ഷാരൂഖ് ഖാൻ - സമീർ വാങ്കഡെ പോരിന് ഒരു പതിറ്റാണ്ടിന്റെ പഴക്കം; 10 വർഷം മുമ്പും നേർക്കുനേർ വന്നു; അന്ന് ഷാരൂഖിനെയും കുടുംബത്തെയും വിമാനത്താവളത്തിൽ ഇരുത്തിയത് മണിക്കൂറുകൾ; പിഴയിട്ടത് ഒന്നര ലക്ഷം രൂപയും; ബോളിവുഡ് സെലിബ്രിറ്റികളിൽ നിന്ന് പണം തട്ടിയെന്ന ആരോപണം ഉയരുമ്പോൾ വാങ്കഡെയെ വെട്ടിലാക്കുന്നത് ഈ പൂർവ്വകാല കഥ

മറുനാടൻ ഡെസ്ക്
മുംബൈ: മാധ്യമങ്ങളെല്ലാം ആഘോഷിച്ച നായകനിൽ നിന്നും വില്ലനിലേക്കുള്ള പരിവേഷത്തിലാണ് സമീർ വാങ്കഡെയുടെ പ്രയാണം. ആര്യൻ ഖാനെ മയക്കുമരുന്നു കേസിൽ കുടുക്കിയത് വാങ്കഡെയുടെ വൈരാഗ്യമാണോ എന്ന വിധത്തിലേക്ക് പോലും ഇപ്പോഴത്തെ ചർച്ചകൾ വളരുന്നു. ആര്യന് കേസിൽ നിന്നും ഒഴിവാക്കാൻ കോടികൾ വാങ്കഡെ ഇടനിലക്കാരൻ വഴി ചോദിച്ചെന്ന ആക്ഷേപത്തിന് പിന്നാലെ ഇപ്പോൾ പുറത്തുവരുന്നത് സമീറും വാങ്കഡെയും തമ്മിലുള്ള പൂർവ്വ വൈരാഗ്യത്തിന്റെ കഥകൾ കൂടിയാണ്.
ഷാരൂഖ് ഖാനിൽ നിന്ന് പണം തട്ടാൻ വാങ്കഡെയുടെ അറിവോടെ ആസൂത്രണം ചെയ്തതാണ് മയക്കുമരുന്ന് കേസെന്നാണ് സാക്ഷിയായ പ്രഭാകർ സെയിൽ എന്നയാൾ ആരോപിച്ചത്. വാങ്കഡെ മുമ്പും ബോളിവുഡ് സെലബ്രിറ്റികളെ വേട്ടയാടിയതായ ആരോപണവും ഇതിന് പിന്നാലെ ഉയർന്നു. സത്യസന്ധനെന്ന വിലയിരുത്തലുണ്ടായിരുന്ന ഉദ്യോഗസ്ഥനായ സമീർ വാങ്കഡെക്കെതിരെ ഉയർന്ന അഴിമതിയാരോപണത്തിൽ എൻ.സി.ബി അന്വേഷണവും തുടങ്ങിയിരിക്കുകയാണ്.
അതേസമയം, ആര്യന്റെ കേസിലല്ല ഷാരൂഖ് ഖാനും സമീർ വാങ്കഡെയും ആദ്യമായി നേർക്കുനേർ വരുന്നതെന്നാണ് പുറത്തുവരുന്ന വിവരം. 2011ൽ ഷാരൂഖ് ഖാനെ സമീർ വാങ്കഡെ മുംബൈ വിമാനത്താവളത്തിൽ തടഞ്ഞ് ഒന്നരലക്ഷം രൂപ പിഴയിട്ടിരുന്നു. അനുവദനീയമായതിൽ കൂടുതൽ ലഗേജ് കൊണ്ടുവന്നതിനാണ് പിഴയിട്ടത്. ഇക്കാര്യത്തിൽ അടക്കം വാങ്കഡെ പ്രതികാര ബുദ്ധിയോടെ പ്രവർത്തിച്ചു എന്നതാണ് ആരോപണം. ബോളവുഡ് സെലബ്രിറ്റികൾ ആണെങ്കിൽ അവരെ അൽപ്പം ബുദ്ധിമുട്ടിക്കുക എത് വാങ്കഡെയുടെ പതിവു പരിപാടിയാണ്. ഈ ആരോപണം ഇപ്പോൾ എൻസിപി നേതാക്കളും ഉന്നയിക്കുന്നുണ്ട്.
2011ൽ മുംബൈ വിമാനത്താവളത്തിലെ കസ്റ്റംസ് വിഭാഗം തലവനായിരുന്നു സമീർ വാങ്കഡെ. നിരവധി താരങ്ങളെ വാങ്കഡെ ഇക്കാലയളവിൽ ചോദ്യംചെയ്തിട്ടുണ്ട്. 2011 ജൂലൈയിലാണ് ഷാരൂഖ് ഖാനെ തടഞ്ഞതും മണിക്കൂറുകളോളം ചോദ്യംചെയ്തതും. കുടുംബത്തോടൊപ്പം അവധിക്കാലം ചെലവിട്ട ശേഷം ലണ്ടനിൽ നിന്നെത്തിയതായിരുന്നു ഷാരൂഖ്. അനുവദനീയമായതിലും കൂടുതൽ ലഗേജ് കൊണ്ടുവന്നതിന് സമീർ വാങ്കഡെ താരത്തെ തടയുകയായിരുന്നു. പിന്നീട്, ഒന്നര ലക്ഷം പിഴയീടാക്കിയാണ് വിട്ടത്. അന്ന് മണിക്കൂറുകളോളമാണ് ഷാരൂഖിനെയു കുടുംബത്തെയും വിമാനത്താവളത്തിൽ ഇരുത്തിച്ചത്.
ബോളിവുഡ് സെലിബ്രിറ്റികളിൽനിന്ന് വാങ്കഡെ പണം തട്ടിയെന്ന ആരോപണവുമായി മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക് രംഗത്തെത്തിയിരുന്നു. പേരുവെളിപ്പെടുത്താത്ത നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ ഉദ്യോഗസ്ഥൻ നൽകിയ കത്തിലെ വിവരമാണിതെന്നാണ് മാലിക് വിശദീകരിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നിർദേശ പ്രകാരമാണ് വാങ്കഡെക്ക് എൻ.സി.ബിയിൽ സോണൽ ഡയറക്ടർ നിയമനം ലഭിച്ചതെന്ന് കത്തിൽ പറയുന്നു.
ഇതിനുപിന്നാലെയാണ് ബോളിവുഡ് താരങ്ങളുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസിൽ അന്വേഷണം തുടങ്ങുന്നതും പണം തട്ടുന്നതും. ബോളിവുഡ് താരങ്ങളായ ദീപിക പദുക്കോൺ, കരീഷ്മ പ്രകാശ്, ശ്രദ്ധ കപൂർ, സാറാ അലി ഖാൻ, രാകുൽ പ്രീത് സിങ്, ഭാരതി സിങ്, ഹർഷ് ലിംബാച്ചിയ, റിയ ചക്രവർത്തി, സൗവിക് ചക്രവർത്തി, അർജുൻ രാംപാൽ എന്നിവരിൽനിന്ന് പണം തട്ടി. ആയാസ് ഖാൻ എന്ന അഭിഭാഷകൻ മുഖേനയാണ് പണം തട്ടിയത്. ആയാസ് സമീർ വാങ്കഡെയുടെ സുഹൃത്താണെന്നും ഇയാൾ യാതൊരു മുന്നറിയിപ്പോ തടസങ്ങളോ ഇല്ലാതെ എൻ.സി.ബി ഓഫിസ് സന്ദർശിക്കാറുണ്ടെന്നും കത്തിൽ പറയുന്നു.
ഒരു ബോളിവുഡ് താരത്തെ കേസുമായി ബന്ധപ്പെടുത്തുമ്പോൾ അഭിഭാഷകനായ ആയാസ് ഇടപെടും. കമൽപ്രീത് സിങ് മൽഹോത്രയും വാങ്കഡെയും പണത്തിന്റെ പങ്ക് രാകേഷ് അസ്താനക്ക് കൈമാറാറുണ്ടെന്നും കത്തിൽ പറയുന്നു. നിരവധി കേസുകൾ കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്.
അതേസമയം, ആര്യൻ ഖാനെതിരായ കേസ് സമീർ വാങ്കഡെ തന്നെ അന്വേഷണം തുടരുമെന്ന് എൻ.സി.ബി വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ വാങ്കഡെക്കെതിരെ പ്രഖ്യാപിച്ച വിജിലൻസ് അന്വേഷണം തുടരും. ഇന്നലെ നാലു മണിക്കൂറോളമാണ് വാങ്കഡെയെ എൻ.സി.ബി ഉദ്യോഗസ്ഥർ ചോദ്യംചെയ്തത്. അതേസമയം ആരോപണങ്ങളെല്ലാം വാങ്കഡെ നിഷേധിക്കുകയായിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- 'മൈ ഡിയർ ഫ്രണ്ട്സ്, പൂരപ്പറമ്പിൽ വായിനോക്കുക, മുട്ടിയുരുമ്മി നടക്കുക, ജാക്കി വെയ്ക്കുക, ഇപ്രാവശ്യം ജാക്കിയൊന്നും വെച്ചില്ലാട്ടാ, അത് ഡീസന്റാകാൻ വേണ്ടി പറഞ്ഞതല്ല, ഇപ്പോൾ ക്ഷാമമില്ലാത്തതുകൊണ്ടാണ് ': തൃശൂർ പൂരം വീഡിയോയിലെ ബോച്ചെയുടെ സ്ത്രീവിരുദ്ധ പരാമർശത്തിന് എതിരെ പ്രതിഷേധം
- സഹോദരന്റെ നിര്യാണം കേരളത്തിലെ ചില കോൺഗ്രസ് നേതാക്കൾ അറിയാത്തതാകാം; സോണിയ ഗാന്ധിയും എ കെ ആന്റണിയും ഉമ്മൻ ചാണ്ടിയും സന്ദേശം അയച്ചിരുന്നതായും കെ വി തോമസ്
- വിജയ് ബാബു ഉള്ളത് ജോർജിയയിലോ അമേരിക്കൻ സംസ്ഥാനത്തിലോ എന്നു പോലും പൊലീസിന് നിശ്ചയമില്ല; ജാമ്യം നിഷേധിച്ചാൽ 'നിത്യാനന്ദയുടെ കൈലാസ'ത്തിലേക്ക് പോലും സിനിമാക്കാരൻ കടന്നേക്കും; പാസ്പോർട്ട് റദ്ദാക്കിയതോടെ ഇനി കേരളത്തിലേക്കു മടങ്ങാതിരിക്കാൻ നീക്കം; ഫ്രൈഡേ ഫിലിം ഹൗസ് പ്രതിസന്ധിയിൽ; വിജയ് ബാബു ഒളിച്ചുകളിക്കുമ്പോൾ
- വിലകൂടിയ മൊബൈലും വസ്ത്രങ്ങളും വീക്ക്നെസ്; ആർഭാടത്തിനൊപ്പം ലിവിങ് ടുഗദർ ജീവിതവും പരീക്ഷിച്ചു; പ്ലസ് ടുവിന് ശേഷം പഠിച്ചത് ആറുമാസത്തെ ആയുർവേദം പിന്നെ ഇടുക്കിയിലെ ജോലിയും; മുക്കുപണ്ടവുമായി എത്തിയത് കട്ടപ്പനയിലെ നല്ല കുട്ടി; ബബിതയെ പൊക്കിയത് നിർണ്ണായകമാകും; ശാലിനി സത്യന്റെ പിന്നിലുള്ളവരെ കണ്ടെത്താൻ പൊലീസ്
- കാനഡയിൽ കുട്ടികളുടെ അശ്ലീല ചിത്രം പ്രദർശിപ്പിച്ചു; മലയാളി വിദ്യാർത്ഥി പിടിയിൽ; ജിതിൻ ജോർജ്ജിന്റെ പേരിൽ കേസടുത്തത് മൂന്നോളം ക്രിമിനൽ കുറ്റങ്ങൾ ചുമത്തി
- അഫ്ഗാനിൽ വിളയുന്ന ഹെറോയിൻ; പാക്കിസ്ഥാനിൽ നിന്നും കപ്പലിൽ പുറങ്കടലിൽ എത്തും; ഏജന്റുമാർ ബോട്ടിൽ കൊച്ചിയിലേക്കും; ലക്ഷദ്വീപ് തീരത്തെ കരുതലിൽ കുടുങ്ങിയത് 526 കോടി രൂപ വിലവരുന്ന 218 കിലോഗ്രാം ഹെറോയിൻ; 'ഓപറേഷൻ ഖോജ്ബീൻ' തുടരും; കൊച്ചിയിലേക്ക് മയക്കുമരുന്ന് വരുന്ന പുതിയ വഴി കണ്ടെത്തുമ്പോൾ
- പെട്ടന്ന് ഔട്ടായപ്പോൾ ഞാൻ ബാറ്റ് വലിച്ചെറിഞ്ഞു; സ്റ്റേഡിയം വിട്ടുപോയി; മറൈൻ ഡ്രൈവിലേക്ക് പോയി കടലിലേക്ക് നോക്കിയിരുന്നു; ക്രിക്കറ്റ് മതിയാക്കി വീട്ടിലേക്ക് തിരിച്ചുപോയാലോ എന്നു ചിന്തിച്ചു; തിരിച്ചു പോക്ക് എല്ലാം മാറ്റി മറിച്ചു; കളിയാക്കിയ പഴയ കോച്ചിനും നടൻ രാജിവ് പിള്ളയ്ക്കും മറുപടിയായി പ്ലേ ഓഫ് ബർത്ത്; സഞ്ജു വി സാംസൺ വിജയ നായകനാകുമോ?
- സിക്സറുകൾ കൊണ്ട് ആറാടിയ ബാറ്റ്സ്മാൻ; നടുറോഡിൽ അടിച്ചു കൊന്നത് 65കാരനെ; സമ്പത്തിന്റെയും സ്വാധീനത്തിന്റെയും ബലത്തിൽ അഴിയെണ്ണാതെ നടന്നത് 34 വർഷം; 'കയ്യൂക്കുള്ളവന് കൈ പോലും ആയുധമാണെ'ന്ന് വിധിച്ച് സുപ്രീംകോടതിയുടെ നീതി നടപ്പാക്കൽ; കീഴടങ്ങാൻ സമയം നീട്ടാനുള്ള ശ്രമവും പാഴായതോടെ സിദ്ധു പട്യാല ജയിലിൽ
- ജയന്തിയുടെ ഉമ്മ നെറ്റിയിൽക്കിടന്നു പൊള്ളി; ചോറ്റാനിക്കര സ്റ്റേഷനിലെത്തി പറഞ്ഞിട്ടും തിരിഞ്ഞു നോക്കിയില്ല; മാസപ്പടിയുടെ ഗുണം! ആദ്യം പൊളിച്ചത് അമ്പലത്തിലെ സെക്സ് റാക്കറ്റ്; വല്യച്ഛൻ ഇല്ലാത്ത ദുഃഖം മാറിയത് അഴിമതിക്കാരനെ കൈയാമം വച്ചപ്പോൾ; ഉടലിൽ നേടുന്നതും കൈയടി; റിപ്പോർട്ടിംഗിലെ പഴയ മാജിക്ക് രതീഷ് രഘുന്ദനൻ സിൽവർ സ്ക്രീനിൽ പകർത്തുമ്പോൾ
- അടുത്ത കടയുടെ ഉദ്ഘാടനത്തിന്റെ ചെണ്ടമേളം കാണാമെന്ന ആഗ്രഹത്തിൽ എത്തി; നവ്യയുടെ കൺമുൻപിൽ കണ്ടത് അച്ഛന്റെയും മകന്റെയും ദാരുണാന്ത്യം; ആൾക്കൂട്ടത്തിൽ നിന്ന് നവ്യ ആദ്യം തിരിച്ചറിഞ്ഞത് അപകടത്തിൽ പെട്ടത് തന്റെ അച്ഛനെന്ന്; മകൻ മരിച്ചത് അറിയിക്കാതെ നാട്ടുകാരും
- മഴയത്ത് വണ്ടി ഓടിച്ച് ചെന്നപ്പോൾ റൂമില്ലെന്ന് ഹോട്ടലുകാർ; ഒയോ വഴി റൂം ബുക്ക് ചെയ്തെന്ന് പറഞ്ഞപ്പോൾ അവരുമായി ബന്ധവുമില്ല, റൂമും ഇല്ലെന്ന്; കിടിലൻ പണി കിട്ടിയപ്പോൾ ഒയോയ്ക്കും കൊടുത്തു തിരിച്ചൊരു പണി; യുവാവിന്റെ കുറിപ്പ് വൈറലാകുന്നു
- പി ടി തോമസിന്റെ മണ്ഡലം ഉമയിലൂടെ കോൺഗ്രസ് നിലനിർത്തുമോ? സർപ്രൈസ് സ്ഥാനാർത്ഥിയായ ഡോക്ടർ ജോ ജോസഫ് മണ്ഡലത്തിന്റെ ഹൃദയം കവരുമോ? ബിജെപി നില മെച്ചപ്പെടുത്തുമോ? കെ റെയിലും പി ടി വികാരവും ചർച്ചയാകുന്ന തെരഞ്ഞെടുപ്പിലെ വിജയി ആരാകും? തൃക്കാക്കരയിലെ മറുനാടൻ സർവേ ഫലം പുറത്തുവിടുന്നു
- വിജയ് ബാബുവിനെതിരായ വ്യാജ പരാതിക്ക് പിന്നിൽ എറണാകുളം കേന്ദ്രമായി പ്രവർത്തിക്കുന്ന ഒരുസംഘം സിനിമാ പ്രവർത്തകരുടെ ഗൂഢാലോചന; ഇതിന് പിന്നിൽ ആരെന്ന് അന്വേഷിക്കണം; പരാതി നൽകി നടന്റെ അമ്മ മായാ ബാബു
- കണ്ണൂർ വിമാനത്താവളവും നഷ്ടത്തിൽ നിന്ന് നഷ്ടത്തിലേക്ക്; നാല് വർഷം കൊണ്ട് 325 കോടിയുടെ നഷ്ടം; പലിശ തിരിച്ചടവും മുടങ്ങിയ അവസ്ഥയിൽ; റൺവേയ്ക്ക് നീളം കൂട്ടാൻ സമരം നടത്തിയവർ ആറ് വർഷമായിട്ടും ഒരിഞ്ച് പോലും നീട്ടിയില്ല; ഭൂമിയേറ്റെടുക്കൽ പാതി വഴിയിൽ
- ലഹരി നൽകിയ ശേഷം ഭാര്യയെ സ്വന്തം ഇഷ്ടപ്രകാരം കളിപ്പാട്ടം പോലെ സജാദ് ഉപയോഗിച്ചതിന് സാഹചര്യ തെളിവുകൾ; ഫുഡ് ഡെലിവറിയുടെ മറവിൽ നടന്നത് മയക്കുമരുന്ന് കച്ചവടം; അഞ്ച് അടിക്കു മുകളിൽ ഉയരമുള്ള ഷഹന ആ ജനലഴിയിൽ തൂങ്ങിയെന്നത് അവിശ്വസനീയം; മോഡലിനെ ഭർത്താവ് കൊന്ന് കെട്ടിത്തൂക്കിയതോ?
- സ്ത്രീധനമായി നൽകിയ 134 പവൻ സ്വർണവും 17 ലക്ഷവും യുകെ യാത്രയുടെ പേരിൽ അടിച്ചെടുത്തു; ലണ്ടനിൽ ഭാര്യയേയും മകളേയും മറന്ന് ലിവിങ് ടുഗദർ ജീവിതം; ചതിച്ചു മുങ്ങിയ ഭർത്താവിനെ കണ്ടെത്താൻ ബ്രിട്ടണിലെ മലയാളികളുടെ സഹായം തേടി ആറ്റിങ്ങലിലെ ഗ്രീഷ്മ; നെടുങ്കണ്ടത്തുകാരൻ ഗോകുൽ കൃഷ്ണയുടെ ചതിയുടെ കഥ
- പ്ലസ് ടുവിലെ പ്രണയം കല്യാണ ശേഷവും; ധ്യാനം കൂടാനെത്തിയപ്പോൾ ഒളിച്ചോട്ടം പ്ലാൻ ചെയ്തു; സൂപ്പർമാർക്കറ്റിൽ ജോലി നേടിയത് അച്ചൻ പട്ടം പോകുമെന്ന് ഉറപ്പുള്ളതിനാൽ; ബാലനീതിയിൽ അറസ്റ്റ് ഒഴിവാക്കാൻ മുൻകരുതലും; ഒടുവിൽ കുട്ടികളെ ഭർത്താവിനെ ഏൽപ്പിച്ച് വൈദികനൊപ്പം ഭാര്യ പോയി; പീരുമേട് കോടതിയിൽ സ്റ്റെല്ലയും ടോണിയും ഒരുമിച്ച കഥ
- ഒടിടിയിലും രക്ഷയില്ലാതെ വിജയുടെ ബീസ്റ്റ്; ഒടിടി റിലീസിന് ശേഷവും വീരഘാവനെ വിടാതെ പിന്തുടർന്ന് ട്രോളന്മാർ; ബീസ്റ്റ് ട്രോളുകൾക്ക് കൈയടിച്ച് സോഷ്യൽ മീഡിയയും; വൈറലാകുന്ന ബീസ്റ്റ് ട്രോളുകൾ
- ശ്രീശാന്തിനൊപ്പം കളിച്ച ഓഫ് സ്പിന്നർ; ബൈക്ക് റെയ്സിനിടെ കുടുംബത്തിൽ താളപ്പിഴകൾ; ഒടുവിൽ 2018ൽ ജയ്സാൽമേർ മരുഭൂമിയിൽ മരണം; ഒരു വാട്സാപ് സന്ദേശം കൊലപാതകം തെളിയിച്ചു; മങ്ങാട്ടെ അസ്ബാക്കിന്റെ ഭാര്യയും കുടുങ്ങി
- സഹോദരിയുടെ വിവാഹം മുടങ്ങരുതെന്ന ചിന്ത പിശാചാക്കി; ആശുപത്രിയിൽ പരിശോധന ഉഴപ്പി വീട്ടിൽ കൊണ്ടുവന്ന് തള്ളി; ഷിബു ടെറസിൽ നിന്ന് വീണത് വിവാഹവീട്ടിലെ സംഘം ചേർന്നുള്ള മദ്യപാനത്തെ തുടർന്ന്; തലസ്ഥാനത്തെ സംഭവത്തിൽ വധുവിന്റെ സഹോദരൻ അടക്കം മൂന്നുപേർ അറസ്റ്റിൽ
- സഹപ്രവർത്തകനുമായുള്ള വിവാഹേതര ബന്ധം തുറന്ന് പറഞ്ഞ ഭാര്യ; അപമാനത്താൽ പിൻവാങ്ങിയതോടെ നഷ്ടപ്പെട്ടത് മുന്നിലെ സുദീർഘമായ കരിയർ; താളംതെറ്റിയ ജീവിതത്തെ തിരിച്ചുപിടിച്ച രണ്ടാം വിവാഹം; അതീജീവനത്തിന്റെ മാതൃക തീർത്ത് ബാംഗ്ലൂർ ജേഴ്സിയിലെ നിറഞ്ഞാട്ടം; സോഷ്യൽ മീഡിയയിൽ വൈറലായി ദിനേഷ് കാർത്തിക്കിന്റെയും ദീപികയുടെയും അനുഭവ കഥ
- ജയന്റെ അനിയൻ നായകനായ ചിത്രത്തിലെ ബാലതാരം; സാറ്റലൈറ്റ് കളികളിലുടെ വളർന്ന ചാനൽ ഹെഡ്; ഒടിടിയുടെ സാധ്യത ചർച്ചയാക്കിയ പ്രൊഡ്യൂസർ; നടനായും വിലസി; സാന്ദ്രയെ കസേരയോടെ എടുത്ത് എറിഞ്ഞു; അമ്മയിൽ മോഹൻലാലിനെ പറ്റിച്ചു; ഇപ്പോൾ ഹാപ്പി പിൽസും മദ്യവും നൽകുന്ന സൈക്കോ സ്ത്രീ പീഡകൻ; വിജയ് ബാബു വിടൻ ബാബുവായ കഥ!
- അച്ഛനെ പരിചരിച്ച മെയിൽ നേഴ്സുമായി പ്രണയത്തിലായി; തിരുവസ്ത്രം ഒഴിവാക്കുന്നതിലെ സാങ്കേതികത്വം മറികടക്കാൻ ഒളിച്ചോട്ടം; കോൺവെന്റ് ജീവിതം മടുത്തു എന്ന് കത്തെഴുതിവച്ച് സഭാ വസ്ത്രം കത്തിച്ചു കളഞ്ഞ ശേഷം സുഹൃത്തിനൊപ്പം കന്യാസ്ത്രീ നാടുവിട്ടു; കണ്ണൂരിൽ ഇഷ്ടം നടപ്പാക്കാൻ പൊലീസ്
- പിസിയെ അഴിക്കുള്ളിൽ അടയ്ക്കാനുറച്ച് പുലർച്ചെ അറസ്റ്റ്; വഞ്ചിയൂരിൽ അഭിഭാഷകനെ കണ്ടെത്താൻ കഴിയാതെ വലഞ്ഞ പൂഞ്ഞാർ നേതാവ്; സർക്കാർ അല്ലല്ലോ കോടതിയെന്ന ആത്മവിശ്വാസത്തിൽ മജിസ്ട്രേട്ടിന് നൽകിയത് പഴുതടച്ച ജാമ്യ ഹർജി; ഒടുവിൽ ആശ്വാസം; അഡ്വക്കേറ്റിന് സ്വീകരണവും; ജോർജിനെ ആർഎസ്എസ് പുറത്തെത്തിച്ച കഥ
- മഞ്ജുവാര്യരും മാനേജർമാരും താമസിച്ചിരുന്നത് ഒരേ ടെന്റിൽ; മാനേജരുടെ ഭരണത്തിന് കീഴിലാണ് മഞ്ജുവെന്ന വലിയ കലാകാരി; അവർ ഒരു തടവറയിലാണ്, ജീവൻ അപകടത്തിലും; ഗുരുതര ആരോപണങ്ങളും അനുഭവസാക്ഷ്യങ്ങളുമായി സംവിധായകൻ സനൽകുമാർ ശശിധരന്റെ വെളിപ്പെടുത്തൽ
- ബലാത്സംഗ ആരോപണം നിഷേധിക്കാൻ വിജയ് ബാബു അർദ്ധരാത്രിയിൽ ഫേസ്ബുക്ക് ലൈവിൽ എത്തി; പരാതിക്കാരിയായ നടിയുടെ പേര് വെളുപ്പെടുത്തി അപമാനിക്കൽ: അതിരു കടക്കുന്ന ആത്മവിശ്വാസം വിജയ് ബാബുവിനെ അഴി എണ്ണിക്കുമോ?
- അതി നിർണായകമായ ആ തെളിവുകൾ മഞ്ജു വാര്യർ ആലുവാ പുഴയിൽ വലിച്ചെറിഞ്ഞു കളഞ്ഞോ? പീഡിപ്പിക്കപ്പെട്ട നടിയോടു ദിലീപിനുള്ള പകയ്ക്കുള്ള കാരണം തെളിയിക്കുന്ന ദൃശ്യങ്ങളും സന്ദേശങ്ങളും അടങ്ങിയ ഫോൺ മഞ്ജു ദേഷ്യം കൊണ്ട് പുഴയിൽ എറിഞ്ഞെന്ന് സാക്ഷിമൊഴി; മഞ്ജു സ്ഥിരീകരിച്ചാൽ കേസിൽ ഉണ്ടാകുക വമ്പൻ ട്വിസ്റ്റ്
- അജ്ഞാതനായ പൊലീസുകാരാ നന്ദി; തിക്കി തിരക്കി കുടമാറ്റം കാണാൻ എത്തിയപ്പോൾ ഇടം തന്നതിന്; ഒപ്പം ഉള്ള പൊക്കക്കാർക്കെല്ലാം കുടമാറ്റം ക്ലിയർ; തനി തൃശൂർ ഗഡിയായി സുദീപ് ചുമലിൽ ഏറ്റിയപ്പോൾ കൃഷ്ണപ്രിയയ്ക്ക് മാനംമുട്ടെ സന്തോഷം; പൂരത്തിന്റെ വിസ്മയക്കാഴ്ച കാണാൻ യുവതിയെ തോളിലേറ്റിയ യുവാവും ആനന്ദ കണ്ണീർ പൊഴിച്ച യുവതിയും ഇതാണ്
- തെരുവുകളിൽ കൂട്ടിയിട്ട് ഖുർആൻ കത്തിക്കുന്നു; ഈ ഭൂമിയിൽ ഒരു മുസ്ലിം പോലുമില്ലാത്തതായിരിക്കും നല്ല കാര്യമെന്ന് പരസ്യമായി പറയുന്നു; തിരിച്ചടിയായി നഗരം കത്തിച്ച് ഇസ്ലാമിസ്റ്റുകളും; ഭൂമിയിലെ ഏറ്റവും സമാധാനമുള്ള സ്ഥലം എന്ന് അറിയപ്പെട്ടിരുന്ന സ്കാൻഡനേവിയ കലാപഭൂമിയാവുന്നു; ഇസ്ലാം ഭീതിയിൽ യൂറോപ്പിൽ തീവ്ര വലതുപക്ഷം ശക്തമാവുമ്പോൾ
- മദ്യം നൽകി പലതവണ ബലാത്സംഗം ചെയ്തു; 'ഹാപ്പി പിൽ' പോലുള്ള രാസലഹരി വസ്തുക്കൾ കഴിക്കാൻ നിർബന്ധിച്ചു; കാറിൽ വെച്ച് ഓറൽ സെക്സിനു നിർബന്ധിച്ചു; സെക്സ് നിരസിച്ചതിന് വയറ്റിൽ ആഞ്ഞുചവിട്ടി; വിജയ് ബാബുവിനെതിരെ കൂടുതൽ വെളിപ്പെടുത്തലുകളുമായി നടി; നിരവധി പെൺകുട്ടികളെ കെണിയിൽ പെടുത്തിയെന്നും ആരോപണം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍