Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പണം മുടക്കിയവർ അറിയാതെ വസ്തുവിന്റെ കൈവശാവകാശം മാറ്റിയത് ബിസിനസ്സിലെ ചതി; ഫ്‌ളാറ്റ് വാങ്ങാൻ പണം നൽകിയവർക്ക് 25 കോടി തിരിച്ചു നൽകണം; സാംസൺ ആൻഡ് സൺസ് ബിൽഡേഴ്‌സിനെതിരെ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷന്റെ വിധി; ഫ്‌ളാറ്റ് കമ്പനിക്കെതിരെ ഉള്ളത് 108 ഹർജികൾ; 17 കേസിലും തീർപ്പുടൻ

പണം മുടക്കിയവർ അറിയാതെ വസ്തുവിന്റെ കൈവശാവകാശം മാറ്റിയത് ബിസിനസ്സിലെ ചതി; ഫ്‌ളാറ്റ് വാങ്ങാൻ പണം നൽകിയവർക്ക് 25 കോടി തിരിച്ചു നൽകണം; സാംസൺ ആൻഡ് സൺസ് ബിൽഡേഴ്‌സിനെതിരെ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷന്റെ വിധി; ഫ്‌ളാറ്റ് കമ്പനിക്കെതിരെ ഉള്ളത് 108 ഹർജികൾ; 17 കേസിലും തീർപ്പുടൻ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സാംസൺ ആൻഡ് സൺസ് ബിൽഡേഴ്‌സിനെതിരെ സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷന്റെ വിധി. 20 പേർക്കായി 26.02 കോടി നൽകണമെന്നാണ് വിധി. ഇതിൽ 20 കോടി പരാതിക്കാരിൽ നിന്നും പിരിച്ച തുകയാണ്. ഒരു കോടി നഷ്ടപരിഹാരവും. രണ്ടു ലക്ഷം ചെലവും. അങ്ങനെയാണ് 26.02 കോടി നൽകണമെന്നുള്ള വിധി.

മൂന്ന് പ്രോജക്ടിലായി ഫ്‌ളാറ്റ് എടുത്തവർക്കാണ് പണം തിരികെ നൽകേണ്ടത്. കവടിയാറിൽ 17.20 സെന്റിൽ സാംസൺ ആൻഡ് സൺസ് മേരി ലാൻഡ് ഫ്‌ളാറ്റ് പ്രോജക്ടുണ്ടായിരുന്നു. പണം മുടക്കിയവരുടെ അറിവില്ലാതെ ഈ വസ്തുവിന്റെ കൈവശാവകാശം കമ്പനി മറ്റൊരാൾക്ക് കൈമാറി. ഈ സാഹചര്യത്തിലാണ് ഒരു മാസത്തിനകം പണം തിരികെ നൽകാനുള്ള വിധി. ഇല്ലാത്ത പക്ഷം ഡറക്ടേഴ്‌സിനെ അറസ്റ്റു ചെയ്ത് ക്രിമിനൽ നടപടിക്ക് വിധേയമാക്കുമെന്നും വ്യക്തമാക്കി. കമ്മീഷന് ജ്യുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ടിന്റെ അധികാര പരിധിയുണ്ട്. കമ്മീഷൻ ജസ്റ്റീസ് കെ സുരേന്ദ്ര മോഹനും മെമ്പർ കെ ആർ രാധകൃഷ്ണനുമായി സുപ്രധാന വിധി പുറപ്പെടുവിട്ടത്.

സാംസൺ ബിൽഡേഴ്‌സിനെതിരെ 108 ഹർജികളാണ് കമ്മീഷന്റെ പരിഗണനയിലുള്ളത്. 17 പ്രോജക്ടിലാണ് അവർ പണം മുടക്കിയത്. ഇതിൽ 15 കേസുകളിൽ കൂടി ഉടൻ വിധി വരും. തിരുവനന്തപുരത്തെ ബിൽഡേഴ്സ് ഫ്ളാറ്റ് നിർമ്മാണ വഞ്ചനാ കേസിൽ നടി ധന്യ മേരി വർഗ്ഗീസ് , ഭർത്താവ് ജോൺ, ഭർതൃ സഹോദരൻ സാമുവൽ എന്നിവരടക്കമുള്ളവരെ നേരത്തെ അറസ്റ്റ് ചെയ്തത് വലിയ ചർച്ചയായിരുന്നു.

2016 ഡിസംബർ 16 ന് നാഗർകോവിൽ നിന്നാണ് ധന്യയടക്കം 3 പ്രതികളെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ഭർതൃപിതാവിനെ ആദ്യം അറസ്റ്റ് ചെയ്തു. ഫ്ളാറ്റ് നിർമ്മിച്ച് നൽകാമെന്ന് പറഞ്ഞ് കോടി കണക്കിന് രൂപ പലരിൽ നിന്നായി തട്ടിയെടുക്കുകയായിരുന്നു. 2014 ൽ മരപ്പാലത്ത് നോവ കാസിൽ എന്ന പേരിൽ ഫ്ളാറ്റ് നിർമ്മിച്ച് പൂർത്തീകരിച്ച് നൽകാമെന്ന് വിശ്വസിപ്പിച്ച് 2011 മുതൽ എൺപതോളം പേരിൽനിന്നായി കോടി കണക്കിന് രൂപ വാങ്ങിയെന്ന കേസിലായിരുന്നു അറസ്റ്റ്. പിന്നീട് ആ കേസ് അപ്രസക്തമാകുകയും ചെയ്തു. ഇതിനിടെയാണ് പുതിയ വിധി വരുന്നത്.

ധന്യയുടെ ഭർത്താവ് ജോൺ, ഭർതൃ പിതാവ് ജേക്കബ് സാംസൺ എന്നിവരുടെ ഉടമസ്ഥതയിലാണ് സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഡവലപ്പേഴ്സ് എന്ന സ്ഥാപനം. അറസ്റ്റിലായ കേസിന് ആധാരമായ സമയത്ത് ഈ സ്ഥാപനത്തിന്റെ ഡയറക്ടറായിരുന്നു സിനിമാ നടിയായ ധന്യ മേരി വർഗ്ഗീസ്.

2014ൽ പണി പൂർത്തിയാക്കി നൽകാമെന്നായിരുന്നു ഇവർ നൽകിയിരുന്ന വാഗ്ദാനം. എന്നാൽ പറഞ്ഞ സമയത്ത് ഫ്ളാറ്റ് ലഭിക്കാതിരുന്നതിനെ തുടർന്നാണ് പണം നൽകിയ 80 ഓളം പേർ പൊലീസിനെ സമീപിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP