Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെയും മുഹമ്മദ് റിയാസിന്റെയും വിവാഹച്ചടങ്ങിൽ പങ്കെടുത്തവരിൽ കൊലക്കേസ് പ്രതിയും? സംശയം ഉന്നയിച്ച് ബിജെപി നേതാവ് സന്ദീപ് വാര്യരുടെ പോസ്റ്റ്; തൃശൂരിൽ ആർഎസ്എസ് പ്രവർത്തകൻ ഒറ്റപ്പിലാവ് സുരേഷ് ബാബുവിനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി മുഹമ്മദ് ഹാഷിമാണോ ഇതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും സന്ദീപ് വാര്യർ

മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെയും മുഹമ്മദ് റിയാസിന്റെയും വിവാഹച്ചടങ്ങിൽ പങ്കെടുത്തവരിൽ കൊലക്കേസ് പ്രതിയും? സംശയം ഉന്നയിച്ച് ബിജെപി നേതാവ് സന്ദീപ് വാര്യരുടെ പോസ്റ്റ്; തൃശൂരിൽ ആർഎസ്എസ് പ്രവർത്തകൻ ഒറ്റപ്പിലാവ് സുരേഷ് ബാബുവിനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി മുഹമ്മദ് ഹാഷിമാണോ ഇതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും സന്ദീപ് വാര്യർ

മറുനാടൻ ഡെസ്‌ക്‌

 തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടേയും ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസിന്റേയും വിവാഹത്തിൽ കൊലക്കേസ് പ്രതി പങ്കെടുത്തുവെന്ന സംശയം ഉന്നയിച്ച് ബിജെപി നേതാവ് സന്ദീപ് വാര്യർ. ഇക്കാര്യത്തിൽ മുഖ്യമന്ത്രി മറുപടി പറയണമെന്നും പരോളിലിറങ്ങിയ കൊലക്കേസ് പ്രതിയാണോ മകളുടെ വിവാഹച്ചടങ്ങിൽ പങ്കെടുത്തതെന്ന് വ്യക്തമാക്കണമെന്നും സന്ദീപ് വാര്യർ ഫേസ്‌ബുക്ക് പോസ്റ്റിൽ ആവശ്യപ്പെട്ടു.

മുഹമ്മദ് റിയാസിന്റെ ബന്ധുവാണ് മുഹമ്മദ് ഹാഷിം. ഇയാൾ കോവിഡ് സ്‌പെഷ്യൽ പരോളിലാണ് ഇറങ്ങിയതെന്ന് സന്ദീപ് വാര്യർ മറുനാടനോട് പറഞ്ഞു. റിയാസിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ വേണ്ടിയാണ് ഇയാൾ കോവിഡ് സ്‌പെഷ്യൽ പരോളിൽ ഇറങ്ങിയത്. ആഭ്യന്തര വകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ നടന്ന ചടങ്ങിൽ കോവിഡ് പരോളിലിറങ്ങിയ പ്രതിയെ പങ്കെടുപ്പിച്ചത് ശരിയോ എന്ന ചോദ്യമാണ് സന്ദീപ് വാര്യർ ഉന്നയിക്കുന്നത്. ഇക്കാര്യത്തിൽ മറുപടി പറയേണ്ടത് മുഖ്യമന്ത്രിയാണെന്നും അദ്ദേഹം പറഞ്ഞു.

തൃശ്ശൂരിൽ ആർഎസ്എസ് പ്രവർത്തകൻ ഒറ്റപ്പിലാവ് സുരേഷ് ബാബുവിനെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട ഒന്നാം പ്രതി മുഹമ്മദ് ഹാഷിം ക്ലിഫ് ഹൗസിൽ നടന്ന മുഖ്യമന്ത്രിയുടെ മകളുടെ വിവാഹച്ചടങ്ങിൽ സംബന്ധിച്ചുവോ? കൊലക്കേസ് പ്രതി പരോളിലിറങ്ങി മുഖ്യമന്ത്രിയുടെ മകളുടെ വിവാഹ ചടങ്ങിൽ ഔദ്യോഗിക വസതിയിലെത്തി സംബന്ധിച്ചോ ഇല്ലയോ എന്ന് വ്യക്തമാക്കിയാൽ മതി- സന്ദീപ് വാര്യർ ഫേസ്‌ബുക്ക് പോസ്റ്റിൽ പറഞ്ഞു.

തൃശൂരിൽ ആർഎസ്എസ് പ്രവർത്തകനായിരുന്ന ഒറ്റപ്പിലാവ് സുരേഷ് ബാബുവിനെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട പ്രതി മുഹമ്മദ് ഹാഷിം വിവാഹ ചടങ്ങിൽ പങ്കെടുത്തതായാണ് സംശയം ഉയർന്നിരിക്കുന്നത്. സുരേഷ് ബാബു കൊലക്കെസിൽ പ്രതികൾ ആരൊക്കെയന്ന ചോദ്യത്തിന് കഴിഞ്ഞ വർഷം നിയമസഭയിൽ മുഖ്യമന്ത്രി മറുപടി നൽകിയിരുന്നു. ശിക്ഷിക്കപ്പെട്ട പ്രതികളുടെ കൂട്ടത്തിൽ ഒന്നാം പേരുകാരനായി മുഹമ്മദ് ഹാഷിം ഉണ്ട്. പ്രതികൾക്ക് അനധികൃതമായി പരോൾ അനുവദിച്ചുവോ എന്ന ചോദ്യത്തിന് ജയിൽ ചട്ടപ്രകാരമുള്ള അവധി മാത്രമേ അനുവദിച്ചിട്ടുള്ളുവെന്ന് വ്യക്തമാക്കുന്നു. അതേസമയം ആഭ്യന്തര മന്ത്രികൂടിയായ പിണറായി വിജയന്റെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ വെച്ച് നടത്തിയ ചടങ്ങിൽ മുഹമ്മദ് ഹാഷിം പങ്കെടുത്തതിൽ സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനമാണ് ഉയരുന്നത്.

ഒറ്റപ്പിലാവ് സുരേഷ് ബാബു വധം

ഒറ്റപ്പിലാവ് കാട്ടുകുളങ്ങര മാധവന്റെ മകൻ സുരേഷ് ബാബു(19)വിനെ കൊലപ്പെടുത്തിയ കേസിൽ സിപിഎം. ജില്ലാ കമ്മിറ്റി മുൻ അംഗം കൊരട്ടിക്കര മുള്ളത്ത് പാലിശ്ശേരി വീട്ടിൽ എം. ബാലാജി, കൊരട്ടിക്കര മുല്ലപ്പിള്ളി ഇല്ലത്ത് എം.എൻ. മുരളീധരൻ, പെരുമ്പിലാവ് പള്ളിമഞ്ഞാലിൽ മുഹമ്മദ് ഹാഷിം, പതിയാറ്റുപറമ്പിൽ മജീദ്, ഇളക്കവര വീട്ടിൽ ഉമ്മർ എന്നിവരാണ് പ്രതികൾ. കേസിലെ മൂന്നുമുതൽ ഏഴുവരെ പ്രതികളാണ് ഇവർ. ഒന്നും രണ്ടും പ്രതികൾ അപ്പീൽ വിചാരണ സമയത്ത് മരണമടഞ്ഞിരുന്നു.

2017 മാർച്ച് 30നാണ് സുപ്രീംകോടതി പ്രതികൾക്ക് ഏഴുവർഷം തടവ് വിധിച്ചത്. 1993 മാർച്ച് 10നായിരുന്നു കൊലപാതകം. ജോലി കഴിഞ്ഞ് വൈകീട്ട് വീട്ടിലേക്കു വരികയായിരുന്ന സുരേഷ്ബാബുവിനെ ബസിൽനിന്ന് താഴെ ഇറക്കി വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. സംഭവത്തിൽ 21 പേരെ പ്രതികളാക്കി പൊലീസ് കേസെടുത്തു.

ഏഴുപേരെ വിചാരണക്കോടതി ജീവപര്യന്തം തടവുശിക്ഷയ്ക്ക് വിധിച്ചു. ബാക്കിയുള്ളവരെ വെറുതെ വിട്ടു. അപ്പീലിൽ ഹൈക്കോടതി ഒന്നാം പ്രതിയായ വെട്ടനാട്ടയിൽ സെയ്തുമുഹമ്മദിന്റെ ജീവപര്യന്തം ശരിവെച്ചു. രണ്ടാംപ്രതിയായ വാകയിൽ അബൂബക്കറിനെ ഒരു വർഷം ശിക്ഷിക്കുകയും ബാക്കിയുള്ളവരെ കുറ്റവിമുക്തരാക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ സുരേഷ് ബാബുവിന്റെ പിതാവ് മാധവനും സംസ്ഥാനസർക്കാരും സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.

പ്രതി ബാലാജി സിപിഎം. കുന്നംകുളം ഏരിയ സെക്രട്ടറി, കടവല്ലൂർ പഞ്ചായത്ത് പ്രസിഡന്റ്, കടവല്ലൂർ സഹകരണ ബാങ്ക് പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. എം.എൻ. മുരളീധരൻ കടവല്ലൂർ സഹകരണ ബാങ്ക് പ്രസിഡന്റ്, സിഐ.ടി.യു. ഏരിയാ സെക്രട്ടറി, ജില്ല കമ്മറ്റി അംഗം എന്നീ സ്ഥാനങ്ങൾ വഹിച്ചയാളാണ്. മുഹമ്മദ് ഹാഷിം കടവല്ലൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP