്ഞ കുറച്ചു മണിക്കുറുകളായി സോഷ്യൽ മീഡിയയിൽ വലിയ തർക്കം നടന്നത്. മകൻ സിപിഎം അംഗമാണെന്ന് സന്ദീപിന്റെ അമ്മ പറഞ്ഞതായി ഒരു ചാനൽ റിപ്പോർട്ട് ചെയ്തതും, ഇയാളുടെ 'കാർബൺ ഡോക്ടർ' എന്നപേരിൽ വാഹനങ്ങളുടെ പുക കളയുന്ന സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് സ്പീക്കർ ശ്രീരാമകൃഷ്ണനടക്കം എത്തിയതും സംഘപരിവാർ അണികൾ ആഘോഷമാക്കിയപ്പോൾ, കുമ്മനവുമായി നിൽക്കുന്ന സന്ദീപിന്റെ ഫേസ്‌ബുക്ക് ഫോട്ടോയും, പോസ്റ്റുകളും എടുത്തിട്ട് സൈബർ സഖാക്കളും പ്രചാരണം നടത്തിയിരുന്നു. എന്നാൽ തന്റെ മകൻ ബിജെപി പ്രവർത്തകനാണെന്ന് സന്ദീപിന്റെ അമ്മ ഉഷ പറയുന്നത്. മകൻ സിപി.പ്രവർത്തകനെന്ന തരത്തിൽ ചില മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും സന്ദീപിന്റെ അമ്മ കൈരളി ന്യൂസിനോട് പറഞ്ഞു. ഈ വീഡിയോ സൈബർ സഖാക്കൾ നവമാധ്യമങ്ങളിൽ പരക്കെ ഷെയർ ചെയ്യുന്നുണ്ട്.

താൻ പറയാത്ത കാര്യങ്ങൾ എന്റെ പേരിൽ കൊടുക്കുന്ന മാധ്യമങ്ങൾ അത് തിരുത്താൻ തയ്യാറാവണമെന്നും സന്ദീപിന്റെ അമ്മ പറഞ്ഞു. അല്ലാത്തപക്ഷം നിയമനടപടി ആലോചിക്കുമെന്നും അവർ പറഞ്ഞു.'ബിജെപിക്കാണ് സന്ദീപ് വോട്ട് ചെയ്യാറുള്ളത്. തെരഞ്ഞെടുപ്പ് സമയത്ത് മകൻ സജീവമായി ബിജെപിയുടെ പ്രവർത്തനങ്ങൾക്ക് ഇറങ്ങാറുണ്ടെന്നും മകൻ സിപിഎം പ്രവർത്തകൻ ആണെന്ന് താൻ എവിടെയും പറഞ്ഞിട്ടില്ല'- ഉഷ വ്യക്തമാക്കി. മകന് തലസ്ഥാനത്തെ ബിജെപി നേതാവ് എസ്.കെ.പി രമേശുമായി അടുത്ത ബന്ധമാണ് ഉള്ളതെന്നും അമ്മ കൈരളി ന്യൂസിനോട് പറഞ്ഞു.സന്ദീപ് നായർ പാർട്ടി പ്രവർത്തകനല്ലെന്ന് സിപിഎം പറഞ്ഞിരുന്നു. ഇത്തരം പ്രചാരവേല കൊണ്ടുവരാൻ ചില കേന്ദ്രങ്ങൾ ബോധപൂർവ്വം നടത്തുന്ന ശ്രമങ്ങൾ അങ്ങേയറ്റം അപലപനീയമാണ് തിരുവനന്തപുരം സിപിഐ.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ പറഞ്ഞു.

നേരത്തെ സന്ദീപ് സ്പീക്കർ പി.ശ്രീരാമകൃഷ്ണന് ഒപ്പം നിൽക്കുന്ന ചിത്രങ്ങളും പ്രചരിച്ചിരുന്നു. 2019 ഡിസംബറിൽ നെടുമങ്ങാടുള്ള സന്ദീപ് നായരുടെ കാർബൺ ഡോക്ടർ എന്ന സ്ഥാപനം ആര്യനാട് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തിരുന്നു. അതിന്റെ ചിത്രങ്ങളും സന്ദീപിന്റെ ഫേസ് ബുകക്ക് പ്രൊഫൈൽ പേജിന്റെ ആദ്യംതന്നെ കാണാം. തന്നെ പരിപാടിയിലേക്ക് ക്ഷണിച്ചത് സ്വപ്നയാണെന്നും നയതന്ത്ര ഉദ്യോഗസ്ഥ എന്ന നിലയിലുള്ള ക്ഷണം സ്വീകരിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് സ്പീക്കർ ശ്രീരാമകൃഷ്ണന്റെ വിശദീകരണം.സ്വപ്ന സുരേഷ് സ്പീക്കർക്കൊപ്പം ചടങ്ങിൽ പങ്കെടുക്കുന്നതിന്റെ ചിത്രങ്ങളും പുറത്തു വന്നിരുന്നു. ഇതിനിടേയാണ് സന്ദീപ് നായരുടെ ബിജെപി ബന്ധം പുറത്ത് വന്നത്.
വിത്ത് കുമ്മനം രാജേട്ടൻ എന്ന കുറിപ്പിനൊപ്പമാണ് ബിജെപി മുൻ അദ്ധ്യക്ഷൻ കുമ്മനം രാജശേഖരന് ഒപ്പമുള്ള ചിത്രം. ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത് 2016, ഫെബ്രുവരി 8 നാണ്. താൻ എപ്പോഴും ബിജെപിക്കൊപ്പമാണെന്ന് സന്ദീപ് ഒരുകമന്റിൽ പറയുന്നതും പാർട്ടി ബന്ധം സൂചിപ്പിക്കാൻ പലരും എടുത്തുകാട്ടുന്നു. ബിജെപി നേതാക്കൾക്ക് ആശംസകൾ അർപ്പിച്ചുള്ള പോസ്റ്റുകളും നിരവധി സന്ദീപിന്റെ പ്രൊഫൈലിൽ ഉണ്ട്.

അതിനിടെ സന്ദീപ് നായരുടെ ഭാര്യ സൗമ്യയെ ചോദ്യം ചെയ്തപ്പോൾ കസ്റ്റംസിന് ചില നിർണായക വിവരങ്ങൾ കിട്ടിയതായി സൂചന. ബുധനാഴ്ച ഉച്ചയോടെ കൊച്ചിയിൽ എത്തിച്ച സൗമ്യയെ മണിക്കൂറുകളാണ് ചോദ്യം ചെയ്തത്. സന്ദീപ് ഇടയ്ക്കിടെ വിദേശത്ത് പോകാറുണ്ട് എന്ന് സൗമ്യ കസ്റ്റംസിനെ അറിയിച്ചതായാണ് സൂചന. തനിക്ക് ചില സംശയങ്ങൾ തോന്നിയെങ്കിലും സ്വർണക്കടത്താണെന്ന് ധാരണയില്ലായിരുന്നു. സൗമ്യയെ കേസിൽ അറസ്റ്റ് ചെയ്യുമോയെന്ന് വ്യക്തമല്ല. 2014ൽ തിരുവനന്തപുരത്ത് സ്വർണക്കടത്തിന് സന്ദീപ് അറസ്റ്റിലായിരുന്നു. എയർ കസ്റ്റംസ് അന്ന് സന്ദീപ് നായരുടെ വീട് റെയ്ഡ് ചെയ്ത് രേഖകൾ പിടികൂടി. സന്ദീപ് സ്വപ്ന സ്വർണക്കടത്ത് സംഘത്തിന് വർഷങ്ങളുടെ പഴക്കമെന്നും പറയുന്നു.സന്ദീപ് നായർ രണ്ട് ദിവസം മുൻപ് വീട്ടിൽ നിന്നും പോയതാണെന്നും അതിനു ശേഷം യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്നുമാണ് സൗമ്യ കസ്റ്റംസ് ഉദ്യോഗസ്ഥരോട് പറഞ്ഞിരിക്കുന്നത്.

സന്ദീപിന് ക്രിമിനൽ പശ്ചാത്തലം ഉണ്ടായിരുന്നു എന്നാണ് പുറത്ത് വരുന്ന വിവരം. സന്ദീപ് മാല മോഷണ കേസിൽ ഉൾപ്പടെ പ്രതിയായിരുന്നുവെന്നും റിപ്പോർട്ടുകൾ വരുന്നു.സ്ഥിരമായി ദുബായ് പോയി വരുമായിരുന്ന സന്ദീപ് ആഡംബര കാറുകൾ വാങ്ങി കൂട്ടുന്നതും പതിവായിരുന്നു. ഇത് സൂക്ഷിക്കാൻ സ്പീക്കർ ഉദ്ഘാടനം ചെയ്ത വർക്ക് ഷോപ്പായിരുന്നു സന്ദീപ് ഉപയോഗിച്ചിരുന്നത് എന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP